നോത്രദാം പള്ളിയിലെ തീയണച്ചു; ഗോപുരം പൂർണ്ണമായി കത്തി നശിച്ചു

നോത്രദാം പള്ളിയിലെ തീയണച്ചു; ഗോപുരം പൂർണ്ണമായി കത്തി നശിച്ചു

  പാരിസ്: രണ്ട് ലോകമഹായുദ്ധങ്ങളും ഫ്രഞ്ച് വിപ്ലവവും അതിജീവിച്ച ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ പടര്‍ന്ന തീ പൂര്‍ണ്ണമായും അണച്ചു. പള്ളിയുടെ ഗോപുരം കത്തി നശിച്ചെങ്കിലും മറ്റു ഭാഗങ്ങളിൽ തീപിടുത്തത്തിൽനിന്ന് രക്ഷപെടുത്താൻ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയിൽ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കെട്ടിടത്തിനുള്ളിൽ തീ പടര്‍ന്നത്. മേൽക്കൂരയിൽ നിന്ന് പടര്‍ന്ന തീ ഗോപുരമാകെ വ്യാപിക്കുകയായിരുന്നു. അതേസമയം, 850ലധികം വര്‍ഷം പഴക്കമുള്ള പള്ളി പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ വ്യക്തമാക്കി. യുനസ്കോടയുടെ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുന്ന കെട്ടിടമാണ് […]

ന്യൂസിലന്‍ഡ് വെടിവെയ്പ്: മരിച്ചവരുടെ എണ്ണം അമ്പതായി; ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂസിലന്‍ഡ് വെടിവെയ്പ്: മരിച്ചവരുടെ എണ്ണം അമ്പതായി; ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉള്‍പ്പെടെ മരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആയിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ ആക്രമണം നടത്തിയത് പിടിയിലായ ബ്രെന്റണ്‍ ടാരന്റന്‍ എന്ന 28കാരന്‍ മാത്രമാണെന്ന് ന്യൂസിലന്‍ഡ് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേര്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നും […]

ബ്രിട്ടനില്‍ ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു

ബ്രിട്ടനില്‍ ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു. യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് ജോ ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നത്. 2016ല്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് ജോണ്‍സണ്‍ വാദിച്ചിരുന്നു. സമാന ആവശ്യം […]

തിരുനാള്‍ ആഘോഷം ഒഴുവാക്കി പ്രളയ ദുരിതത്തില്‍ കൈത്താങ്ങായി എക്‌സിറ്റര്‍ കാത്തലിക് കമ്മ്യൂണിറ്റി

തിരുനാള്‍ ആഘോഷം ഒഴുവാക്കി പ്രളയ ദുരിതത്തില്‍ കൈത്താങ്ങായി എക്‌സിറ്റര്‍ കാത്തലിക് കമ്മ്യൂണിറ്റി

എക്‌സിറ്റര്‍ :സമാനതകള്‍ ഇല്ലാത്ത പ്രളയ കെടുതിയില്‍ കേരള ജനത ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട തങ്ങളുടെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ ആവും വിധം സഹായമെത്തിക്കാന്‍ കേരള കാത്തലിക് കമ്മ്യൂണിറ്റി എക്‌സിറ്റര്‍ തീരുമാനിച്ചു. അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ കേരള മക്കളുടെ വേദനയെ നെഞ്ചിലേറ്റിയതിനൊടൊപ്പം എക്‌സിറ്ററില്‍ പതിവുപോലെ കൊണ്ടാടാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി തിരിനാള്‍ ദിനമായ സെപ്തബര്‍ 8-ആം തിയ്യതി കേവലം കുര്‍ബാനയും പ്രദിക്ഷണവുമായി നടത്തുവാന്‍ തീരുമാനിച്ചതായി വികാരി ഫാ.സണ്ണി പോള്‍ പറഞ്ഞു. തിരുനാളിനോടനുബന്ധിച്ച് വിപുലമായ […]

ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരുമായി ഉപമിച്ചു; ബ്രിട്ടീഷ് മുന്‍ മന്ത്രിക്കെതിരെ വിമര്‍ശനവുമായി തെരേസ മേ

ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരുമായി ഉപമിച്ചു; ബ്രിട്ടീഷ് മുന്‍ മന്ത്രിക്കെതിരെ വിമര്‍ശനവുമായി തെരേസ മേ

