ഹസന്‍ റൊഹാനി നാളെ ചുമതലയേല്‍ക്കും

ഹസന്‍ റൊഹാനി നാളെ ചുമതലയേല്‍ക്കും

ടെഹ്‌റാന്‍ : ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൊഹാനി നാളെ ചുമതലയേല്‍ക്കും. ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റൊഹാനി വന്‍ വിജയം നേടിയിരുന്നു. ഇറാന്‍ ആത്മീയ നേതാവ് ആയത്തുളള ഖുമൈനി ടെഹ്‌റാനില്‍ ഒരുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് റൊഹാനി സ്ഥാനമേല്‍ക്കുന്നത്.1979ലെ ഇസ്ലാമിക്ക് വിപ്ലവത്തില്‍ പങ്കെടുത്തിട്ടുളള റൊഹാനി ഇറാന്റെ മുന്‍ ആണവ കൂടിയാലോചനാ സമിതി അദ്ധ്യക്ഷനായിരുന്നു. 64 കാരനായ റൊഹാനി മതപുരോഹിതന്‍ കൂടിയാണ്. തീവ്ര മതവാദികള്‍ക്കുമേല്‍ മിതവാദികള്‍ നേടിയ വിജയമാണ് തന്റെ പ്രസിഡന്‍റ് സ്ഥാനമെന്ന് ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയുടന്‍ ഹസന്‍ റൊഹാനി അവകാശപ്പെട്ടിരുന്നു.എന്നാല്‍ […]

ഡയാന രാജകുമാരി പാക് ഡോക്ടറുമായി പ്രണയത്തിലായിരുന്നെന്ന് കൂട്ടുകാരി

ഡയാന രാജകുമാരി പാക് ഡോക്ടറുമായി പ്രണയത്തിലായിരുന്നെന്ന് കൂട്ടുകാരി

ലണ്ടന്‍: ഡയാന രാജകുമാരി  പാകിസ്ഥാനിലെ സര്‍ജന്‍ ഹസ്‌നത് ഖാനുമായി പ്രണയത്തിലായിരുന്നെന്ന് ഡയാന രാജകുമാരിയുടെ കൂട്ടുകാരിയും മുന്‍ ക്രിക്കറ്റ് താരം ഇമ്രാഖാന്റെ മുന്‍ ഭാര്യയുമായ ജെമീമ ഖാന്‍.പാകിസ്ഥാനില്‍ സ്ഥിര താമസത്തിന് ഡയാന ആഗ്രഹിച്ചിരുന്നു. കാമുകനായിരുന്ന പാക്കിസ്ഥാനിലെ സര്‍ജന്‍ ഹസ്‌നത് ഖാനെ വിവാഹം കഴിക്കാന്‍ ഡയാന ആഗ്രഹിച്ചിരുന്നതായി ജെമിമ പറഞ്ഞു.   പാകിസ്ഥാനിലെ ജീവിതരീതി സ്വീകരിക്കുന്നതിനെ കുറിച്ചറിയുന്നതിനാണ് ഡയാന താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ജെമിമ പറയുന്നു. പാക്കിസ്ഥാനില്‍ ഡയാന സന്ദര്‍ശനം നടത്തിയ രണ്ടു വട്ടവും ഹസ്‌നത് ഖാന്റെ വീട്ടുകാരെ സന്ദര്‍ശിച്ച് […]

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേര്‍ ആക്രമണം

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേര്‍ ആക്രമണം

ജലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കൗണ്‍സില്‍ ആസ്ഥാനത്തിന് മുന്നില്‍ ചാവേര്‍ ബോംബാക്രമണം. ജലാബാദിലെ കോണ്‍സുലേറ്ററിന് മുന്നിലാണ് ആക്രമണം. എന്നാല്‍ കോണ്‍സുലേറ്റിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.    

