ഐ.എഫ്.എ. ഗ്ലോബല്‍ ട്രെയ്ഡ് ഫെയര്‍ ബര്‍ലിനില്‍

ബെര്‍ലിന്‍:അമ്പത്തി മൂന്നാമത് ഗ്ലോബല്‍ ട്രെയഡ് ഫെയര്‍ (ഐ.എഫ്.എ) സെപ്റ്റംബര്‍ 06 മുതല്‍ 11 വരെ ബര്‍ലിന്‍ അന്തരാഷ്ട്ര മെസെ ഹാളില്‍ നടക്കും. സെപ്റ്റംബര്‍ 05 ന് വൈകുന്നേരം ബെര്‍ലിനര്‍ പാലസില്‍ ജര്‍മന്‍ സാമ്പത്തികടെക്‌നോളജി മന്ത്രിയും ഡപ്യുട്ടി ചാന്‍സലറുമായ ഡോ. ഫിലിപ്പ് റോസ്‌ലര്‍ ഈ ട്രെയ്ഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്, ഹോം അപ്ലയന്‍സ് ഉല്പന്നങ്ങളുടെ പ്രദര്‍ശനമാണ് ഐ.എഫ്.എ. ബെര്‍ലിന്‍. ലോക മാര്‍ക്കറ്റിലെ 1321 പ്രദര്‍ശകര്‍ അവരുടെ ഏറ്റവും പുതിയ 2382 പുതിയ ഉല്പന്നങ്ങള്‍ […]