തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി യൂസഫലി

തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി യൂസഫലി

  അജ്‌മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി എം.എ യൂസഫലി. ഇത് സംബന്ധിച്ച് യൂസഫലിയുടെ ഓഫീസ് ഔദ്യോഗിക വിശദീകരണം പുറത്തു വിട്ടു. തൃശൂർ സ്വദേശിയായ നാസിൽ അബ്ദുള്ളയാണ് ബിഡിജെഎസ് സംസ്ഥാനാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ യുഎഇയിൽ കേസ് നൽകിയത്. തുഷാർ നൽകിയ പത്തൊമ്പതര കോടി രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടർന്നാണ് നാസിൽ കേസ് നൽകിയത്. ഒന്നര ദിവസത്തോളം അജ്‌മാൻ ജയിലിൽ കഴിഞ്ഞ തുഷാറിന് കോടതിയിൽ കെട്ടിവെക്കാനുള്ള ജാമ്യത്തുക നൽകിയത് യൂസഫലി ആയിരുന്നു. എന്നാൽ, ജാമ്യത്തുക നൽകുകയല്ലാതെ […]

ഖത്തറിലെ കാൽനടക്കാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

ഖത്തറിലെ കാൽനടക്കാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

  ദോഹ: നിരത്തുകളിൽ കാൽനട യാത്രക്കാർ വരുത്തുന്ന പിഴവുകൾക്ക് പിഴ ഈടാക്കിത്തുടങ്ങിയെങ്കിലും പലർക്കും ഇപ്പോഴും ഇക്കാര്യത്തേക്കുറിച്ച് വലിയ ധാരണയില്ല. അനുവദിക്കപ്പെടാത്ത മേഖലയിൽ ഇപ്പോഴും ആളുകൾ റോഡ് മുറിച്ചുകടക്കുന്നത് തുടരുകയാണ്. കാൽനടക്കാരുടെ നിയമ ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം പിഴ ഈടാക്കാൻ തുടങ്ങിയെങ്കിലും നിയമലംഘനം തുടരുകയാണ്. ഗതാഗത നിയമം പാലിക്കുന്നതിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ അനന്തര ഫലങ്ങളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ ഭാഷകളിൽ ബോധവത്കരണം തുടരേണ്ട സാഹചര്യം നിലവിലുണ്ട്. രാജ്യത്ത് ലക്ഷക്കണക്കിന് വിദേശികളുള്ളതിനാൽ ബോധവത്കരണം തുടരേണ്ട സാഹചര്യം ഉണ്ടെന്ന് ‘ദ പെനിൻസുല’ പത്രം […]

യു.എ.ഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കും

യു.എ.ഇ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കും

യു.എ.ഇ സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ഇനി അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭ്യമാക്കും. വിസക്ക് അപേക്ഷിക്കുന്നവരുടെ വിരലടയാള പരിശോധനക്കായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും, ദുബൈയിലെ കോണ്‍സുലേറ്റിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ടൂറിസ്റ്റ് വിസയും, ബിസിനസ് വിസയുമാണ് ലഭ്യമാക്കുക. ഈ കാലയളവില്‍ എത്ര തവണവേണമെങ്കിലും ഇവര്‍ക്ക് ഇന്ത്യയിലെത്താമെന്ന് അംബാസഡര്‍ നവ്ദീപ്സിങ് സൂരി വിശദീകരിച്ചു. ഇന്ത്യയിലേക്ക് സ്ഥിരമായി യാത്രചെയ്യേണ്ടി വരുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് ഓരോ തവണയും […]

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍

ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍

ഖത്തറില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തില്‍. ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ആഘോഷ കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ആഘോഷങ്ങളുടെ മുന്നോടിയായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലും അറവുശാലകളിലും ആരോഗ്യ വകുപ്പിന്‍റെ റെയ്ഡ് തുടരുകയാണ്. ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വ്യാഴം വരെയാണ് ഖത്തറില്‍ ബലിപെരുന്നാള്‍ പൊതു അവധി. തുടര്‍ന്ന് വരുന്ന വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധി ലഭിക്കും. വേനല്‍കാല ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ ബലി പെരുന്നാളെന്നതിനാല്‍ വിപുലമായ […]

ഒസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎസ്

ഒസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎസ്

ന്യൂയോര്‍ക്ക്: അല്‍ഖ്വെയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഹംസ കൊല്ലപ്പെട്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൗദി അറേബ്യക്കെതിരെ നിരന്തരം ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്ന ഹംസ പരസ്യ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കിയിരുന്നു. ഫ്രെബ്രുവരിയില്‍ ഹംസയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തതിന് പി്ന്നാലെയായിരുന്നു ഇത്. […]

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അതിവേഗ നാടുകടത്തല്‍,പുതിയ നിയമവുമായി ട്രംപ് സര്‍ക്കാര്‍

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അതിവേഗ നാടുകടത്തല്‍,പുതിയ നിയമവുമായി ട്രംപ് സര്‍ക്കാര്‍

