കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

ടോംസിന്റെ അയല്‍വാസിയായ വക്കീലിന്റെ മക്കളാണ് ബോബനും മോളിയും. ഇവരെ മനസില്‍ കണ്ടായിരുന്നു 30ാം വയസില്‍ ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയത്. സ്വന്തം ലേഖകന്‍ കോട്ടയം:പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. 1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ട് വി ടി കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി […]

ജനങ്ങളെ സംരക്ഷിച്ചുള്ള വികസനം എല്‍.ഡി.എഫ് ലക്ഷ്യം: പിണറായി

ജനങ്ങളെ സംരക്ഷിച്ചുള്ള വികസനം എല്‍.ഡി.എഫ് ലക്ഷ്യം: പിണറായി

കട്ടപ്പന: സംസ്ഥാന വനം വകുപ്പ് ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് വിനയായി തീര്‍ന്നെന്ന് സി. പി. എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കിയില്‍ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കികിട്ടാന്‍ ലഭിച്ച അവസരംപോലും കര്‍ഷകര്‍ക്ക് എതിരാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഗ്രൗണ്ട് റൂഫിങ്ങ് നടത്തി ജനവാസമേഖലയെ ഒഴിവാക്കിവേണമായിരുന്നു റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്. വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലൂടെ ജനവാസ-കാര്‍ഷിക മേഖലകള്‍ ഇഎസ്എയുടെ […]

പഴയ കോലീബി സഖ്യം വീണ്ടുമെന്ന് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പഴയ കോലീബി സഖ്യം വീണ്ടുമെന്ന് വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി സഖ്യമുണ്ടെന്ന ആരോപണനവുമായി വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ രീതിയിലുള്ള വിമര്‍ശനമാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.’ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്‌സേയുടെ അനുയായികളും ഒന്നിക്കുംമ്പോള്‍’ എന്ന പേരിലാണ് വി.എസ് പോസ്റ്റിട്ടിരിക്കുന്നത്. പഴയ കോലീബി സഖ്യം വീണ്ടും വരികയാണെന്ന് പല മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്ന് ബോധ്യപ്പെടുമെന്ന് വി.എസ് പറയുന്നു. ഇവിടെ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദത്തെ തച്ചുതകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും വി.എസ് പോസ്റ്റില്‍ പറഞ്ഞുവയ്ക്കുന്നു.പതിവുപോലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇതിലും പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. […]

എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നത് ബാര്‍മുതലാളിമാര്‍ മാത്രമെന്ന് മുഖ്യമന്ത്രി

എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുന്നത് ബാര്‍മുതലാളിമാര്‍ മാത്രമെന്ന് മുഖ്യമന്ത്രി

കൊച്ചി: എല്‍.ഡി.എഫ് വന്നാല്‍ എല്ലാംശരിയാകുമെന്ന് വിശ്വസിക്കുന്നത് ബാര്‍ മുതലാളിമാര്‍ മാത്രമാണെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃപ്പുണിത്തുറ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബാബുവിന്റെ പ്രചാരണാര്‍ത്ഥം പള്ളൂരുത്തിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഇടതുമുന്നണിക്ക് അധികാരം കിട്ടിയപ്പോള്‍ അവര്‍ എന്ത് കാര്യമാണ് ഇവിടെ ശരിയാക്കിയത്്. എല്ലാത്തിനും തടസം നില്‍കുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു.ഡി.എഫ് ഭരണവും അതിന് മുമ്പുള്ള ഇടതുമുന്നണിയുടെ ഭരണവും താരതമ്യം ചെയ്യുമ്പോള്‍ ജനത്തിന് മനസിലാകും. 25 വര്‍ഷം കൂടുമ്പോള്‍ […]

എയ്ഡഡ് സ്‌കൂള്‍ നിയമനക്കൊള്ളയ്ക്ക് കളമൊരുക്കി; ഭരണം മാറും മുമ്പ് സമുദായ പ്രീണനം

എയ്ഡഡ് സ്‌കൂള്‍ നിയമനക്കൊള്ളയ്ക്ക് കളമൊരുക്കി; ഭരണം മാറും മുമ്പ് സമുദായ പ്രീണനം

തിരുവനന്തപുരം:തെരഞ്ഞെടുപ്പിനു മുന്നോടിയായി, എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്ന സാമുദായികസംഘടനകളെ പ്രീണിപ്പിക്കാന്‍ അധ്യാപകവിദ്യാര്‍ഥി അനുപാതം സര്‍ക്കാര്‍ കുറച്ചു. ഇതു സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനമിറക്കിയതോടെ എയ്ഡഡ് മേഖലയില്‍ വന്‍തോതില്‍ അധ്യാപകതസ്തിക സൃഷ്ടിച്ച് നിയമനക്കൊള്ളയ്ക്കു കളമൊരുങ്ങി. എല്‍.പിയില്‍ 1:30, യു.പിയില്‍ 1:35 എന്നിങ്ങനെയാണ് അനുപാതം കുറച്ചത്. 15 ക്ലാസുകളില്‍ 30 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് അടിസ്ഥാന അനുപാതം. 3160 കുട്ടികളുണ്ടെങ്കില്‍ രണ്ടു ഡിവിഷനുണ്ടാകും. 6190 കുട്ടികള്‍ക്കു മൂന്നു ഡിവിഷനും മൂന്നു തസ്തികയുമുണ്ടാകും. 91120 വരെ കുട്ടികള്‍ക്കു നാലു ഡിവിഷനും 121200 വരെ […]

