വയനാട്ടില്‍ കര്‍ണാടക ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

വയനാട്ടില്‍ കര്‍ണാടക ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

വയനാട്: തോല്‍പ്പെട്ടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലുരുവില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ രാജഹംസം ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.15നായിരുന്നു അപകടം. പരുക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം വെട്ടേറ്റ് മരിച്ചു:വടകരയില്‍ ഇന്നു ഹര്‍ത്താല്‍

ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം വെട്ടേറ്റ് മരിച്ചു:വടകരയില്‍ ഇന്നു ഹര്‍ത്താല്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്നു. തൂണേരി ചാലപ്പുറത്ത് വച്ചാണ് അസ്ലമിന് വെട്ടേറ്റത്. ഇന്നോവയിലെത്തിയ സംഘം വെട്ടുകയായിരുന്നു. അസ്ലമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കായില്ല കഴിഞ്ഞ വര്‍ഷം ജനുവരി 22ന് രാത്രിയാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകരെ തെളിവില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ടിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ തെയ്യമ്പാടി ഇസ്മയില്‍, സഹോദരന്‍ മുനീര്‍ എന്നിവര്‍ ഉള്‍പ്പെടെ […]

മാണി ‘മുന്നണി വിട്ട് പോയതല്ലേ, ഇനി പതുക്കെ വന്നാല്‍ മതി ‘ :വിമര്‍ശനവുമായി കെ മുരളീധരന്‍

മാണി ‘മുന്നണി വിട്ട് പോയതല്ലേ, ഇനി പതുക്കെ വന്നാല്‍ മതി ‘ :വിമര്‍ശനവുമായി കെ മുരളീധരന്‍

  കോഴിക്കോട്: യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. മാണി എന്തായാലും യുഡിഎഫില്‍ നിന്നും പോയെന്നും ഇനി പതുക്കെ വന്നാല്‍ മതിയെന്നും കെ മുരളീധരന്‍ പരിഹസിച്ചു. ഇനി എന്ത് ധൈര്യത്തിലാണ് ഇവര്‍ പാര്‍ലമെന്റില്‍ മത്സരിക്കുക. മോദിയുടെ കൂടെപോയാലുള്ള അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫില്‍ നിന്ന് ഇനി ആരും പോകില്ല. കേരള കോണ്‍ഗ്രസുകാരെ തോല്‍പ്പിക്കാന്‍ ബറ്റാലിയനുകളെ ഇറക്കിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ജയിപ്പിക്കാന്‍ തന്നെ ഇവിടെ […]

തൃശൂരില്‍ രണ്ടിടത്തു നാടന്‍ ബോംബേറ്

തൃശൂരില്‍ രണ്ടിടത്തു നാടന്‍ ബോംബേറ്

  തൃശൂര്‍ന്മ നഗരത്തില്‍ രണ്ടിടത്ത് നാടന്‍ ബോംബേറുണ്ടായി. ഗുണ്ടാപിരിവു നല്‍കാത്തതിന് ഒരു വീടിനു നേരെയും പൊലീസ് ഡ്രൈവറുടെ വീടിനുനേരെയുമാണ് ബോംബ് എറിഞ്ഞത്. ഗുണ്ടാപിരിവു നല്‍കാത്തതിനു നഗരപരിസരത്ത് അരണാട്ടുകരയിലെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. അരണാട്ടുകര പള്ളിക്കു പന്‍വശത്തു പടിഞ്ഞാറേ അങ്ങാടിയിലുള്ള കുന്നംകുമരത്തു വീട്ടില്‍ ജോണ്‍!സന്റെ വീട്ടിലേക്കാണു ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. വീടിന്റെ ഷീറ്റില്‍ തട്ടി മതിലിനു പുത്തേക്കുവീണു ഉഗ്രശബ്ദത്തോടെ പൊട്ടി. ശക്തന്‍മാര്‍ക്കറ്റില്‍ കോഴി, ഇറച്ചി വ്യാപാരം നടത്തുന്ന ജോണ്‍സനോടു 10,000 രൂപ തന്നില്ലെങ്ങില്‍ കച്ചവടം നടത്തിക്കില്ലെന്ന് ഒരു സംഘം […]

കട്ജുവിന്‍െ്‌റ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കട്ജുവിന്‍െ്‌റ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തെക്കുറിച്ച് താങ്കള്‍ ഫേസ്ബുക്കില്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു മലയാളിയെന്ന നിലയിലും, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നു. അങ്ങയുടെ പോസ്റ്റില്‍ സൂചിപ്പിക്കപ്പെട്ട പോലെ വ്യത്യസ്ത ദേശങ്ങളില്‍ നിന്നും, മതവിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദലിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന ഒരു വാചകം താങ്കളുടെ പോസ്റ്റില്‍ കാണുകയുണ്ടായി. […]

