കുവൈത്തില്‍ കുടുംബ വിസ പുതുക്കുന്നതിന് വിരലടയാളം നിര്‍ബന്ധമാക്കും

കുവൈത്തില്‍ കുടുംബ വിസ പുതുക്കുന്നതിന് വിരലടയാളം നിര്‍ബന്ധമാക്കും

കുടുംബ വിസ പുതുക്കുന്നതിന് വിരലടയാള പരിശോധന നിര്‍ബന്ധമാക്കാന്‍ കുവൈറ്റ് മന്ത്രാലയം തീരുമാനിച്ചു.കുടുംബ വിസയില്‍ കുവൈത്തില്‍ താമസിക്കുന്ന വിദേശികള്‍ ഇനി മുതല്‍ വിസ പുതുക്കുന്നതിന് വിരലടയാളം രേഖപ്പെടുത്തണമെന്നാണ് നിയമം.രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വിദേശികളുടെ വിരലടയാളം ശേഖരിക്കാന്‍ കുടിയേറ്റ വകുപ്പ് തീരുമാനിച്ചത്.അതേ സമയം,നിയമ പരിഷ്കരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരും മുന്‍പ് തന്നെ ചില ഗവര്‍ണറെറ്റുകള്‍ തീരുമാനം നടപ്പിലാക്കി തുടങ്ങിയത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ഇത് മൂലം ദുരിതത്തിലായത്. വിസ പുതുക്കുന്നതിന് കുടിയേറ്റ വകുപ്പിന്റെ ഓഫീസില്‍ എത്തുന്ന […]

ഹജ്ജ് നിയമം ലംഘിക്കുന്നവരെ നാടുകടത്തും

ഹജ്ജ് നിയമം ലംഘിക്കുന്നവരെ നാടുകടത്തും

ഹജജ് നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് മക്കാ ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ മുന്നറിയിപ്പ് നല്‍കി.നാട് കടത്തപ്പെടുന്നവര്‍ക്ക് സൗദി അറേബ്യ പത്ത് വര്‍ഷത്തേയ്ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെത്തുമെന്നും ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.മക്കാ ഗവര്‍ണ്ണറേറ്റ് ആസ്ഥാനത്ത് നടന്ന ഹജജ് ബോധവല്ക്കകരണ പരിപാടിയില്‍ വെച്ചാണ് മക്ക ഗവര്‍ണ്ണര്‍ ഹജ്ജ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീര്‍ത്ഥാടകര്‍ ഹജ്ജ് നിയമങ്ങള്‍ കൃത്യമായി പാലിക്കണം.സ്വദേശി പൗരന്മാരന്മാര്‍ക്ക് പുറമേ സൗദി അറേബ്യയില്‍ താമസിക്കുന്ന വിദേശികളെയും ആഭ്യന്തര […]

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കില്‍ വന്‍ വര്‍ധന

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കില്‍ വന്‍ വര്‍ധന

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കില്‍ വന്‍ വര്‍ധന.സാധാരണ നിരക്കിനേക്കാളും നാലും അഞ്ചും ഇരട്ടി തുകയാണ് ഉത്സവ സീസണ്‍ പ്രമാണിച്ച് വിമാനകമ്പനികള്‍ ഇപ്പോള്‍ ടിക്കറ്റിന് ഈടാക്കുന്നത്.ബജറ്റ് എയര്‍ലൈന്‍സുകളായ എയര്‍ഇന്ത്യ, ഇന്റിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ അറേബ്യ തുടങ്ങിയവ സാധരണ ഗതിയില്‍ പരാമവധി അയ്യായിരം രൂപയായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാലിപ്പോഴിത് നാല്‍പ്പതിനായിരം രൂപ വരെയാണ്. അതേസമയം വന്‍കിട വിമാനകമ്പനികളായ എമറൈറ്റ്‌സ്, ഒമാന്‍ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേയ്‌സ് തുടങ്ങിയവയുടെ നിരക്ക് അമ്പതിനായിരം കടന്നിട്ടുണ്ട്.പരമാവധി പതിനായിരം രൂപയായിരുന്നു നേരത്തെ ഈ കമ്പനികളുടെ […]