അമേരിക്കന്‍ പൗരന്‍മാര്‍ക്ക് അല്‍ഖ്വയ്ദ ഭീഷണി

അമേരിക്കന്‍ പൗരന്‍മാര്‍ക്ക് അല്‍ഖ്വയ്ദ ഭീഷണി

വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ ഭീഷണിയെത്തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമാണ് അല്‍ഖ്വയ്ദയില്‍നിന്ന് ആക്രമണ ഭീഷണി കൂടുതലുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലുമുള്ള അമേരിക്കക്കാര്‍ യാത്രാവേളയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അമേരിക്കയുടെ നിര്‍ദ്ദേശം. ഓഗസ്റ്റ് 31 വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം. മുസ്ലീം രാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ ഞായറാഴ്ച അടച്ചിടുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുസ്ലീം രാജ്യങ്ങളില്‍ മാത്രമാണ് ഞായറാഴ്ച പ്രവൃത്തിദിവസം. […]

സ്‌നോഡന് അഭയം നല്‍കാനുളള റഷ്യയുടെ തീരുമാനം അപലപനീയമെന്ന് അമേരിക്ക

സ്‌നോഡന് അഭയം നല്‍കാനുളള റഷ്യയുടെ തീരുമാനം അപലപനീയമെന്ന് അമേരിക്ക

ന്യൂയോര്‍ക്ക് : എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാനുളള റഷ്യയുടെ തീരുമാനം അപലപനീയമെന്ന് അമേരിക്ക. ഇത് അത്യന്തം നിരാശാജനകമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയ് കാര്‍നെ പ്രതികരിച്ചു.റഷ്യയുമായുള്ള നയതന്ത്ര ബന്ധം തുടരണമോ എന്നതു സംബന്ധിച്ച് അമേരിക്ക ആലോചിച്ചുവരികയാണെന്ന് ജെയ് കാര്‍നെ പറഞ്ഞു. സ്‌നോഡനെ അമേരിക്കയ്ക്ക് വിട്ടുതരണമെന്ന അഭ്യര്‍ഥന റഷ്യ നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പേര്‍ട്ടുകളുണ്ട്.    

ബെര്‍ലുസ്‌കോണിയുടെ തടവുശിക്ഷ ശരിവച്ചു

ബെര്‍ലുസ്‌കോണിയുടെ തടവുശിക്ഷ ശരിവച്ചു

റോം :നികുതിവെട്ടിപ്പ് കേസില്‍ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയൊ ബെര്‍ലുസ്‌കോണിയുടെ തടവുശിക്ഷ സുപ്രീംകോടതി ശരിവച്ചു. ഒക്ടോബറിലാണ് കീഴ്‌കോടതി ബെര്‍ലുസ്‌കോണിയെ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.  ഈ വിധിയിലാണ് സുപ്രീംകോടതി ശരിവച്ചത്. അമേരിക്കന്‍ സിനിമകളുടെ അവകാശം നേടിയെടുത്തതില്‍ നികുതിവെട്ടിച്ചു എന്ന കേസിലായിരുന്നു കീഴ്‌കോടതിയുടെ നടപടി. സ്ഥാനമാനങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ നിന്ന് ബെര്‍ലുസ്‌കോണിയെ കോടതി വിലക്കിയിട്ടുണ്ട്.  76കാരനായ ബെര്‍ലുസ്‌കോണിക്ക് ജയിലില്‍ പോകേണ്ടിവരില്ല. എന്നാല്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവരും.മൂന്ന് തവണ ഇറ്റലിയന്‍ പ്രധാനമന്ത്രിയായിട്ടുളള സില്‍വിയൊ ബെര്‍ലുസ്‌കോണി 2011ലാണ് അവസാനമായി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.    

