ഒമാനില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പത്തുപേര്‍ മരിച്ചു; അപകടം വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍

ഒമാനില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ പത്തുപേര്‍ മരിച്ചു; അപകടം വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍

മസ്‌കത്ത്: ബാത്തിന ഗവര്‍ണറേറ്റിലെ സഹം ഖോര്‍ അല്‍ ഹമ്മാം പ്രദേശത്ത് വീടിന് തീപിടിച്ച് സ്വദേശി കുടുംബത്തിലെ പത്തു പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പത്തു പേരും മരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. തീപിടിച്ച സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. താഴത്തെ നിലയിലെ മുറിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇത് മുകളിലെ നിലയിലേക്കുള്‍പ്പടെ പടര്‍ന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്ന […]

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി സ്വദേശിവല്‍ക്കരണം; നഴ്‌സിങ് മേഖലയിലും സൗദിവല്‍ക്കരണം നടപ്പാക്കുന്നു

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായി സ്വദേശിവല്‍ക്കരണം; നഴ്‌സിങ് മേഖലയിലും സൗദിവല്‍ക്കരണം നടപ്പാക്കുന്നു

  അബുദാബി: സ്വദേശിവത്ക്കരണം നഴ്‌സിങ് മേഖലയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി സൗദി. അതിന്റെ ഭാഗമായി നഴ്‌സിങ് മേഖല സ്വദേശിവല്‍ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും. അടുത്ത വര്‍ഷം നൂറ് സ്വദേശി നഴ്‌സുമാരെ നിയമിക്കുമെന്നും എമിറേറ്റിലെ ആരോഗ്യ സേവന ചുമതലയുള്ള ‘സ്വിഹ ‘ കമ്പനി അറിയിച്ചു. സ്വദേശി വനിതകളുടെ കുറവ് ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നതായി സ്വിഹ കമ്പനിയുടെ ആരോഗ്യ സാങ്കേതികകാര്യ വകുപ്പ് തലവന്‍ ഡോ.അന്‍വര്‍ സലാം അഭിപ്രായപ്പെട്ടു. സ്വദേശി പ്രാതിനിധ്യം മൂന്ന് ശതമാനം മാത്രമാണ്. ഘട്ടംഘട്ടമായി ഇത് ഉയര്‍ത്തിക്കൊണ്ടുവരും. 2020 ആകുമ്പോഴേക്കും നഴ്‌സ്മാരുടെ എണ്ണം […]

ഷാര്‍ജ നിക്ഷേപ സേവന കേന്ദ്രം: ഇനിയെല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍

ഷാര്‍ജ നിക്ഷേപ സേവന കേന്ദ്രം: ഇനിയെല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍

ഷാര്‍ജ:  നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലെത്തിക്കുന്ന പദ്ധതിയുമായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്). പ്രമുഖ വിവര സാങ്കേതിക കമ്പനിയായ ഇന്‍ജാസത്തുമായി ചേര്‍ന്നാണ് ‘ഷാര്‍ജ ഇന്‍വെസ്റ്റെര്‍സ് സര്‍വീസസ് സെന്റര്‍’ എന്ന കേന്ദ്രമൊരുക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിക്ഷേപ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൂടുതല്‍ സുതാര്യവും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച ധാരണപത്രം ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ അല്‍ സര്‍ക്കാലും ഇന്‍ജാസത്ത് ബോര്‍ഡ് ചെയര്‍മാന്‍ ഖാമിസ് ബിന്‍ സലിം അല്‍ സുവൈദിയും […]

ബഹറൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ബഹറൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

മനാമ: മുഹറം പ്രമാണിച്ച്‌ ബഹറൈനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബ‍ർ 19, 20 ദിവസങ്ങളിലാണ് അവധി. ബഹറൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനാണ് അവധി അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. രാജ്യത്തെ സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഡയറക്ടറേറ്റുകളും പൊതുസ്ഥാപനങ്ങളുമൊന്നും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ആദ്യ യാത്രികരെ പ്രഖ്യാപിച്ചു

യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ആദ്യ യാത്രികരെ പ്രഖ്യാപിച്ചു

  അബുദാബി: യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ആദ്യ യാത്രികരെ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് യുഎഇ ഭരണാധികാരികള്‍ ആദ്യ ബഹിരാകാശയാത്രികരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. യുഎഇ ആസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരത്തോളം പേര്‍ അപേക്ഷിച്ചതില്‍ രണ്ട് പേരെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹസ്സാ അലി അബ്ദാന് ഖല്‍ഫാന്‍ അല്‍ മന്‍സൗരിയും സുല്‍ത്താന്‍ സെയ്ഫ് മെഫ്താഹ് ഹമദ് അല്‍ നെയാദിയുമാണ് ആദ്യ എമിറാത്തി ബഹിരാകാശ യാത്രികര്‍. 2019 ഏപ്രിലില്‍ ഇവരിലൊരാളാണ് ബഹിരാകാശത്തേക്ക് പറക്കുക. റഷ്യന്‍ ബഹിരാകാശ വാഹനമായ സോയുസ് എംഎസ് 12ലായിരിക്കും 10 ദിവസത്തെ ബഹിരാകാശ […]

