സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോട്ടയം: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പേരൂര്‍ പറയകുളത്തായ ആനിക്കാമറ്റത്തില്‍ ബേബി കുര്യന്‍ വര്‍ഗ്ഗീസ് (65) ആണ് മരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്കില്‍ മറ്റൊരു ട്രക്കിടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി എംബസി മുഖേന നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ശനി രാത്രിയോടെ എത്തുന്ന മൃതദേഹം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുടര്‍ന്ന് ഞായര്‍ രാവിലെ 10-ന് വീട്ടില്‍ കൊണ്ടുവരും. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് […]

കുവൈത്തില്‍ നഴ്‌സിങ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഒരു സുവര്‍മാവസരം

കുവൈത്തില്‍ നഴ്‌സിങ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഒരു സുവര്‍മാവസരം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്‌സിങ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സുവര്‍മാവസരം. കുവൈത്തിലെ പ്രശസ്തമായ സമാ മെഡിക്കല്‍ ഗ്രൂപ്പിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നത്. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ബിഎസ്‌സി നഴ്‌സിങ് ബിരുദ്ധവുമുള്ള വനിതാ നഴ്‌സുമാരെയാണ് നോര്‍ക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നത്. 325- 350 കുവൈത്തി ദിനാറാണ് ശമ്പളം (74000- 79000 ഇന്ത്യന്‍ രൂപ). തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. 2019 മേയ് അവസാനം കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ […]

കെ.എം. മാണി കേരളത്തിലെ കര്‍ഷകരുടെ ശബ്ദം: ഫ്രണ്ട്സ് ഓഫ് തിരുവല്ല

കെ.എം. മാണി കേരളത്തിലെ കര്‍ഷകരുടെ ശബ്ദം: ഫ്രണ്ട്സ് ഓഫ് തിരുവല്ല

ദോഹ: കെ.എം മാണി കേരളത്തിലെ നെല്‍ – റബ്ബര്‍ കര്‍ഷകരുടെ ശബ്ദം ആയിരുന്നുവെന്ന് ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ പറഞ്ഞു. മാണിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനു ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൂടിയ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് കുര്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബെന്നി ഫിലിപ്പ്, സജി പൂഴികാല, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി […]

യുഎഇയില്‍ കനത്ത മഴ തുടരുന്നു ; പലയിടത്തും ആലിപ്പഴ വര്‍ഷം

യുഎഇയില്‍ കനത്ത മഴ തുടരുന്നു ; പലയിടത്തും ആലിപ്പഴ വര്‍ഷം

  അബുദാബി : യുഎഇയില്‍ കനത്ത മഴ തുടരുന്നു. യുഎഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ലഭിച്ചത്. അബുദാബി, ദുബൈ എമിറേറ്റുകളിലാണ് മഴ ആരംഭിച്ചത്. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലും രാത്രിയോടെ മഴ ശക്തമായി. ഇതോടെ അന്തരീക്ഷോഷ്മാവ് താഴ്ന്നു. രാവിലെ പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. വ്യാഴാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുമെങ്കിലും വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം […]

യാത്രക്കാര്‍ക്ക് 5 സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയര്‍ലൈന്‍സ്

യാത്രക്കാര്‍ക്ക് 5 സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയര്‍ലൈന്‍സ്

റിയാദ്: സൗദി എയര്‍ലൈന്‍സില്‍ യാത്രക്കാര്‍ക്ക് ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താനാവും. നേരത്തെ തന്നെ സൗദി വിമാനങ്ങളില്‍ വാട്‌സ്ആപ്, ഐ മെസേജ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് ആപ്ലിക്കേഷനുകള്‍ കൂടി സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനയാത്രക്കിടെ അഞ്ച് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി […]

ഒമാന്‍-ബ്രിട്ടന്‍ സഹകരണം ശക്തമാക്കാനൊരുങ്ങുന്നു; ഇരുരാജ്യങ്ങളിലേയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി

ഒമാന്‍-ബ്രിട്ടന്‍ സഹകരണം ശക്തമാക്കാനൊരുങ്ങുന്നു; ഇരുരാജ്യങ്ങളിലേയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി

  മസ്‌കത്ത്: സഹകരണം ശക്തമാക്കാനൊരുങ്ങി ഒമാനും ബ്രിട്ടനും.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസും തമ്മില്‍ മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തി. ബൈത്ത് അല്‍ ബര്‍ഖാ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒമാന്‍ ബ്രിട്ടന്‍ സഹകരണം ശക്തമാക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ഹാരിബ് ബുസൈദി, ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഹാമിഷ് കൊവല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഗാവിന്‍ വില്യംസന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി […]

ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനം ആരംഭിക്കും; 2000ത്തോളം തൊഴിലവസരങ്ങള്‍

ബഹ്‌റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി; ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനം ആരംഭിക്കും; 2000ത്തോളം തൊഴിലവസരങ്ങള്‍

  ബഹ്‌റൈന്‍: രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കാന്‍ ബഹ്‌റൈനില്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതി നടപ്പില്‍ വരുന്നു. ഈ വര്‍ഷവസാനത്തോടു കൂടി പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബഹ്‌റൈനിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയില്‍ ശൃംഖലയുടെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല 1 മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലാണ് നിര്‍മിക്കുക. രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ പുതിയ […]

ദുബൈയില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന; അനുമതി തേടിയെന്ന് പിണറായി വിജയന്‍

ദുബൈയില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന; അനുമതി തേടിയെന്ന് പിണറായി വിജയന്‍

ദുബൈ: ദുബൈയില്‍ മലയാളികള്‍ക്കായി സാംസ്‌കാരിക സംഘടന രൂപീകരിക്കാന്‍ അനുമതി തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം അല്‍ ജൂല്‍ഫാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക സംഘടനയ്ക്ക് വാക്കാലുള്ള അനുമതി ദുബൈ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ നല്‍കി. അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ സോണ്‍ പോലുള്ള നിലയമാണ് ഉദ്ദേശിക്കുന്നത്. പ്രവാസി മലയാളികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഒരു കേന്ദ്രമായി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. […]

ഖത്തര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന്‌

ഖത്തര്‍ നഗരസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന്‌

  ദോഹ: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുകയാണ് ഖത്തറില്‍. ഏപ്രില്‍ പതിനാറിനാണ് നഗരസഭാ തെരഞ്ഞെടുപ്പ് . വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത എല്ലാവരും വോട്ടാവകാശം വിനിയോഗിക്കണമെന്ന് അമീര്‍ ഉത്തരവിട്ടു. 2019ലെ നാലാം നമ്പര്‍ അമീരി ഉത്തരവിലാണ് ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തെരഞ്ഞെടുപ്പ് തിയതി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. വോട്ടവകാശമുള്ളവരും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ ഉത്തരവ് പ്രാബല്യത്തിലാകും. 29 നഗരസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് […]

ദുബൈ കായികമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതിയുമായി ഷെയ്ഖ് ഹംദാന്‍

ദുബൈ കായികമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതിയുമായി ഷെയ്ഖ് ഹംദാന്‍

  ദുബൈ: ആരോഗ്യവും സന്തോഷവുമുള്ള സമൂഹത്തിനായി കായികപദ്ധതികള്‍ ഊര്‍ജിതമാക്കുന്നതിന്‍രെ ഭാഗമായി കായികമേഖലയില്‍ നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുമെന്നു ദുബൈ കിരീടാവകാശിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. 2006നും 2017നും ഇടയില്‍ കായികരംഗത്തു നിന്നു ദുബൈ 85.1 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് ആയ ദുബൈ സ്‌പോര്‍ട്‌സ് പള്‍സ് ഷെയ്ഖ് ഹംദാന്‍ പ്രകാശനം ചെയ്തു. ഹത്ത, മര്‍മൂം, ജുമൈറ എന്നിവിടങ്ങളില്‍ […]