തെരഞ്ഞെടുപ്പില്‍ തോറ്റ പ്രതിപക്ഷ പാര്‍ട്ടിയോട്‌ തൂങ്ങിച്ചാകുകയാണ്‌ നല്ലതെന്ന്‌ മുഗാബെ

തെരഞ്ഞെടുപ്പില്‍ തോറ്റ പ്രതിപക്ഷ പാര്‍ട്ടിയോട്‌ തൂങ്ങിച്ചാകുകയാണ്‌ നല്ലതെന്ന്‌ മുഗാബെ

ഹരാരെ: രാജ്യത്ത്‌ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയോട്‌ തൂങ്ങിച്ചാകുകയാണ്‌ നല്ലതെന്ന്‌ സിബാബ്വെ പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെ. വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതിനു ശേഷമുള്ള പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇത്തരത്തിലൊരു പ്രസ്‌താവന ഇറക്കിയത്‌. തന്റെ വിജയത്തില്‍ അസൂയയുള്ളവരാണ്‌ രാഷ്ട്രീയ പ്രതിയോഗികള്‍. അവര്‍ തൂങ്ങിച്ചാകുന്നതായിരിക്കും നല്ലതെന്ന്‌ അദ്ദേഹം പ്രസംഗത്തില്‍ തുറന്നടിച്ചു.61 ശതമാനം വോട്ട്‌ നേടിയാണ്‌ എതിര്‍ സ്ഥാനാര്‍ത്ഥിയായ മോര്‍ഗന്‍ സാന്‍ഗിരിയെ സാനു പി.എഫിന്റെ നേതാവ്‌ മുഗാബെ പരാജയപ്പെടുത്തിയത്‌.

നൈജീരിയയില്‍ ആക്രമണം: 56 മരണം

നൈജീരിയയില്‍ ആക്രമണം: 56 മരണം

നൈജീരിയ: നൈജീരിയയില്‍ മുസ്ലിം പള്ളി ആക്രമിച്ച്‌ തീവ്രവാദികള്‍ 56 പേരെ വധിച്ചു. വടക്ക്‌കിഴക്കന്‍ നൈജീരിയയിലാണ്‌ സംഭവം. പ്രാര്‍ഥനയ്‌ക്ക്‌ എത്തിയവരാണ്‌ കൊല്ലപ്പെട്ടത്‌. ബൊക്ക ഹാമ തീവ്രവാദികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അടുത്തിടെ ബൊക്ക ഹാമ തീവ്രവാദികള്‍ ക്രിസ്റ്റ്യന്‍ പള്ളി, സ്‌കൂള്‍, സൈനിക പോസ്റ്റ്‌, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്തിയിരുന്നു.    

ബാഗ്‌ദാദില്‍ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ 63 മരണം

ബാഗ്‌ദാദില്‍ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ 63 മരണം

ബാഗ്‌ദാദ്‌: ബാഗ്‌ദാദില്‍ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെയാണ്‌ സ്‌ഫോടനങ്ങള്‍ ഉായത്‌. എട്ട്‌ സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ്‌ റിപ്പോര്‍ട്ട്‌.9 ജില്ലകളിലെ മാര്‍ക്കറ്റുകള്‍, കോഫി ഷോപ്പുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സ്‌ഫോടനം നടന്നത്‌. തുസ്‌ കുര്‍മാതോയില്‍ മാത്രം 10 പേര്‍ കൊല്ലപ്പെട്ടു. ജിസര്‍ ദിയാല പ്രവിശ്യയിലെ മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ 7 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇവിടെ ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു.വിശുദ്ധ ഷിയാ കേന്ദ്രങ്ങളായ കര്‍ബാല, നസിരിയ എന്നിവിടങ്ങളിലും ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായി. മാലിക്കിയുടെ ഷിയാ ഭൂരിപക്ഷ […]

സിറിയ: ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ജനീവയില്‍ സമാധാന ചര്‍ച്ച സംഘടിപ്പിക്കും

സിറിയ: ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ജനീവയില്‍ സമാധാന ചര്‍ച്ച സംഘടിപ്പിക്കും

