യുഎസില്‍ ഇന്ത്യന്‍ വംശജ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു

യുഎസില്‍ ഇന്ത്യന്‍ വംശജ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു

സാന്‍ഫ്രാന്‍സികോ: കാലിഫോണിയയില്‍ ഇന്ത്യന്‍ വംശജ ഭര്‍ത്താവിന്റെ വെടിയേറ്റു മരിച്ചു. സോണിയ നല്ലനാണ് (48) ഭര്‍ത്താവ് ജയിംസ് നല്ലന്റെ വെടിയേറ്റു മരിച്ചത്. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. വെടിയേറ്റ ഉടന്‍ സോണിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ജയിംസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജയിംസിന്റെയും സോണിയയുടെയും പ്രണയവിവാഹമായിരുന്നു. ഏഴുവര്‍ഷം മുമ്പ് വീഴ്ചയില്‍ സാരമായി പരിക്കേറ്റ ജയിംസ് മൂന്ന് മാസത്തോളം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തെങ്കിലും ജയിംസിന്റെ സ്വഭാവത്തില്‍ വ്യത്യാസം വന്നുവെന്നും പലപ്പോഴും ജയിംസ് അക്രമാസക്തി കാണിച്ചിരുന്നുവെന്നും സഹോദരന്‍ ക്രിസ് പറഞ്ഞു. […]

സൗദിയിലെ വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ തപാല്‍ വഴി

സൗദിയിലെ വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ തപാല്‍ വഴി

സൗദിയിലെ വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന ആര്‍.സി ഇനി മുതല്‍ തപാല്‍ വഴി ലഭിച്ചു തുടങ്ങും. ഇതുമായി ബന്ധപ്പെട്ട വാസില്‍ സര്‍വ്വീസിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ സൗദി തലസ്ഥാന നഗരിയില്‍ തുടങ്ങിയ സേവനം താമസിയാതെ സൗദിയുടെ മറ്റെല്ലാ ഭാഗത്തും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഇസ്തിമാറ എന്ന പേരിലാണ് സൗദിയില്‍ വാഹനങ്ങളുടെ ആര്‍.സി സര്‍ട്ടിഫിക്കറ്റ് അറിയപ്പെടുന്നത്. വാഹനങ്ങളുടെ ഇസ്തിമാറ വാഹന ഉടമകള്‍ക്ക് വാസില്‍ പോസ്റ്റ് സംവിധാനം വഴിയാണ് എത്തിക്കുക. സൗദി തലസ്ഥാന നഗരിയില്‍ ഇസ്തിമാറ വാസില്‍ […]

ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്നത്. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ചിക്കുവിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇന്നസെന്റ് എംപി വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ തോമസിന്റെ ഭാര്യ ചിക്കു(27)നെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് […]

ഗര്‍ഭിണിയായ മലയാളി നഴ്‌സ് മസ്‌ക്കറ്റില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

ഗര്‍ഭിണിയായ മലയാളി നഴ്‌സ് മസ്‌ക്കറ്റില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

മസ്‌ക്കറ്റ്: മസ്‌കറ്റില്‍ മലയാളി നഴ്‌സ് വെട്ടേറ്റു മരിച്ചു. ചിക്കു റോബര്‍ട്ട് (28) ആണ് വെട്ടേറ്റു മരിച്ചത്. ഭര്‍ത്തവാണ് ഫ്‌ലാറ്റില്‍ ചിക്കു വെട്ടേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് ചിക്കു കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ചിക്കുവിന്റെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. ഡ്യൂട്ടിക്കെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫ്‌ലാറ്റില്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ചിക്കുവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. സലാലയിലെ ആശുപത്രിയില്‍ ജീവനക്കാരണ് ഇരുവരും. അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കു അഞ്ചുമാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ നാലുവര്‍ഷമായി സലാലയില്‍ ജോലി ചെയ്യുന്ന […]

സൗദിയില്‍ അഗ്‌നിബാധയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

സൗദിയില്‍ അഗ്‌നിബാധയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

റിയാദ്: സൗദിയിലെ ജുബൈലില്‍ പെട്രോകെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. മരിച്ച ഒന്‍പതു പേര്‍ ഇന്ത്യക്കാരാണ്. മൂന്നു പേര്‍ ഫിലിപ്പീന്‍സ് സ്വദേശികളും. പരുക്കേറ്റ 11 പേരില്‍ ആറു പേരുടെ നില ഗുരുതരമാണ്. തൊടുപുഴ സ്വദേശി ബെന്നിച്ചന്‍, വിന്‍സെന്റ്, ഡാനിയേല്‍ എന്നിവരാണു മരിച്ച മലയാളികള്‍ എന്നാണ് ലഭ്യമായിട്ടുള്ള റിപ്പോര്‍ട്ട്. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യുണൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനി പ്ലാന്റില്‍ പകല്‍ 11.40ന് ആയിരുന്നു തീപിടിത്തം. പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ തീ പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. ഉടന്‍ […]

യമനില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു

യമനില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു

യമന്‍: ഒരു വര്‍ഷത്തിലേറെയായി സഖ്യ സേനയും ഹൂതികളും തമ്മിലുളള യുദ്ധത്തിന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 18 ന് കുവൈത്തില്‍ സമാധാന ചര്‍ച്ചകള്‍ നടക്കും. ഇതിന്റെ മുന്നോടിയായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഹൂതികളും സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യസേനയും ആക്രമണം നടത്തരുതെന്നാണ് വ്യവസ്ഥ. ഇന്നലെ അര്‍ധ രാത്രി മുതലാണ് വെടി നിര്‍ത്തല്‍ നിലവില്‍ വന്നത്. ഐക്യരാഷ്ട്ര സഭയുടെ ദൂതന്‍ ഇസ്മാഈല്‍ ഔദ് അഹ്മദാണ് വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ചത്. സമാധാന ശ്രമങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ […]

