നയതന്ത്ര പോര് മുറുകുന്നു: കാനഡയിലേക്കുള്ള എയര്‍ലൈന്‍ സര്‍വീസുകള്‍ സൗദി നിര്‍ത്തലാക്കി; കാനഡയിലുള്ള പൗരന്മാരെ തിരിച്ചുവിളിച്ചു

നയതന്ത്ര പോര് മുറുകുന്നു: കാനഡയിലേക്കുള്ള എയര്‍ലൈന്‍ സര്‍വീസുകള്‍ സൗദി നിര്‍ത്തലാക്കി; കാനഡയിലുള്ള പൗരന്മാരെ തിരിച്ചുവിളിച്ചു

  റിയാദ്: സൗദി-കാനഡ നയതന്ത്ര പോര് മുറുകുകയാണ്. പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന തിനിടയില്‍ കഴിഞ്ഞ ദിവസം കാനഡയിലുള്ള പൗരന്മാരെ സൗദി തിരിച്ചുവിളിക്കുകയും സംയുക്ത വ്യാപാര സമിതി അംഗങ്ങളുടെ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തതിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ കാനഡയിലേക്കുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ (സൗദിയ) മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവും സൗദി എടുത്തിരിക്കുകയാണ്. തിങ്കള്‍ മുതല്‍ ടൊറൊന്റോയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തും. ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. ടിക്കറ്റ് റദ്ദാക്കുന്നവരില്‍നിന്നു ഫീസ് ഈടാക്കില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. […]

കുവൈറ്റില്‍ പ്രവാസി ബാച്ചിലര്‍മാര്‍ അനധികൃതമായി താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനം

കുവൈറ്റില്‍ പ്രവാസി ബാച്ചിലര്‍മാര്‍ അനധികൃതമായി താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനം

  കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലത്തെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനം . ബാച്ചിലര്‍മാരെ താമസിപ്പിക്കാന്‍ അനുവാദം നല്‍കിയ കെട്ടിട ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. ജല വൈദ്യുത മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നടപടിക്രമങ്ങള്‍ ആരംഭിക്കുക. രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലും വിദേശി ബാച്ചിലര്‍മാരുടെ താമസ്ഥലം കണ്ടെത്തി ഇത്തരത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് റിപോര്‍ട്ട്.

യെമനില്‍ സൗദി വ്യോമാക്രമണം, മുപ്പതോളംപേര്‍ കൊല്ലപ്പെട്ടു

യെമനില്‍ സൗദി വ്യോമാക്രമണം, മുപ്പതോളംപേര്‍ കൊല്ലപ്പെട്ടു

ഹോദിദാ (യെമന്‍): സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യ സേനയുടെ കനത്ത വ്യോമാക്രമണത്തെതുടര്‍ന്ന് യെമനില്‍ 25ലധികം പേര്‍ കൊല്ലപ്പെട്ടു. യമെനിലെ ഹോദിദായിലെ തിരക്കേറിയ മത്സ്യമാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. വ്യോമാക്രമണത്തെതുടര്‍ന്ന് മാര്‍ക്കറ്റിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍-തവ്ര ആശുപത്രിയുടെ പ്രധാന പ്രവേശനകവാടത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരമുള്ള മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ ഹൂതികള്‍ വധിച്ചതിന് പിന്നാലെയാണ് സൗദിയുടെ നേതൃത്വത്തിലുള്ള […]

യുഎഇ പൊതുമാപ്പ് ഇന്ന് ആരംഭിക്കും

യുഎഇ പൊതുമാപ്പ് ഇന്ന് ആരംഭിക്കും

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ബുധനാഴ്ച തുടങ്ങുന്നു. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് ഊ പൊതുമാപ്പ് സംവിധാനം. ഒക്ടോബര്‍ 31 വരെയാണ് ഇതിന്റ കാലാവധി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്‌കാരങ്ങളോടെയാണ് യുഎഇ ഇത്തവണ പൊതുമാപ്പ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആര്‍ക്കും യാത്രാനിരോധനമില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്. വിസാ കാലാവധി […]

ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്കുറവ്; കുറവുണ്ടായത് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്കുള്ള നിരോധനം നീക്കിയതോടെ

ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്കുറവ്; കുറവുണ്ടായത് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്കുള്ള നിരോധനം നീക്കിയതോടെ

  കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീങ്ങിയതോടെ ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങി. നിലവിലുണ്ടായിരുന്ന വിലവര്‍ധനവിന് ആശ്വാസമുണ്ടായിട്ടുണ്ടെന്ന് ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഇറക്കുമതി വീണ്ടും പ്രാബല്യത്തില്‍ വന്നതോടെ പഴം പച്ചക്കറി വിപണിയില്‍ മാറ്റം പ്രകടമായി. തക്കാളി വിലയിലാണ് തുടക്കത്തില്‍ തന്നെ ഗണ്യമായ കുറവുണ്ടായത് വരും ദിവസങ്ങളില്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുമെന്നാണ് വിലയിരുത്തല്‍. വെണ്ട, ചേന, ചേമ്പ്, അമരിക്ക, വഴുതന, കൈപ്പയ്ക്ക, ബീന്‍സ്, ചിരങ്ങ, തേങ്ങ തുടങ്ങി പച്ചക്കറികളാണ് […]

