വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് പുരസ്‌കാരം (വീഡിയോ)

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് പുരസ്‌കാരം (വീഡിയോ)

സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണ് പുരസ്‌കാരത്തിന് അര്‍ഹനായത്. മന്ദഗതിയിലായിരുന്ന കാന്‍സര്‍ ചികിത്സയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായിരുന്നു അലിസന്റെയും ടസുകുവിന്റെയും കണ്ടെത്തല്‍. പുതിയ കണ്ടെത്തലോടെ ഇമ്യൂണ്‍ ചെക്ക്‌പോയിന്റ് തെറപ്പിയില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. […]

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലാന്‍ഡിനോട് സഹായം തേടി കേന്ദ്രസര്‍ക്കാര്‍

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലാന്‍ഡിനോട് സഹായം തേടി കേന്ദ്രസര്‍ക്കാര്‍

പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലാന്‍ഡ് സര്‍ക്കാറിന്റെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി ഇതുമായി ബന്ധപ്പെട്ട് കത്തുനല്‍കി. സാങ്കേതിക സഹായം തേടാന്‍ വിദേശകാര്യ മന്ത്രി അനുമതി നല്‍കി. തുടര്‍നടപടിക്ക് കുറച്ച് ദിവസം വേണ്ടിവരുമെന്ന് നെതര്‍ലാന്‍ഡ്‌സ് അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാമെന്ന് നെതര്‍ലാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. സാങ്കേതിക സഹായമാണ് നെതര്‍ലാന്‍ഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു

ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും ആയിരക്കണക്കിന് ഭവനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സമുദ്രതീരത്ത് മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പാലു നഗരത്തിലെ പ്രധാന ആശുപത്രിക്കു ഭൂകമ്പത്തില്‍ കേടുപാടുണ്ടായി. പരിക്കേറ്റവരെ ആശുപത്രിക്ക് പുറത്ത് കിടത്തിയാണ് ചികിത്സിക്കുന്നത്.

ട്രാമി ചുഴലിക്കാറ്റ് ജപ്പാനിലേക്ക്

ട്രാമി ചുഴലിക്കാറ്റ് ജപ്പാനിലേക്ക്

ട്രാമി ചുഴലിക്കാറ്റ് ജപ്പാനിലേക്ക്. കനത്ത മഴയാണ് ഇപ്പോള്‍ ജപ്പാനിലെ പല മേഖലകളിലും. യക്കുഷിമ ദ്വീപില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലിയ മഴയും വേലിയേറ്റവുമടക്കം കനത്ത മുന്നറിയിപ്പാണ് ജപ്പാനിലാകെ നല്‍കിയിരിക്കുന്നത്. പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചു. ഒര്‍ക്കിനാവയില്‍ ചുഴലിക്കാറ്റില്‍ അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഈ മേഖലയില്‍ മാത്രം മൂന്നരലക്ഷത്തോളം പേര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്ന് ട്രാമി ജപ്പാന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

ശക്തമായ ഭൂചലനവും സുനാമിയും; ഇന്തോനേഷ്യയില്‍ മരണം 384 ആയി; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

ശക്തമായ ഭൂചലനവും സുനാമിയും; ഇന്തോനേഷ്യയില്‍ മരണം 384 ആയി; സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം

ജക്കാര്‍ത്ത: ശക്തമായ ഭൂചലനവും സുനാമിയുമുണ്ടായ ഇന്തോനേഷ്യയില്‍ മരണ സംഖ്യ ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 384 പേര്‍ മരിച്ചുവെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും വന്‍ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലുള്ള വിമാനത്താവളം അടച്ചിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ […]

ഇന്തോനേഷ്യയിലെ സുനാമി; മുപ്പതോളം പേര്‍ മരിച്ചു

ഇന്തോനേഷ്യയിലെ സുനാമി; മുപ്പതോളം പേര്‍ മരിച്ചു

  ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അരമണിക്കൂറിനകം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ ചലനങ്ങള്‍ 6.7 വരെ രേഖപ്പെടുത്തി. തീരത്തേക്ക് സുനാമി തിരമാലകളടിക്കുന്ന ദൃശ്യം ഇന്തോനേഷ്യന്‍ ടി.വി. പുറത്തുവിട്ടു. മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു, ചെറുനഗരം ഡോംഗല […]

