സ്വകാര്യത ചോര്‍ത്തി ‘പാപ്പരായി’ ; വിശ്വാസ്യത തകര്‍ന്നപ്പോള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടി

സ്വകാര്യത ചോര്‍ത്തി ‘പാപ്പരായി’ ; വിശ്വാസ്യത തകര്‍ന്നപ്പോള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടി

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചോര്‍ത്തി നല്‍കിയ വിവാദ കണ്‍സള്‍ട്ടന്‍സി കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തി. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരായി പ്രഖ്യാപിക്കുമെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ടതോടെ തങ്ങളെ ഇടപാടുകാര്‍ ഉപേക്ഷിച്ചു. കോടിക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ കണ്‍സള്‍ട്ടന്‍സിയെ ആരും സമീപിക്കാതെയായി. ഇനിയും കൂടുതല്‍ കാലം ബസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും സ്ഥാപനം […]

പൊലീസ് റിക്രൂട്ട്‌മെന്റ് : ആണ്‍-പെണ്‍ ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍: വസ്ത്രമുള്‍പ്പെടെ അഴിച്ചുള്ള പരിശോധനക്കെതിരെ പ്രതിഷേധം

പൊലീസ് റിക്രൂട്ട്‌മെന്റ് : ആണ്‍-പെണ്‍ ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍: വസ്ത്രമുള്‍പ്പെടെ അഴിച്ചുള്ള പരിശോധനക്കെതിരെ പ്രതിഷേധം

ഭോപ്പാല്‍: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ വീണ്ടും വിവാദത്തില്‍. മധ്യപ്രദേശിലെ ദര്‍ ജില്ലയിലെ പൊലീസ് റിക്രൂട്ട്‌മെന്റിനിടെ പിന്നാക്ക വിഭാഗക്കാരുടെ നെഞ്ചില്‍ എസ്.സി/എസ്.ടി എന്ന് മുദ്രകുത്തിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദം. ഇതിനിടെ സ്ത്രീകളായ ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് പുരുഷഡോക്ടര്‍മാര്‍ നടത്തിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ അധികാരികള്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍ വെച്ച് നടത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫിറ്റ്‌നെസ് ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും […]

സ്മൃതി ഇറാനി, ഇതൊരു ദേശീയ നാണക്കേടാണ്; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിലയെന്തെന്നറിയാത്ത താങ്കളില്‍ നിന്നും അത് സ്വീകരിക്കുന്നതിനേക്കാള്‍ ഭേദം ബഹിഷ്‌കരിക്കുന്നതാണ്: ഡോ. ബിജു

സ്മൃതി ഇറാനി, ഇതൊരു ദേശീയ നാണക്കേടാണ്; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിലയെന്തെന്നറിയാത്ത താങ്കളില്‍ നിന്നും അത് സ്വീകരിക്കുന്നതിനേക്കാള്‍ ഭേദം ബഹിഷ്‌കരിക്കുന്നതാണ്: ഡോ. ബിജു

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്ത്. 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് നല്‍കുമെന്നുമാണ് പറയുന്നതെന്നും എന്തൊരു പരിഹാസ്യമാണ് ഇതെന്നും ഡോ. ബിജു ചോദിക്കുന്നു. എന്തിനാണ് ഇത്തരമൊരു നീക്കം. ഇന്ത്യന്‍ രാഷ്ട്രപതി നല്‍കിപ്പോന്നിരുന്ന ഒരു പുരസ്‌കാരം എങ്ങനെയാണ് സ്മൃതി ഇറാനിക്ക് നല്‍കാന്‍ […]

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ് ഉണ്ടെന്ന ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് ഗവര്‍ണര്‍

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ് ഉണ്ടെന്ന ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് ഗവര്‍ണര്‍

ഗുവാഹത്തി: മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി സംസ്ഥാന ഗവര്‍ണര്‍ തതാഗതാ റോയ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ചര്‍ച്ചാവിഷയമാണെന്നും പുരാതനകാലം മുതല്‍ തന്നെ ഇത്തരം പഠനങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നെന്നുമായിരുന്നു കഴിഞ്ഞദിവസം ബിബ്ലഹ് ദേബ് പറഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസ്യം രൂക്ഷമായിരിക്കവേയാണ് സംസ്ഥാന […]

ജിമിക്കി കമ്മല്‍: ആന ചോരുന്നതു കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതു പോലെയെന്ന് ശാരദക്കുട്ടി

ജിമിക്കി കമ്മല്‍: ആന ചോരുന്നതു കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതു പോലെയെന്ന് ശാരദക്കുട്ടി

ചിന്ത ജെറോമിന്റെ പ്രസംഗത്തിലെ ജിമിക്കി കമ്മലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലേക്ക് ചര്‍ച്ച കേന്ദ്രീകരിക്കുന്നത് ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയോ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോ സംസാരിക്കുന്ന ഭാഷയിലാണ് പ്രസംഗത്തില്‍ ആര്‍ഷഭാരത സംസ്‌കാരത്തെക്കുറിച്ചുള്ള ചിന്തയുടെ പരാമര്‍ശങ്ങളെന്ന് ശാരദക്കുട്ടി സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. ‘ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത […]

ബുള്ളറ്റില്‍ ഒറ്റയ്ക്ക് ഇന്ത്യയാകെ സഞ്ചരിച്ച സനയുടെ മരണത്തില്‍ ദുരൂഹത; കൊലപാതകമെന്ന് അമ്മ

ബുള്ളറ്റില്‍ ഒറ്റയ്ക്ക് ഇന്ത്യയാകെ സഞ്ചരിച്ച സനയുടെ മരണത്തില്‍ ദുരൂഹത; കൊലപാതകമെന്ന് അമ്മ