ഫാമിലി വിസിറ്റ് വിസ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി ഖത്തര്‍

ഫാമിലി വിസിറ്റ് വിസ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി ഖത്തര്‍

ദോഹ: സന്ദര്‍ശക വിസ(ഫാമിലി വിസിറ്റ് വിസ)യ്ക്കുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി ഖത്തര്‍. നേരത്തെ മുതല്‍ മെട്രാഷ്2 മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാനുള്ള സംവിധാനം ഉണ്ട് എങ്കിലും ഫാമിലി വിസിറ്റ് വിസ അപേക്ഷ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറ്റുന്നതാണ് പുതിയ നടപടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സിലെ പ്രവാസികാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ മുഹന്നദി ആണ് ഇതു സംബന്ധിച്ച തീരുമാനം പുറത്തു വിട്ടത്. ഖത്തര്‍ […]

അബുദാബിയില്‍ ഇനി വാഹനം കേടായാല്‍ നടുറോഡില്‍ കിടക്കേണ്ട; പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്

അബുദാബിയില്‍ ഇനി വാഹനം കേടായാല്‍ നടുറോഡില്‍ കിടക്കേണ്ട; പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്

  അബുദാബി: റോഡില്‍ വെച്ച് വാഹനം കേടായാല്‍ ഇനി അബുദാബിയില്‍ ആരും റോഡില്‍ കുടുങ്ങില്ല. വാഹനം കേടായി നടുറോഡില്‍ കുടുങ്ങുന്നവര്‍ക്കു സൗജന്യ സേവനം നല്‍കാനായി അബുദാബി ഗതാഗത വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ഇനി ബ്രേക്ക് ഡൗണ്‍ ആകുന്നത് ഉള്‍പ്പെടെ റോഡിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ ഗതാഗത വിഭാഗത്തിലെ റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ സഹായം തേടാം. കേടായ വാഹനം നന്നാക്കാന്‍ ആവശ്യമായ അത്യാധുനിക സംവിധാനവും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വാഹനം 24 മണിക്കൂറും നഗരത്തില്‍ റോന്തു ചുറ്റും. വാഹനം […]

യുഎഇ സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; കുട്ടികളുടെ വിസ സൗജന്യമാക്കി

യുഎഇ സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; കുട്ടികളുടെ വിസ സൗജന്യമാക്കി

ദുബൈ: യുഎഇയി സന്ദര്‍ശിക്കാല്‍ ഒരുങ്ങുന്ന മാതാപിതാക്കള്‍ക്ക് ഇനി കൂടുതല്‍ സന്തോഷിക്കാം.വിനോദ സഞ്ചാരികളുടെ കൂടെ വരുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക് യുഎഇ വീസ സൗജന്യമാക്കി. യുഎഇ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇതു പ്രകാരം ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വീസാ ഫീസിളവ് ലഭിക്കും. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനാണ് ഈ തീരുമാനം. വര്‍ഷം തോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് യുഎഇ സന്ദര്‍ശിക്കാനെത്തുന്നത്. വിനോദ സഞ്ചാരികളുടെ […]

അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: അപകട സ്ഥലങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക് താക്കീതുമായി അബുദാബി പോലീസ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ എഴുപതിലധികം ആളുകള്‍ക്കാണ് പോലീസ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. അപകടദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരും എന്നാണ് പൊലീസ് മുന്നറിയിപ്പ്. അപകടസ്ഥലങ്ങളില്‍ അകാരണമായി വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇറങ്ങിനോക്കുന്നതുമെല്ലാം രക്ഷാപ്രവര്‍ത്തനം വൈകിക്കാന്‍ കാരണമാകുന്നതും അപകടദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിജനിപ്പിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 1000 ദിര്‍ഹമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പിഴ. അബുദാബി […]

സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

സൗദിയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു

  ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിട വാടക വീണ്ടും കുറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെയാണ് വാടക കുറഞ്ഞത്. സ്വദേശികള്‍ക്കായി തുടങ്ങിയ ഭവന പദ്ധതിയും വാടക ഭാരം കുത്തനെ കുറച്ചു. സ്വദേശിവത്കരണവും ആശ്രിത ലെവിയും ശക്തമായതോടെ വിദേശി കുടുംബങ്ങള്‍ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതാണ് കെട്ടിട വാടക ഇടിയാന്‍ കാരണം കാരണം. മദീന, റിയാദ്, ജിദ്ദ തുടങ്ങിയ പ്രമുഖ മേഖലകളിലും കുത്തനെ വാടക ഇടിഞ്ഞതായി റിയല്‍ എസ്റ്റേറ്റ് രംഗത്തെ കണക്ക് സൂചിപ്പിക്കുന്നു. സ്ഥലവും […]