വാനമ്പാടിയും പ്രിയഗായകനും ‘ഒരേ സ്വര’വുമായി വാഷിംഗ്ടണില്‍

വാനമ്പാടിയും പ്രിയഗായകനും ‘ഒരേ സ്വര’വുമായി വാഷിംഗ്ടണില്‍

സൗത്ത് ഇന്ത്യയിലെ പ്രശസ്ത ഗായകരായ കെ.എസ്. ചിത്രയും, എം.ജി ശ്രീകുമാറും വാഷിംഗ്ടണ്‍ ഡി.സി, മേരിലാന്റ്, വിര്‍ജീനിയ എന്നീ സ്‌റ്റേറ്റുകളില്‍ ‘ഒരേ സ്വരം’ എന്ന പേരില്‍ സംഗീത പരിപാടിയുമായി എത്തുന്നു. കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണും സംയുക്തമായി ഒരുക്കുന്ന ഈ സംഗിതനിശ സെപ്റ്റംബര്‍ ആറിന് വൈകിട്ട് 7.30ന് വിര്‍ജീനിയയിലെ ഫെയര്‍ഫാക്‌സ് വുഡ്‌സണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കെ.സി.എസ്.എം.ഡബ്ല്യു പ്രസിഡന്റ് ഗോപകുമാര്‍ നായര്‍ അറിയിച്ചു. […]

രാജു കുന്നക്കാട്ടിന്റെ പുസ്തകം അയര്‍ലന്‍ഡ് ഒരു നേര്‍സാക്ഷ്യം പ്രകാശനം ചെയ്തു

കോട്ടയം: രാജു കുന്നക്കാട്ട് രചിച്ച ‘അയര്‍ലന്‍ഡ് ഒരു നേര്‍സാക്ഷ്യം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ചടങ്ങില്‍ സുനില്‍ പള്ളിക്കത്തോട്, സുനില്‍ മാത്യു എന്നിവരും സന്നിഹിതരായിരുന്നു. ദീപിക ഡോട്ട് കോം അയര്‍ലന്‍ഡ് റിപ്പോര്‍ട്ടറും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമാണ് രാജു കുന്നക്കാട്ട്. അയര്‍ലന്‍ഡിന്റെ ചരിത്രം, ജിവിതക്രമം, ഭരണരീതി, സംസ്‌കാരം തുടങ്ങിയവയുടെ ഉള്ളടക്കമാണ് ഗ്രന്ഥത്തിലുള്ളത്.

ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിച്ചു

ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിച്ചു

ദോഹ:ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം (ഐഎംഎഫ്) ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.2012 ജനുവരി മുതല്‍ 2013 ജൂലൈ 31 വരെ കാലയളവില്‍ ചാനലുകളിലോ പത്രങ്ങളിലോ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത സാമൂഹിക പ്രതിബദ്ധതയുള്ള വാര്‍ത്ത, ഫീച്ചര്‍, പരമ്പര, പ്രത്യേക പരിപാടി എന്നിവയ്ക്കാണ് അവാര്‍ഡ്. ദൃശ്യമാധ്യമത്തിനും അച്ചടി മാധ്യമത്തിനും വെവ്വേറെ പുരസ്കാരങ്ങള്‍ നല്‍കും. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2014 ജനുവരിയില്‍ ദോഹയില്‍ വച്ച് അവാര്‍ഡ് നല്‍കും. മാധ്യമ രംഗത്തെ […]

