ഹോളി ഖുര്‍ആന്‍ പുരസ്‌കാര പരിപാടികള്‍ സമാപിച്ചു

ദുബായ്: ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്‌കാര പരിപാടികള്‍ സമാപിച്ചു. ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വപുരസ്‌കാരം നേടിയ ഇന്ത്യക്കാരന്‍ ഡോ. സാഖിര്‍ നായികിന്റെ പ്രഭാഷണത്തോടെയാണ് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ പരിപാടികള്‍ക്ക് സമാപനമായത്. ചടങ്ങില്‍ സൗദി യുവാവ് ആദില്‍ ബിന്‍ മഹ്മൂദിനെ ഖുര്‍ആന്‍ പാരായണമത്സര വിജയിയായി പ്രഖ്യാപിച്ചു. ഡോ. സാഖിര്‍ നായിക് പുരസ്‌കാരം ഏറ്റുവാങ്ങി. പത്തുലക്ഷം ദിര്‍ഹമാണ് പുരസ്‌കാരത്തുക. ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനത്തിന് വകനല്‍കുന്നതാണ് സാഖിര്‍ നായികിന് ലഭിച്ച അംഗീകാരം. ലോകതലത്തില്‍ അറിയപ്പെടുന്ന, ഇസ്‌ലാമിന് ഏറെ […]

ദോഹ കുടുംബ സംഗമം ഈ മാസം 10ന് പരുമലയില്‍

ദോഹ: മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ദോഹയുടെ രണ്ടാമത് കുടുംബസംഗമം ഈ മാസം 10ന് പരുമല സെമിനാരി ചാപ്പലില്‍ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കുമെന്ന് വികാരി ഫാ. എം.എസ്. ജോയി, സഹ വികാരി ഫാ. ജോസ് ഐസക്ക് എന്നിവര്‍ അറിയിച്ചു.

യു.എന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടിക്ക് ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ അഭിനന്ദനം

യു.എന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടിക്ക് ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ അഭിനന്ദനം

ചിക്കാഗോ: കേരള ജനതയുടേയും കേരളത്തിന്റേയും വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ഭരണമാണ് ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മെട്രോ റെയിലിന്റേയും, മോണോ റെയിലിന്റേയും സ്മാര്‍ട്ട് സിറ്റിയുടേയും, എല്‍.എന്‍.ജി ടെര്‍മിനലിന്റേയും എല്ലാം ധൃതഗതിയിലുള്ള പ്രവര്‍ത്തനം ഇതിനെല്ലാം ഉദാഹരണമാണ്. മന്ത്രിസഭ അധികാരമേറ്റതിനുശേഷമുള്ള കഠിനാധ്വാനം ചെയ്തതിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ് അദ്ദേഹത്തിന് യു.എന്‍ അവാര്‍ഡ് ലഭിച്ചത്. ഒരു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ലോകശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവാണെന്ന് നാം അംഗീകരിക്കാതെ തരമില്ല. ജനസമ്മതിയില്‍ വിറളി പൂണ്ട ചിലരാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ മോശമായി […]

യുഗ പ്രഭാവന്റെ സ്മരണയില്‍ യു.എ.ഇ

യുഗ പ്രഭാവന്റെ സ്മരണയില്‍ യു.എ.ഇ

അബുദാബി:പുണ്യ മാസമായ റംസാനിലെ 19ാം വ്രതദിനം  ‘മാനവസ്‌നേഹ’ ദിനമായി അറബ് ജനത ആചരിച്ചു. ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ മനുഷ്യസ്‌നേഹികളില്‍ ഒരാളും ശക്തനായ ഭരണാധികാരിയുമായ യു.എ.ഇ. സ്ഥാപകന്‍ ശൈഖ് സയ്യിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിട പറഞ്ഞതും പുണ്യമാസത്തിലെ 19ാം വ്രതദിനത്തിലായിരുന്നു. അദ്ദേഹം ഓര്‍മയായിട്ട് 9 വര്‍ഷം. അറബ് ജനതയ്ക്ക് പങ്കുവെക്കലുകളുടെയും ‘മാനുഷിക സ്‌നേഹത്തിന്റെ’യും പാഠം പഠിപ്പിച്ചത് ശൈഖ് സയ്യിദ് ആണെന്ന് കാബിനറ്റ് അഫയര്‍ മന്ത്രി മുഹമ്മദ് അല്‍ ജര്‍ഗാവി അഭിപ്രായപ്പെട്ടു.ദീര്‍ഘദര്‍ശിയായ ആ മഹാന്റെ ഭരണകാലത്ത് തുടക്കം […]

കെട്ടിടവാടകയും ജീവിതച്ചെലവും ഖത്തറില്‍ കുത്തനെ വര്‍ധിക്കുന്നു

കെട്ടിടവാടകയും ജീവിതച്ചെലവും ഖത്തറില്‍ കുത്തനെ വര്‍ധിക്കുന്നു

ദോഹ: രാജ്യത്ത് അടുത്തകാലത്തുണ്ടായപ്രാവാസികളുടെ കുത്തൊഴുക്ക് കാരണം താമസ സ്ഥലമുള്‍പ്പെടെ കെട്ടിടവാടകയില്‍ കുത്തനെ വര്‍ധനവ്. വാടകയിലുണ്ടായ വര്‍ധനവ് രാജ്യത്തെ ജീവിതച്ചെലവ് മൊത്തത്തില്‍ വര്‍ധനയുണ്ടായിക്കിയതായി ഉപഭോക്തൃ വിലസൂചികയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ജൂണില്‍ 6.8 ശതമാനം വര്‍ധനയാണ് കെട്ടിടവാടകയിലുണ്ടയത്. മെയ് മാസം ഇത് 6.5 ശതമാനം വര്‍ധനവായിരുന്നു. വാടക കൂടിയതിനൊപ്പം രാജ്യത്തെ ജീവിതച്ചെലവില്‍ 34 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ഡെവലപ്‌മെന്റ് പഌനിങ് ആന്റ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയില്‍ ഇത് 3.5 […]

