മെല്‍ബണില്‍ വ്യാപരകേന്ദ്രത്തിന് മുകളില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം

  മെല്‍ബണില്‍ വ്യാപരകേന്ദ്രത്തിന് മുകളില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ച് മരണം

    മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വ്യാപാര കേന്ദ്രത്തിന് മുകളിലേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കാണ് അപകടം നടന്നത്. മെല്‍ബണിലെ എസന്‍ഡണ്‍ വിമാനത്താവളത്തില്‍ നിന്ന് കിങ് ഐലന്‍ഡിലേക്ക് പോവുകയായിരുന്നു ചാര്‍ട്ടര്‍ വിമാനം. യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.അപകട സമയത്ത് വ്യാപാര കേന്ദ്രം തുറന്നിരുന്നില്ല. ജോലിക്കാര്‍ മാത്രമാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. ജോലിക്കാര്‍ക്കും പരിക്കില്ല.

ഏറ്റവും പ്രായം കുറഞ്ഞ താടിക്കാരി; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി 24കാരി

ഏറ്റവും പ്രായം കുറഞ്ഞ താടിക്കാരി; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി 24കാരി

ലണ്ടന്‍: ഏറ്റവും പ്രായം കുറഞ്ഞ താടിയുള്ള സിക്ക് വനിതയെന്ന ഗിന്നസ് ബഹുമതി സ്വന്തമാക്കി യുകെയിലെ മോഡലും സിക്ക് വിഭാഗക്കാരിയുമായ ഹര്‍നാം കോര്‍. പുരുഷന്മാരില്‍ കണ്ടുവരുന്നതു പോലെ ആറ് ഇഞ്ചോളം താടിയാണ് ഈ 24കാരിക്കുള്ളത്. ആറിഞ്ച് നീളമുള്ള താടി വളര്‍ത്തിയതോടെ ഏറ്റവും നീളം കൂടിയ താടിയുള്ള ഏറ്റവും പ്രായം കുറഞ്ഞ യുവതിയെന്ന ഗിന്നസ് ബഹുമതിയാണ് ഈ താടിക്കാരി സ്വന്തമാക്കിയിരിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡിനു പുറമേ താടിയുമായി റാമ്പില്‍ ചുവടുവെച്ച ആദ്യ മോഡലെന്ന ഖ്യാതിയും ഇതോടെ ഹര്‍നാം സ്വന്തമാക്കി. ശരീരത്തിലെ ഹോര്‍മോണ്‍ […]

ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം; ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം; ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഒളിക്യാമറയില്‍ കുടുങ്ങി.  ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കീത്ത് വാസ് പാര്‍ലമെന്ററി സമിതികളില്‍ നിന്ന് രാജി വെച്ചു.  ഹോം അഫയേഴ്‌സ് കമ്മറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് വാസ് രാജിവെച്ചത്. നാല് പുരുഷ ലൈംഗിക തൊഴിലാളികളുമായുള്ള കീത്ത് വാസിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. വാസിന്റെ ലണ്ടനിലെ ഫ്ലാറ്റില്‍ സണ്ടേ മിറര്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വീഡിയോ പുറത്ത് വന്നത്. കീത്ത് വാസും മെയില്‍ എസ്‌കോര്‍ട്ടും തമ്മിലുള്ള […]

മലയാളി ദമ്പതികളുടെ 45 ദിവസം പ്രായമുള്ള കുഞ്ഞ് ബ്രിട്ടനില്‍ മെനിഞ്ചൈറ്റിസ് മൂലം മരിച്ചു

