ചൈനയില്‍ ഭൂകമ്പം

ചൈനയില്‍ ഭൂകമ്പം

ബെയ്ജിംഗ്:ചൈനയില്‍ ഭൂകമ്പം.റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 8.04നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. സിച്ചുവാന്‍,യുവാന്‍ മേഖലയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂനിരപ്പില്‍ നിന്നും പത്ത് കിലോമീറ്റര്‍ താഴെയാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു. ആഗസ്റ്റ് 28ന് റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഉണ്ടാകുന്ന താരതമ്യേന വലിയ ഭൂചലനമാണിത്.ഈ ഭൂകമ്പത്തിന് ശേഷം 126 തുടര്‍ചലനങ്ങളാണ് മേഖലയില്‍ അനുഭവപ്പെട്ടത്.

യുഎസ് ഓപ്പണ്‍ :ഫെഡറര്‍,നദാല്‍,സെറീന മൂന്നാം റൗണ്ടില്‍

യുഎസ് ഓപ്പണ്‍ :ഫെഡറര്‍,നദാല്‍,സെറീന മൂന്നാം റൗണ്ടില്‍

യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടിലും മുന്‍നിര താരങ്ങള്‍ വിജയക്കൊടി പാറിച്ചു മൂന്നാം റൗണ്ടിലേക്ക് കടന്നു.പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഏഴാം സീഡ് റോജര്‍ ഫെഡററും മൂന്നാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ് സെറീന വില്യംസും രണ്ടാം സീഡ് വിക്ടോറിയ അസരങ്കയും മൂന്നാം റൗണ്ടില്‍. എന്നാല്‍ നാലാം സീഡ് ഇറ്റാലിയന്‍ താരം സാറാ ഇറാനി സ്വന്തം നാട്ടുകാരിയോട് പരാജയപ്പെട്ടു. സ്പാനിഷ് താരം റാഫേല്‍ നദാല്‍ ബ്രസീലിന്റെ റൊകേരിയോ സില്‍വയെയാണ് […]

ചൈനയില്‍ ഭൂകമ്പം

ചൈനയില്‍ ഭൂകമ്പം

ബെയ്ബിങ്: ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ യുനാന്‍, സിച്വാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പം ജനജീവിതം താറുമാറാക്കി. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ചലനം 52,000 പേരെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത വരെ രേഖപ്പെടുത്തിയ 126 തുടര്‍ ചലനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ഇന്ന് രാവിലെ 4.44 ഓടെ ഉണ്ടായ ചലനത്തില്‍ ആളപയമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യുമനിലെ 52,617 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഗതാഗതവും വാര്‍ത്തവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു

ചന്ദ്രോപരിതലത്തിനടിയില്‍ ജലസാന്നിധ്യം കണ്ടെത്തിയതായി നാസ

ചന്ദ്രോപരിതലത്തിനടിയില്‍ ജലസാന്നിധ്യം കണ്ടെത്തിയതായി നാസ

വാഷിംഗ്ടണ്‍: ചൊവ്വാപര്യവേഷണ പേടകം ചാന്ദ്രയാന്റെ സഹായത്തോടെ ചന്ദ്രോപരിതലത്തിനടിയില്‍ ജലസാന്നിധ്യം കണ്ടെത്തിയതായി നാസ. ചാന്ദ്രയാനിലുള്ള മൂണ്‍ മിനറോളജി മാപ്പര്‍ ഇന്‍സ്ട്രുമെന്റില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പഠിച്ചാണ് നാസ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ചന്ദ്രന്റെ അന്തര്‍ഭാഗത്ത് നിന്നും ഉത്ഭവിക്കുന്ന ജലസാന്നിധ്യം ഇതാദ്യമായിട്ടാണ് കണ്ടെത്തുന്നതെന്ന് നാസ ഗവേഷകര്‍ പറയുന്നു.   അമേരിക്കയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ അപ്പോളയില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും ചന്ദ്രന്റെ അന്തര്‍ഭാഗത്ത് ജലസാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിചേര്‍ന്നിരുന്നു.