മേയ് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

മേയ് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു. പ്രധാനമന്ത്രി അടക്കം 10 കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ പ്രചരണത്തിനെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് ആറിനാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പതിനൊന്നാം തിയതി വരെ 5 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പരിപാടികളുടെ സ്ഥലം സമയം എന്നിവ സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്നും നേതാക്കള്‍ അറിയിച്ചു. ബിജെപി […]

ചൂട് കഠിനമാകും: അടുത്ത രണ്ടു ദിവസം ശക്തമായ ചൂടെന്ന് കാലാവസ്ഥാ വകുപ്പ്

ചൂട് കഠിനമാകും: അടുത്ത രണ്ടു ദിവസം ശക്തമായ ചൂടെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നു. വരുന്ന രണ്ടു ദിവസങ്ങളില്‍ ചൂട് അതികഠിനമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില ഉയരുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നും കേന്ദ്രകലാവസ്ഥ വകുപ്പ് അറിയിച്ചു. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ മൂന്നുമണിവരെ പുറംജോലികള്‍ ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

തെറ്റായ ആരോപണം, തിരുത്തിയില്ലെങ്കില്‍ വിഎസിനെതിരെ കേസുമായി മുന്നോട്ട്: ഉമ്മന്‍ ചാണ്ടി

തെറ്റായ ആരോപണം, തിരുത്തിയില്ലെങ്കില്‍ വിഎസിനെതിരെ കേസുമായി മുന്നോട്ട്: ഉമ്മന്‍ ചാണ്ടി

കൊച്ചി: വി.എസ്.അച്യുതാനന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഎസിനെതിരെയുള്ള കേസുമായി മുന്നോട്ടു പോകും. കോടതിയെ സമീപിക്കുമെന്നും അദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിരവധി കേസുകളുണ്ടെന്ന് വിഎസ് ആരോപണം ഉന്നയിച്ചിരുന്നു. തെറ്റായ ആരോപണം തിരുത്തി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. തനിക്കെതിരെ 31 കേസുകളുണ്ടെന്നു പറയുന്ന വിഎസ് ഇത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ 136 കേസുകള്‍ സുപ്രീം കോടതിയില്‍ […]

സ്വരാജിന് വോട്ടുതേടി വിഎസ്; അടൂര്‍ പ്രകാശിന് വോട്ട് പിടിക്കാന്‍ വിവാദങ്ങള്‍ തൊടതെ തന്ത്രപൂര്‍വം സുധീരന്‍

സ്വരാജിന് വോട്ടുതേടി വിഎസ്; അടൂര്‍ പ്രകാശിന് വോട്ട് പിടിക്കാന്‍ വിവാദങ്ങള്‍ തൊടതെ തന്ത്രപൂര്‍വം സുധീരന്‍

തൃപ്പൂണിത്തുറ: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇന്ന് എം.സ്വരാജിന് വോട്ടുതേടി തൃപ്പൂണിത്തുറയിലെത്തും. വൈകിട്ട് നാലിന് ഉദയംപേരൂരിലാണ് വി.എസിന്റെ തെരഞ്ഞെടുപ്പ് യോഗം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിഎസ് പക്ഷക്കാര്‍ ഏറെയുള്ള സ്ഥലമാണ് ഉദയംപേരൂര്‍. പാര്‍ട്ടിയില്‍ വിഎസ് വിരുദ്ധചേരിയില്‍ നിന്ന സ്വരാജ് അദ്ദേഹത്തിനെതിരെ പലപ്പോഴും രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ തര്‍ക്കങ്ങളെല്ലാം മാറ്റിവച്ചാണ് വിഎസ് സ്വരാജിനുവേണ്ടി പ്രചാരണത്തിനെത്തുന്നത്. പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളത്താണ് എറണാകുളം ജില്ലയിലെ വിഎസിന്റെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. സീറ്റ് തര്‍ക്കം രൂക്ഷമായിരുന്ന കോന്നിയില്‍ മന്ത്രി അടൂര്‍ പ്രകാശിന് വോട്ട് […]

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 96.59% വിജയം; വിജയ ശതമാനത്തില്‍ കുറവ്

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 96.59% വിജയം; വിജയ ശതമാനത്തില്‍ കുറവ്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 96.59 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയം രണ്ട് ശതമാനം കുറഞ്ഞു. ഇത്തവണ മോഡറേഷന്‍ ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,57,654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സേ പരീക്ഷ മേയ് 23 മുതല്‍ 27 […]