ഡമാസ്‌കസ്‌: സിറിയയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ജനീവയില്‍ സമാധാന ചര്‍ച്ച സംഘടിപ്പിക്കുമെന്ന്‌ അമേരിക്കയും റഷ്യയും മുന്‍കൈ എടുക്കും. സിറിയന്‍ സൈന്യത്തെ റഷ്യയും വിമതരെ അമേരിക്കയും പിന്തുണയ്‌ക്കുന്ന പശ്ചാത്തലത്തിലാണ്‌ ഇരു രാജ്യങ്ങളും ചര്‍ച്ചയ്‌ക്ക്‌ മുന്‍കൈ എടുക്കുന്നതെന്നതാണ്‌ ശ്രദ്ധേയം. വാഷിംഗ്‌ടണില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെയാണ്‌ അമേരിക്കയുടെയും റഷ്യയുടെയും നയതന്ത്ര പ്രതിനിധികള്‍ നയം വ്യക്തമാക്കിയത്‌. സിറിയന്‍ പ്രശ്‌നപരിഹാരത്തെക്കുറിച്ച്‌ ഈ മാസം അവസാനം വീും ചര്‍ച്ച നടത്തുമെന്ന്‌ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്‌ അറിയിച്ചു    

മാലി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌: രണ്ടാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌

മാലി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌: രണ്ടാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌

ബാമ്‌കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌ നടക്കും. തീവ്രവാദ ഭീഷണികള്‍ക്കിടെയാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ . മുന്‍ പ്രധാനമന്ത്രി ഇബ്രാഹിം ബൗബക്കാര്‍ കെയ്‌റ്റയും മുന്‍ ധനകാര്യ മന്ത്രി സൗമാലിയ സീസെയും തമ്മിലാണ്‌ പ്രധാന മത്സരം. തെരഞ്ഞെടുപ്പ്‌ സമാധാനപരമായ നടത്താന്‍ ഫ്രാന്‍സില്‍ നിന്ന്‌ 4000 സൈനികര്‍ മാലിയില്‍ എത്തിയിട്ടുണ്ട്‌. അല്‍ ക്വയ്‌ദ പിന്തുണയുള്ള തീവ്രവാദികളാണ്‌ മാലിയില്‍ ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നത്‌.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഷെഹരിയാര്‍ ഖാന്‍.  എന്നാല്‍ ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാനിലില്ലെന്നും യുഎയിലേക്ക് കടന്നതായും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടായിരുന്നതായി ഒരു പാക് ഉദ്യേഗസ്ഥ പ്രതിനിധി വെളിപ്പെടുത്തുന്നത്. ദാവൂദിനെ സംബന്ധിച്ചുള്ള വിവരങ്ങളും കേസുവിവരങ്ങളും പലവട്ടം കൈമാറിയിരുന്നെങ്കിലും ദാവൂദ് ഇബ്രാഹിമിന്റെ സാന്നിധ്യം പാക്കിസ്ഥാന്‍ ഇത്രയും നാള്‍ നിഷേധിക്കുകയായിരുന്നു. ദാവൂദ് രാജ്യത്തുണ്ടെങ്കില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഇത്തരം അധോലോക നായകരെ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഷെഹരിയാര്‍ ഖാന്‍ പറഞ്ഞു. രാജ്യത്ത് […]

തലപ്പാവ് അഴിച്ചില്ല;റോമില്‍ സിഖുകാരെ വിമാനത്തില്‍ കയറ്റിയില്ല

തലപ്പാവ് അഴിച്ചില്ല;റോമില്‍ സിഖുകാരെ വിമാനത്തില്‍ കയറ്റിയില്ല

ന്യൂഡല്‍ഹി:തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സിഖ് പ്രതിനിധി സംഘത്തിന് റോം വിമാനത്താവളത്തില്‍ യാത്രാനുമതി നിഷേധിച്ചു.ഡല്‍ഹി ഗുര്‍ഡ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മന്‍ജീത് സിംഗിനും മറ്റ് അംഗങ്ങള്‍ക്കുമാണ് ഈ ദുരനുഭവം.സുരക്ഷാപരിശോധനയ്ക്കാണ് സംഘത്തോട്  തലപ്പാവ് അഴിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇവരെ വിമാനത്തില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തലപ്പാവ് പരിശോധിക്കാന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി മന്‍ജീത് സിംഗ് പറയുന്നു. എന്നാല്‍ തലപ്പാവ് അഴിച്ച് പരിശോധന നടത്താന്‍ സമ്മതിച്ചാലേ വിമാനത്തില്‍ […]