സിറിയ രാസായുധം പ്രയോഗിച്ചു എന്ന കാര്യത്തില്‍ സംശയമില്ല: അമേരിക്ക

സിറിയ രാസായുധം പ്രയോഗിച്ചു എന്ന കാര്യത്തില്‍ സംശയമില്ല: അമേരിക്ക

ദമാസ്കസ്: സിറിയ രാസായുധം പ്രയോഗിച്ചു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് അമേരിക്ക. ഇതിന് സിറിയ മറുപടി പറയേണ്ടത് അത്യാവശ്യമാണ്. ബറാക് ഒബാമയുടെ നിര്‍ദ്ദേശം കിട്ടിയാല്‍ ഇടപെടലിന് സൈന്യം സന്നദ്ധമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു. ദമാസ്കസില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണ് സിറിയയില്‍ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നത്. ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന  റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പശ്ചിമേഷ്യ ആശങ്കയിലാണ്. ഐക്യരാഷ്ട്രസഭയുടെ പരിശോധന കഴിഞ്ഞാലുടന്‍ അമേരിക്ക സൈനിക നടപടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം […]

യു.എന്‍ പ്രതിനിധി സംഘത്തിനു നേരെ വെടിവെപ്പ്

യു.എന്‍ പ്രതിനിധി സംഘത്തിനു നേരെ വെടിവെപ്പ്

ദമാസ്‌കസ്: സിറിയയില്‍ രാസായുധ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ യു.എന്‍ സംഘത്തിനു നേരെ വെടിവെപ്പ് നടത്തി. ഇവര്‍ക്കു നേരെ ഒളിഞ്ഞിരുന്ന ആക്രമികള്‍ ഒന്നിലേറെ തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.   യു.എന്നിന്റെ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് സിറിയ ആദ്യം അനുവാദം നല്‍കിയിരുന്നില്ല. പിന്നീട് കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിറിയ സമ്മതിക്കുകയായിരുന്നു. ഇതിനു മുന്നോടിയായി വെടിനിര്‍ത്തലും പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് യു.എന്‍ പ്രതിനിധി സംഘത്തിനു നേരെ വെടിവെപ്പുണ്ടായത്.

മകളുടെ സ്മരണയില്‍ ബ്രദര്‍ഹുഡ് നേതാവ് കവിത എഴുതി: പ്രധാനമന്ത്രി കരഞ്ഞു

മകളുടെ സ്മരണയില്‍ ബ്രദര്‍ഹുഡ് നേതാവ് കവിത എഴുതി: പ്രധാനമന്ത്രി കരഞ്ഞു

കെയ്‌റോ: കെയ്‌റോയില്‍ പ്രക്ഷോഭസമരത്തിനിടെ കൊല്ലപ്പെട്ട പതിനേഴുകാരിയായ മകളുടെ സ്മരണകളില്‍ ഈജിപ്തിലെ മുതിര്‍ന്ന മുസ്‌ലീം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് അല്‍ ബെല്‍താഗി രചിച്ച കവിത കേട്ട് തുര്‍ക്കി പ്രധാനമന്ത്രി വികാരാധീനനായി. ടെലിവിഷന്‍ ഷോക്കിടെയാണ് പ്രധാനമന്ത്രി റെജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സംസാരിക്കാനാവാതെ വിതുമ്പിയത് . കവിത കേള്‍ക്കുന്നതിനിടെ സംസാരിക്കാനാവാതെ ഉര്‍ദുഗാന്‍ കണ്ണുതുടക്കുന്നത് കാണാമായിരുന്നു. യൂറോന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച് പ്രധാനമന്ത്രി ഉര്‍ദുഗാന്‍ വിതുമ്പിയത്. ബെല്‍താഗിയുടെ കത്തില്‍ തന്റെ മക്കളെ കാണുന്നതായി ഉര്‍ദുഗാന്‍ പ്രതികരിച്ചു. അവധി ദിനത്തിലെങ്കിലും ചെലവഴിക്കണമെന്ന കുടുംബത്തിന്റെ […]

