ചരിത്രം തിരുത്തിക്കുറിച്ച് സൗദി; വാഹനങ്ങളുമായി വനിതകള്‍ ഇന്ന് നിരത്തിലിറങ്ങും

ചരിത്രം തിരുത്തിക്കുറിച്ച് സൗദി; വാഹനങ്ങളുമായി വനിതകള്‍ ഇന്ന് നിരത്തിലിറങ്ങും

ജിദ്ദ: ചരിത്രം തിരുത്തിക്കുറിച്ച് സൗദി. ദശകങ്ങള്‍ നീണ്ട നിയന്ത്രണത്തിന് ഒടുവില്‍ സൗദി വനിതകള്‍ ഇന്നു മുതല്‍ ഡ്രൈവിങ് സീറ്റില്‍. പുതിയ നിയമ പ്രകാരം സൗദിയിലെ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ വാഹനവുമായി നിരത്തിലിറങ്ങാം. ഇത് സൗദി സാമൂഹിക ജീവിതത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും പൊതുജീവിതത്തിലും ഉണര്‍വ് സൃഷ്ടിക്കുന്നതിനൊപ്പം വനിതകളുടെ അവസരങ്ങള്‍ ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ. പുതിയ തീരുമാനം തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന് ബഹുഭൂരിപക്ഷം വനിതകളും ചിന്തിക്കുന്നതായി ഇതുസംബന്ധിച്ച് നടത്തിയ സര്‍വേകള്‍ വ്യക്തമാകുന്നുണ്ട്. […]

കുവൈറ്റ് അന്തരീക്ഷത്തില്‍ മലിനീകരണ നിരക്ക് കുറവെന്ന്  പരിസ്ഥിതി അതോറിറ്റി

കുവൈറ്റ് അന്തരീക്ഷത്തില്‍ മലിനീകരണ നിരക്ക് കുറവെന്ന്  പരിസ്ഥിതി അതോറിറ്റി

കുവൈത്ത് സിറ്റി : രാജ്യത്ത് പരിസ്ഥിതി മലിനീകരണ നിരക്ക് കുറവാണെന്ന്  പരിസ്ഥിതി അതോറിറ്റി. കുവൈത്തിലെ അന്തരീക്ഷത്തില്‍ ഇപ്പോള്‍ ശുദ്ധവായു ആണുള്ളതെന്നും അതോറിറ്റിയിലെ പരിസ്ഥിതി ഡേറ്റാബേസ് വിഭാഗം മേധാവി നൂറ അല്‍ ബന്നായി അറിയിച്ചു. രാജ്യത്ത് അന്തരീക്ഷമലിനീകരണം നിരീക്ഷിക്കുന്നതിനായി ഒരു പ്രധാന സ്റ്റേഷനും 16 സബ് സ്റ്റേഷനുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മലിനീകരണം നിശ്ചിതതോതു മറികടക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാഹനങ്ങളില്‍നിന്നുള്ള പുകമാലിന്യം നിരീക്ഷിക്കുന്നതിനും സംവിധാനങ്ങളുണ്ട്. പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് കുവൈത്തിലെ അന്തരീക്ഷത്തില്‍ മാലിന്യത്തിന്റെ […]

സാം എബ്രഹാം കൊലപാതകം: പ്രതികള്‍ക്ക് 27 വര്‍ഷം തടവുശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി

സാം എബ്രഹാം കൊലപാതകം: പ്രതികള്‍ക്ക് 27 വര്‍ഷം തടവുശിക്ഷ വിധിച്ച് ഓസ്‌ട്രേലിയന്‍ സുപ്രീംകോടതി

മെല്‍ബണ്‍: പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, ഇവരുടെ കാമുകൻ അരുൺ കമലാസനൻ എന്നിവർക്കുള്ള ശിക്ഷ വിക്ടോറിയൻ സുപ്രീം കോടതി പ്രഖ്യാപിച്ചു. സോഫിയയ്ക്ക് 22 വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. അരുൺ കമലാസനന് 27 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. സാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയിൽ കോടതി വിധിച്ചിരുന്നു. മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13ന് ആണ് എപ്പിങ്ങിലെ […]

ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

  ലണ്ടന്‍: ലണ്ടനിലെ റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ സ്‌ഫോടനം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് ഗേറ്റ് ട്യൂബ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ടു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അബുദാബിയിലെ ഈജിപ്ഷ്യന്‍ യുവാവിന്റെ കൊലപാതകം: ‘യഥാര്‍ത്ഥ സൂത്രധാരന്‍’ കാമുകി  എന്ന് റിപ്പോര്‍ട്ടുകള്‍ 

അബുദാബിയിലെ ഈജിപ്ഷ്യന്‍ യുവാവിന്റെ കൊലപാതകം: ‘യഥാര്‍ത്ഥ സൂത്രധാരന്‍’ കാമുകി  എന്ന് റിപ്പോര്‍ട്ടുകള്‍ 

Web Desk അബുദാബി : അബുദാബിയില്‍ കാമുകിയുടെ മുന്‍പങ്കാളിയായ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ‘യഥാര്‍ത്ഥ സൂത്രധാരന്‍’ കാമുകിയെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകനായ ടൂണീഷ്യന്‍ സ്വദേശിയായ യുവാവിന്റെ പക്കല്‍ പഴയ പങ്കാളിയായിരുന്ന ഈജിപ്ഷ്യന്‍ യുവാവിന്റെ ഓഫിസ് വിലാസവും കൊലപാതകം നടത്താനുള്ള കത്തിയും നല്‍കി കൃത്യത്തിന് പ്രേരിപ്പിച്ചത് 28 വയസ്സുള്ള കനേഡിയന്‍ യുവതിയാണ് എന്നാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. കേസില്‍ യുവാവിന് വധശിക്ഷയും യുവതിയ്ക്ക് 25 വര്‍ഷത്തെ തടവു ശിക്ഷയുമാണ് അബുദാബി കോടതി വിധിച്ചത്. അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് […]

വിസ നടപടികള്‍ക്കുള്ള ബാങ്ക് ഗ്യാരണ്ടി തുക കെട്ടിവെക്കുന്ന സംവിധാനം എടുത്തുകളഞ്ഞ് യുഎഇ ക്യാബിനറ്റ്; യുഎഇ വിസാ നിയമത്തില്‍ വ്യാപക മാറ്റം

വിസ നടപടികള്‍ക്കുള്ള ബാങ്ക് ഗ്യാരണ്ടി തുക കെട്ടിവെക്കുന്ന സംവിധാനം എടുത്തുകളഞ്ഞ് യുഎഇ ക്യാബിനറ്റ്; യുഎഇ വിസാ നിയമത്തില്‍ വ്യാപക മാറ്റം

ദുബൈ: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വിസ നടപടികള്‍ക്കുള്ള ബാങ്ക് ഗ്യാരണ്ടി തുക കെട്ടിവെക്കുന്ന സംവിധാനം എടുത്തുകളഞ്ഞ് യുഎഇ ക്യാബിനറ്റ്. കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുഎഇയില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3000 ദിര്‍ഹം നിര്‍ബന്ധ ബാങ്ക് ഗ്യാരണ്ടി സംവിധാനമാണ് നിര്‍ത്തലാക്കിയത്. അതിന് പകരം മറ്റൊരു സംവിധാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പ്രതിവര്‍ഷം തൊഴിലാളികള്‍ക്ക് 60 ദിര്‍ഹം നിരക്കില്‍ […]

ഖത്തറില്‍ ഈദുല്‍ഫിത്തര്‍ അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ ഈദുല്‍ഫിത്തര്‍ അവധി പ്രഖ്യാപിച്ചു

ഈ​ദു​ല്‍​ഫി​ത്തര്‍ പ്ര​മാ​ണി​ച്ച് ഖ​ത്ത​റി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ണ്‍ 13 മു​ത​ല്‍ 23 വ​രെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​മീ​രി ദി​വാ​ന്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ള​ട​ക്കം രാ​ജ്യ​ത്ത് 11 ദി​വ​സ​ത്തെ പൊ​തു അ​വ​ധി​യാ​ണ് ല​ഭി​ക്കു​ക . സ്വ​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ അ​വ​ധി. ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ അഞ്ച് ദി​വ​സം വ​രെ അ​വ​ധി ന​ല്‍​കു​ന്നു​ണ്ട്.