ലണ്ടന്‍ : ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച ബ്രിട്ടീഷ് മുന്‍ മന്ത്രിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി തെരേസ മേ. ബുര്‍ഖ ധരിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്ന് അവര്‍ പറഞ്ഞു. ബുര്‍ഖ ധരിക്കുന്നവരെ ബാങ്ക് കൊള്ളക്കാരുമായ ഉപമിച്ചുള്ള മുന്‍ വിദേശകാര്യ മന്ത്രിയുടെ ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസ്താവനയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. ബുര്‍ഖ ധരിക്കുന്നവരെ തപാല്‍പ്പെട്ടിയുമായും ബാങ്ക് കൊള്ളക്കാരുമായാണ് ഉപമിച്ചത്. ബോറിസ് ജോണ്‍സന്റെ പ്രസ്താവന ജനങ്ങളെ ക്ഷുഭിതരാക്കുന്ന തരത്തിലുള്ളതാണെന്ന് മേ പറഞ്ഞു. വിവാദ പ്രസ്താവനക്കൊപ്പം ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച ഡെന്മാര്‍ക്കിന്റെ […]

ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

  ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ സ്‌ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ഗേറ്റ് ട്യൂബ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ടു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം, 15 പേര്‍ക്ക് പരിക്ക്

ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം, 15 പേര്‍ക്ക് പരിക്ക്

ഒട്ടാവ: കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. മിസിസാഗയിലെ ബോബെ ഭേല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. Jeremy Cohn@JeremyGlobalTV Video: Explosion inside Bombay Bhel restaurant at Hurontario St & Eglinton Av, #Mississauga. 15 people injured. Incendiary device(s) reportedly located inside. One man was in the bathroom at the time and told me he heard a loud […]

യുകെയില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ കണ്ടെത്തി

യുകെയില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ കണ്ടെത്തി

ലണ്ടന്‍: സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ പോലീസ് കണ്ടെത്തി. കിംഗ് ഹെന്ററി സ്‌കൂള്‍ വിദ്യാര്‍ഥി അഭിമന്യു ചോഹന്‍ (15)നെയാണ് കണ്ടെത്തിയത്. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയത് തട്ടിപ്പുനടത്തിയാണെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് അഭിമന്യു ചോഹനെ കാണാതായത്. മോക് ടെസ്റ്റില്‍ അഭിമന്യു നൂറ് ശതമാനം മാര്‍ക്ക് നേടിയിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ സ്‌കൂള്‍ ബാഗുമായി വിദ്യാര്‍ഥി നടന്നുപോകുന്ന ദൃശ്യം സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍നിന്നു ലഭിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു.

രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലേക്ക്

രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലേക്ക്

ലണ്ടന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങി ബ്രിട്ടന്‍. ലോകം ഇന്ന് ലണ്ടനിലക്ക് ചുരുങ്ങും. ബക്കിങ്ഹാം കൊട്ടാരം കാത്തിരിക്കുകയാണ് നവ വധുവിനെ സ്വീകരിക്കാന്‍. ലണ്ടനിലെ തെരുവ് വീഥികള്‍ മേഗന്‍ മര്‍ക്കലിന് ആതിഥ്യമരുളാന്‍ ഒരുങ്ങി കഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്ര വഴികള്‍ നിറ സാന്നിധ്യമായ വിന്‍സ്റ്റര്‍ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് വിവാഹം. 25 മിനിറ്റ് നീളുന്ന ചടങ്ങ് കാണാന്‍ ചാപ്പലിനുള്ളില്‍ ഹാരിയുടെയും മേഗാന്റെയും […]

ടൊറന്റോയില്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി; 10 മരണം,15 പേര്‍ക്ക് പരുക്ക്‌

ടൊറന്റോയില്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറി; 10 മരണം,15 പേര്‍ക്ക് പരുക്ക്‌

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ തിരക്കേരിയ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ പാഞ്ഞടുത്തെങ്കിലും ഇയാളെ കീഴ്‌പ്പെടുത്തി. ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപം ഇ്നന്ത്യന്‍ സമയം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വഴിയാത്രികര്‍ക്കിടയിലേക്ക് ഇയാള്‍ മനപ്പൂര്‍വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് […]

1 2 3 4