ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു

സിയോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ഇന്ത്യം. ഇന്ന് രാവിലെ 8.15ഓടെ ആ സുന്‍ചന്‍ഹാങ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പില്‍. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുഷറഫ്

പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുഷറഫ്

കറാച്ചി: പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് പാകിസ്താനില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണെന്നും മുഷറഫ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കായി, ദുബൈയില്‍ കഴിയുന്ന മുഷാറഫ് നേരിട്ടെത്തണമെന്ന് പാക് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സൈനിക കമാന്‍ഡോ ആയിരുന്ന വ്യക്തി സ്വന്തം […]

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ല: ട്രംപ് കുടിയേറ്റ നയം തിരുത്തി

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ല: ട്രംപ് കുടിയേറ്റ നയം തിരുത്തി

കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കുടുംബങ്ങളെ വേര്‍പിരിക്കില്ലെന്ന് പുതിയ നയത്തില്‍ പറയുന്നു. നേരത്തെ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബില്ലിലെ പുതിയ മാറ്റങ്ങള്‍. ഡോണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയത്തില്‍ ലോകവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഈ പിന്മാറ്റം. കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കില്ല എന്നു പറയുന്ന പുതിയ നയത്തില്‍ പക്ഷെ കുടിയേറ്റക്കാര്‍ക്കെതിരായ ശക്തമായ നടപടി തുടരുമെന്നും വ്യക്തമാക്കി. കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്നത് കാണാന്‍ കഴിയില്ലെന്നാണ് പിന്മാറ്റത്തിന് […]

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക പുറത്തായി

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക പുറത്തായി

യുഎൻ മനുഷ്യാവകാശ കൗൺസിൽ് നിന്നും അമേരിക്ക പിൻമാറി. ഇസ്രയേലിനെതിരായി കൗൺസിൽ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ തീരുമാനം. ഇതോടെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും പുറ്തതാകുന്ന ആദ്യ രാജ്യമായി അമേരിക്ക. മെക്‌സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ മനുഷ്യാവകാശ കൗൺസിൽ കഴിഞ്ഞ ദിവസം നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലേ കൗൺസിലിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. തീരുമാനം നിരാശജനകമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി […]

വടക്കന്‍ കൊറിയയ്ക്ക് മേല്‍ ഉപരോധം തുടരും ; കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തും : ഡൊണാള്‍ഡ് ട്രംപ്‌

വടക്കന്‍ കൊറിയയ്ക്ക് മേല്‍ ഉപരോധം തുടരും ; കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തും : ഡൊണാള്‍ഡ് ട്രംപ്‌

വടക്കന്‍ കൊറിയയ്ക്ക് മേല്‍ തത്ക്കാലം ഉപരോധം തുടരുമെന്ന് ട്രംപ്. കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തുമെന്നും ട്രംപ് പറഞ്ഞു.ആണവ നിരായുധീകരണത്തിന് തയാറാണെന്ന് കൊറിയ അറിയച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഉത്തരകൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ് പറഞ്ഞു. ആണവ നിരായുധീകരണ വ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. കൊറിയക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയപ്പോള്‍ കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ മേഖലയാക്കുമെന്ന് കിമ്മും […]

ചരിത്രനിമിഷം!! അമേരിക്കയും ഉത്തരകൊറിയയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു

ചരിത്രനിമിഷം!! അമേരിക്കയും ഉത്തരകൊറിയയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു

ലോകം കാത്തിരുന്ന ട്രംപ്- ഉന്‍ കൂടിക്കാഴ്ച അവസാനിച്ചു. ചരിത്രനിമിഷങ്ങള്‍ക്കാണ് സിംഗപൂരിലെ കാപെല്ല ഹോട്ടല്‍ സാക്ഷ്യം വഹിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ സംയുക്ത പ്രസ്താവന നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയ പ്രസിഡന്റ് കിം ജോംഗ് ഉന്നും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ ലോകം മുഴുവന്‍ കാത്തിരുന്ന കൂടിക്കാഴ്ചയ്ക്ക് വിരാമമായി. കൂടിക്കാഴ്ച വിജയകരമാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച ഗംഭീരമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞു, ചര്‍ച്ചയില്‍ ഏറെ സന്തോഷമുണ്ട്’ എന്നായിരുന്നു ഉന്‍ പ്രതികരിച്ചത്. […]

ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്; പഴയകാര്യങ്ങള്‍ അപ്രസക്തമായെന്ന് കിം ജോങ് ഉന്‍; ആദ്യ ചര്‍ച്ച വിജയകരം

ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്; പഴയകാര്യങ്ങള്‍ അപ്രസക്തമായെന്ന് കിം ജോങ് ഉന്‍; ആദ്യ ചര്‍ച്ച വിജയകരം

സിംഗപ്പൂര്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചര്‍ച്ച നടന്നത്.  ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ കൂടി ഉൾപ്പെട്ട കൂടിക്കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം സംയുക്ത വാർത്താസമ്മേളനം ഉണ്ടാകും. ആദ്യം നടത്തിയ വൺ–ഓണ്‍–വൺ ചർച്ച വളരെ നന്നായിരുന്നുവെന്ന് ഡോണൾഡ് ട്രംപ് പറ‍ഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം […]

നൈജീരിയയില്‍ 23 യാത്രക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ 23 യാത്രക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ കഡുനയില്‍ 23 യാത്രക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കഡുനയിലെ ബിര്‍നിന്‍ഗ്വാരി റോഡിലാണ് സംഭവം. അഞ്ചിലധികം വാഹനങ്ങള്‍ തടഞ്ഞ ആയുധധാരികള്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച കഡുനയില്‍ നിന്ന് 25 പേരെ തട്ടിക്കൊണ്ടുപോയിരുന്നു.

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്‌മെന്റിലാണ് കെയ്റ്റിന്റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്ക് അവന്യൂ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇവരുടെ താമസം. ഇവിടെയാണ് ഇവരുടെ മൃതദേഹം കണ്ടത്. അപാര്‍ട്‌മെന്റിലെ ജോലിക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാളെയുള്‍പ്പെടെ നിരവധി […]

ബഹ്‌റൈന്‍ രാജകുമാരന്റെ റംസാന്‍ സമ്മാനം മത്സ്യത്തൊഴിലാളിയെ ഞെട്ടിച്ചു; വീഡിയോ വൈറല്‍

ബഹ്‌റൈന്‍ രാജകുമാരന്റെ റംസാന്‍ സമ്മാനം മത്സ്യത്തൊഴിലാളിയെ ഞെട്ടിച്ചു; വീഡിയോ വൈറല്‍

  മനാമ: ബഹ്‌റൈന്‍ രാജകുമാരന്റെ റംസാന്‍ സമ്മാനം സ്വന്തമാക്കിയ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളിയായ മുഹമ്മദ് അലി ഫലമര്‍സി. ബിസിനസ് ഓഫറാണ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയുടെ മകന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സാധാരണ മത്സ്യത്തൊഴിലാളിയായ ഫലമര്‍സിയുടെ മുന്നില്‍ വച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മത്സ്യത്തൊഴിലാളിയുമായി അറബിക്കില്‍ രാജകുമാരന്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹമദ് നഗരത്തിലെ റോഡരികിലാണ് സംഭവം. മത്സ്യത്തൊഴിലാളിക്ക് കടയും മത്സ്യവില്‍പനയ്ക്കുള്ള ലൈസന്‍സും അദ്ദേഹം വാഗ്ദാനം ചെയ്തു. ബഹ്‌റൈനിലെ […]