‘കൃത്രിമ ഗര്‍ഭ’ത്തില്‍ കൊക്കയ്ന്‍ കടത്തിയ സ്ത്രീ പിടിയില്‍

‘കൃത്രിമ ഗര്‍ഭ’ത്തില്‍ കൊക്കയ്ന്‍ കടത്തിയ സ്ത്രീ  പിടിയില്‍

ബൊഗോട്ട: ‘കൃത്രിമ ഗര്‍ഭ’ത്തില്‍ കൊക്കയ്ന്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ത്രീയെ കൊളംബിയയിലെ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. ഗര്‍ഭിണിയാണെന്ന വ്യാജേന പുറത്തുകടക്കാന്‍ ശ്രമിച്ച യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ നിറച്ച ബാഗ് കണ്ടെത്തിയത്. കാനഡയുടെ തലസ്ഥാനമായ ടൊറന്റോയിലേക്കു കടക്കാനാണ് യുവതി കൊളംബിയയിലെ ബൊഗോട്ട രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ഗര്‍ഭത്തില്‍ പന്തികേടു തോന്നിയ വനിതാ ഉദ്യോഗസ്ഥ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും യുവതി തട്ടിക്കയറി.   ഏഴു മാസം ഗര്‍ഭിണിയാണെന്നാണ് സ്ത്രീ പറഞ്ഞത്. വയറില്‍ തൊട്ടുനോക്കിയപ്പോള്‍ […]

ബാഗ്ദാദില്‍ സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദില്‍ സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഷിയാ വിഭാഗത്തിന്റെ പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.   വൈകുന്നേരത്തെ നമസ്‌കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് വിശ്വാസികള്‍ മടങ്ങുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സുന്നി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനകള്‍.

ഉത്തരകൊറിയ വീണ്ടും പ്ലൂട്ടോണിയം ഉല്‍പാദനം തുടങ്ങിയെന്ന് അമേരിക്ക

ഉത്തരകൊറിയ വീണ്ടും പ്ലൂട്ടോണിയം ഉല്‍പാദനം തുടങ്ങിയെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഉത്തര കൊറിയ യോങ്‌ബ്യോണ്‍ ആണവകേന്ദ്രത്തിലെ പ്ലൂട്ടോണിയം നിലയത്തില്‍ വീണ്ടും ഉല്‍പാദനം ആരംഭിച്ചതായി അമേരിക്ക. സാറ്റലൈറ്റ ചിത്രങ്ങളില്‍നിന്നാണ് ഇക്കാര്യം വെളിപ്പെട്ടതെന്ന് അമേരിക്ക അറിയിച്ചു. ആയുധ നിര്‍മാണത്തിന് പ്ലൂട്ടോണിയം നിര്‍മിക്കുന്ന ഈ നിലയത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദനം നടക്കുന്നതായി ഓഗസ്റ്റ് 31 ലെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നതായി യുഎസ്-കൊറിയ ഇന്‍സ്റ്റിറ്റിയൂട്ടാണ് വെളിപ്പെടുത്തിയത്.     പ്ലൂട്ടോണിയം നിലയത്തിലെ നീരാവി ടര്‍ബൈനുകളും വൈദ്യുത ജനറേറ്ററുകളും സ്ഥാപിച്ചിട്ടുളള കെട്ടിട സമുച്ചയത്തില്‍ നിന്നു വെളുത്ത പുക ഉയരുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ […]

സിറിയന്‍ ആക്രമണം സംഘര്‍ഷം വ്യാപിപ്പിക്കും: പുടിന്‍

സിറിയന്‍ ആക്രമണം സംഘര്‍ഷം വ്യാപിപ്പിക്കും: പുടിന്‍

വാഷിംഗ്ടണ്‍: സിറിയയില്‍ അമേരിക്കയുടെ സൈനികനീക്കമുണ്ടായാല്‍ അത് സംഘര്‍ഷം സിറിയയ്ക്കു പുറത്തേയ്ക്കും വളര്‍ത്തുന്നതിനും തീവ്രവാദി ആക്രമണങ്ങള്‍ക്ക് വഴിമരുന്നിടുന്നതിനും കാരണമാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കി. ‘ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പുടിന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. രണ്ടരവര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം കൊണ്ട് ആരും ജനാധിപത്യ വിജയം നേടിയില്ലെന്നും സര്‍ക്കാരിനെതിരെ പൊരുതുന്നവരില്‍ അല്‍ക്വയ്ദ തീവ്രവാദികളും എല്ലാത്തരം വിഘടനവാദിളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ആരോപിക്കുന്നതു പോലെ, സിറിയയിലെ രാസായുധ പ്രയോഗം ബാഷര്‍ അല്‍ അസദ് […]

ബാഗ്ദാദില്‍ സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദില്‍ സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ഷിയാ വിഭാഗത്തിന്റെ പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരത്തെ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ പളളിയില്‍ നിന്നു മടങ്ങുമ്പോഴാണ് വന്‍ ശബ്ദത്തോ െസ്‌ഫോടനം ഉണ്ടായത്.സുന്നി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനകള്‍.

