മാര്‍പാപ്പയുടെ യുഎഇയിലെ പൊതുപരിപാടി ഇന്ന്; സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം മനുഷ്യക്കടലാവും

മാര്‍പാപ്പയുടെ യുഎഇയിലെ പൊതുപരിപാടി ഇന്ന്; സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം മനുഷ്യക്കടലാവും

അബുദാബി: യുഎഇയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുപരിപാടി ഇന്ന്. സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് പരിപാടി. മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും പൊതു പരിപാടിക്കുമായി വിവിധ എമിറേറ്റുകളില്‍നിന്നും ലോകത്തിന്റെ പല കോണുകളില്‍നിന്നുമുള്ള 1.35 ലക്ഷം ആളുകളാണ് എത്തുന്നത്. ഇവരില്‍ 1.20 ലക്ഷം ആളുകള്‍ സ്റ്റേഡിയത്തിനകത്തും പതിനയ്യായിരത്തോളം ആളുകള്‍ സ്റ്റേഡിയത്തിന് പുറത്തുനിന്നും കുര്‍ബാന സ്വീകരിക്കും. യുഎഇയിലെ ആറ്് കത്തോലിക്കാ ഇടവകകളില്‍നിന്നുള്ള ഇരുന്നൂറോളം വൈദികര്‍ മാര്‍പാപ്പയ്‌ക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കും. ഇവരില്‍ അമ്പതോളം വൈദികര്‍ മലയാളികളാണെന്ന പ്രത്യേകതകൂടിയുണ്ട്. 45,000 ഇരിപ്പിടങ്ങളാണ് […]

മാര്‍പാപ്പയ്ക്ക് യുഎഇയില്‍ ഊഷ്മളമായ വരവേല്‍പ്പ്

മാര്‍പാപ്പയ്ക്ക് യുഎഇയില്‍ ഊഷ്മളമായ വരവേല്‍പ്പ്

  പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിക്കുന്നു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാര്‍പാപ്പയെ സ്വീകരിക്കുന്നു മാര്‍പാപ്പയോടൊപ്പം അബുദാബി കിരീടാവകാശി ഈജിപ്ത് അല്‍ അസ്ഹറിലെ ഗ്രാന്റ് ഇമാം ഡോ.അഹ്മദ് അല്‍ ത്വയ്യിബിനെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിക്കുന്നു മാര്‍പാപ്പയോടൊപ്പം അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ ത്വയ്യിബ് മാര്‍പാപ്പയോടൊപ്പം ഡോ.അഹ്മദ് അല്‍ ത്വയ്യിബ് പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയോടൊപ്പം ഡോ.അഹ്മദ് അല്‍ […]

സൗദിയിലെ പ്രളയക്കെടുതിയില്‍ 12 മരണം; 170ഓളം പേര്‍ക്ക് പരിക്ക്‌

സൗദിയിലെ പ്രളയക്കെടുതിയില്‍ 12 മരണം; 170ഓളം പേര്‍ക്ക് പരിക്ക്‌

  റിയാദ്: സൗദിയിലെ പ്രളയക്കെടുതിയില്‍ മരണം 12 ആയി. 170 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. സൗദിയില്‍ ഈയാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തബൂക്കില്‍ 10 പേരും മദീനയിലും  വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് ഒരാളും മരിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അല്‍ ജൗഫിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. മക്ക, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള നാല് ദിവസം കൊണ്ട് 271 പേരെയാണ് രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ […]

ലെവി ഈടാക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് സൗദിയിലെ ചെറുകിട സംരംഭകര്‍

ലെവി ഈടാക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് സൗദിയിലെ ചെറുകിട സംരംഭകര്‍

റിയാദ്: വ്യാപാരമാന്ദ്യം സ്ഥാപനങ്ങളെ സാരമായി ബാധിച്ച സ്ഥിതിക്ക് വിദേശത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടയ്ക്കുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് സൗദിയിലെ ചെറുകിട സംരംഭകര്‍.  ഈ സാഹചര്യത്തില്‍ ഭീമമായ സംഖ്യ ലെവി അടയ്ക്കുന്നതിന് സാവകാശം വേണമെന്നാണ് സംരംഭകരുടെ ആവശ്യം. വിദേശത്തൊഴിലാളികളുംടെ ലെവി അടയ്ക്കാനുള്ള ഉത്തരവാദിത്വം തൊഴിലുടമകള്‍ക്കാണ്. കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ബാധ്യതയായതോടെ ലെവി അടയ്ക്കുന്നതിന് സാവകാശം അനുവദിച്ചിരുന്നു. വിപണിയിലെ മാന്ദ്യം പരിഗണിച്ച് ലെവി ഈടാക്കുന്നതില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു […]

യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

  ന്യൂയോര്‍ക്ക്: യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ജോണ്‍ ഓറോത്ത് (19) ആണ് മരിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ് വാനില്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പരിചയക്കാര്‍ ആരോ ആണ് കൊലയ്ക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് എത്തുമ്പോള്‍ വാനിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.

