സൗദി അറേബ്യയിൽ വാഹനാപകടം; ഉംറ തീർത്ഥാടകർ ഉൾപ്പെടെ 35 പേർ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടം; ഉംറ തീർത്ഥാടകർ ഉൾപ്പെടെ 35 പേർ മരിച്ചു

  മദീന: സൗദി അറേബ്യയിലെ വാഹനാപകടത്തിൽ 35 പേര്‍ മരിച്ചു. മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഹിജ്റ റോഡിലെ അൽ അഖൻ സെൻ്ററിലാണ് സംഭവം. യാത്രികരുമായി വന്ന ബസ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നാല് പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമല്ല. ഉംറ തീർത്ഥാടക സംഘവും അപകടത്തിൽപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി ഏഴ് മണിക്കാണ് സംഭവം. ഏഷ്യ, അറബ് വംശജരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ അൽ-ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

മായാത്ത സ്മരണകള്‍…

മായാത്ത സ്മരണകള്‍…

ഡോ: കെ സി ചാക്കോ പത്മശ്രീ അഡ്വ.സി കെ മേനോന്‍ ഇനി ഓര്‍മ്മകളില്‍ മാത്രമാണ് എന്ന ദുഃഖാ കുലമായ വിധി കല്പിതത്തെ അഭിമുഖീകരിക്കുമ്പോള്‍ , അദ്ദേഹവുമായി സൗഹൃദപാതയില്‍ നാല് പതിറ്റാണ്ട് സഞ്ചരിച്ചതിന്റെ നിറവാര്‍ന്ന ഓര്‍മ്മകള്‍ ആണ് എന്റെ മനസിലിപ്പോള്‍. ഹൈക്കോടതിയിലെ അഭിഭാഷക വൃത്തിയില്‍ നിന്ന് ഖത്തറിലെത്തിയ അദ്ദേഹം ,ഒരു വ്യവസായ സംരഭകന്‍ എന്ന നിലയിലും പ്രവാസികളുടെ ആശ്രയ കേന്ദ്രമായ തോഴന്‍ എന്ന നിലയിലും സര്‍വോപരി കറതീര്‍ന്ന മനുഷ്യസ്‌നേഹി എന്ന തലത്തിലും മാതൃകാപരമായ ജീവിതം കൊണ്ട് തന്റേതായ മുദ്ര […]

പ്രമുഖ വ്യവസായി പത്മശ്രീ അഡ്വ.സി കെ മേനോന്‍ അന്തരിച്ചു

പ്രമുഖ വ്യവസായി പത്മശ്രീ അഡ്വ.സി കെ മേനോന്‍ അന്തരിച്ചു

  ചെന്നൈ: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ അഡ്വ. സി കെ മേനോന്‍ (72) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ന്യൂമോണിയയെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴിനായിരുന്നു അന്ത്യം. തൃശൂര്‍ ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി കെ മേനോന്‍ ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.ഒരുവര്‍ഷമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂര്‍ […]

യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി യാത്ര ആരംഭിച്ചു

യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി യാത്ര ആരംഭിച്ചു

  അബുദാബി: യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി ബഹിരാകാശത്തേക്ക് യാത്ര പുറപ്പെട്ടു. ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.56നാണ് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് മൻസൂരി യാത്ര പുറപ്പെട്ടത്. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണ് സഹയാത്രികർ. ആറ് മണിക്കൂറാണ് ഇവർ അന്താരാഷ്ട്ര ബഹികാകാശ കേന്ദ്രത്തിൽ എത്താനെടുക്കുന്ന സമയം. സോയൂസ് എംഎസ് 15 പേടകത്തിലാണ് ഇവർ യാത്രതിരിച്ചത്. എട്ട് ദിവസമാണ് അൽ മൻസൂരി ബഹിരാകാശ നിലയത്തിൽ കഴിയുക. […]

കുതിച്ചുയർന്ന് ഇന്ധന വില; ബാരലിന് 70 ഡോളർ

കുതിച്ചുയർന്ന് ഇന്ധന വില; ബാരലിന് 70 ഡോളർ

റിയാദ്: സൗദി അറേബ്യയിലെ ആരാംകോ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നാലെ  ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയർന്ന്.  അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായാണ് ഉയർന്നത്.  80 ഡോളര്‍ വരെ വില വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. സൗദിയിലെ ആരാംകോയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണു ഇന്ധനവില ഉയരുന്നത്. 28വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് ആരാംകോ എണ്ണ ഉൽപാദനം പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്.  […]

തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി യൂസഫലി

തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി യൂസഫലി

  അജ്‌മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി എം.എ യൂസഫലി. ഇത് സംബന്ധിച്ച് യൂസഫലിയുടെ ഓഫീസ് ഔദ്യോഗിക വിശദീകരണം പുറത്തു വിട്ടു. തൃശൂർ സ്വദേശിയായ നാസിൽ അബ്ദുള്ളയാണ് ബിഡിജെഎസ് സംസ്ഥാനാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ യുഎഇയിൽ കേസ് നൽകിയത്. തുഷാർ നൽകിയ പത്തൊമ്പതര കോടി രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടർന്നാണ് നാസിൽ കേസ് നൽകിയത്. ഒന്നര ദിവസത്തോളം അജ്‌മാൻ ജയിലിൽ കഴിഞ്ഞ തുഷാറിന് കോടതിയിൽ കെട്ടിവെക്കാനുള്ള ജാമ്യത്തുക നൽകിയത് യൂസഫലി ആയിരുന്നു. എന്നാൽ, ജാമ്യത്തുക നൽകുകയല്ലാതെ […]

ഖത്തറിലെ കാൽനടക്കാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

ഖത്തറിലെ കാൽനടക്കാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

  ദോഹ: നിരത്തുകളിൽ കാൽനട യാത്രക്കാർ വരുത്തുന്ന പിഴവുകൾക്ക് പിഴ ഈടാക്കിത്തുടങ്ങിയെങ്കിലും പലർക്കും ഇപ്പോഴും ഇക്കാര്യത്തേക്കുറിച്ച് വലിയ ധാരണയില്ല. അനുവദിക്കപ്പെടാത്ത മേഖലയിൽ ഇപ്പോഴും ആളുകൾ റോഡ് മുറിച്ചുകടക്കുന്നത് തുടരുകയാണ്. കാൽനടക്കാരുടെ നിയമ ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം പിഴ ഈടാക്കാൻ തുടങ്ങിയെങ്കിലും നിയമലംഘനം തുടരുകയാണ്. ഗതാഗത നിയമം പാലിക്കുന്നതിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ അനന്തര ഫലങ്ങളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ ഭാഷകളിൽ ബോധവത്കരണം തുടരേണ്ട സാഹചര്യം നിലവിലുണ്ട്. രാജ്യത്ത് ലക്ഷക്കണക്കിന് വിദേശികളുള്ളതിനാൽ ബോധവത്കരണം തുടരേണ്ട സാഹചര്യം ഉണ്ടെന്ന് ‘ദ പെനിൻസുല’ പത്രം […]

യു.എ.ഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കും

യു.എ.ഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കും

യു.എ.ഇ സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ഇനി അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭ്യമാക്കും. വിസക്ക് അപേക്ഷിക്കുന്നവരുടെ വിരലടയാള പരിശോധനക്കായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും, ദുബൈയിലെ കോണ്‍സുലേറ്റിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ടൂറിസ്റ്റ് വിസയും, ബിസിനസ് വിസയുമാണ് ലഭ്യമാക്കുക. ഈ കാലയളവില്‍ എത്ര തവണവേണമെങ്കിലും ഇവര്‍ക്ക് ഇന്ത്യയിലെത്താമെന്ന് അംബാസഡര്‍ നവ്ദീപ്സിങ് സൂരി വിശദീകരിച്ചു. ഇന്ത്യയിലേക്ക് സ്ഥിരമായി യാത്രചെയ്യേണ്ടി വരുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് ഓരോ തവണയും […]

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍

ഖത്തറില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആഘോഷ കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ആഘോഷങ്ങളുടെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലും അറവുശാലകളിലും ആരോഗ്യ വകുപ്പിന്‍റെ റെയ്ഡ് തുടരുകയാണ്. ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വ്യാഴം വരെയാണ് ഖത്തറില്‍ ബലിപെരുന്നാള്‍ പൊതു അവധി. തുടര്‍ന്ന് വരുന്ന വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധി ലഭിക്കും. വേനല്‍കാല ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ ബലി പെരുന്നാളെന്നതിനാല്‍ വിപുലമായ […]

പോലീസ് വേഷത്തിലെത്തി പീഡനം, സൗദിയിൽ മൂന്നു പേരെ വധിച്ചു

പോലീസ് വേഷത്തിലെത്തി പീഡനം, സൗദിയിൽ മൂന്നു പേരെ വധിച്ചു

  റിയാദ്: സൗദിയിൽ  പൊലീസ് വേഷത്തിലെത്തി സ്ത്രീയെ പീഡ‍ിപ്പിച്ച കേസില്‍ മൂന്ന് പാക്കിസ്ഥാനികളുടെ വധശിക്ഷയ്ക്ക് നടപ്പിലാക്കി. മദ്യലഹരിയില്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് മൂന്ന് പേർ ചേർന്ന് സ്ത്രീയെ പീ‍ഡിപ്പിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ക്രിമിനല്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷാവിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. മൂന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ ജിദ്ദയിലാണ് പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ചത്. ആയുധങ്ങളുമായി താമസ സ്ഥലത്തെത്തി ഇവര്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും പ്രതികള്‍ പീഡിപ്പിക്കാന്‍ […]

1 2 3 42