ഇറ്റലിയില്‍ ബസപകടം: 37 മരണം

ഇറ്റലിയില്‍ ബസപകടം: 37 മരണം

റോം: ഇറ്റലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേര്‍ കൊല്ലപ്പെട്ടു. 11 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍ ഇറ്റലിയിലെ അവെല്ലിനോയിലാണ് അപകടം.പ്രാദേശിക സമയം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 50ഓളം യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് നിരവധി കാറുകളില്‍ ഇടിച്ച ശേഷം 98 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.    

ഇറ്റലിയില്‍ വനിതാ മന്ത്രി സിസിലി കെന്‍ഗെയെയ്ക്ക് വാഴപ്പഴം ഏറ്

ഇറ്റലിയില്‍ വനിതാ മന്ത്രി സിസിലി കെന്‍ഗെയെയ്ക്ക് വാഴപ്പഴം ഏറ്

റോം: ഇറ്റലിയിലെ പ്രഥമ കറുത്ത വര്‍ഗക്കാരിയായ മന്ത്രി സിസിലി കെന്‍ഗെയെയ്ക്ക് നേരെ പ്രതിഷേധക്കാരുടെ വാഴപ്പഴമേറ്. ഒരു റാലിയില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെയായിരുന്നു സിസിലിക്കെതിരെയായിരുന്നു പഴം കൊണ്ട് ആക്രമണമുണ്ടായത്. ആഫ്രിക്കയിലെ കോംഗോയില്‍ ജനിച്ച സിസിലി കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കാന്‍ പ്രചാരണം ശക്തമായി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിസിലിക്കെതിരെ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്ന് പ്രതിഷേധം ശക്തമാണ്.

ഈജിപ്തില്‍ വെടിവയ്പ്പ് ; 120 മരണം

ഈജിപ്തില്‍ വെടിവയ്പ്പ് ; 120 മരണം

കെയ്‌റോ : ഈജിപ്തില്‍ മുര്‍സി അനുകൂലികള്‍ നടത്തിയ പ്രകടനത്തിനു നേര്‍ക്കു സൈന്യം നടത്തിയ വെടിവയ്പ്പില്‍ 120 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിനാളുകള്‍ക്കു പരുക്കേറ്റെന്നും റിപ്പോര്‍ട്ട്. പൊലീസ് നടപടിയില്‍ 38 പേര്‍ മരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്. 239 പേര്‍ക്കു പരുക്കേറ്റതായും ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെയ്‌റോയിലുള്ള തഹ്രീര്‍ ചത്വരത്തിലും റബ്ബ് അല്‍ അദ്ദാവിയ പള്ളിയിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പള്ളിക്കു സമീപം നടന്ന പ്രതിഷേധ പ്രകടനത്തിനു നേര്‍ക്കാണു സൈന്യം വെടിയുതിര്‍ത്തത്.

ശ്രീലങ്കയില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

ശ്രീലങ്കയില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

കൊളംബോ: ശ്രീലങ്കയില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണക്കമ്മീഷനെ ഉടന്‍ തീരുമാനിക്കുമെന്ന് പ്രസിഡന്റ് മഹിന്ദ രാജപകെ്‌സ . മൂന്ന് ദശാബ്ദം നീണ്ട ആഭ്യന്തരയുദ്ധത്തിനിടെ നിരവധി പേരെയാണ് ശ്രീലങ്കയില്‍ കാണാതായത്. ഐക്യരാഷ്ട്ര സഭയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി. ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ച് നാലു വര്‍ഷം കഴിഞ്ഞിട്ടും കാണാതായവരെ കുറിച്ച് യാതൊരു വിവരവുമില്ല. തമിഴ് വംശജരാണ് കാണാതായവരില്‍ ഭൂരിഭാഗവും. എല്‍ ടി ടിയെ ഉന്മൂലനം ചെയ്യാനായിരുന്നു ശ്രീലങ്കന്‍ സൈന്യത്തിന്റെ പോരാട്ടം. യുദ്ധത്തില്‍ ലങ്കന്‍ സൈന്യം വ്യാപകമായി മനുഷ്യാവകാശ ലംഘനം […]