വൈറ്റ് പ്ലെയിന്‍സ് പള്ളിയില്‍ എട്ടു നോമ്പു പെരുന്നാള്‍

വൈറ്റ് പ്ലെയിന്‍സ് പള്ളിയില്‍  എട്ടു നോമ്പു പെരുന്നാള്‍

ന്യൂയോര്‍ക്ക്:വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജന്മപ്പെരുന്നാളിനോടനുബന്ധിച്ചുളള എട്ടു നോമ്പു പെരുന്നാള്‍.ആഗസ്റ്റ് 31  മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് പെരുന്നാള്‍. 31ന് വിശുദ്ധ കുര്‍ബ്ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.എല്ലാ ദിവസവും സന്ധ്യാരാധനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് ഗാനശുശ്രൂഷയും തിരുവചനഘോഷണവും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 1 നു അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കാലം ചെയ്ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയുടെ […]

ഒഐസിസി സമ്മേളനം സെപ്റ്റംബര്‍ ഒന്നിന് മക്കയില്‍

ഒഐസിസി സമ്മേളനം സെപ്റ്റംബര്‍ ഒന്നിന് മക്കയില്‍

ജിദ്ദ:മുസ്‌ലിം തലസ്ഥാനങ്ങളുടെയും പട്ടണങ്ങളുടെയും സംഘടന (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കാപിറ്റല്‍സ് ആന്‍ഡ് സിറ്റീസ്-ഒഐസിസി)യുടെ 13 -ാമത് വാര്‍ഷികസമ്മേളനം സെപ്റ്റംബര്‍ ഒന്നിന് മക്കയില്‍ ആരംഭിക്കും.മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് മക്ക മുനിസിപ്പാലിറ്റിയാണ് ആതിഥ്യമരുളുന്നത്. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി അമീര്‍ ഡോ. മന്‍സൂര്‍ ബിന്‍ മുത്ഇബ്, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ‘പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ സുസ്ഥിര വികസനത്തിന്’ എന്ന വിഷയത്തില്‍ സയന്‍സ് […]

വാഷിംഗ്ടണ്‍ പവര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 5 മുതല്‍

വാഷിംഗ്ടണ്‍ പവര്‍ കോണ്‍ഫറന്‍സ് ഉണര്‍വ് യോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 5,6,7 തീയതികളില്‍.ദിവസവും വൈകിട്ട് 7 മണി മുതല്‍ 9.30 വരെ,ലോറല്‍ വാഷിംഗ്ടണില്‍ വെച്ചാണ് ശുശ്രൂക്ഷ.റവ.ഡോ. എം.എ വര്‍ഗീസ് (ബാംഗ്ലൂര്‍) ശുശ്രൂഷികള്‍ക്ക് നേതൃത്വം നല്‍കും.

ഡെല്‍മ ഓണം 2013 സെപ്റ്റംബര്‍ ഏഴിന്

ഡെല്‍മ ഓണം 2013 സെപ്റ്റംബര്‍ ഏഴിന്

ഡെലവയറിലെ മലയാളിസംഘടനയായ ഡെല്‍മ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷം വളരെയേറെ പുതുമകളോടെ ഈ വര്‍ഷം സെപ്റ്റംബര്‍ 7 നു ഡെലവെറിലെ ഹിന്ദുക്ഷേത്രത്തിലെ ഹാളില്‍ വച്ച് നടത്തും. ഒരുദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികളാണ് ഈവര്‍ഷവും ഡെല്‍മ ഒരുക്കിയിരിക്കുന്നത്.രാവിലെ 11 മണിക്ക് തുടങ്ങുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷത്തിനു തിരശീല ഉയരുകയായി. തുമ്പപൂവിന്റെ ഗന്ധമുള്ള പൂക്കളവും പുത്തന്‍കോടിയും ഉടുത്ത് മാവേലിമന്നനെ എതിരേല്ക്കാന്‍ ഡെലവെയര്‍ മലയാളി സമൂഹം ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മുത്തുകുടകളുമേന്തി അണിനിരക്കുന്നു. കേരളത്തിലെ ഓണാഘോഷങ്ങളിലെ ഒരുപ്രധാന ഇനമായ പുലിക്കളി ആദ്യമായി ഡെല്‍മ […]

1 59 60 61 62 63 69