മലയാളി ദമ്പതികളുടെ 45 ദിവസം പ്രായമുള്ള കുഞ്ഞ് ബ്രിട്ടനില്‍ മെനിഞ്ചൈറ്റിസ് മൂലം മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി ദമ്പതികളുടെ 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മെനിഞ്ചൈറ്റിസ് ബാധിച്ചു മരിച്ചു. കേംബ്രിഡ്ജിനടുത്തുള്ള ഇപ്‌സ്വിച്ചിനു സമീപം ഫെലിസ്റ്റോയില്‍ താമസിക്കുന്ന കോട്ടയം മറ്റക്കര സ്വദേശി കല്ലിടിയ്ക്കല്‍ ജയ്‌മോന്‍സ്മിത ദമ്പതികളുടെ ആല്‍ബര്‍ട്ട് എന്ന ആണ്‍കുഞ്ഞാണു മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ച മുതല്‍ കുഞ്ഞ് ആഡന്‍ബ്രൂക്‌സ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഏതാനും ദിവസം മുമ്പ് ചിക്കന്‍പോക്‌സ് രോഗം പിടിപെട്ട കുഞ്ഞിന് ഇതു കുറഞ്ഞതിനു തൊട്ടുപിന്നാലെയാണു അണുബാധയുണ്ടായതും മെനിഞ്ചൈറ്റിസായി മാറിയതും. കുഞ്ഞുപിറന്ന് രണ്ടാഴ്ചയ്ക്കകം പിതാവ് […]

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം വര്‍ണശബളവും ആകര്‍ഷകവുമായി

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം വര്‍ണശബളവും ആകര്‍ഷകവുമായി

പരമ്പരാഗത കേരളീയ വസ്ത്രധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകള്‍ സൃഷ്ടിച്ചു. ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണം ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരളതനിമയാര്‍ന്ന ഓണാഘോഷം വര്‍ണശബളവും ആകര്‍ഷകവുമായി. മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മദ്ധ്യാഹ്നത്തോടെ തിരിതെളിയിച്ചതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. ചിങ്ങം 4 ശനിയാഴ്ചയാണ് വര്‍ണശബളമായ ഓണാഘോഷം നടന്നത്. പരമ്പരാഗത കേരളീയ വസ്ത്രധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി നിവാസികള്‍ ഓഡിറ്റോറിയത്തില്‍ […]

ഐടി ഉദ്യോഗസ്ഥനായ മലയാളി യുവാവ് ഇംഗ്ലണ്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഐടി ഉദ്യോഗസ്ഥനായ മലയാളി യുവാവ് ഇംഗ്ലണ്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: ഐടി ഉദ്യോഗസ്ഥനായ മലയാളി യുവാവ് ഇംഗ്ലണ്ടിലെ ബേസിന്‍സ്റ്റോക്കില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കാനം സ്വദേശി റോബിന്‍ കുര്യന്‍ (34) ആണ് ഉറക്കത്തിനിടെ വീട്ടില്‍ വച്ച് മരിച്ചത്. ഭാര്യ ശീതളും ഐ.ടി എന്‍ജിനീയറാണ്. ആറു വയസുള്ള മകനുണ്ട്. സംസ്‌കാരം പിന്നീട്. വിസ യൂറോപ്പ് എന്ന കമ്പനിയില്‍ ജോലിചെയ്തിരുന്ന റോബിന്‍ ഏതാനും വര്‍ഷം മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നാണ് യുകെയിലെ ബേസിന്‍ സ്റ്റോക്കില്‍ എത്തിയത്. വിധവയായ അമ്മ ആലമ്മയും റോബിനൊപ്പം യുകെയിലായിരുന്നു താമസം. പതിവു സമയത്ത് ഉറക്കം ഉണരാതിരുന്നതോടെ ഭാര്യ […]

നിയന്ത്രണം അതിരുവിടുന്നു; ജര്‍മനി അഭയയാര്‍ഥികളെ തിരിച്ചയച്ചു തുടങ്ങി

നിയന്ത്രണം അതിരുവിടുന്നു; ജര്‍മനി അഭയയാര്‍ഥികളെ തിരിച്ചയച്ചു തുടങ്ങി

ഏതെങ്കിലും വിധത്തിലുള്ള ആധികാരിക തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരെയും ജര്‍മനിയില്‍ അഭയംതേടുന്നതിന് അപേക്ഷ നല്‍കാന്‍ വിസമ്മതിക്കുന്നവരെയുമാണ് മടക്കിവിടുന്ന കൊളോണ്‍: പുതുവര്‍ഷരാവില്‍ ജര്‍മനിയില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ അഭയം തേടിയവരെ തിരിച്ചയച്ചു തുടങ്ങി. ഈ വര്‍ഷം ആദ്യം മുതലാണ് ജര്‍മനി അഭയാര്‍ത്ഥികളെ ഓസ്ട്രിയയിലേക്ക് മടക്കി അയച്ചുതുടങ്ങിയത്. പ്രതിദിനം 200 ഓളം പേരെയാണ് തുടക്കത്തില്‍ മടക്കിയയച്ചത്. എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും തിരിച്ചയക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഓസ്ട്രിയന്‍ പോലീസ് വ്യക്തമാക്കി. ഏതെങ്കിലും വിധത്തിലുള്ള ആധികാരിക തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരെയും ജര്‍മനിയില്‍ […]