കുവൈത്തില്‍ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സംവിധാനവുമായി ആരോഗ്യമന്ത്രാലയം

കുവൈത്തില്‍ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സംവിധാനവുമായി ആരോഗ്യമന്ത്രാലയം

  കുവൈത്ത് സിറ്റി:  ഇന്‍ഷുറന്‍സ് ഓഫീസില്‍ പോകാതെ പ്രീമിയം തുക ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം.  ഇന്‍ഷുറന്‍സ് ഓഫീസില്‍ പോകാതെ പ്രീമിയം തുക ഓണ്‍ലൈന്‍ വഴി അടയ്ക്കാനുള്ള സംവിധാനമാണ് ആരംഭിച്ചത്. എല്ലാ വിസാ കാറ്റഗറികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന സംവിധാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായി. നിലവില്‍ ഔട്ട്‌സോഴ്‌സിങ് കമ്പനിയാണ് വിദേശികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കുന്നത്. ഇഖാമ പുതുക്കുന്നതിന് മുമ്പ് ആളുകള്‍ ഔട്ട് സോഴ്‌സിങ് കേന്ദ്രത്തിലെത്തി വരിനിന്നാണ് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനു പരിഹാരമായാണ് ആരോഗ്യമന്ത്രാലയം […]

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമായി സൗദി മന്ത്രാലയം

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമായി സൗദി മന്ത്രാലയം

  സൗദി:  രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് എണ്‍പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ സൗദി മന്ത്രാലയം. റിയല്‍ എസ്‌റ്റേറ്റ്, കോണ്‍ട്രാക്ടിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാണ് തീരുമാനം.  ഇതിനായുള്ള ധാരണപത്രത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ ഒപ്പുവെച്ചു കഴിഞ്ഞു. 80,000 തൊഴിലവസരങ്ങളില്‍ സൗദി യുവതീയുവാക്കള്‍ക്ക് അവസരം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വര്‍ഷം തന്നെ ആരംഭിക്കുന്ന പദ്ധതി 2020ഓടെ പൂര്‍ത്തിയാകും.  ലക്ഷ്യ പ്രാപ്തിക്കാവശ്യമായ രീതിയില്‍ നിയമനിര്‍മ്മാണം നടത്തിയും, നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളും ഒന്നിച്ച് പ്രവര്‍ത്തിക്കും.  പദ്ധതിയുടെ […]

ഖത്തര്‍-സുഡാന്‍ പ്രസിഡന്റുമാര്‍ ദോഹയില്‍ കൂടിക്കാഴ്ച്ച നടത്തി

ഖത്തര്‍-സുഡാന്‍ പ്രസിഡന്റുമാര്‍ ദോഹയില്‍ കൂടിക്കാഴ്ച്ച നടത്തി

  ദോഹ:  ഖത്തര്‍ പ്രസിഡന്റ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സുഡാന്‍ പ്രസിഡന്റ് ഫീല്‍ഡ് മാര്‍ഷല്‍ ഒമര്‍ ഹസ്സന്‍ അഹമ്മദ് അല്‍ ബാഷിറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധത്തെ കുറിച്ചും സുഡാനിലെ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. സുഡാന്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രസിഡന്റ് അമീറിനോടു വിശദീകരിച്ചു.സുഡാന്റെ ഐക്യത്തിനും സ്ഥിരതയ്ക്കും ഖത്തറിനുള്ള പ്രതിജ്ഞാബദ്ധത അമീര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.  ഡാര്‍ഫര്‍ സമാധാന ശ്രമങ്ങളിലെ പുരോഗതിയെ കുറിച്ചും […]

സൗദിയില്‍ ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

സൗദിയില്‍ ടൂറിസ്റ്റ് ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകളും

സൗദി:  വിനോദസഞ്ചാര മേഖലകളിലേക്ക് ടൂര്‍ ഗൈഡുകളാകാന്‍ കൂടുതല്‍ വനിതകള്‍ സേവനത്തിനെത്തുന്നു. നൂറ്റി അമ്പത് വനിതകള്‍ ഇതിനകം അപേക്ഷ നല്‍കി.  ഇവര്‍ക്കുള്ള ലൈസന്‍സുകള്‍ ഈ മാസം തന്നെ അനുവദിക്കും. എണ്ണേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുകയാണ് സൗദി.  നിലവില്‍ 28 ശതമാനമാണ് വിനോദസഞ്ചാര മേഖലയിലെ സൗദിവത്കരണ നിരക്ക്.  സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിന് കീഴിലാണ് പുതിയ പദ്ധതികള്‍. ഈ മാസം തന്നെ ടൂറിസ്റ്റ് ഗൈഡുകള്‍ക്കുള്ള ലൈസന്‍സുകള്‍ അനുവദിക്കും.  യോഗ്യരായ സൗദി വനിതകള്‍ക്കാണ് […]

സൗഹൃദം ശക്തമാക്കി ഖത്തറും യുഎസും

സൗഹൃദം ശക്തമാക്കി ഖത്തറും യുഎസും

  ദോഹ:  ഖത്തര്‍, യുഎസ് എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത് ‘സ്ട്രാറ്റജിക് ഡയലോഗ്’ ദോഹയില്‍ നടന്നു. ആദ്യത്തെ ചര്‍ച്ച വാഷിങ്ടണിലാണു നടന്നത്.  തന്ത്രപ്രധാന മേഖലകളില്‍ സൗഹൃദം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. സാമ്പത്തികം, വാണിജ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രതിരോധം, കായികം തുടങ്ങിയ ഏഴു വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടന്നതെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. വിദ്യാഭ്യാസം, സംസ്‌കാരം എന്നീ മേഖലകളില്‍ മൂന്ന് കരാറുകള്‍ […]

1 3 4 5 6 7 70