വാഷിംഗ്ടണ്‍ പവര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 5 മുതല്‍

വാഷിംഗ്ടണ്‍ പവര്‍ കോണ്‍ഫറന്‍സ് ഉണര്‍വ് യോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 5,6,7 തീയതികളില്‍.ദിവസവും വൈകിട്ട് 7 മണി മുതല്‍ 9.30 വരെ,ലോറല്‍ വാഷിംഗ്ടണില്‍ വെച്ചാണ് ശുശ്രൂക്ഷ.റവ.ഡോ. എം.എ വര്‍ഗീസ് (ബാംഗ്ലൂര്‍) ശുശ്രൂഷികള്‍ക്ക് നേതൃത്വം നല്‍കും.

ഡെല്‍മ ഓണം 2013 സെപ്റ്റംബര്‍ ഏഴിന്

ഡെല്‍മ ഓണം 2013 സെപ്റ്റംബര്‍ ഏഴിന്

ഡെലവയറിലെ മലയാളിസംഘടനയായ ഡെല്‍മ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷം വളരെയേറെ പുതുമകളോടെ ഈ വര്‍ഷം സെപ്റ്റംബര്‍ 7 നു ഡെലവെറിലെ ഹിന്ദുക്ഷേത്രത്തിലെ ഹാളില്‍ വച്ച് നടത്തും. ഒരുദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികളാണ് ഈവര്‍ഷവും ഡെല്‍മ ഒരുക്കിയിരിക്കുന്നത്.രാവിലെ 11 മണിക്ക് തുടങ്ങുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷത്തിനു തിരശീല ഉയരുകയായി. തുമ്പപൂവിന്റെ ഗന്ധമുള്ള പൂക്കളവും പുത്തന്‍കോടിയും ഉടുത്ത് മാവേലിമന്നനെ എതിരേല്ക്കാന്‍ ഡെലവെയര്‍ മലയാളി സമൂഹം ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മുത്തുകുടകളുമേന്തി അണിനിരക്കുന്നു. കേരളത്തിലെ ഓണാഘോഷങ്ങളിലെ ഒരുപ്രധാന ഇനമായ പുലിക്കളി ആദ്യമായി ഡെല്‍മ […]

ജര്‍മ്മന്‍ പ്രവാസി സംഗമം ഇന്ന് മുതല്‍

ജര്‍മ്മന്‍ പ്രവാസി സംഗമം ഇന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ ജര്‍മ്മനിയിലെ കൊളോണില്‍ വെച്ച് നടക്കും.ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സംഗമം ഉദ്ഘാടനം ചെയ്യും.അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ യൂറോപ്പിലെ വ്യത്യസ്ത സംഘടനാ നേതാക്കള്‍ പങ്കെടുക്കും. ‘പ്രവാസികളും െ്രെകസ്തവ സഭയും യൂറോപ്പില്‍’ എന്ന വിഷയത്തെക്കുറിച്ച് ‘രശ്മി’ ചീഫ് എഡിറ്റര്‍ തോമസ് ചക്യത്ത് പ്രബന്ധം അവതിപ്പിക്കും.സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂറോപ്പില്‍ ടൂര്‍ പരിപാടിയും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ […]

ദുബായ് മെട്രോയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍

ദുബായ് മെട്രോയില്‍  സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍

ദുബായ് മെട്രോയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ഉറപ്പുവരുത്തുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിലവില്‍ ദുബൈ മെട്രോ ട്രെയിനുകളിലുളള ലേഡീസ് ഓണ്‍ലി കംപാര്‍ട്ട്‌മെന്റുകള്‍ അപര്യാപതമാണെന്ന് ആര്‍ടിഎ വ്യക്തമാക്കി. എല്ലാ ട്രെയിനുകളിലും തിരക്കേറിയ സമയങ്ങലില്‍ സ്ത്രീകള്‍ക്കായി ഹാഫ് കാബിനുകള്‍ കൂടി അനുവദിക്കും. സത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സൗകര്യങ്ങളാവശ്യപ്പെട്ട് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും ആര്‍ടിഎ അറിയിച്ചു.

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫനില്‍ ലേബര്‍ഡേ ആചരിക്കുന്നു

സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ സെപ്റ്റംബര്‍ രണ്ടാം തീയതി ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ‘തൊഴിലിന്റെ മാഹാത്മ്യം കുട്ടികളിലേക്ക്’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ലേബര്‍ഡേ ആചരിക്കുന്നു. ഇടവകയിലെ എല്ലാവരേയും ഉള്‍പ്പെടുത്തി പള്ളിയും പരിസരങ്ങളും വൃത്തിയാക്കുക എന്നതാണ് കര്‍മ്മപരിപാടി. കുട്ടികളേയും യുവജനങ്ങളേയും ഈ പരിപാടിയിലൂടെ ക്‌നാനായ കൂട്ടായ്മയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും, ചെറിയ ജോലികളിലൂടെ കൂടുതല്‍ ആത്മവിശ്വാസവും സാമൂഹ്യ പ്രതിബദ്ധതയും കുട്ടികളില്‍ വളര്‍ത്താനുമാണ് ലേബര്‍ഡേ ആഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഷിക്കാഗോ മാര്‍ത്തമറിയം സമാജം മിഡ്‌വെസ്റ്റ് റീജിയന്‍ സമ്മേളനം