വാഷ്ംഗ്ടണ്‍ ഡി.സി: അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി യു.എസ്.സര്‍ക്കാര്‍ രംഗത്ത്. പുതുയപ്രക്രിയയിലൂടെ ഇമിഗ്രേഷന്‍ കോടതികളെ സമീപിയ്ക്കാതെ തന്നെ കുടിറ്റക്കാരെ സര്‍ക്കാരിന് നാടുകടത്താം. പുതിയ നിയമപ്രകാരം, രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യുഎസില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ കഴിയാത്ത കുടിയേറ്റക്കാരെ ഉടനടി നാടുകടത്താം. ഈ നയം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടര്‍ന്ന് ഉടനടി പ്രാബല്യത്തില്‍ രാജ്യത്തുടനീളം നടപ്പാക്കും. അന്തിമഘട്ടത്തിലാണെങ്കിലും നയത്തെ കോടതിയില്‍ വെല്ലുവിളിക്കാന്‍ ഉദ്ദേശിക്കുന്നതായി അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) അറിയിച്ചു. യുഎസ് ഇമിഗ്രേഷന്‍ നയം കൂടുതല്‍ […]

പോലീസ് വേഷത്തിലെത്തി പീഡനം, സൗദിയിൽ മൂന്നു പേരെ വധിച്ചു

പോലീസ് വേഷത്തിലെത്തി പീഡനം, സൗദിയിൽ മൂന്നു പേരെ വധിച്ചു

  റിയാദ്: സൗദിയിൽ  പൊലീസ് വേഷത്തിലെത്തി സ്ത്രീയെ പീഡ‍ിപ്പിച്ച കേസില്‍ മൂന്ന് പാക്കിസ്ഥാനികളുടെ വധശിക്ഷയ്ക്ക് നടപ്പിലാക്കി. മദ്യലഹരിയില്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് മൂന്ന് പേർ ചേർന്ന് സ്ത്രീയെ പീ‍ഡിപ്പിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ക്രിമിനല്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷാവിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. മൂന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ ജിദ്ദയിലാണ് പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ചത്. ആയുധങ്ങളുമായി താമസ സ്ഥലത്തെത്തി ഇവര്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും പ്രതികള്‍ പീഡിപ്പിക്കാന്‍ […]

ശമ്പളം മുടക്കിയാൽ കമ്പനികൾക്ക് 3,000 റിയാൽ പിഴ

ശമ്പളം മുടക്കിയാൽ കമ്പനികൾക്ക് 3,000 റിയാൽ പിഴ

  ദോഹ: തുടർച്ചയായ രണ്ട് മാസങ്ങളിൽ തൊഴിലാളിക്ക് ശമ്പളം ലഭിക്കാതിരുന്നാൽ ഒരു തൊഴിലാളിക്ക് എന്ന കണക്കിൽ കമ്പനിയിൽനിന്നും 3,000 റിയാൽ പിഴ ഈടാക്കും. വേതന സംരക്ഷണ നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം പ്രതിനിധി പറഞ്ഞു. ഡബ്ല്യുപിഎസ് (വേജ് പ്രൊട്ടക്ഷൻ സിസ്റ്റം) നടപ്പാക്കാൻ എല്ലാ കമ്പനികളും ശ്രദ്ധിക്കണം. ബാങ്ക് മാർഗ്ഗം തൊഴിലാളികൾക്ക് കൃത്യമായി പണം എത്തുന്നുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ശമ്പളം മുടങ്ങിയാൽ തൊഴിലാളികൾക്ക് മന്ത്രാലയത്തെ സമീപിക്കാനാകും. രാജ്യത്ത് പ്രവർത്തിക്കുന്ന […]

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന പ്രവാസികളെ നാടുകടത്തും

ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന പ്രവാസികളെ നാടുകടത്തും

  കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന വിദേശികളെ നാടുകടത്തി നിലവിലുള്ള നിയമം കർശനമാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റോഡിൽ അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള നിയമങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാകെ വാഹനം ഓടിച്ച് പിടിക്കപ്പെടുത്ത നിദേശികളെ നാടുകടത്തും. റോഡപകടങ്ങളിൽ കഴിഞ്ഞ വർഷം മാത്രം 263 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2017നെ അപേക്ഷിച്ച് 4 ശതമാനം അപകട മരണം കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. റോഡിലെ നിയമലംഘനവുമായി ബന്ധപ്പെട്ട് 4584 കേസുകളാണ് […]

ഖത്തറില്‍ യുദ്ധവിമാനങ്ങളിറക്കി അമേരിക്കയുടെ പ്രകോപനം

ഖത്തറില്‍ യുദ്ധവിമാനങ്ങളിറക്കി അമേരിക്കയുടെ പ്രകോപനം

ഖത്തറില്‍ യുദ്ധവിമാനങ്ങളിറക്കി അമേരിക്കയുടെ പ്രകോപനം. ഇറാനുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. എന്നാല്‍ അമേരിക്കയുടെ യുദ്ധസമാനമായ നീക്കത്തെ പ്രതിരോധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഖത്തറില്‍ കൂടുതല്‍ എഫ് 22 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചാണ് യുഎസിന്റെ പ്രകോപനം. എന്നാല്‍ അമേരിക്കയില്‍ നിന്നും ഖത്തറിലെത്തിച്ച വിമാനങ്ങളുടെ എണ്ണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിലൂടെ 5 എഫ് 22 വിമാനം പറക്കുന്നതിന്റെ ചിത്രം പുറത്തു വന്നതയോടെയാണ് യുദ്ധവിമാനങ്ങളിറക്കിയുള്ള അമേരിക്കയുടെ നീക്കം ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണു യുദ്ധവിമാനങ്ങള്‍ […]