സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ വെട്ടിലായത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ വെട്ടിലായത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍

  റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ പണികിട്ടിയത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായതോടെ നിത്യവും സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി എണ്ണം 2602 ആണ്. രാജ്യത്ത് 1.36 ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് ഉള്ളത്. ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം […]

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ആരംഭിക്കും

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ആരംഭിക്കും

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 9 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുറത്തെത്തിച്ച കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 23നാണു 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. പത്താം ദിവസം ഇവരെ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാനുള്ള ശ്രമം ദുഷ്‌കരമായിരുന്നു. അതേസമയം രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിന് സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബാക്കിയുള്ള ഏഴു പേര്‍ക്കായി […]

പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; 24 പേര്‍ മരിച്ചു

പടക്കനിര്‍മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി; 24 പേര്‍ മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 24 പേര്‍ മരിച്ചു. 49 പേര്‍ക്കു പരുക്കേറ്റു. ആദ്യത്തെ പൊട്ടിത്തെറിയെത്തുടര്‍ന്നു രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ തുടര്‍ സ്‌ഫോടനങ്ങളില്‍പ്പെടുകയായിരുന്നു. തുടരെ നാലു സ്‌ഫോടനങ്ങളാണുണ്ടായത്. മരിച്ചവരില്‍ നാലു പേര്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥരാണ്, രണ്ടു പേര്‍ പൊലീസുകാരും. ഒരു കുട്ടിയും മരിച്ചവരില്‍പ്പെടുന്നു, പലരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 17 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഏഴു പേര്‍ വിവിധ ആശുപത്രികളില്‍ വച്ചാണു മരിച്ചത്. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മെക്‌സിക്കോ സിറ്റിക്കു സമീപം […]

വനിത കാറോടിക്കുന്നതിലെ അമര്‍ഷം തീര്‍ത്തത് കാര്‍ കത്തിച്ച്; സൗദിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

വനിത കാറോടിക്കുന്നതിലെ അമര്‍ഷം തീര്‍ത്തത് കാര്‍ കത്തിച്ച്; സൗദിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

  റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ സൗദിയില്‍ അംഗീകാരം നല്‍കിയതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുന്നെ തന്റെ പുത്തന്‍ കാര്‍ കത്തിയെരിയുന്നത് കണ്ട് വാവിട്ട് കരയുന്ന സൗദി വനിതയുടെ വിലാപമാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മക്ക സ്വദേശിനിയായ സല്‍മ അല്‍ ഷെരീഫ്(31) എന്ന യുവതിയുടെ കാറാണ് കഴിഞ്ഞ ദിവസം ചില സാമൂഹ്യ ദ്രോഹികള്‍ ചേര്‍ന്നു കത്തിച്ചത്. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പെട്രോള്‍ കൊണ്ടുവരികയും രണ്ടാമന്‍ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതര്‍ […]

തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാള്‍ മരിച്ചു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. സമര്‍ണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് മരണം. ഓക്‌സിജന്‍ കിട്ടാതെയാണ് മരണമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതോടെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം മന്ദഗതിയിലായിരിക്കുകയാണ്. വ്യാഴാഴ്ച ലുവാങ് ഗുഹക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്ബ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറില്‍ 1.5 സെ.മീ. എന്ന നിലയിലായി […]

ഖത്തര്‍ ആരോഗ്യമേഖല; ലൈസന്‍സിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ട

ഖത്തര്‍ ആരോഗ്യമേഖല; ലൈസന്‍സിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ട

  ദോഹ: ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സമയപരിധി കുറച്ചു. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ്(ക്യുസിഎച്ച്പി) ലൈസന്‍സ് ലഭിക്കുന്നതിന് ഇനിമുതല്‍ ക്യുസിഎച്ച്പി റജിസ്‌ട്രേഷനു അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ലൈസന്‍സ് ലഭിക്കും. ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ക്യുസിഎച്ച്പി ലൈസന്‍സ് നിര്‍ബന്ധമാണ്. പരിശോധനയില്‍ വിവരങ്ങള്‍ തൃപ്തികരമാണെന്നു കണ്ടാല്‍ 10 പ്രവൃത്തി ദിവസത്തിനകം ലൈസന്‍സ് നല്‍കും. ഇപ്പോള്‍ ലൈസന്‍സ് നല്‍കാന്‍ 20 ദിവസം എടുക്കുന്നുണ്ട്. റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏഴു പ്രവൃത്തി […]

മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവതിയുടെ വിചാരണക്കിടയില്‍ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവതിയുടെ വിചാരണക്കിടയില്‍ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ദുബായ്: മക്കളെ കൊന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണയ്ക്ക് എത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കഴിഞ്ഞ ദിവസം കേസ് കോടതിയില്‍ പരിഗണിച്ചപ്പോളാണ് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തിയ സംഭവങ്ങള്‍ കോടതി മുറിയില്‍ അരങ്ങേറിയത്. കോടതിയില്‍ ഹാജരാക്കിയ യുവതി നാലു വയസ്സുള്ള തന്റെ കുട്ടിയെ കണ്ടപ്പോള്‍ പൊട്ടിക്കരയുകയും വാരിപ്പുണരുകയും ചെയ്തു. താനെന്താണു ചെയ്തതെന്നും എന്താണു സംഭവിച്ചതെന്നും എന്തിനാണു മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമുള്ള യാതൊരു കാര്യവും തനിക്കറിയില്ലെന്നാണു യുവതി കോടതിയോട് പറഞ്ഞത്. അതോടെ യുവതിയുടെ മാനസിക […]

യുഎസില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മരണസംഖ്യ ക്യാപിറ്റല്‍ ഗസറ്റും തങ്ങളുടെ വാര്‍ത്താ വെബ്‌സൈറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും […]

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു

സിയോള്‍: ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു. വാര്‍ധ്യകസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ഇന്ത്യം. ഇന്ന് രാവിലെ 8.15ഓടെ ആ സുന്‍ചന്‍ഹാങ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണകൊറിയന്‍ രഹസ്യാന്വേഷണ എജന്‍സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പില്‍. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുഷറഫ്

പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുഷറഫ്

കറാച്ചി: പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താന്‍ തയാറായതാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ഭീരുവല്ലെന്നും അനുയോജ്യമായ സമയത്ത് പാകിസ്താനില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണെന്നും മുഷറഫ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മുഷറഫ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്കായി, ദുബൈയില്‍ കഴിയുന്ന മുഷാറഫ് നേരിട്ടെത്തണമെന്ന് പാക് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സൈനിക കമാന്‍ഡോ ആയിരുന്ന വ്യക്തി സ്വന്തം […]

1 3 4 5 6 7 227