ബുള്ളറ്റും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മുവാറ്റുപുഴ: യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുവാറ്റുപുഴ പുളിഞ്ചോട് കല്ലാക്കല്‍ മധു മോഹന്‍ (26) ആണ് മരിച്ചത്. പുളിഞ്ചുവട് മണി നിവാസില്‍ മണിയുടെ മകന്‍ ശശി(26)നെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30ന് പോഴയ്ക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. മുവാറ്റുപുഴയില്‍ നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ മുവാറ്റുപുഴയ്ക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ […]

പെരിങ്ങരയെ കണ്ണീരിലാഴ്ത്തി സജു യാത്രയായി; സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിക്കവെ മണിമലയാറ്റില്‍ മുങ്ങിമരിച്ചു

തിരുവല്ല: കോളജ് വിദ്യാര്‍ത്ഥി മണിമലയാറ്റില്‍ മുങ്ങിമരിച്ചു. പെരിങ്ങര പൂവൊന്നില്‍ കുന്നില്‍ പി.എന്‍ ഗോപിയുടെ മകനും തിരുവല്ല എസ് എന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ സജു .പി.ഗോപി (19) യാണ് മുങ്ങിമരിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ  മണിമലയാറ്റില്‍  കുറ്റൂര്‍ പുലിയപാറ കടവിലായിരുന്നു  അപകടം.സജുവും കൂട്ടുകാരും കുറ്റൂരിലുള്ള സഹപാഠിയുടെ വീട്ടില്‍ എത്തിയ ശേഷം കുളിക്കുവാന്‍ മണിമലയാറ്റില്‍ ഇറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ കയത്തില്‍ പെട്ടു. ഇവരെ രക്ഷിക്കുന്നതിനിടയില്‍ സജു കയത്തില്‍ അകപ്പെടുകയായിരുന്നു.കരക്ക് നിന്ന മറ്റുള്ളവര്‍ ഓലയിട്ടുകൊടുത്ത് രണ്ട് പേരെ […]

മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവ് യുവാക്കളുടെ മര്‍ദനമേറ്റു മരിച്ചു

തൃശൂര്‍: മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനു ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയിലായ പിതാവ് മരിച്ചു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ചാവക്കാട് പാലുവായ് സ്വദേശിയായ രമേശ്(51) മകളുമായി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. വഴിവക്കില്‍ ഏതാനും യുവാക്കള്‍ ഇവരെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. മകളെ വീട്ടിലാക്കിയ ശേഷം തിരിച്ചെത്തിയ രമേശ് ഇക്കാര്യം ചോദ്യംചെയ്തു. തുടര്‍ന്ന് യുവാക്കളുമായുണ്ടായ മര്‍ദനത്തില്‍ രമേശിന് പരുക്കേറ്റു. ഹൃദ്രോഗമുളള രമേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. രമേശ് സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മരണത്തിന് കാരണക്കാരായവരെ […]

കറപ്പത്തോട്ടം അഴിമതി: കാന്തപുരം മുസ്‌ലിയാര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

കണ്ണൂര്‍: കറപ്പത്തോട്ടം കൈമാറ്റക്കേസില്‍ കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് എതിരെ ത്വരിത അന്വേഷണത്തിന് തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേസില്‍ നാലാം പ്രതിയായ കാന്തപുരം മുസ്‌ലിയാരെ ഒഴിവാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമെ കാന്തപുരത്തെ കേസില്‍ പ്രതിയാക്കണോ എന്ന കാര്യം തീരുമാനിക്കൂ. നേരത്തെ കാന്തപുരത്തെ ഒഴിവാക്കിയ കാരണം വ്യക്തമാക്കാന്‍ സ്‌പെഷ്യല്‍ ജഡ്ജി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് […]

പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സംസ്ഥാനത്തെ 67ാം ബജറ്റ്; തോമസ് ഐസക്കിന്റെ ഏഴാമത്തെയും

പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സംസ്ഥാനത്തെ 67ാം ബജറ്റ്; തോമസ് ഐസക്കിന്റെ ഏഴാമത്തെയും

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. പിണറായി സര്‍ക്കാരിന്റെ  ധനനയവും വികസനകാഴ്ചപ്പാടുകളും പ്രതിഫലിക്കുന്ന ഈ ബജറ്റില്‍ നിരവധി വികസന പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ പദ്ധതികളും സ്ഥാപനങ്ങളും അനുവദിക്കില്ല. ജനക്ഷേമപദ്ധതികള്‍ തുടരും. നിലവിലുള്ള ധനസ്ഥിതിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ താലൂക്കുകളും സ്ഥാപനങ്ങള്‍ക്കും തത്കാലം ചെവികൊടുക്കേണ്ടെന്ന നിലപാടും സര്‍ക്കാറിനുണ്ടെന്നാണ് വിവരം. സാമ്പത്തികമായി നല്ലകാലം വരുമ്പോള്‍ അതെല്ലാം നടപ്പാക്കും. എന്നാല്‍ പാവങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ കുറക്കില്ല. ബജറ്റില്‍ നിന്നല്ലാതെ 50,000 കോടി […]

