ശ്രീലങ്കയിൽ വിവിധയിടങ്ങളിൽ ഉണ്ടായ സ്‌ഫോടനം; മരണം 156 ആയി

ശ്രീലങ്കയിൽ വിവിധയിടങ്ങളിൽ ഉണ്ടായ സ്‌ഫോടനം; മരണം 156 ആയി

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലടക്കം വിവിധയിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 156 ആയി. നാനൂറോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. 25 പേര്‍ മരിച്ചതായായിരുന്നു തുടക്കത്തില്‍ ലഭിച്ച വിവരം. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് […]

മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക ; ചൈനയുടേത് ലജ്ജാകരമായ കാപട്യമെന്ന് ട്രംപ് ഭരണകൂടം

മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക ; ചൈനയുടേത് ലജ്ജാകരമായ കാപട്യമെന്ന് ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക് : ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ യുഎന്‍ സുരക്ഷാസമിതിയുടെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക. ഇതിനുള്ള പ്രമേയം അമേരിക്ക തയ്യാറാക്കി. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെയാണ് പുതിയ പ്രമേയം തയ്യാറാക്കിയിട്ടുള്ളത്. 15 അംഗ രക്ഷാകൗണ്‍സിലില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണിത്. മസൂദ് അസറിന് ആയുധം എത്തുന്നത് തടയുക, ആഗോള യാത്രാ വിലക്ക്, സ്വത്തുക്കള്‍ മരവിപ്പിക്കല്‍ തുടങ്ങിയവ പ്രമേയത്തിലുണ്ട്. പ്രമേയം ബ്രിട്ടനും ഫ്രാന്‍സിനും അമേരിക്ക നല്‍കി. കഴിഞ്ഞ തവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ലോകരാജ്യങ്ങളുടെ നീക്കം […]

ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ 89 പേര്‍ മരിച്ചു

ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ 89 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 89 പേര്‍ ഇതുവരെ മരിച്ചു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്തോനേഷ്യയിലെ കിഴക്കന്‍ പ്രദേശമായ പാപ്പുവയാണ് പ്രളയത്തിലകപ്പെട്ടത്. 74 പേരെ കുറിച്ച് ഇനിയും വിവരമൊന്നുമില്ല. പ്രളയത്തിന്റെ ആഘാതം നിരവധി പേരെ ബാധിച്ചുകഴിഞ്ഞു. 159 പേര്‍ക്ക് പരിക്കേറ്റു, ഇതില്‍ 84 പേര്‍ ഗുരുതരാവസ്ഥയിലും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉറങ്ങാന്‍പോലുമായിട്ടില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു. നിരവധി പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 350ലധികം വീടുകള്‍ താറുമാറായി. മൂന്ന് പാലങ്ങളും എട്ട് സ്‌കൂളുകളും […]

ഭീകരാക്രമണമേല്‍പ്പിച്ച മുറിവുണക്കാന്‍ ഹക നൃത്തവുമായി തെരുവിലിറങ്ങി ന്യൂസിലന്‍ഡ‌്‌ ജനത‌

ഭീകരാക്രമണമേല്‍പ്പിച്ച മുറിവുണക്കാന്‍ ഹക നൃത്തവുമായി തെരുവിലിറങ്ങി ന്യൂസിലന്‍ഡ‌്‌ ജനത‌

വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ച് പള്ളികളിലുണ്ടായ ഭീകരാക്രമണമേല്‍പ്പിച്ച മുറിവുണക്കാന്‍ ഹക നൃത്തവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ജനത. ടാറ്റുചെയ്ത ബൈക്കര്‍മാര്‍മുതല്‍ ബിസിനസുകാരും കുട്ടികളുമടക്കം മുസ്ലിം സമൂഹത്തിന് ഐക്യദാര്‍ഢ്യവും കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയുമായി നൃത്തംചെയ്യുകയാണ്. ‘ഞാന്‍ ജീവിക്കുന്നു! ഞാന്‍ മരിക്കുന്നു!’ എന്നു തുടങ്ങുന്ന വരികളില്‍ നെഞ്ചത്തടിച്ചും നാക്കുനീട്ടിയുമുള്ള ചടുലചുവടുകള്‍ കോര്‍ത്തിണക്കുന്നതാണ് നൃത്തം. മാവോരി ഗോത്രവിഭാഗക്കാര്‍ മരണം, യുദ്ധം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നടത്തുന്ന ചടങ്ങാണ് ഹകനൃത്തം. ഇത് പിന്നീട് ന്യൂസിലന്‍ഡ് റഗ് ബി ടീം കളിക്കു മുന്നോടിയായി അവതരിപ്പിച്ചതോടെ ലോകപ്രശസ്തമായി. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും […]

