യുഎഇ വാട്ട്സ്ആപ്പ് ഫോണ്‍വിളികള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുന്നു

യുഎഇ വാട്ട്സ്ആപ്പ് ഫോണ്‍വിളികള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുന്നു

ദുബായ്: യുഎഇ വാട്ട്സ്ആപ്പ് ഫോണ്‍വിളികള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാൻ ഒരുങ്ങുന്നു. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎഇയുടെ നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം അറിയിച്ചത്. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ അടിസ്ഥാനമാക്കി ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കുന്ന സ്‌കൈപ്പ്, വാട്സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് നിലവിൽ യുഇഎയില്‍ വിലക്കുണ്ട്. യുഎഇയും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പുമായുള്ള സഹകരണം ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വാട്ട്സ്ആപ്പിന്‍റെ പല പദ്ധതികളും തങ്ങളുടെ താല്‍പര്യത്തോട് യോജിക്കുന്നതാണെന്നും യുഎഇയുടെ […]

മോഡിയുടെ സൗദി സന്ദര്‍ശനം ഇന്നുമുതല്‍; നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കും

മോഡിയുടെ സൗദി സന്ദര്‍ശനം ഇന്നുമുതല്‍; നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കും

റിയാദ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് (തിങ്കളാഴ്ച) സൗദി അറേബ്യയിലെത്തും. തിങ്കളാഴ്ച രാത്രി സൗദി തലസ്ഥാനമായ റിയാദിലെത്തുന്ന പ്രധമന്ത്രിയെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. ഇന്ത്യയും സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ യാത്ര. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അജിത് ഡോവല്‍ കഴിഞ്ഞ ദിവസം സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. മോഡിയുടെ സന്ദര്‍ശനത്തിന് മുന്നൊരുക്കങ്ങള്‍ […]

സൗദി അറേബ്യയിൽ വാഹനാപകടം; ഉംറ തീർത്ഥാടകർ ഉൾപ്പെടെ 35 പേർ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടം; ഉംറ തീർത്ഥാടകർ ഉൾപ്പെടെ 35 പേർ മരിച്ചു

  മദീന: സൗദി അറേബ്യയിലെ വാഹനാപകടത്തിൽ 35 പേര്‍ മരിച്ചു. മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഹിജ്റ റോഡിലെ അൽ അഖൻ സെൻ്ററിലാണ് സംഭവം. യാത്രികരുമായി വന്ന ബസ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമല്ല. ഉംറ തീർത്ഥാടക സംഘവും അപകടത്തിൽപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി ഏഴ് മണിക്കാണ് സംഭവം. ഏഷ്യ, അറബ് വംശജരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ അൽ-ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു

വത്തിക്കാൻ സിറ്റി: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അഞ്ച് പേരെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മാർപ്പാപ്പയുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യയിൽ നിന്നും അല്‍ഫോന്‍സാമ്മ, […]

മായാത്ത സ്മരണകള്‍…

മായാത്ത സ്മരണകള്‍…

ഡോ: കെ സി ചാക്കോ പത്മശ്രീ അഡ്വ.സി കെ മേനോന്‍ ഇനി ഓര്‍മ്മകളില്‍ മാത്രമാണ് എന്ന ദുഃഖാ കുലമായ വിധി കല്പിതത്തെ അഭിമുഖീകരിക്കുമ്പോള്‍ , അദ്ദേഹവുമായി സൗഹൃദപാതയില്‍ നാല് പതിറ്റാണ്ട് സഞ്ചരിച്ചതിന്റെ നിറവാര്‍ന്ന ഓര്‍മ്മകള്‍ ആണ് എന്റെ മനസിലിപ്പോള്‍. ഹൈക്കോടതിയിലെ അഭിഭാഷക വൃത്തിയില്‍ നിന്ന് ഖത്തറിലെത്തിയ അദ്ദേഹം ,ഒരു വ്യവസായ സംരഭകന്‍ എന്ന നിലയിലും പ്രവാസികളുടെ ആശ്രയ കേന്ദ്രമായ തോഴന്‍ എന്ന നിലയിലും സര്‍വോപരി കറതീര്‍ന്ന മനുഷ്യസ്‌നേഹി എന്ന തലത്തിലും മാതൃകാപരമായ ജീവിതം കൊണ്ട് തന്റേതായ മുദ്ര […]