കരിപ്പൂര്‍ വിമാനത്താവളം; അവഗണനക്കെതിരെ ജിദ്ദയിലും പ്രതിഷേധം ശക്തമാകുന്നു

കരിപ്പൂര്‍ വിമാനത്താവളം; അവഗണനക്കെതിരെ ജിദ്ദയിലും പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട് വിമാനത്താവളം നേരിടുന്ന അവഗണനക്കെതിരെ ജിദ്ദയിലും പ്രതിഷേധം ശക്തമാകുന്നു. എത്രയും പെട്ടന്ന് മുമ്പത്തെ പോലെ വലിയ വിമാനങ്ങളടക്കമുള്ളവ ഇറങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജിദ്ദയില്‍ ചേര്‍ന്ന വിവിധ സംഘടന പ്രതിനിധികളുടെയും വിമാനത്താവള പരിസരവാസികളുടെയും യോഗം ആവശ്യപ്പെട്ടു. ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുവാന്‍ ജിദ്ദയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജിദ്ദയിലെ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കോഴിക്കോട് വിമാനത്താവളവുമാണ്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതു മുതല്‍ ആരംഭിച്ചതാണ് കോഴിക്കോട് വിമാനത്താവളമുപയോഗിച്ചു വരുന്ന ജിദ്ദയിലെ പ്രവാസികളുടെ ആശങ്ക. ഈ ആശങ്കയാണ് […]

സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് വിസ നിര്‍ത്തലാക്കി

സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് വിസ നിര്‍ത്തലാക്കി

റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. ഈ മേഖലയില്‍ സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലിമോസിന്‍ (ടാക്‌സി സര്‍വീസ്) കമ്പനികളിലേക്കുളള വിദേശികള്‍ക്കുളള വിസ നിര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നതിന്റെ പുറകേയാണ് ഗതാഗത രംഗത്തും സൗദിവത്ക്കരണമെന്ന തീരമാനം വന്നിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയില്‍ സൗദി വത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുളള പുതിയ സംവിധാനം നടപ്പാക്കുന്നതിന് തൊഴില്‍, ഗതാഗത മന്ത്രാലയങ്ങള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാര്‍ പ്രകാരം ലിമോസിന്‍ കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഡ്രൈവര്‍ […]

സൗദിയില്‍ എണ്ണ വില്‍പന പ്രതിസന്ധിയില്‍; ഇറക്കുമതി കുറഞ്ഞു

സൗദിയില്‍ എണ്ണ വില്‍പന പ്രതിസന്ധിയില്‍; ഇറക്കുമതി കുറഞ്ഞു

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വില്‍പനയില്‍ വന്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. ഉല്‍പാദനം കൂടിയിട്ടും കാര്യമായ വില്‍പന ലഭിക്കാത്തതിനാല്‍ സൗദിയിലെ എണ്ണ വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് സൗദിയിലെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. സൗദിയിലെ എല്ലാവിധ എണ്ണ ഉല്‍പന്നങ്ങള്‍ക്കും ആവശ്യകത കുറഞ്ഞതായാണ് പറയപ്പെടുന്നത്. റഷ്യയും ഇറാഖുമായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ സൗദിയുടെ മുഖ്യ എതിരാളികള്‍. ഇപ്പോള്‍ റഷ്യയും ഇറാഖും മികച്ച രീതിയില്‍ വിപണിയില്‍ സ്ഥാനമുറപ്പിച്ചെന്നും എനര്‍ജി കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നു. ബാരലിന് 30 ഡോളര്‍ എന്ന താഴ്ന്ന നിലയില്‍ നിന്ന് എണ്ണയുടെ […]

ജിസിസി രാജ്യങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ റോമിംഗ് നിരക്ക് 40% കുറക്കുന്നു

ജിസിസി രാജ്യങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ റോമിംഗ് നിരക്ക് 40% കുറക്കുന്നു

യുഎഇ: ജിസിസി രാഷ്ട്രങ്ങളില്‍ റോമിംഗ് നിരക്ക് കുറക്കുന്നു. 40 ശതമാനത്തോളമാണ് നിരക്കുകളില്‍ കുറവ് വരുത്തുക. ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് ജിസിസി അധികൃതര്‍ അറിയിച്ചു. റോമിംഗ് നിരക്ക് കുറക്കുന്നതിന് നേരത്തെ ധാരണയില്‍ എത്തിയിരുന്നു. ഔട്ട് ഗോയിംഗ്, ഇന്‍കമിംഗ്, ഔട്ട് ഗോയിംഗ് എസ്എംഎസ് എന്നിവക്കുള്ള റോമിംഗ് നിരക്കാണ് കുറക്കുക. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ജിസിസി. ഇന്‍കമിംഗ് എസ്എംഎസ് സൗജന്യമായി ലഭിക്കുന്നത് തുടരും. അംഗരാജ്യങ്ങള്‍ക്കിടയില്‍ റോമിംഗ് നിരക്ക് കുറക്കുന്നതിന്റെ ആദ്യഘട്ടമാണ് […]

1 34 35 36 37 38 41