മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സ്ഫോടനം. ഒരാളുടെ നില ഗുരുതരമാണ്. തിരക്കേറിയ വ്യാപാര സ്ഥലത്തായിരുന്നു സ്ഫോടനം. നഗരത്തിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഭീകരാക്രമണമാണോ സംഭവിച്ചതെന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്.
ലണ്ടന്‍: ലണ്ടന്‍ തുരങ്കപാതയിലെ മെട്രോസ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ. എസ് ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐ.എസ് അറിയിച്ചത്. ആക്രമണത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ സബ്വേയിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം രാവിലെയാണ് സ്ഫോടനം നടന്നത്. ട്രെയിനിലേക്കുള്ള വഴിയില്‍ ഉപേക്ഷിച്ച സ്ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്. ആറു മാസത്തിനിടെ ബ്രിട്ടനിലുണ്ടാവുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. ഇത്തവണത്തേതൊഴികെ എല്ലാത്തിലും മരണം സംഭവിച്ചിരുന്നു. […]
വാഷിംഗ്ടണ്‍: ഖത്തറിനെതിരെയുള്ള കടുത്ത നടപടികള്‍ റദ്ദാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് വീണ്ടും അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണാണ് ഈ ആവശ്യവുമായി രംഗത്തിയത്. ഭീരവാദത്തിനെതിരെ യോജിച്ച മുന്നേറ്റത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ ഖത്തറിനെതിരായ നടപടികള്‍ നീക്കേണ്ടതുണ്ടെന്ന് ടില്ലേഴ്സണ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന ഒമാന്‍ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലാവി ബിന്‍ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടു മുന്‍പാണ് ടില്ലേഴ്സണ് ഖത്തര്‍ വിഷയത്തിലെ നിലപാട് ആവര്‍ത്തിച്ചത്. മറ്റ് രാജ്യങ്ങളുടെ നിബന്ധനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഖത്തര്‍ […]
സോള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഹിറ്റ്ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിനെ ‘ഭ്രാന്തന്’ എന്നു കഴിഞ്ഞദിവസം വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഉത്തരകൊറിയയുടെ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയുടെ മുഖപ്രസംഗത്തിലാണു ട്രംപിന്റെ നിലപാടുകള്‍ ഹിറ്റ്ലറുടെ നാസിസത്തെ ഓര്മപ്പെടുത്തുന്നതാണെന്നു വിശേഷിപ്പിച്ചത്. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന നയം സൈനിക ശക്തിയിലൂടെ ലോകത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തി. ഉത്തരകൊറിയയില്‍ 18 മാസം തടവില്‍ കഴിഞ്ഞ […]
യൂറോപ്യന്‍ കുടിയേറ്റത്തിനിടെ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 126 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ മോട്ടോര്‍ നഷ്ടപ്പെട്ടതോടെ ബോട്ട് മുങ്ങുകയായിരുന്നുവെന്ന് അന്താരാഷ്ട്ര അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘം യൂറോപ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. അഭയാര്‍ത്ഥികളില്‍ അധികവും സുഡാനികളായിരുന്നു. യാത്ര തുടര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കുറച്ച് ലിബിയന്‍ മനുഷ്യക്കടത്തുകാര്‍ കടലില്‍ ബോട്ട് തടയുകയും മോട്ടോര്‍ തട്ടിയെടുക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ബോട്ട് മുങ്ങാന്‍ തുടങ്ങിയത്. യാത്രക്കാരില്‍ നാല് പേരെ ലിബിയന്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇതില്‍ […]
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടിത്തം. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറോളം അഗ്നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്. ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 27 നിലകളുള്ള ടവര്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. 40 ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതര്‍ അറിയിച്ചു. 1974 […]
ലണ്ടന്‍: ലണ്ടനിലെ ഫ്ളാറ്റില്‍ വന്‍ തീപ്പിടിത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഫ്ളാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. 24 നിലകളുള്ള കെട്ടിടത്തിന്റെ അഞ്ചു നിലകളിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് മറ്റു നിലകളിലേക്കും തീ പടര്‍ന്നു. തീപ്പിടിത്തത്തില്‍ ഉയര്‍ന്ന പുകശ്വസിച്ച് രണ്ടു പേര് ചികിത്സ തേടി. നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 40 ഫയര്‍ എന്‍ജിനുകളും 200 അഗ്നിശമന സേനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 12.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടകാരണമെന്തെന്ന് വ്യക്തമല്ല.
ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്കുസഭ. കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായി എത്തിയ തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. പാര്‍ലമെന്റിലെ 650 അംഗ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 641 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 312 സീറ്റാണ് ലഭിച്ചത്. ഒമ്പത് സീറ്റുകളിലെ ഫലം മാത്രം പുറത്തുവരാനുള്ളപ്പോള്‍ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള 326 എന്ന […]
പാരിസ്: യൂറോപ്യന്‍ പര്യടനത്തിലെ അവസാനഘട്ട സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി. പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഭീകരാവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ഇന്നത്തെ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സ്പെയിന്, ജര്‍മനി, റഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി, ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തി. വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഫ്രാന്‍സിലേക്ക് […]
ലണ്ടന്‍: അറ്റ്ലാന്റിക്കില്നിന്നും മണിക്കൂറില്‍ നൂറു മൈല്‍ വേഗത്തില്‍ വിശിയടിച്ച ഡോറിസ് കൊടുങ്കാറ്റില്‍ ബ്രിട്ടന് അക്ഷരാര്‍ഥത്തില്‍ ആടിയുലഞ്ഞു. രണ്ടുപേര്‍ മരിച്ച കൊടുങ്കാറ്റില്‍ പല സംഭവങ്ങളിലായി നിരവധിപേര്‍ക്കു പരുക്കേറ്റു. റോഡ്, വ്യോമ, റെയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറുകണക്കിനാളുകളെ തകര്‍ന്ന വീടുകളില്‍നിന്നും മാറ്റിപാര്‍പ്പിച്ചു. അടുത്തകാലത്തെങ്ങും അനുഭവപ്പെടാത്ത രീതിയിലുള്ള കനത്ത നാശംവിതച്ചാണ് ഡോറിസ് ബ്രിട്ടനില്‍ സംഹാരതാണ്ഡവമാടുന്നത്. വരുന്ന 24 മണിക്കൂറും കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അയര്‍ലന്‍ഡില്‍ ആയിരക്കണക്കിനു വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. സ്കോട്ട്ലന്‍ഡില്‍ […]