സിറിയയ്‌ക്കെതിരേ നിയന്ത്രിത സൈനിക നടപടി വേണം: ഒബാമ

സിറിയയ്‌ക്കെതിരേ നിയന്ത്രിത സൈനിക നടപടി വേണം: ഒബാമ

വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരെ നിയന്ത്രിത സൈനിക നടപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. കരയുദ്ധത്തിന് പകരം വ്യോമാക്രമണമാണ് പരിഗണിക്കുകയെന്ന് ഒബാമ പറഞ്ഞു. സിറിയക്കെതിരായ സൈനിക നടപടിക്ക് ജനപിന്തുണ തേടി ടെലിവിഷനിലൂടെ രാജ്യത്തോട് നടത്തിയ പ്രഭാഷണത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സൈനിക നടപടി സംബന്ധിച്ച വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒബായ യു.എസ്. കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. രാസായുധങ്ങള്‍ രാജ്യാന്തര നിയന്ത്രണത്തിലാക്കണമെന്ന റഷ്യയുടെ നിര്‍ദേശം സിറിയ സ്വാഗതം ചെയ്ത പശ്ചാത്തലത്തിലാണ് ഒബാമയുടെ നടപടി. അമേരിക്കന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടാകുന്നത് പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള […]

ലിബിയന്‍ വിദേശകാര്യമന്ത്രാലയത്തില്‍ സ്‌ഫോടനം

ലിബിയന്‍ വിദേശകാര്യമന്ത്രാലയത്തില്‍ സ്‌ഫോടനം

ട്രിപ്പോളി: ലിബിയന്‍ വിദേശകാര്യമന്ത്രാലയത്തില്‍ സ്‌ഫോടനം. കിഴക്കന്‍ നഗരമായ ബെന്‍ഗാസിയിലെ മന്ത്രാലയത്തിന്റെ കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തിന് നാശനഷ്ടമുണ്ടായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.   അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തിലാണ് സ്‌ഫോടനമുണ്ടായത്. കാര്‍ ബോംബ് സ്‌ഫോടനമാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജോര്‍ദാന്‍ പാര്‍ലമെന്റില്‍ വെടി: എകെ 47 ഉപയോഗിച്ച് എംപി സഹപ്രവര്‍ത്തകനെ വെടിവച്ചു

ജോര്‍ദാന്‍ പാര്‍ലമെന്റില്‍ വെടി:   എകെ 47 ഉപയോഗിച്ച് എംപി സഹപ്രവര്‍ത്തകനെ വെടിവച്ചു

ജോര്‍ദാന്‍: ജോര്‍ദാന്‍ പാര്‍ലമെന്റില്‍ എംപി സഹപ്രവര്‍ത്തകനു നേരെ വെടിവച്ചത് കടുത്ത പരിഭ്രാന്തിക്കിടയാക്കി. ജോര്‍ദാന്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങളെച്ചൊല്ലി അംഗങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദത്തിനിടെ തലാല്‍ അല്‍ ഷരീഫ് എന്ന എംപിയാണ് മറ്റൊരു അംഗമായ ക്യൂസെ ഡിമീസിക്കു നേരെ വെടിയുതിര്‍ത്തത്. ഡിമീസി പരിക്കേല്‍ക്കാതെ രക്ഷപെട്ടു.   പാര്‍ലമെന്റിന്റെ അധോസഭയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സര്‍ക്കാര്‍ അടുത്തിടെ നടത്തിയ പരിഷ്‌കാരങ്ങളെച്ചൊല്ലി ക്യൂസെ ഡിമീസിയും മറ്റൊരംഗമായ യാഹ്യ സൗദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതാണു പ്രശ്‌നത്തിനു കാരണമായത്.  വാക്കുതര്‍ക്കം പരിധി വിട്ടതോടെ സ്പീക്കര്‍ യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. […]

രാസായുധ ശേഖരം കൈമാറിയാല്‍ യുദ്ധം ഒഴിവാക്കും: അമേരിക്ക

രാസായുധ ശേഖരം കൈമാറിയാല്‍ യുദ്ധം ഒഴിവാക്കും: അമേരിക്ക

വാഷിംഗ്ടണ്‍: സിറിയയുടെ പക്കലുള്ള രാസായുധ ശേഖരം രാജ്യാന്തര അധികൃതര്‍ക്ക് കൈമാറാന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് തയാറാകുകയാണെങ്കില്‍ സിറിയയെ ആക്രമിക്കുന്നത് തല്‍ക്കാലം വേണ്ടെന്നുവയ്ക്കാമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. എത്രയും പെട്ടെന്ന് തങ്ങളുടെ കൈവശമിരിക്കുന്ന രാസായുധം രാജ്യാന്തര സമൂഹത്തിന്റെ നിയന്ത്രണത്തിലാക്കാന്‍ അസദ് ഭരണകൂടം തയാറാണെങ്കില്‍ വിഷയത്തില്‍ യുഎസ് സൈനികമായി ഇടപെടില്ല. രാസായുധ പ്രയോഗത്തിനെതിരെ രാജ്യാന്തര തലത്തില്‍ നടപടിയുണ്ടാകണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വിവിധ ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി.   […]

നോര്‍വെയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്

നോര്‍വെയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലേക്ക്

ഒസ്‌ലോ: നോര്‍വെയിലെ പൊതുതിരഞ്ഞെടുപ്പില്‍ എര്‍ണ സോള്‍ബര്‍ഗിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. പരാജയം സമ്മതിക്കുന്നതായും ഒക്ടോബര്‍ 14 ലെ ബജറ്റ് അവതരണത്തിനുശേഷം സ്ഥാനമൊഴിയുമെന്നും പ്രധാനമന്ത്രി ജെന്‍സ് സ്‌റ്റോള്‍റ്റന്‍ബര്‍ഗ് പറഞ്ഞു.   2005 മുതല്‍ സ്‌റ്റോള്‍റ്റന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള ലേബര്‍പാര്‍ട്ടിയാണ് നോര്‍വെ ഭരിക്കുന്നത്. 52 വയസ്സുള്ള സോള്‍ബര്‍ഗ് നോര്‍വെയിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകും. 1990 ന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആദ്യമായാണ് ഭരണം ലഭിക്കുന്നത്.