കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് ഇന്ന്

കുവൈറ്റില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് ഇന്ന്

കുവൈറ്റ് സിറ്റി: 16-ാമത് പാര്‍ലമെന്റിലെ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ കുവൈറ്റി ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും. നീതിന്യായ, ആഭ്യന്തര, ഇന്‍ഫര്‍മേഷന്‍, ആരോഗ്യ, വിദ്യാഭ്യാസ, ജലവൈദ്യുതി മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരും അസി. അണ്ടര്‍ സെക്രട്ടറിമാരും കുവൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഭരണഘടനാ കോടതി വിധി വന്നയുടന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് നീതിന്യായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ മാജിദ് പറഞ്ഞു. നിതീന്യായ മന്ത്രി ശരീദ അബ്ദുല്ല അല്‍ മഊശര്‍ജിയുടെ നിര്‍ദേശമനുസരിച്ച് […]

മൊബൈല്‍ ഫോണ്‍ പരസ്യങ്ങള്‍ തടയണമെന്ന ആവശ്യവുമായി 30 ലക്ഷം പേര്‍

മൊബൈല്‍ ഫോണ്‍ പരസ്യങ്ങള്‍ തടയണമെന്ന ആവശ്യവുമായി 30 ലക്ഷം പേര്‍

അബുദാബി: തങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന പരസ്യങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ സര്‍വീസ് ദാതാക്കളായ ഇത്തിസാലാത്തിനും ഡുവിനും 30 ലക്ഷം പേര്‍ അപേക്ഷ നല്‍കി. 2013 ആദ്യപാദത്തിലാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്. ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് കമ്പനികളും രണ്ട് കോടി പരസ്യ സന്ദേശങ്ങള്‍ അയക്കുന്നത് തടയുകയും ചെയ്തു. രാജ്യത്തിന് പുറത്ത് നിന്ന് ഉത്പന്നങ്ങളുടെയും മറ്റും പരസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ തടയുന്നതിന് ഇത്തിസാലാത്തിന്റെയും ഡുവിന്റെയും സഹകരണത്തോടെ ട്രാ സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നു. ഇതുപയോഗിച്ചാണ് […]

സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് പുന:സംഘടിപിച്ചു

സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് പുന:സംഘടിപിച്ചു

ഡിട്രോയിറ്റ്:  നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് പുന:സംഘടിപിച്ചു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തുമുള്ള പഴയ നേതൃത്വത്തോടൊപ്പം പുതിയ യുവ നിരയും ഉള്‍കൊള്ളുന്നതാണ് പുതിയ നേതൃത്വം. ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാനായി ശ്രി. മാത്യു തോയലിലും (ന്യൂയോര്‍ക്ക്), വൈസ് ചെയര്‍ പേര്‍സണായി ശ്രിമതി ലൈസി അലക്‌സും (ന്യൂയോര്‍ക്ക്) തിരഞ്ഞെടുക്കപെട്ടു. ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗങ്ങളായി […]

ഫൊക്കാനാ കണ്‍വെന്‍ഷനില്‍ കെ.പി. ധനപാലന്‍ എം.പി പങ്കെടുക്കും

ഫൊക്കാനാ കണ്‍വെന്‍ഷനില്‍ കെ.പി. ധനപാലന്‍ എം.പി പങ്കെടുക്കും

ഷിക്കാഗോ: 2014 ജൂലൈ 3 മുതല്‍ 6 വരെ ഷിക്കാഗോയിലെ റോസ്‌മോണ്ടിലുള്ള ഹയാട്ട് റീജന്‍സിയില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ചാലക്കുടി എം.പി കെപി. ധനപാലന്‍ പങ്കെടുക്കും. ഗ്ലെന്‍വ്യൂവിലുള്ള ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ വസതിയില്‍ വെച്ച് ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ട്രഷറര്‍ വര്‍ഗീസ് പാലമലയിലും ഔദ്യോഗികമായി ഫൊക്കാനാ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചപ്പോഴാണ് അദ്ദേഹം അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന് അറിയിച്ചത്. തദവസരത്തില്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ഷാനി ഏബ്രഹാം, ബാങ്ക്വറ്റ് ചെയര്‍മാന്‍ പ്രവീണ്‍ തോമസ്, ചന്ദ്രന്‍ പിള്ള, ജോസ് വര്‍ഗീസ്, […]

ഖത്തര്‍ റെഡ് ക്രസന്റിനും ഖത്തര്‍ ചാരിറ്റിക്കും റമദാനില്‍ വിപുല പദ്ധതികള്‍

ഖത്തര്‍ റെഡ് ക്രസന്റിനും ഖത്തര്‍ ചാരിറ്റിക്കും  റമദാനില്‍ വിപുല പദ്ധതികള്‍

ദോഹ: ഖത്തറിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളായ ഖത്തര്‍ റെഡ് ക്രസന്റും ഖത്തര്‍ ചാരിറ്റിയും റമദാനിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി റമദാനില്‍ 45 മില്യന്‍ ഖത്തര്‍ റിയാല്‍ ശേഖരിക്കുമെന്ന് ഖത്തര്‍ റെഡ് ക്രസന്റ് അറിയിച്ചു. 21 രാജ്യങ്ങളിലായാണ് 57 പദ്ധതികള്‍ റെഡ് ക്രസന്റ് നടപ്പാക്കുക. ഖത്തറില്‍ ഇഫ്ത്താര്‍ ടെന്റുകളും തറാവീഹിന് ശേഷം പള്ളികളില്‍ ഭക്ഷണ വിതരണവും പഠന കഌസുകളും സംഘടിപ്പിക്കും. പെരുന്നാളിന് കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യും. 14 ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലായി റിലീഫ് […]

സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം മാറ്റണമെന്ന് പൊലീസ്

സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം  മാറ്റണമെന്ന് പൊലീസ്

ദുബൈ: റമദാനില്‍ രാവിലെയും വൈകിട്ടും റോഡിലെ തിരക്ക് പരിഗണിച്ച് സ്ഥാപനങ്ങളും യൂനിവേഴ്‌സിറ്റികളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെട്ടു. പ്രവര്‍ത്തന സമയം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും അര മണിക്കൂര്‍ മുന്നോട്ടോ പുറകോട്ടോ ആക്കണമെന്നാണ് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ആവശ്യപ്പെട്ടത്. തിരക്കും അമിതവേഗവും മൂലം ദുബൈയിലെ റോഡുകളില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുകയാണ്. ദുബൈ ഹത്ത റോഡില്‍ വ്യാഴാഴ്ച നടന്ന വാഹനാപകടത്തില്‍ സ്വദേശി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നത്.നോമ്പ് […]

1 65 66 67