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി രക്തദാന ക്യാമ്പ് നടത്തുന്നു

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി രക്തദാന ക്യാമ്പ് നടത്തുന്നു

ന്യൂജെഴ്‌സി: വിഭിന്നമായ പ്രവര്‍ത്തനശൈലിയിലൂടെ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി ഒരിക്കല്‍ കൂടി ഇതര സംഘടനകള്‍ക്ക് മാതൃകയാവുന്നു. ജിബി തോമസ് മോളോപ്പറമ്പില്‍ പ്രസിഡന്റു സ്ഥാനം ഏറ്റെടുത്തതോടെ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ സീഡര്‍ ഹില്‍ പ്രെപ് സ്കൂളില്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തുമെന്ന് ജിബി അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തുടക്കമെന്നോണമാണ് ഈ രക്തദാന ക്യാമ്പ് എന്ന് ജിബി പറഞ്ഞു. അന്നേ ദിവസം […]

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്‍ പിക്‌നിക്ക് നടത്തി

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്‍ പിക്‌നിക്ക് നടത്തി

എഡ്മണ്ടന്‍: കാനഡ എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്‍ രൂപീകൃതമായതിനു ശേഷമുള്ള ആദ്യത്തെ പിക്‌നിക്കും ബാര്‍ബിക്യൂവും പൂര്‍വ്വാധികം ഭംഗിയായി കാര്‍ഡിഫ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെ നടന്ന പിക്‌നിക്കില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ ഏകദേശം 175 പേരോളം പങ്കെടുത്തു. ടൗണില്‍ നിന്നും ഏകദേശം 75 കിലോമീറ്റിര്‍ അകലെയുള്ള കാര്‍ഡിഫ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട പിക്‌നിക്കില്‍ ഇത്രയും കൂടുതല്‍ പേര്‍ പങ്കെടുത്തത് ഇടവക വിശ്വാസികളുടെ കൂട്ടായ്മയും […]

ദോഹ കുടുംബ സംഗമം ആഗസ്‌റ് 10ന് പരുമലയില്‍

ദോഹ കുടുംബ സംഗമം ആഗസ്‌റ് 10ന് പരുമലയില്‍

ദോഹ: മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ദോഹയുടെ രണ്ടാമത് കുടുംബസംഗമം ആഗസ്‌റ് 10ാം തീയതി ശനിയാഴ്ച പരുമല സെമിനാരി ചാപ്പലില്‍ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കുമെന്ന് വികാരി ഫാ. എം.എസ്. ജോയി, സഹ വികാരി ഫാ. ജോസ് ഐസക്ക് എന്നിവര്‍ അറിയിച്ചു

ഈസ്റ്റ് മില്‍സ്‌റ്റോണ്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ തിരുനാള്‍ ആഘോഷം സമാപിച്ചു

ഈസ്റ്റ് മില്‍സ്‌റ്റോണ്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ശീഹായുടെ മധ്യസ്ഥ തിരുനാള്‍ ആഘോഷം സമാപിച്ചു

ന്യൂജേഴ്‌സി: ഈസ്റ്റ് മില്‍സ്‌റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ 11 ദിവസം നീണ്ടുനിന്ന ഭക്തിനിര്‍ഭരമായ കര്‍മ്മാദികളോടെ ആഘോഷിച്ചു.തിരുനാളിനൊരുക്കമായുള്ള കുട്ടികളുടെ ബൈബിള്‍ ക്ലാസുകളും, മുതിര്‍ന്നവര്‍ക്കുള്ള കുടുംബ വിശുദ്ധീകരണ ധ്യാനവും നടന്നു. പ്രശസ്ത വചന പ്രഘോഷകനായ റവ.ഡോ. ജോസഫ് പാംപ്ലാനിക്കല്‍ മുതിര്‍ന്നവര്‍ക്കുള്ള ധ്യാനത്തിനും, മാര്‍ക്ക് നിമോ കുട്ടികളുടെ ധ്യാനത്തിനും നേതൃത്വം നല്‍കി. ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകുന്നേരം 7.15ന് കൊടിയേറ്റം നടന്നു. തുടര്‍ന്ന് പതിമൂന്നാം […]

കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് ഇന്ന്

കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് ഇന്ന്

കുവൈറ്റ് സിറ്റി: 16-ാമത് പാര്‍ലമെന്റിലെ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ കുവൈറ്റി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും. നീതിന്യായ, ആഭ്യന്തര, ഇന്‍ഫര്‍മേഷന്‍, ആരോഗ്യ, വിദ്യാഭ്യാസ, ജലവൈദ്യുതി മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരും അസി. അണ്ടര്‍ സെക്രട്ടറിമാരും കുവൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഭരണഘടനാ കോടതി വിധി വന്നയുടന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് നീതിന്യായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ മാജിദ് പറഞ്ഞു. നിതീന്യായ മന്ത്രി ശരീദ അബ്ദുല്ല അല്‍ മഊശര്‍ജിയുടെ നിര്‍ദേശമനുസരിച്ച് […]