അഫ്ഗാനില്‍ കൂട്ടകൊല നടത്തിയ അമേരിക്കന്‍ സൈനികന് ജീവപര്യന്തം

അഫ്ഗാനില്‍ കൂട്ടകൊല നടത്തിയ അമേരിക്കന്‍ സൈനികന് ജീവപര്യന്തം

വാഷിംങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍  കൂട്ടകൊല നടത്തിയ അമേരിക്കന്‍ സൈനികന് ജീവപര്യന്തം. നാല്‍പതുകാരനായ റോബോര്‍ട്ട് ബെയ്‌സിനെയാണ് വാഷിംങ്ടണിലെ സൈനിക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2012 മാര്‍ച്ച് പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറില്‍ സൈനികസേവനത്തിനിടെ റോബോര്‍ട്ട് ബെയ്‌സ് നിരപരാധികളായ പതിനാറ് ഗ്രമീണരെ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് റോബോര്‍ട്ട് ബെയ്‌സ് ജൂണില്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് കുട്ടികളുടെ അഛനായ ഇദ്ദേഹം ഒടുവില്‍ കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് താവളമൊരുക്കാന്‍ അമേരിക്ക പദ്ധതി

തിരുവനന്തപുരത്ത് താവളമൊരുക്കാന്‍ അമേരിക്ക പദ്ധതി

ന്യൂഡല്‍ഹി:അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും ഏഷ്യാ-പസഫിക് മേഖലയില്‍ താല്‍ക്കാലിക താവളമൊരുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നു.തിരുവനന്തപുരമടക്കമുളള അഞ്ച് കേന്ദ്രങ്ങളിലാണ് താവളം ഒരുക്കുകയെന്ന് അമേരിക്കന്‍ വ്യോമ സേനാ ജനറല്‍ ഹെര്‍ബര്‍ട്ട് ഹോക്ക് പറഞ്ഞു. ഇതിനായി തിരുവനന്തപുരം സന്ദര്‍ശിച്ചതായും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കയുടെ ഏഷ്യാനയത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന ഇടങ്ങളില്‍ താല്‍ക്കാലിക സൈനിക താവളങ്ങള്‍ ഒരുക്കാനുള്ള പദ്ധതി.സിംഗപൂരിലെ കിഴക്കന്‍ ഷാങ്ഹായി, തായ്‌ലാന്‍ഡിലെ കോറാഡ്, ഡാര്‍വിന്‍, ടിന്‍ണ്ട എന്നിവിടങ്ങളിലാണ് മറ്റുതാവളങ്ങള്‍. ഇവിടങ്ങളില്‍ സ്ഥിരമായി യുദ്ധവിമാനങ്ങളെ ആയുധങ്ങളോ സൂക്ഷിക്കില്ല. ശീതയുദ്ധകാലത്ത് യൂറോപ്പില്‍ അമേരിക്ക […]

സിറിയയില്‍ വിമതര്‍ക്കു നേരെ രാസായുധ പ്രയോഗം; ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമതര്‍ക്കു നേരെ രാസായുധ പ്രയോഗം; ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ വിമതര്‍ക്കു നേരെ പ്രസിഡന്റ് ബാഷര്‍  അല്‍ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചു.സംഭവത്തില്‍  ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.തലസ്ഥാനമായ ദമാസ്കസിലെ എയ്ന്‍ ടര്‍മ, സമാല്‍ക, ജോബര്‍ എന്നിവിടങ്ങളിലാണ് രാസായുധ പ്രയോഗം നടന്നത്.സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും. രാസായുധങ്ങള്‍ അടങ്ങിയ റോക്കറ്റുകളാണ് ബാഷര്‍ അല്‍ അസദിന്റെ സേന വിമതര്‍ക്ക് നേരെ പ്രയോഗിച്ചത്. ആക്രമണത്തിന് ഇരയായവരുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ സൈന്യം […]