ഹൈദരാബാദ്: ആത്മഹത്യയ്ക്കും വിഷാദ രോഗത്തിനുമെതിരെ ബോധവല്‍ക്കരണവുമായി ഇന്ത്യയാകെ ബൈക്കില്‍ സഞ്ചരിച്ച സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന് അമ്മ. ഭര്‍ത്താവിനൊപ്പം കാറില്‍ യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ടായിരുന്നു മരണം. പരിക്കേറ്റ ഭര്‍ത്താവ് അബ്ദുല്‍ നദീം ചികിത്സയിലാണ്. ഇതിനിടെയാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ രംഗത്തെത്തിയത്. ഭര്‍ത്താവും ഭര്‍ത്തൃമാതാവും ചേര്‍ന്ന് സനയെ പീഡിപ്പിച്ചിരുന്നു. ഇവരുടെ പീഡനത്തെക്കുറിച്ച് സന സുഹൃത്തുക്കള്‍ക്കെഴുതിയതെന്നു പറയപ്പെടുന്ന ഇമെയില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മരിച്ചാല്‍ അതിനു കാരണം നദീമും അമ്മയും ആയിരിക്കുമെന്ന് സന്ദേശത്തില്‍ […]

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ എസ് യു

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ എസ് യു

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളില്‍ സിപിഎം സിപിഐ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെ എസ് യു. നെയ്യാറില്‍ നടക്കുന്ന സംസ്ഥാന ക്യാംപില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലൂടെയാണ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നതായി കെ എസ് യു നിലപാടെടുത്തത്. കേരളത്തിന്റെ സമകാലീന രാഷ്ട്രീയ വിഷയങ്ങളിലെല്ലാം ശരിയുടെ ചുവപ്പായി സിപിഐ മാറുന്നു. എംഎന്‍ വിജയന്റെ വാക്കുകളിലെന്ന പോലെ കാക്കക്കാലിന്റെ പോലും തണലില്ലാത്ത രക്ത ഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയില്‍ നിന്നും ജീര്‍ണതയുടെ അഴുകിയ വസ്ത്രം അഴിച്ചുവച്ചു സിപിഐ […]

പുനര്‍നിയമനം: സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു; നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യം; നളിനി നെറ്റോയ്‌ക്കെതിരെ ആരോപണം

പുനര്‍നിയമനം: സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു; നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യം; നളിനി നെറ്റോയ്‌ക്കെതിരെ ആരോപണം

  ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ ഡിജിപി ടി.പി.സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കി സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയത്. എത്രയും വേഗം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിധിപ്പകര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാത്തതിനാലാണ് ഹര്‍ജി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടകയിലെ ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവുശിക്ഷ വിധിച്ച കാര്യവും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി […]

മഴയും പുഴയും മലയും കാടും ഒരുങ്ങി; കൊട്ടിയൂര്‍ ഉത്സവത്തിനായി

മഴയും പുഴയും മലയും കാടും ഒരുങ്ങി; കൊട്ടിയൂര്‍ ഉത്സവത്തിനായി

ഭഗവാന്റെ പ്രിയപ്പെട്ട കാഴ്ചവസ്തുക്കള്‍ നെയ്യും ഇളനീരുമാണ്. ചക്കയും വെള്ളരിയും മാങ്ങയുമാണ് വ്രതക്കാരുടെ ഇഷ്ടഭക്ഷണം. കുംഭാരന്മാര്‍ തീര്‍ക്കുന്ന മണ്‍കലങ്ങാവണം ഉത്സവത്തിന് സമാപനം കുറിക്കാന്‍. ദക്ഷയാഗഭൂമിയാണ് കൊട്ടിയൂര്‍, ഭഗവാന്‍ പരമശിവനെ അപമാനിക്കാന്‍ ദക്ഷന്‍ നടത്തിയ യാഗം വീരഭദ്രനും പരിവാരങ്ങളും ചേര്‍ന്ന് തടസ്സപ്പെടുത്തിയത് ഈ യാഗഭൂമിയിലാണ്. യാഗംമുടങ്ങിയ മണ്ണില്‍ സ്വയംഭൂവായി ഒരു ശിവലിംഗം ഉയര്‍ന്നുവെന്നും അത് ശിവസാന്നിധ്യമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. മണ്ണുമായി ഇഴുകിച്ചേര്‍ന്നതാണ് ഇവിടത്തെ ഉത്സവാഘോഷച്ചടങ്ങുകളും ആചാരാനുഷ്ടാനങ്ങളും. മഴയും പുഴയും മലയും കാടുമാണിവിടത്തെ ഉത്സവാന്തരീക്ഷം. കൊട്ടിയൂരിലെ കാട് നല്‍കുന്ന കമ്പും കോലും […]

‘കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിച്ചുനടന്ന സലിമിന് മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത?’

‘കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിച്ചുനടന്ന സലിമിന് മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത?’

കൊട്ടാരക്കര: തന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച സലിം കുമാറിനെതിരേ പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍. പ്രചരണ വേദിയില്‍ മോഹന്‍ലാല്‍ വന്നതിനെത്തുടര്‍ന്നുണ്ടായ വിവാദം തനിക്ക് ഗുണമാണ് ചെയ്തതെന്നും പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നെന്നും ഗണേഷ് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കാലത്ത് സലിം കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളൊക്കെ തന്നെ സഹായിക്കാന്‍ ചെയ്തതാണെന്നേ വിശ്വസിക്കുന്നുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്? എന്നെ സഹോദരനെപ്പോലെ കാണുന്ന […]

1 2 3 427