‘ദ വാഷിങ് ടണ്‍ പോസ്റ്റ്’ പത്രം ഇനി ജെഫ് ബെസോസിന് സ്വന്തം

‘ദ വാഷിങ് ടണ്‍ പോസ്റ്റ്’ പത്രം ഇനി ജെഫ് ബെസോസിന് സ്വന്തം

വാഷിങ് ടണ്‍: അമേരിക്കയിലെ ഏറ്റവും പാരമ്പര്യം ഉള്‍കൊള്ളുന്ന ദ വാഷിങ് ടണ്‍ പോസ്റ്റ് ദിനപത്രം ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് ഭീമന്മാരായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് വാങ്ങി. ലോകത്തെ തന്നെ ഞെട്ടിച്ച അമേരിക്കന്‍ പത്രമാണ് ‘ദ വാഷിങ് ടണ്‍ പോസ്റ്റ്’ വാട്ടര്‍ഗേറ്റ് സംഭവം, സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ എന്നിവ ഇതില്‍ ചിലത് മാത്രം. എന്നാല്‍ അടുത്തകാലത്തായി പരസ്യവരുമാനത്തില്‍ വന്ന ഇടിവ് പത്രത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരുന്നു. പത്രത്തിന്റെ നടത്തിപ്പുകാരായ ഗ്രാഹാം കുടുംബവും അടുത്തിടെ പത്രം വില്‍ക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് 250 […]

തുര്‍ക്കിയില്‍ മുന്‍പട്ടാളമേധാവിക്ക് ജീവപര്യന്തം

തുര്‍ക്കിയില്‍ മുന്‍പട്ടാളമേധാവിക്ക് ജീവപര്യന്തം

ഇസ്താംബുള്‍ : തുര്‍ക്കിയില്‍ പ്രധാനമന്ത്രി രസിപ്പ് തയ്യിപ്പ് എര്‍ദോപനെ പുറത്താക്കാന്‍ ശ്രമിച്ച മുന്‍പട്ടാളമേധാവിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 5 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് ജനറല്‍ ഇല്‍ക്കര്‍ ബാസ്ബക്കിനെ ഇസ്താംബൂളിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. അഭിഷകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 2008 മുതല്‍2010 വരെ തുര്‍ക്കിയിലെ പട്ടാളമേധാവിയായിരുന്ന ജനറല്‍ ബാസ്ബക്ക് ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടിയെ താഴെയിറക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിയായി എന്നാണ് ആരോപണം.  

ഹസന്‍ റൊഹാനി നാളെ ചുമതലയേല്‍ക്കും

ഹസന്‍ റൊഹാനി നാളെ ചുമതലയേല്‍ക്കും

ടെഹ്‌റാന്‍ : ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൊഹാനി നാളെ ചുമതലയേല്‍ക്കും. ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റൊഹാനി വന്‍ വിജയം നേടിയിരുന്നു. ഇറാന്‍ ആത്മീയ നേതാവ് ആയത്തുളള ഖുമൈനി ടെഹ്‌റാനില്‍ ഒരുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് റൊഹാനി സ്ഥാനമേല്‍ക്കുന്നത്.1979ലെ ഇസ്ലാമിക്ക് വിപ്ലവത്തില്‍ പങ്കെടുത്തിട്ടുളള റൊഹാനി ഇറാന്റെ മുന്‍ ആണവ കൂടിയാലോചനാ സമിതി അദ്ധ്യക്ഷനായിരുന്നു. 64 കാരനായ റൊഹാനി മതപുരോഹിതന്‍ കൂടിയാണ്. തീവ്ര മതവാദികള്‍ക്കുമേല്‍ മിതവാദികള്‍ നേടിയ വിജയമാണ് തന്റെ പ്രസിഡന്‍റ് സ്ഥാനമെന്ന് ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ ഹസന്‍ റൊഹാനി അവകാശപ്പെട്ടിരുന്നു.എന്നാല്‍ […]