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി സ്വദേശിവല്‍ക്കരണം; നഴ്‌സിങ് മേഖലയിലും സൗദിവല്‍ക്കരണം നടപ്പാക്കുന്നു

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി സ്വദേശിവല്‍ക്കരണം; നഴ്‌സിങ് മേഖലയിലും സൗദിവല്‍ക്കരണം നടപ്പാക്കുന്നു

  അബുദാബി: സ്വദേശിവത്ക്കരണം നഴ്‌സിങ് മേഖലയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി സൗദി. അതിന്റെ ഭാഗമായി നഴ്‌സിങ് മേഖല സ്വദേശിവല്‍ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും. അടുത്ത വര്‍ഷം നൂറ് സ്വദേശി നഴ്‌സുമാരെ നിയമിക്കുമെന്നും എമിറേറ്റിലെ ആരോഗ്യ സേവന ചുമതലയുള്ള ‘സ്വിഹ ‘ കമ്പനി അറിയിച്ചു. സ്വദേശി വനിതകളുടെ കുറവ് ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നതായി സ്വിഹ കമ്പനിയുടെ ആരോഗ്യ സാങ്കേതികകാര്യ വകുപ്പ് തലവന്‍ ഡോ.അന്‍വര്‍ സലാം അഭിപ്രായപ്പെട്ടു. സ്വദേശി പ്രാതിനിധ്യം മൂന്ന് ശതമാനം മാത്രമാണ്. ഘട്ടംഘട്ടമായി ഇത് ഉയര്‍ത്തിക്കൊണ്ടുവരും. 2020 ആകുമ്പോഴേക്കും നഴ്‌സ്മാരുടെ എണ്ണം […]

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി; സമഗ്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ഇമ്രാന്‍ ഖാന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി; സമഗ്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ഇമ്രാന്‍ ഖാന്റെ കത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമഗ്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ കത്തയച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നും ഇമ്രാന്‍ കത്തില്‍ ആവശ്യപ്പെട്ടു. ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പാകിസ്താന്‍ ഇപ്പോഴും തയ്യാറാണ്- പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി എഴുതി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാനെ പാകിസ്താന്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ കത്ത് വന്നത്.

യുഎസില്‍ ആഞ്ഞടിച്ച് ഫ്‌ളോറന്‍സ് കൊടുങ്കാറ്റ്; മരണം അഞ്ചായി

യുഎസില്‍ ആഞ്ഞടിച്ച് ഫ്‌ളോറന്‍സ് കൊടുങ്കാറ്റ്; മരണം അഞ്ചായി

യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റില്‍ അഞ്ച് മരണം. അമ്മയും കുഞ്ഞും ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. വില്മിങ്ടണില്‍ വീടിന് മുകളില്‍ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചത്. ദുരന്തബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്‌ലോറന്‍സ് ചുഴലി കരയണഞ്ഞത്. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വന്‍ മരങ്ങള്‍ കടപുഴകി വീണു. നദികള്‍ കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി. യുഎസിനെ ആശങ്കയിലാഴ്ത്തിയ ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ […]

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റും; 12,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റും; 12,000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

  വില്‍മിങ്ടണ്‍: ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റും. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും രൂക്ഷമായി നദികള്‍ കരകവിഞ്ഞു. പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. വന്‍ശക്തിയില്‍ ആഞ്ഞടിക്കുമെന്ന് കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍, വീണ്ടും അപകടകരമാം വിധം കൂടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോര്‍ത്ത് കാരലൈനയില്‍ പതിച്ചേക്കുമെന്നാണ് വിലിയരുത്തല്‍. ഇതേടര്‍ന്ന് നോര്‍ത്ത് കാരലൈനയിലെ 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് […]