ന്യൂഡല്‍ഹി: കേരളത്തിലെ സീറ്റു തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. ഇരു വിഭാഗവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുന്നതാണ് പ്രശ്നപരിഹാരം ഹൈക്കമാന്‍ഡിനും തലവേദന സൃഷ്ടിക്കുന്നത്. അതേസമയം, തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കേരളത്തിലെ തര്‍ക്കമുള്ള സീറ്റുകളില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കടുംപിടുത്തം തുടരുന്നതോടെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഇതാണ് ഹൈക്കമാന്‍ഡിന് ശക്തമായ അതൃപ്തിക്കിടയാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരള നേതാക്കളുമായി പ്രശ്നപരിഹാരത്തിന് ചര്‍ച്ച […]
ദില്ലി: കയ്പമംഗലത്തിന് പകരം അരൂര്‍ മണ്ഡലം വേണമെന്ന് ആര്‍എസ്പി. ഇക്കാര്യം ആര്‍എസ്പി നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് അറിയിച്ചു. കയ്പമംഗലം ആര്‍എസ്പിയുടെ ശക്തി കേന്ദ്രമല്ലെന്നും അവിടെ മല്‍സരിക്കുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ആര്‍എസ്പിയുടെ നിലപാട്.മുഖ്യമന്ത്രി ആര്‍എസ്പി നേതൃത്വത്തെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്കാന് കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. കയ്പമംഗലത്തുനിന്ന് ടിഎന്‍ പ്രതാപന് പിന്മാറിയിട്ടുണ്ട്. നാട്ടിക മണ്ഡലം ജനതാദള്‍ യുവിന് വിട്ടുകൊടുത്തു. തരൂര്‍ സീറ്റില്‍ സി പ്രകാശനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനമെങ്കിലും ഈ സീറ്റ് കേരള […]
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സീറ്റ് വിഭജനം പരിഹരിക്കാനാവാതെ തുടരുന്നതിനിടെ അഞ്ച് തര്ക്കസീറ്റുകള്ക്ക് പുറമേ നാലു സീറ്റുകളില്‍കൂടി തര്‍ക്കം. നാലു സീറ്റുകളില്‍ ഒന്നിലേറെ പേരുടെ പേരുകള്‍ ഉയര്‍ന്നു വന്നു. പുതുക്കാട്, വടക്കാഞ്ചേരി, കൊല്ലം, ചാത്തന്നൂര്‍, സീറ്റുകളിലാണ് തര്‍ക്കം. കെ.ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റി സീറ്റ് പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസാന ശ്രമം. അങ്ങനെയെങ്കില്‍ താനും തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയും നിലപാടെടുത്തതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സുധീരന് ഉള്‍പ്പെടെ ആരും മല്‍സരിച്ചോട്ടെയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധേയര്‍ […]
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് അവസരം നല്‍കാനായി മത്സര രംഗത്തുനിന്ന് പിന്മാറുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് സീറ്റ് ചോദിച്ച് വാങ്ങിയതായി റിപ്പോര്‍ട്ട്. പ്രതാപന് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചതായി റിപ്പോര്‍ട്ട്. പ്രതാപന്റെ കത്ത് ഇന്നലെ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ വായിച്ച രാഹുല്‍ ഗാന്ധി, പ്രതാപന് സീറ്റു നല്കാന് അനുവാദം നല്‍കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് ടി.എന്‍. പ്രതാപനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, […]
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥി പട്ടിക നാളെത്തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സുധീരന് ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ സുധീരനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി. എന്നാല്‍, എത്ര സീറ്റുകളില്‍ ധാരണയായെന്ന് വ്യക്തമാക്കാന്‍ സുധീരന് തയ്യാറായില്ല. അതേസമയം നാളെ രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗം […]
തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നെടുമങ്ങാട് സ്ഥാനാര്‍ഥിയാകും. സംവിധായകന് രാജസേനനെ അരുവിക്കരയിലും മല്‍സരിപ്പിക്കും. ബിജെപി ആര്‍എസ്എസ് പ്രാദേശിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജേഷിന്റെ മണ്ഡലം മാറ്റം. നേരത്തെ രാജസേനനെ നെടുമങ്ങാട്ട് നിര്‍ത്താനായിരുന്നു ബിജെപിയുടെ ആലോചന. ഹരിപ്പാട് ഉള്‍പ്പടെ 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് എന്‍ഡിഎയ്ക്ക് ഇനി തീരുമാനിക്കാനുള്ളത്. ഇതില്‍ പി.സി.തോമസ് വിഭാഗം പത്തിടങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജെഎസ്എസ്. രാജന് ബാബു വിഭാഗം അടക്കമുള്ള ബാക്കിയുള്ള ഘടക കക്ഷികള്‍ക്കും മല്‍സരിക്കാന്‍ അവസരം നല്‍കേണ്ടതുണ്ട്. രണ്ടുദിവസത്തിനകം അന്തിമ സ്ഥാനര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് ബിജെപിയുടെ […]
കൊച്ചി: വിവാദ ഭൂമി ഇടപാട് കേസില്‍ ദ്രുതപരിശോധന തുടരണമെന്ന് ഹൈക്കോടതി. ദ്രുത പരിശോധനയ്ക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി കോടതി തള്ളി. ദ്രുത പരിശോധന സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ആള് ദൈവം സന്തോഷ് മാധവന് ഇടനിലക്കാരനായ ഭൂമിദാന കേസില്‍ അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി […]
കൊച്ചി: കോണ്‍ഗ്രസ് കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍ രംഗത്ത്. അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ കടുത്ത പ്രതിഷേധവുമായാണ് ജോണി നെല്ലൂര്‍ രംഗത്തെത്തിയിരിക്കുന്നത് ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ചതിയാണ് കോണ്‍ഗ്രസ് കാണിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിറവം സീറ്റ് മാത്രമാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന് നല്‍കിയത്. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. അങ്കമാലി സീറ്റ് നല്‍കാമെന്ന് മുഖ്യമന്ത്രി […]
തിരുവനന്തപുരം: ഘടകക്ഷികളുമായി സീറ്റ് ധാരണയില്‍ എത്താത്തത് കോണ്‍ഗ്രസിന് തലവേദനയാകുന്നു. മന്ത്രിമാരുടെ ഉള്‍പ്പടെ തര്‍ക്കമുള്ള 5 സീറ്റുകളുടെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് തീരുമാനം എടുക്കും. 30ഓളം സീറ്റുകളില്‍ ഇനിയും ധാരണ ആയിട്ടില്ലെന്നും ഇന്ന് പ്രഖ്യാപനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരന് പറഞ്ഞു. അതേസമയം, സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രശ്നപരിഹാരം യോഗത്തില്‍ നിര്‍ദേശിക്കുമെന്നാണ് കേരള നേതാക്കളുടെ പ്രതീക്ഷ. തര്‍ക്ക മണ്ഡലങ്ങളിലെ […]