ഷിക്കാഗോ മാര്‍ത്തമറിയം സമാജം മിഡ്‌വെസ്റ്റ് റീജിയന്‍ സമ്മേളനം

ഷിക്കാഗോ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജം മിഡ്‌വെസ്റ്റ് റീജിയന്‍ സമ്മേളനം ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ നടന്നു. പ്രഭാത നമസ്‌കാരത്തിന് ഫാ. ദാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കി. അന്നമ്മ കുര്യാക്കോസ് വിശുദ്ധ വേദപുസ്തകം വായിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സമാജം മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ഫാ. ഹാം ജോസഫ് അധ്യക്ഷതവഹിച്ചു.   ഫാ. കുരുവിള മാത്യു വെങ്ങാഴിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ദൈവ വചനത്തെ അതിന്റെ […]

ഫീനിക്‌സ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ടാലന്റ് ഷോ നടത്തപ്പെട്ടു

ഫീനിക്‌സ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ടാലന്റ് ഷോ നടത്തപ്പെട്ടു

ഫീനിക്‌സ്: സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള വി.ബി.എസ് ജൂലൈ 26,27,28 തീയതികളില്‍ നടത്തപ്പെട്ടു. ജൂലൈ 26ന് വൈകുന്നേരം 4 മണിക്ക് പള്ളിയുടെ വികാരിയും പ്രസിഡന്റുമായ ഫാ. സജി മര്‍ക്കോസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി വി.ബി.എസ് ആരംഭിച്ചു. ജൂലൈ 28ന് കുര്‍ബാനയ്ക്കുശേഷം കുട്ടികളുടെ വര്‍ണ്ണശബളമായ റാലിയോടുകൂടി സമാപന സമ്മേളനം നടത്തപ്പെട്ടു. ഫാ. സജി മര്‍ക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ജേക്കബ് ജോണ്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുട്ടികള്‍ വി.ബി.എസ് ഗാനങ്ങള്‍, […]

ഡാളസ് സെന്റ് മേരീസ് വലിയ പള്ളി പെരുന്നാള്‍ സമാപിച്ചു

ഡാളസ് സെന്റ് മേരീസ് വലിയ പള്ളി പെരുന്നാള്‍ സമാപിച്ചു

ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയിലെ ദൈവ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ് 18ന് സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ച് വചന പ്രഭാഷണം, റാസ, വാര്‍ഷികാഘോഷങ്ങള്‍, സീനിയര്‍ അംഗങ്ങളെ ആദരിക്കല്‍, ആദ്യഫല ലേലം എന്നിവയുണ്ടായിരുന്നു. പെരുന്നാളിന് റവ ഫാ. ജിജി കെ. തോമസ്, വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റസ്‌ക് ജേക്കബ്, സെക്രട്ടറി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധം ശക്തം; ബാഗേജ് വെട്ടിക്കുറച്ച നടപടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ആന്റണി

പ്രതിഷേധം ശക്തം; ബാഗേജ് വെട്ടിക്കുറച്ച നടപടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ആന്റണി

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ച നടപടി  പുനപരിശോധിക്കുന്ന കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി.ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിയ നിവേദകസംഘത്തോടാണ് ആന്റണി ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറച്ച പ്രശ്‌നം ഒരു മാസത്തിനകം പുന:പരിശോധിക്കുമെന്ന് വ്യോമയാന സഹമന്ത്രി കെസി. വേണുഗോപാല്‍ നിവേദക സംഘത്തോടു പറഞ്ഞു. കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി  വയലാര്‍ രവിയെയും സംഘം സന്ദര്‍ശിച്ചു. നേരത്തെയുണ്ടായിരുന്ന 30 […]

ഹൂസ്റ്റണില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ ഇന്ന്

ഹൂസ്റ്റണില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ ഇന്ന്

ഹൂസ്റ്റണില്‍ ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തിലുളള ശ്രീനാരായണ ഗുരുവിന്റെ 159-മത് ജയന്തി ദിനം  ഇന്ന്് രാവിലെ 10ന് ആഘോഷിക്കുന്നു.ഗുരുധര്‍മ്മ പ്രചാരകനായ സ്വാമി ബോധിതീര്‍ത്ഥ ഉദ്ഘാടനം ചെയ്യുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ചും അതിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചും ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഭൗതീകസുഖങ്ങളുടെ ഈറ്റില്ലമായ അമേരിക്കന്‍ ഐക്യനാടുകളില്‍, തലമുറകള്‍ക്ക് അപ്പുറത്തേക്ക്, ആത്മീയതയുടെ വെളിച്ചം എത്തിക്കാന്‍, സനാതന ധര്‍മ്മത്തില്‍ ഊന്നിയുള്ള ഗുരുവിന്റെ പ്രബോധനങ്ങള്‍ സഹായകരമാകും എന്നുള്ളതിനാല്‍, ജയന്തി ദിനാചാരണം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അറിവും സ്‌നേഹവും […]

1 58 59 60 61 62 67