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ട് ദിവസത്തില്‍ ഒരാള്‍ വീതം മരിക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ട് ദിവസത്തില്‍ ഒരാള്‍ വീതം മരിക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

  കൊച്ചി: നഗരത്തില്‍ വാഹനപകടങ്ങള്‍ പെരുകുന്നു. രണ്ട് ദിവസത്തില്‍ ഒരാള്‍ വീതം മരിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 6 മാസത്തിനിടയിലുണ്ടായ വാഹനാപകടങ്ങളില്‍ 91 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1329 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ലാത്ത 1,095 വാഹനപാകടങ്ങളും ഉണ്ടായതായി പോലീസ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. റോഡുകള്‍ സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് .ഇടക്കൊച്ചിതോപ്പുംപടി, ഇടപ്പള്ളികുമ്പളം, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടെയിനര്‍ റോഡ് എന്നിവിടങ്ങളിലാണ് കൂടുതലും അപകടങ്ങള്‍ പതിവായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 159 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. […]

എ.ടി.എം തട്ടിപ്പ്: വിവരങ്ങള്‍ മൂന്നുദിവസത്തിനകം വെളിപ്പെടുത്താമെന്ന് ഡി.ജി.പി

എ.ടി.എം തട്ടിപ്പ്: വിവരങ്ങള്‍ മൂന്നുദിവസത്തിനകം വെളിപ്പെടുത്താമെന്ന് ഡി.ജി.പി

  കൊച്ചി: തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കണം. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും ഡി.ജി.പി പറഞ്ഞു.

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഒരുമാസത്തേക്ക് നീട്ടി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഒരുമാസത്തേക്ക് നീട്ടി

കൊച്ചി:ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റി. കേസില്‍ വാദം കേള്‍ക്കുന്നതിന് ഒരു മാസത്തെ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തമാക്കി കൊണ്ടുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് സിബിഐ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടത്. ജസ്റ്റിസ് കമാല്‍ പാഷയാണ് ഹര്‍ജി പരിഗണിക്കുന്നത്. 2013 നവംബര്‍ അഞ്ചിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ അടക്കമുള്ളവരെ വിചാരണ കൂടാതെ […]

മാണിയുടെ സമദൂര നിലപാട് യുക്തിരഹിതമെന്ന് കോടിയേരി ബാലക്യഷ്ണന്‍

മാണിയുടെ സമദൂര നിലപാട് യുക്തിരഹിതമെന്ന് കോടിയേരി ബാലക്യഷ്ണന്‍

തിരുവനന്തപുരം: കേരളത്തിലെ ഇരുമുന്നണികളോടും സമദൂരം പാലിക്കുകയെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് യുക്തിരഹിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് സഹകരണം തുടരാനുളള തീരുമാനും യുക്തിരഹിതമാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പരാമര്‍ശിച്ചിരിക്കുന്നത്. സമദൂരമെന്നത് എന്‍ഡിഎയിലേക്ക് ചേക്കാറാനുളള സൂത്രവിദ്യയാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ല. യുഡിഎഫ് എന്ന പൊളിഞ്ഞ കപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ് എം തീരുമാനം കോണ്‍ഗ്രസിന് കനത്ത ആഘാതമായെന്നും അതിന്റെ പരിഭ്രാന്തിയുടെ തെളിവാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് […]

ആറന്‍മുള വിമാനത്താവളം: റദ്ദാക്കപ്പെട്ട എന്‍ഒസി പ്രതിരോധമന്ത്രാലയം വീണ്ടും നല്‍കി

ആറന്‍മുള വിമാനത്താവളം: റദ്ദാക്കപ്പെട്ട എന്‍ഒസി പ്രതിരോധമന്ത്രാലയം വീണ്ടും നല്‍കി

ആറന്‍മുള: വിമാനത്താവളത്തിന് റദ്ദാക്കപ്പെട്ട എന്‍ഒസി പ്രതിരോധമന്ത്രാലയം വീണ്ടും നല്‍കി. മാര്‍ച്ച് 28നാണ് വിമാനത്താവളത്തിന് എന്‍ഒസി നല്‍കിയത്. എന്‍ഒസി നല്‍കിയതിനാലാണ് പാരിസ്ഥിതിക പഠനത്തിന് അനുമതി ലഭിച്ചത്.