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ അറിയിച്ചത്. 2015ല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യയിലെത്തി, കൊച്ചിയിലും ഡല്‍ഹിയിലുമായി നടത്തിയ അഭിമുഖം വഴി തെരഞ്ഞെടുത്ത നഴ്‌സുമാര്‍ ദുരിതത്തിലായിരിക്കുന്നത്. കേരളത്തില്‍ നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിവാദമായ സമയത്ത്, റിക്രൂട്ട്‌മെന്റ് നേടി കുവൈത്തിലെത്തിയ നഴ്‌സുമാരാണ് ഇവര്‍. കുവൈത്തിലെത്തി രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് അപ്പോയ്‌മെന്റ് ഓര്‍ഡറോ, ഇഖാമയോ ലഭിച്ചിട്ടില്ല. ഇവരുടെ റിക്രൂട്ട്‌മെന്റ് […]

സൗദി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്തി സല്‍മാന്‍ രാജാവ്; സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചു

സൗദി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്തി സല്‍മാന്‍ രാജാവ്; സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചു

സൗദി മന്ത്രിസഭയില്‍ മാറ്റങ്ങള്‍. സാംസ്‌കാരിക മന്ത്രാലയം രൂപീകരിച്ചും വിവിധ മന്ത്രിമാരെ മാറ്റിയും സല്‍മാന്‍ രാജാവ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബദര്‍ ബിന്‍ അബ്ദുള്ളയാണ് പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രി. തൊഴില്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായി അഹ്മദ് അല്‍ റാജിയെ നിയമിച്ചു. സാംസ്‌കാരിക മന്ത്രാലയത്തെ സാംസ്‌കാരിക വിവര മന്ത്രാലയത്തില്‍ നിന്നും വേര്‍പ്പെടുത്തി. പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാനാണ് പുതിയ സാംസ്‌കാരിക വകുപ്പ് മന്ത്രി. അല്‍ ഉല റോയല്‍ കമ്മീഷന്‍ ഗവര്‍ണറാണ് ഫര്‍ഫാന്‍. അലി അല്‍ ഗഫീസിന് പകരം […]

ഇന്ത്യയിൽ നിന്നുള്ള പഴം -പച്ചക്കറികൾക്ക്​ കുവൈത്ത് ഇറക്കുമതി നിരോധം ഏർപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള പഴം -പച്ചക്കറികൾക്ക്​ കുവൈത്ത് ഇറക്കുമതി നിരോധം ഏർപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള പഴം -പച്ചക്കറികൾക്ക്​ കുവൈത്ത് ഇറക്കുമതി നിരോധം ഏർപ്പെടുത്തി . നിപ വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ മേയ്​ 31 മുതൽ ഇന്ത്യയിൽ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉൽപന്നങ്ങൾ ​ കൊണ്ടുവരുന്നതിനാണ് വിലക്ക് . നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറി ഇനങ്ങൾക്കും കഴിഞ്ഞയാഴ്​ച മുതൽ കുവൈത്ത്​, യു.എ.ഇ, ബഹ്​റൈൻ എന്നീ രാജ്യങ്ങളിൽ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു . വിമാനക്കമ്പനികളുടെ കാർഗോ ഡിവിഷനുകൾക്ക്​ ഇന്റേണൽ സർക്കുലർ അയച്ചായിരുന്നു വിലക്ക്​ നടപ്പാക്കിയിരുന്നത്​. ഇന്നാണ് […]

1 4 5 6 7 8 63