മന്‍മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് സംശയത്തിന്റെ നിഴലില്‍; പലരുടെയും സമ്പാദ്യം അഞ്ചുവര്‍ഷം കൊണ്ട് അഞ്ചിരട്ടിയായി

മന്‍മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് സംശയത്തിന്റെ നിഴലില്‍; പലരുടെയും സമ്പാദ്യം അഞ്ചുവര്‍ഷം കൊണ്ട് അഞ്ചിരട്ടിയായി

കോട്ടയം/തൃശൂര്‍: കഴിഞ്ഞ യുഡി.എഫ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളില്‍ പലരെയും സംശയത്തിന്റെ നിഴലിലാക്കി വിജിലന്‍സ്. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ പോഴ്‌സണല്‍ സ്റ്റാഫിലെ പലരും അനധിക്യതമായി സ്വത്ത് സാമ്പദിച്ചതായി വിവരം ഉണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കഴിഞ്ഞ ദിവസം റപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ മുന്‍മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിന്റെ തൃശൂര്‍ അരണാട്ടുകരയിലുള്ള വീട്ടില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ്  വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തി. ലിജോ ജോസഫ് കണക്കില്‍പ്പെടാത്ത വരുമാനം ഉപയോഗിച്ച് […]

അമിയൂറിനു വേണ്ടി ഹാജരാകുമെന്ന് ഗോവിന്ദച്ചാമിയുടെ വക്കീല്‍

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമിയൂര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ക്രിമിനല്‍ അഭിഭാഷകനായ ബി.എ ആളൂര്‍. കേരളം ഏറെ ചര്‍ച്ച ചെയ്ത സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടിയും ഹാജരായത് ആളൂരായിരുന്നു. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമിയൂറിനോട് അടുപ്പമുളള കേന്ദ്രങ്ങളില്‍ നിന്നുളളവര്‍ തന്നെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. അമിയൂറിനെ കാണാനും വക്കാലത്ത് ഒപ്പിട്ട് വാങ്ങാനുമായി ജയില്‍ സൂപ്രണ്ടിനെ കാണും. കോടതി അമിയൂറിനായി ഏര്‍പ്പെടുത്തിയ അഭിഭാഷകനായ അഡ്വ.രാജനെയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. ജിഷ വധക്കേസില്‍ പ്രതിയായ […]

മക്കളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവ് യുവാക്കളുടെ മര്‍ദനമേറ്റ് മരിച്ചു

തൃശൂര്‍: മക്കളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ യുവാക്കളുടെ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ചാവക്കാട് പാലുവായ് വാറനാട് വീട്ടില്‍ പി.വി. രമേഷാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ മകനും മകളുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വഴിയരുകിലിരുന്ന് മദ്യപിച്ച സംഘം കളിയാക്കിയത്. മക്കളെ വീട്ടിലാക്കിയ ശേഷം തിരികെയെത്തി രമേഷ് ഇതിനേക്കുറിച്ച് മദ്യപസംഘത്തോട് ചോദിച്ചതാണ് മര്‍ദനത്തിന് കാരണമായത്. കുഴഞ്ഞ വീണ രമേഷിനെ വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. രമേശ് സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മരണത്തിന് കാരണക്കാരായവരെ ഉടന്‍ […]

ആനയറ മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ റെയ്ഡ്; ഉദ്യോഗസ്ഥരുടെ കള്ളക്കളി കൈയോടെ പിടിച്ചു

ആനയറ മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ റെയ്ഡ്; ഉദ്യോഗസ്ഥരുടെ കള്ളക്കളി കൈയോടെ പിടിച്ചു

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ കൃഷിമന്ത്രി വി എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന. കര്‍ഷകരില്‍ നിന്നെന്ന പേരില്‍ ചാല മാര്‍ക്കറ്റില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍ നിന്നും തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്നും പച്ചക്കറി വാങ്ങി വില്‍ക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് മന്ത്രി കണ്ടെത്തി. അതീവരഹസ്യമായായിരുന്നു […]

മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎക്കെതിരെ വിജലന്‍സ് കേസ്; റെയ്ഡ്

മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎക്കെതിരെ വിജലന്‍സ് കേസ്; റെയ്ഡ്

തൃശൂര്‍:  അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ജോസഫ് ലിജോയ്‌ക്കെതിരെ വിജിലന്‍സ് കേസ്. ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ലിജോയുടെ സ്വത്ത് രണ്ടിരട്ടിയിലധികം വര്‍ധിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണിക്ക് റെയ്ഡ് ആരംഭിച്ചത്. […]