യുഎഇ സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; കുട്ടികളുടെ വിസ സൗജന്യമാക്കി

യുഎഇ സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; കുട്ടികളുടെ വിസ സൗജന്യമാക്കി

ദുബൈ: യുഎഇയി സന്ദര്‍ശിക്കാല്‍ ഒരുങ്ങുന്ന മാതാപിതാക്കള്‍ക്ക് ഇനി കൂടുതല്‍ സന്തോഷിക്കാം.വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക് യുഎഇ വീസ സൗജന്യമാക്കി. യുഎഇ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇതു പ്രകാരം ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വീസാ ഫീസിളവ് ലഭിക്കും. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഈ തീരുമാനം. വര്‍ഷം തോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് യുഎഇ സന്ദര്‍ശിക്കാനെത്തുന്നത്. വിനോദ സഞ്ചാരികളുടെ […]

അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് താക്കീതുമായി അബുദാബി പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ എഴുപതിലധികം ആളുകള്‍ക്കാണ് പോലീസ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരും എന്നാണ് പൊലീസ് മുന്നറിയിപ്പ്. അപകടസ്ഥലങ്ങളില്‍ അകാരണമായി വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇറങ്ങിനോക്കുന്നതുമെല്ലാം രക്ഷാപ്രവര്‍ത്തനം വൈകിക്കാന്‍ കാരണമാകുന്നതും അപകടദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിജനിപ്പിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 1000 ദിര്‍ഹമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. അബുദാബി […]

സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

  ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞത്. സ്വദേശികള്‍ക്കായി തുടങ്ങിയ ഭവന പദ്ധതിയും വാടക ഭാരം കുത്തനെ കുറച്ചു. സ്വദേശിവത്കരണവും ആശ്രിത ലെവിയും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക ഇടിയാന്‍ കാരണം കാരണം. മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്ക് സൂചിപ്പിക്കുന്നു. സ്ഥലവും […]

ഖത്തറില്‍ വെച്ച് ജ്യേഷ്ഠന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വിമാനത്താവളത്തിലെത്തിയ അനുജനും മരിച്ചു

ഖത്തറില്‍ വെച്ച് ജ്യേഷ്ഠന്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വിമാനത്താവളത്തിലെത്തിയ അനുജനും മരിച്ചു

  ദോഹ: ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിനിടെ ഖത്തറില്‍ വെച്ച് അനുജനും മരിച്ചു. തൃശൂര്‍ ചാവക്കാടിന് സമീപം വട്ടേക്കാട് മഞ്ഞിയില്‍ റിസാലുദ്ദീന്‍ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ജ്യേഷ്ഠന്‍ ഇര്‍ഷാദ് (48) മരിച്ചത്. ഖത്തറില്‍ മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഖത്തര്‍ വിമാനത്താവളത്തിലെത്തിയ റിസാലുദ്ദീന്‍ തളര്‍ന്നുവീണു മരിക്കുകയായിരുന്നു. 17നു നാട്ടില്‍ അവധിക്ക് വരാനിരിക്കെയായിരുന്നു ഇര്‍ഷാദിന്റെ മരണം. വെള്ളിയാഴ്ച അല്‍ഖോറില്‍ വെച്ചായിരുന്നു ഇര്‍ഷാദ് കുഴഞ്ഞുവീണ് മരിച്ചത്. ഇര്‍ഷാദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി രേഖകള്‍ […]

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ വെട്ടിലായത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ വെട്ടിലായത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍

  റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ പണികിട്ടിയത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായതോടെ നിത്യവും സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി എണ്ണം 2602 ആണ്. രാജ്യത്ത് 1.36 ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് ഉള്ളത്. ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം […]

ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന ഗള്‍ഫ് വിസകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന ഗള്‍ഫ് വിസകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട് .ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേഷിച്ച് പകുതിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2015ല്‍ 7.6 മില്യന്‍ ഇന്ത്യാക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ വിസ അനുവദിച്ചിരുന്നു. എന്നാല്‍ 2017ല്‍ ഇത് 3.7 മില്യനായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം 56380 ഇന്ത്യാക്കാരാണ് ജോലി ചെയ്തത്. […]

വനിത കാറോടിക്കുന്നതിലെ അമര്‍ഷം തീര്‍ത്തത് കാര്‍ കത്തിച്ച്; സൗദിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

വനിത കാറോടിക്കുന്നതിലെ അമര്‍ഷം തീര്‍ത്തത് കാര്‍ കത്തിച്ച്; സൗദിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

  റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ സൗദിയില്‍ അംഗീകാരം നല്‍കിയതിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുന്നെ തന്റെ പുത്തന്‍ കാര്‍ കത്തിയെരിയുന്നത് കണ്ട് വാവിട്ട് കരയുന്ന സൗദി വനിതയുടെ വിലാപമാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മക്ക സ്വദേശിനിയായ സല്‍മ അല്‍ ഷെരീഫ്(31) എന്ന യുവതിയുടെ കാറാണ് കഴിഞ്ഞ ദിവസം ചില സാമൂഹ്യ ദ്രോഹികള്‍ ചേര്‍ന്നു കത്തിച്ചത്. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പെട്രോള്‍ കൊണ്ടുവരികയും രണ്ടാമന്‍ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതര്‍ […]

ഖത്തര്‍ ആരോഗ്യമേഖല; ലൈസന്‍സിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ട

ഖത്തര്‍ ആരോഗ്യമേഖല; ലൈസന്‍സിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ട

  ദോഹ: ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സമയപരിധി കുറച്ചു. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ്(ക്യുസിഎച്ച്പി) ലൈസന്‍സ് ലഭിക്കുന്നതിന് ഇനിമുതല്‍ ക്യുസിഎച്ച്പി റജിസ്‌ട്രേഷനു അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ലൈസന്‍സ് ലഭിക്കും. ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ക്യുസിഎച്ച്പി ലൈസന്‍സ് നിര്‍ബന്ധമാണ്. പരിശോധനയില്‍ വിവരങ്ങള്‍ തൃപ്തികരമാണെന്നു കണ്ടാല്‍ 10 പ്രവൃത്തി ദിവസത്തിനകം ലൈസന്‍സ് നല്‍കും. ഇപ്പോള്‍ ലൈസന്‍സ് നല്‍കാന്‍ 20 ദിവസം എടുക്കുന്നുണ്ട്. റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏഴു പ്രവൃത്തി […]

യുഎഇയില്‍ ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ

യുഎഇയില്‍ ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ

യുഎഇ: യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് അറ്റോണി ജനറല്‍ലിന്റെ മുന്നറിയിപ്പ് . ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കും. അടുത്തിടെയായി ഇതിന്റെ പേരില്‍ വര്‍ധിക്കുന്ന സൈബര്‍ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ അറ്റോണി ജനറല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജങ്ങളെ പറ്റിച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളെ അത്യന്തം ഗൗരവകരമായി തന്നെ കാണുമെന്നും, നിയമപരമായ രീതിയില്‍ പണംശേഖരിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവരെയാകും ഇത്തരം തട്ടിപ്പുകള്‍ മോശമായി ബാധിക്കുക എന്നും യുഎഇ അറ്റോണി […]

വേനല്‍ ചൂട്; ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു

വേനല്‍ ചൂട്; ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം നിലവില്‍ വന്നു

വേനല്‍  ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ബഹ്‌റൈനില്‍ എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബദ്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ ഒന്നു മുതല്‍ ആഗസ്ത് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൂട് വര്‍ദ്ധിക്കുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. ഈ നിരോധനം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും പുറത്ത് സൂര്യതാപം […]

1 3 4 5 6 7 38