കൊവിഡിൽ മരണം 30,000 കടന്നു

കൊവിഡിൽ മരണം 30,000 കടന്നു

കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. ന്യൂയോർക്കിൽ മാത്രം അര ലക്ഷത്തോട് അടുത്ത് രോഗികളായി. 12 സംസ്ഥാനങ്ങളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയാണ് രാജ്യത്ത്. ഇറ്റലിയിൽ മാത്രം മരണം 10,000ൽ അധികമായി. ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറിക്കും […]

കൊവിഡ് 19 : ലോകത്താകെ മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞു

കൊവിഡ് 19 : ലോകത്താകെ മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞു

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കവിഞ്ഞു. ലോകാത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 1,604 പേരാണ് മരിച്ചത്. 309 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇറ്റലിയിൽ മരണ സംഖ്യ ഉയരുകയാണ്. 919 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 9,134 പേരാണ് ഇതുവരെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിനിലും മരണം 5000 കടന്നു. 773 പേരാണ് സ്‌പെയിനിൽ 24 മണിക്കൂറിനിടെ […]

ലോകത്ത് കോറോണ മരണങ്ങൾ 24000 കടന്നു

ലോകത്ത് കോറോണ മരണങ്ങൾ 24000 കടന്നു

ലോകത്ത് കൊവിഡ് മരണം 24000 കടന്നു. ഇതുവരെ 24,058 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 712 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിൽ മൊത്തം എണ്ണായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ആറായിരത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം 718 പേരാണ് മരിച്ചത്. 8,271 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇറ്റലിയിലാണ്. അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. രോഗബാധിതരുടെ […]

ലോകത്ത് കൊവിഡ് മരണസംഖ്യ 21000 കടന്നു

ലോകത്ത് കൊവിഡ് മരണസംഖ്യ 21000 കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലരലക്ഷം പിന്നിട്ടു. കൊവിഡ് മരണങ്ങളെ തടുക്കാനാകാതെ നട്ടം തിരിയുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ 683 മരണം. 7503 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 5210 പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. സ്‌പെയിനിലും മരണനിരക്ക് ഉയരുകയാണ്. ഇന്നലെ മാത്രം 656 പേർ മരിച്ചു. ഏഴായിരത്തി അഞ്ചൂറോളം പേർക്ക് പുതുതായി രോഗം ബാധിച്ചു. ആശുപത്രികളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്. […]

തിരിച്ചുവരവിന് ഒരുങ്ങി ചെെന; വുഹാനും ഹുബൈയ് പ്രവിശ്യയും തുറക്കും

തിരിച്ചുവരവിന് ഒരുങ്ങി ചെെന; വുഹാനും ഹുബൈയ് പ്രവിശ്യയും തുറക്കും

കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറക്കും. ഹുബെയ് പ്രവിശ്യ ഇന്ന് തുറന്നുകൊടുക്കുമ്പോള്‍ വുഹാന്‍ ഏപ്രില്‍ എട്ടിനാണ് തുറക്കുക.ചൈനയില്‍ കൊവിഡ് 19 വ്യാപനത്തിന് ഏതാണ്ട് ശമനമായ സാഹചര്യത്തിലാണ് ഹുബെ പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ജനുവരി 23നാണ് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഹുബെയില്‍ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകള്‍ നീക്കുമെങ്കിലും മറ്റ് മേഖലകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വുഹാന്‍ ഏപ്രില്‍ എട്ടിന് […]

ലോകത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 18804 ആയി; അമേരിക്കയില്‍ വൈറസ് അതിവേഗം പടരുന്നു

ലോകത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 18804 ആയി; അമേരിക്കയില്‍ വൈറസ് അതിവേഗം പടരുന്നു

ലോകത്ത് കോവിഡ് 19 ബാധിച്ച മരിച്ചവരുടെ എണ്ണം 18804 ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 743 പേരാണ്. അമേരിക്കയിലും അതിവേഗം വൈറസ് പടരുകയാണ്. ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. 197 രാജ്യങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി പതിമൂവായിരത്തിലധികം ആളുകളാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായി ചൈനയെക്കാള്‍ ഇരട്ടി മരണസംഖ്യയാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് […]

കൊവിഡ് 19 നെ നേരിടാന്‍ ഇന്ത്യ മികച്ച ശേഷിയുള്ള രാജ്യം : ലോകാരോഗ്യ സംഘടന

കൊവിഡ് 19 നെ നേരിടാന്‍ ഇന്ത്യ മികച്ച ശേഷിയുള്ള രാജ്യം : ലോകാരോഗ്യ സംഘടന

കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് മികച്ച ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍. ഇന്ത്യക്ക് പകര്‍ച്ചവ്യാധികളെ നേരിട്ടുള്ള അനുഭവ സമ്പത്ത്  കൊവിഡ് 19 നെ നേരിടുന്നതില്‍ മുതല്‍ കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ജനസംഖ്യ കൂടിയ രാജ്യമാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കും. ഇന്ത്യയില്‍ പരിശോധന ലാബുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണം. വസൂരി, പോളിയോ എന്നീ പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്ത […]

കൊവിഡ്; ലോകത്ത് മരണം പതിനാറായിരം കടന്നു

കൊവിഡ്; ലോകത്ത് മരണം പതിനാറായിരം കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ് കൊവിഡിനെ പേടിച്ച് വീടുകളിൽ കഴിയുന്നത്. ഫ്രാൻസ്, ഇറ്റലി, അർജന്റീന, ഇറാഖ്, റുവാണ്ട എന്നീ രാജ്യങ്ങളും യുഎസിലെ കാലിഫോർണിയയും പൂർണമായി അടച്ചു. കൊളംബിയയും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടലിന്റെ പാതയിലെത്തും. ന്യൂസിലൻഡിൽ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാൻ അനുമതി നൽകി. സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ കർഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്ഥിരീകരിച്ചു. […]

കൊവിഡിൽ വിറങ്ങലിച്ച് ലോകം: മരണസംഖ്യം 14,600 കവിഞ്ഞു; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 651 പേർ

കൊവിഡിൽ വിറങ്ങലിച്ച് ലോകം: മരണസംഖ്യം 14,600 കവിഞ്ഞു; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 651 പേർ

റോം: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം 651 പേര്‍ മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. കൊവിഡ് ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കൊവിഡ് […]

24 മണിക്കൂറിനുള്ളില്‍ 627 മരണം, കാെവിഡിനെ നേരിടാന്‍ സൈന്യത്തെ ഇറക്കി ഇറ്റലി

24 മണിക്കൂറിനുള്ളില്‍ 627 മരണം, കാെവിഡിനെ നേരിടാന്‍ സൈന്യത്തെ ഇറക്കി ഇറ്റലി

റോം: കൊറോണ വ്യാപനത്തിൽ പകച്ചു നിൽക്കുകയാണ് ഇറ്റലി. 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കോവിഡിനെ നേരിടാന്‍ ഇറ്റലി സൈന്യത്തെ ഇറക്കി. ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളകളാണ് കൊറോണ ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. രാജ്യത്ത് സ്ഥിതി സങ്കീര്‍ണമായതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സൈന്യത്തെ രംഗത്തിറക്കിയത്. ഇറ്റലിക്ക് സഹായവുമായി ചൈനീസ് മെഡിക്കല്‍ വിദഗ്ധരും ലോംബാര്‍ഡിയില്‍ എത്തിയിട്ടുണ്ട്. ഇറ്റലിയില്‍ ലോംബാര്‍ഡിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ ഇത്രയേറെ മരണം ഒരു […]

1 2 3 238