ഇദായ് ചുഴലിക്കാറ്റ്: തെക്കൻ ആഫ്രിക്കയിൽ മരണം 180 ആയി

ഇദായ് ചുഴലിക്കാറ്റ്: തെക്കൻ ആഫ്രിക്കയിൽ മരണം 180 ആയി

ഹരാരേ: ആഫ്രിക്കയുടെ തെക്കന്‍ രാജ്യങ്ങളില്‍ ആഞ്ഞു വീശിയ ഇദായ് ചുഴലിക്കാറ്റില്‍ 180 പേര്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു. സിംബാബ്വേയില്‍ മാത്രം 98 പേര്‍ മരിച്ചതായും 217 പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളത് മൊസാംബിക്കിലാണ്. ഇവിടെ 84 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മരണസംഖ്യ 100 കടന്നേക്കുമെന്ന് ആശങ്കപ്പെടുന്നതായി മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂയിസി പറഞ്ഞു. പ്രദേശത്തേയ്ക്കുള്ള വാര്‍ത്താ വിനിമയസംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ […]

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരണം; രണ്ട് പേര്‍ക്ക് പരിക്ക്; ആറ് പേരെ കാണാനില്ല; തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി അധികൃതര്‍

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരണം; രണ്ട് പേര്‍ക്ക് പരിക്ക്; ആറ് പേരെ കാണാനില്ല; തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി അധികൃതര്‍

ന്യൂ ഡല്‍ഹി: ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 9 ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ കാണാതായ ആറ് പേരുടെ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. നിലവില്‍ റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസീലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ […]

ന്യൂസിലാന്‍ഡ് വെടിവെയ്പ്: മരണം 40 ആയി; 20 പേര്‍ക്ക് പരിക്ക്

ന്യൂസിലാന്‍ഡ് വെടിവെയ്പ്: മരണം 40 ആയി; 20 പേര്‍ക്ക് പരിക്ക്

ഓക്‌ലന്‍ഡ്: ന്യൂസീലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ അക്രമികള്‍ നടത്തിയ വെടിവെയ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെയ്പ് നടന്നത്. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ദേന്‍ ഇന്ന് ന്യൂസിലന്‍ഡിന്റെ കറുത്ത […]

പ്രവാസി സംഘടന ഫോമയുടെ കേരള കണ്‍വന്‍ഷന്‍ ജൂണ്‍ രണ്ടിന്; കണ്‍വന്‍ഷന്‍ ചെയര്‍മാനായി സജി ഏബ്രഹാം

പ്രവാസി സംഘടന ഫോമയുടെ കേരള കണ്‍വന്‍ഷന്‍ ജൂണ്‍ രണ്ടിന്; കണ്‍വന്‍ഷന്‍ ചെയര്‍മാനായി സജി ഏബ്രഹാം

പ്രവാസി സംഘടനകളില്‍ ഒന്നായ ഫോമയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടിന് തിരുവല്ല കടപ്രയില്‍ നടക്കുന്ന കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി സജി ഏബ്രഹാമിനെ ഫോമാ നാഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തി.ഫോമയുടെ സ്ഥാപകാംഗം, ന്യൂയോര്‍ക്കില്‍ നടന്ന ക്രൂസ് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, പ്രഥമ ഫോമാ ന്യൂസ് ചീഫ് എഡിറ്റര്‍, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ ബൈലോ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജൂണ്‍ രണ്ടിന് മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ ആന്‍സ് കണ്‍വന്‍ഷന്‍ […]

ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍; ഇതിന് ഇന്ത്യ നിര്‍ദേശിക്കുന്ന സമയപരിധി സ്വീകാര്യമല്ലെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി

ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍; ഇതിന് ഇന്ത്യ നിര്‍ദേശിക്കുന്ന സമയപരിധി സ്വീകാര്യമല്ലെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍. പാക് വാര്‍ത്താവിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനുമേല്‍ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് നടപടി എടുക്കാനുള്ള തീരുമാനം. പാകിസ്താന്‍ മാധ്യമം ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് പാക് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ എല്ലാ ഭീകരസംഘടനകള്‍ക്കും എതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഇതിന് ഇന്ത്യ നിര്‍ദേശിക്കുന്ന സമയപരിധി സ്വീകാര്യമല്ലെന്നും ഫവാദ് ഹുസൈന്‍ പറഞ്ഞു. ഭീകരസംഘടനകള്‍ക്കെതിരെ നടപടി […]

പാകിസ്താന്‍ എഫ്16 വിമാനം ഉപയോഗിച്ചത് അന്വേഷിക്കുമെന്ന് അമേരിക്ക; നടപടി ഇന്ത്യ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍

പാകിസ്താന്‍ എഫ്16 വിമാനം ഉപയോഗിച്ചത് അന്വേഷിക്കുമെന്ന് അമേരിക്ക; നടപടി ഇന്ത്യ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍

വാഷിങ്ടണ്‍: ഇന്ത്യ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ എഫ്16 വിമാനം ഉപയോഗിച്ചത് അന്വേഷിക്കുന്നതായി അമേരിക്ക. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എഫ്16 വിമാനം ഉപയോഗിച്ചതിന് ഇന്ത്യ തെളിവ് കൈമാറിയിരുന്നു. അമേരിക്കയുമായുളള ആയുധ കരാര്‍പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്കുമാത്രമേ പാകിസ്താന് എഫ്16 വിമാനം ഉപയോഗിക്കാനാകൂ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ എഫ്.16 വിമാനം ഉപയോഗിച്ചെന്നാണ് ഇന്ത്യന്‍ വാദം. അതിര്‍ത്തിക്കുളളില്‍ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളടക്കമുളള തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അതേസമയം, പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാകിസ്താന്‍ […]