പ്രമുഖ വ്യവസായി പത്മശ്രീ അഡ്വ.സി കെ മേനോന്‍ അന്തരിച്ചു

പ്രമുഖ വ്യവസായി പത്മശ്രീ അഡ്വ.സി കെ മേനോന്‍ അന്തരിച്ചു

  ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ അഡ്വ. സി കെ മേനോന്‍ (72) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ന്യൂമോണിയയെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴിനായിരുന്നു അന്ത്യം. തൃശൂര്‍ ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി കെ മേനോന്‍ ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.ഒരുവര്‍ഷമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂര്‍ […]

യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി യാത്ര ആരംഭിച്ചു

യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി യാത്ര ആരംഭിച്ചു

  അബുദാബി: യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി ബഹിരാകാശത്തേക്ക് യാത്ര പുറപ്പെട്ടു. ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56നാണ് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് മൻസൂരി യാത്ര പുറപ്പെട്ടത്. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണ് സഹയാത്രികർ. ആറ് മണിക്കൂറാണ് ഇവർ അന്താരാഷ്ട്ര ബഹികാകാശ കേന്ദ്രത്തിൽ എത്താനെടുക്കുന്ന സമയം. സോയൂസ് എംഎസ് 15 പേടകത്തിലാണ് ഇവർ യാത്രതിരിച്ചത്. എട്ട് ദിവസമാണ് അൽ മൻസൂരി ബഹിരാകാശ നിലയത്തിൽ കഴിയുക. […]

‘അബ് കീ ബാർ ട്രംപ് സർക്കാർ’; ഡോണൾഡ് ട്രംപിനെ പുകഴ്ത്തി’ഹൗഡി മോദി’യിൽ നരേന്ദ്ര മോദിയുടെ പ്രസംഗം

‘അബ് കീ ബാർ ട്രംപ് സർക്കാർ’; ഡോണൾഡ് ട്രംപിനെ പുകഴ്ത്തി’ഹൗഡി മോദി’യിൽ നരേന്ദ്ര മോദിയുടെ പ്രസംഗം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി ‘ഹൗഡി മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേതൃപാടവത്തോട് ആരാധനയാണെന്ന് മോദി പറഞ്ഞു. അബ് കീ ബാർ ട്രംപ് സർക്കാർ എന്നായിരുന്നു മോദിയുടെ പരാമർശനം. ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന് പറഞ്ഞ മോദി, ട്രംപിന് വേണ്ടി വോട്ടഭ്യർത്ഥിക്കാനും മറന്നില്ല. തൊട്ടടുത്ത് നിന്ന ഡോണൾഡ് ട്രംപിനേയും ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ കൂടിയിരുന്ന ആളുകളേയും കൈയിലെടുക്കുന്ന സംസാര രീതിയാണ് നരേന്ദ്രമോദി പുറത്തെടുത്തത്. ഹൗഡി മോദി […]

വാഷിങ്ടൺ ഡിസിയിൽ വെടിവയ്പ്പ്; ആറ് പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

വാഷിങ്ടൺ ഡിസിയിൽ വെടിവയ്പ്പ്; ആറ് പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലെ തെരുവിൽ വെടിവയ്പ്പ്. ആറ് പേർക്ക് വെടിയേറ്റുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് സൂചന. ഇന്നലെ രാത്രിയിലാണ് സംഭവം. കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് വെടിയേറ്റുവെന്ന് പ്രാദേശിക ടിവി സ്റ്റേഷനായ ഫോക്സ് 5 റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസിൻ്റെ ദൃശ്യങ്ങൾ ഡബ്യൂജെഎൽഎ ടിവി പുറത്ത് വിട്ടു. വെടിവയ്പ്പിൽ പരിക്കേറ്റവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കുതിച്ചുയർന്ന് ഇന്ധന വില; ബാരലിന് 70 ഡോളർ

കുതിച്ചുയർന്ന് ഇന്ധന വില; ബാരലിന് 70 ഡോളർ

റിയാദ്: സൗദി അറേബ്യയിലെ ആരാംകോ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നാലെ  ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയർന്ന്.  അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായാണ് ഉയർന്നത്.  80 ഡോളര്‍ വരെ വില വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. സൗദിയിലെ ആരാംകോയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണു ഇന്ധനവില ഉയരുന്നത്. 28വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് ആരാംകോ എണ്ണ ഉൽപാദനം പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്.  […]

1 2 3 71