രാജു കുന്നക്കാട്ടിന്റെ പുസ്തകം അയര്‍ലന്‍ഡ് ഒരു നേര്‍സാക്ഷ്യം പ്രകാശനം ചെയ്തു

കോട്ടയം: രാജു കുന്നക്കാട്ട് രചിച്ച ‘അയര്‍ലന്‍ഡ് ഒരു നേര്‍സാക്ഷ്യം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ചടങ്ങില്‍ സുനില്‍ പള്ളിക്കത്തോട്, സുനില്‍ മാത്യു എന്നിവരും സന്നിഹിതരായിരുന്നു. ദീപിക ഡോട്ട് കോം അയര്‍ലന്‍ഡ് റിപ്പോര്‍ട്ടറും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമാണ് രാജു കുന്നക്കാട്ട്. അയര്‍ലന്‍ഡിന്റെ ചരിത്രം, ജിവിതക്രമം, ഭരണരീതി, സംസ്‌കാരം തുടങ്ങിയവയുടെ ഉള്ളടക്കമാണ് ഗ്രന്ഥത്തിലുള്ളത്.

ജര്‍മ്മന്‍ പ്രവാസി സംഗമം ഇന്ന് മുതല്‍

ജര്‍മ്മന്‍ പ്രവാസി സംഗമം ഇന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ ജര്‍മ്മനിയിലെ കൊളോണില്‍ വെച്ച് നടക്കും.ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സംഗമം ഉദ്ഘാടനം ചെയ്യും.അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ യൂറോപ്പിലെ വ്യത്യസ്ത സംഘടനാ നേതാക്കള്‍ പങ്കെടുക്കും. ‘പ്രവാസികളും െ്രെകസ്തവ സഭയും യൂറോപ്പില്‍’ എന്ന വിഷയത്തെക്കുറിച്ച് ‘രശ്മി’ ചീഫ് എഡിറ്റര്‍ തോമസ് ചക്യത്ത് പ്രബന്ധം അവതിപ്പിക്കും.സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂറോപ്പില്‍ ടൂര്‍ പരിപാടിയും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ […]

ജര്‍മന്‍ ഒക്‌ടോബര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 21 മുതല്‍

ജര്‍മന്‍ ഒക്‌ടോബര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 21 മുതല്‍

മ്യുണിക്: ലോകത്തിലെ ഏറ്റവും വലിയ ഫോള്‍ക്‌സ് ഫെസ്റ്റ് ആയ ഒക്‌ടോബര്‍ ഫെസ്റ്റ് മ്യുണിക്കില്‍ സെപ്റ്റംബര്‍ 21 മുതല്‍ തുടങ്ങും.ഫെസ്റ്റിന്റെ ഉദ്ഘാടനം തന്നെ തുടങ്ങുന്നത് നിരവധി വ്യത്യസ്തതകളോടെയാണ്.വലിയ ബീയര്‍ വീപ്പകള്‍ നിറച്ച കുതിര വണ്ടികള്‍ ബീയര്‍ വീസനിലേക്ക് പ്രവേശിക്കും.അതിന് ശേഷം മ്യുണിക്ക് സിറ്റി മേയര്‍ ക്രിസ്റ്റ്യാന്‍ ഊടെ ഒരു ബീയര്‍ വീപ്പയില്‍ പൈപ്പ് അടിച്ച് കയറ്റി ബീയര്‍ ഗ്ലാസുകളില്‍ പകര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക് നല്‍കിയാണ് പാരമ്പര്യ പ്രകാരം ഒക്‌ടോബര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്.മൊത്തം 14 ടെന്റുകളാണ്  ഫെസ്റ്റില്‍ ഉള്ളത്. 1810 […]