വെസ്റ്റ്‌സെയ് വില്‍ സെന്റ് മേരീസ് ദേവാലയം വാങ്ങിപ്പു പെരുനാളിനൊരുങ്ങി

വെസ്റ്റ്‌സെയ് വില്‍ സെന്റ് മേരീസ് ദേവാലയം വാങ്ങിപ്പു പെരുനാളിനൊരുങ്ങി

ന്യൂയോര്‍ക്ക്:ലോംഗ് ഐലന്റ് വെസ്റ്റ് സെയ് വില്ലിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളിനൊരുങ്ങി.ആഗസ്റ്റ് 4 ഞായറാഴ്ച വി.കുര്‍ബാനയ്ക്കുശേഷം പെരുനാള്‍ ചടങ്ങുകളുടെ പ്രാരംഭമായി ഇടവക വികാരി വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ കൊടി ഉയര്‍ത്തും . 14ന് വൈകുന്നേരം 6 മണിയോടുകൂടി ആരംഭിക്കുന്ന ഗാനശുശ്രൂഷയെത്തുടര്‍ന്ന് , കോട്ടയം വള്ളിക്കാട്ടു ദയറാ അസിസ്റ്റന്റ് മാനേജര്‍ റവ. ഫാദര്‍ ജോയിക്കുട്ടി വര്‍ഗീസ് വചനപ്രഭാഷണം നടത്തും.18ന് രാവിലെ 8.30 ന് ആരംഭിക്കുന്ന പ്രഭാത […]

പൊതുമാപ്പിന് കാതോര്‍ത്ത് മലയാളികളടക്കമുള്ള തടവുകാര്‍

പൊതുമാപ്പിന് കാതോര്‍ത്ത് മലയാളികളടക്കമുള്ള തടവുകാര്‍

ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി റമദാന്‍ പ്രമാണിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന് വേണ്ടി കാത്തിരിക്കുന്നത് വിവിധ രാജ്യക്കാരായ തടവുകാര്‍. ഇവരില്‍ മലയാളികള്‍ അടക്കം ഇന്ത്യക്കാരുമുണ്ട്. അടുത്ത ദിവസം ശിക്ഷയിളവിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പുറത്തുവരുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.   ശിക്ഷാ കാലാവധിയുടെ പകുതി സമയം പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് എംബസികള്‍ പട്ടിക തയ്യാറാക്കുന്നത്. കേസിന്റെ സ്വഭാവവും മാനുഷികമായ പരിഗണനകളും വിവിധ രാജ്യങ്ങളിലെ അധികൃതരില്‍ നിന്നുള്ള ശുപാര്‍ശകളുമൊക്കെ പരിഗണിച്ചാണ് അമീറിന്റെ പൊതുമാപ്പില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക നല്‍കിയത്.പൊതുമാപ്പിനായി വിവിധ […]

ഹോളി ഖുര്‍ആന്‍ പുരസ്‌കാര പരിപാടികള്‍ സമാപിച്ചു

ദുബായ്: ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്‌കാര പരിപാടികള്‍ സമാപിച്ചു. ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വപുരസ്‌കാരം നേടിയ ഇന്ത്യക്കാരന്‍ ഡോ. സാഖിര്‍ നായികിന്റെ പ്രഭാഷണത്തോടെയാണ് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ പരിപാടികള്‍ക്ക് സമാപനമായത്. ചടങ്ങില്‍ സൗദി യുവാവ് ആദില്‍ ബിന്‍ മഹ്മൂദിനെ ഖുര്‍ആന്‍ പാരായണമത്സര വിജയിയായി പ്രഖ്യാപിച്ചു. ഡോ. സാഖിര്‍ നായിക് പുരസ്‌കാരം ഏറ്റുവാങ്ങി. പത്തുലക്ഷം ദിര്‍ഹമാണ് പുരസ്‌കാരത്തുക. ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനത്തിന് വകനല്‍കുന്നതാണ് സാഖിര്‍ നായികിന് ലഭിച്ച അംഗീകാരം. ലോകതലത്തില്‍ അറിയപ്പെടുന്ന, ഇസ്‌ലാമിന് ഏറെ […]

ദോഹ കുടുംബ സംഗമം ഈ മാസം 10ന് പരുമലയില്‍

ദോഹ: മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ദോഹയുടെ രണ്ടാമത് കുടുംബസംഗമം ഈ മാസം 10ന് പരുമല സെമിനാരി ചാപ്പലില്‍ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കുമെന്ന് വികാരി ഫാ. എം.എസ്. ജോയി, സഹ വികാരി ഫാ. ജോസ് ഐസക്ക് എന്നിവര്‍ അറിയിച്ചു.

1 38 39 40