ശമ്പളവും ഭക്ഷണവുമില്ല; ഏജന്റിന്റെ ചതിയില്‍ ഖത്തറില്‍ എത്തിയ മലയാളികള്‍ ദുരിതത്തില്‍

ശമ്പളവും ഭക്ഷണവുമില്ല; ഏജന്റിന്റെ ചതിയില്‍ ഖത്തറില്‍ എത്തിയ മലയാളികള്‍ ദുരിതത്തില്‍

ഖത്തറില്‍ റിക്രൂട്ടിങ് ഏജന്റിന്റെ വഞ്ചനക്കിരയായ മലയാളികള്‍ ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തില്‍. സന്ദര്‍ശക വിസയിലെത്തിയ ഇവര്‍ക്ക് പിന്നീട് സ്ഥിരം വിസ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടന്നില്ല. മലയാളികളുള്‍പ്പെടെ മുപ്പതോളം പേരാണ് ദോഹയില്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പത്രപ്പരസ്യം കണ്ട് ജോലിക്ക് ശ്രമിച്ചവരാണ് ഭൂരിഭാഗവും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കായംകുളം സ്വദേശികളാണ് ദോഹയിലെത്തി കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഒരു മാസത്തെ ബിസിനസ് സന്ദര്‍ശക വിസയിലാണ് എല്ലാവരെയും ഖത്തറിലെത്തിച്ചത്. ഖത്തറിലെത്തിയ ശേഷം സ്ഥിരം വിസയിലേക്ക് മാറ്റുമെന്നാണ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ ദോഹയിലെത്തിയപ്പോള്‍ വാഗ്ദാനം ചെയ്ത […]

കുവൈറ്റ് ഫാമിലി വിസിറ്റ് വിസയില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു

കുവൈറ്റ് ഫാമിലി വിസിറ്റ് വിസയില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് വിദേശി ജീവനക്കാരുടെ കുടുംബ സന്ദര്‍ശന വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കുടുംബ സന്ദര്‍ശന വിസ ഭാര്യക്കും മക്കള്‍ക്കുമായി നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം, സാമൂഹിക തൊഴില്‍ മന്ത്രാലയം,വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ സംയോജിച്ചാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. രാജ്യത്ത് തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെയും ജനസംഖ്യ അസന്തുലിതത്വവും പരിഹരിക്കുന്നതിന്റെയും ഭാഗമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്ന പദ്ധതികളുടെ ഭാഗമാണ് കുടുംബ സന്ദര്‍ശന […]

കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിച്ച് യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടനകളും

കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിച്ച് യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടനകളും

  ദുബൈ: പ്രളയത്തിന് ഇരയായ കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടകളും. എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിനു വേണ്ടി ജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നത്. എല്ലാ മാളുകളിലും ഫണ്ട് ശേഖരണത്തിനായി പ്രത്യേക കൗണ്ടര്‍ തുറന്നാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിച്ചുകൊണ്ടിരിക്കുന്നത്. UAE Supports Kerala എന്ന് അറബിയിലും കേരളത്തിനൊരു കൈത്താങ്ങ് എന്ന് മലയാളത്തിലും എഴുതി വച്ച ബോര്‍ഡുകളില്‍ സഹായ ഫണ്ട് നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകളും കൊടുത്തിട്ടുണ്ട്. ഒപ്പം […]

ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍

ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍

  ദോഹ: ചരിത്ര നേട്ടം കൈവരിച്ച് ഗള്‍ഫ് കറന്‍സികള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവുണ്ടായതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ചരിത്ര മുന്നേറ്റം ഉണ്ടായത്. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍ കുതിപ്പുണ്ടായത്. ഇതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരധിവാസത്തിനായി കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും എത്തി. യുഎഇ ദിര്‍ഹം 19.23 രൂപ, സൗദി റിയാല്‍ 18.82 രൂപ, ഒമാന്‍ റിയാല്‍ 183.34, ബഹ്‌റൈന്‍ ദിനാര്‍ 187.16, കുവൈത്ത് റിയാല്‍ […]

കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ 70% മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍

കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ 70% മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെന്നു വെളിപ്പെടുത്തല്‍. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് സ്വകാര്യ മേഖലയിലെ വിദേശികളില്‍ 70 ശതമാനവും ഇന്റര്‍മീഡിയറ്റ്, ബിരുദ യോഗ്യതകള്‍ ഇല്ലാത്തവരാണെന്നു വെളിപ്പെടുത്തിയത്. അതിനാല്‍ തൊഴിലാളികളെ യോഗ്യതയ്ക്ക് അനുസരിച്ച് തരംതിരിച്ചുള്ള കണക്കെടുപ്പ് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ ക്വോട്ട പുനര്‍നിര്‍ണയം സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമാണ് ലക്ഷ്യം. വിദ്യാഭ്യാസം […]