പൊന്നോണം 2013;കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈറ്റ്:അഹ്മദി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പൊന്നോണം 2013ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു.ഇടവക വികാരി ഫാ. ഷിബു മാത്യു ഇടവക ട്രഷറര്‍ ബെന്നി വര്‍ഗീസിന് നല്‍കി ഉദ്ഘാടനം ചെയ്തു.    

കെ.എ.എന്‍.ജി ഓണം ടിക്കറ്റ് വില്‍പ്പനയുടെ കിക്ക് ഓഫ് നടത്തി

കെ.എ.എന്‍.ജി ഓണം ടിക്കറ്റ് വില്‍പ്പനയുടെ കിക്ക് ഓഫ് നടത്തി

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ കിക്ക് ഓഫ് ആഗസ്റ്റ് 3 ശനിയാഴ്ച ഭസമ്മര്‍ ബീച്ച് ബാഷ്’ വേളയില്‍ പ്രമുഖ ബിസിനസ്സുകാരനും അസ്സോസിയേഷന്റെ ചിരകാല സുഹൃത്തും സപ്പോര്‍ട്ടറുമായ ദിലീപ് വര്‍ഗീസും ശ്രീമതി കുഞ്ഞുമോള്‍ ദിലീപും ചേര്‍ന്ന് നിര്‍വ്വഹിച്ചു. അമ്മു ഫിലിപ്പ്, സജി പോള്‍, രുക്മിണി പത്മകുമാര്‍, അനില്‍ ആന്റ് റീന പുത്തന്‍ചിറ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് ജിബി തോമസ് മോളോപ്പറമ്പിലിന്റെ നേതൃത്വവും, സ്വപ്‌ന രാജേഷ്, സണ്ണി വലിയംപ്ലാക്കല്‍, ഓണം […]

ഒമാനില്‍ പെരുന്നാള്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഒമാനില്‍  പെരുന്നാള്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

മസ്കറ്റ്:പകല്‍ വളരെ ശാന്തം. രാത്രികാലങ്ങളില്‍ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്ക്. ചെറിയ പെരുന്നാളിന് ദിവസങ്ങള്‍മാത്രം ബാക്കി നിലേ്ക്ക, ഒമാനിലെ സ്വദേശികളും സ്ഥിരതാമാസക്കാരും ഒപ്പം വിദേശികളുമെല്ലാം ഈദിനെ വരവേല്ക്കാന്‍ അവസാന തയ്യാറെടുപ്പിലാണ്.കമ്പോളങ്ങളില്‍ കച്ചവടക്കാര്‍ ആകര്‍ഷകമായ സമ്മാന പദ്ധതികളോടുകൂടിയാണ് പെരുന്നാളിനെ സ്വാഗതം ചെയ്യുന്നത്. ഒമാനിലെ സ്വദേശികള്‍ പൊതുവേ, പെരുന്നാളുകളും മറ്റ് മതപരമായ ആചാരങ്ങളുമെല്ലാം ഇന്നും പരമ്പരാഗതമായ രീതിയില്‍ത്തന്നെ അനുവര്‍ത്തിക്കുന്നത് വളരെ ശ്രദ്ധേയമാണ്.ഇഫ്താര്‍ സുഹൂര്‍ നമസ്കാരത്തിനുശേഷം കുടുംബങ്ങളും സുഹൃത്തുക്കളുമൊത്ത് വന്നുകൂടുന്ന ജനത്തിരക്ക് ഒമാനിലുടനീളമുള്ള പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലെ കാഴ്ചയാണ്. മത്ര […]

ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ബസ്സുകള്‍ക്കും നോല്‍ കാര്‍ഡ്

ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ബസ്സുകള്‍ക്കും നോല്‍ കാര്‍ഡ്

ദുബായ്: എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്‍റര്‍ സിറ്റി ബസ് സര്‍വീസുകള്‍ക്ക് നോല്‍ കാര്‍ഡ് സൗകര്യം വ്യാപിപ്പിക്കുന്നു. ദുബായ്ഷാര്‍ജ സര്‍വീസിന് ഈയിടെയാണ് നോല്‍ ടിക്കറ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയത്. അധികം വൈകാതെ മറ്റ് എമിറേറ്റുകളിലേക്കുള്ള സര്‍വീസുകള്‍ക്കും നോല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആര്‍.ടി.എ. അറിയിച്ചു. ഇന്‍റര്‍സിറ്റി സര്‍വീസുകള്‍ക്ക് നോല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആര്‍.ടി.എ.യ്ക്ക് കീഴിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശാക്‌റി അറിയിച്ചു. ഷാര്‍ജ സര്‍വീസിന് നോല്‍ സംവിധാനം വിജയകരമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് […]

മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം 2013

മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ഓണം പൊന്നോണം 2013

ഡിട്രോയ്റ്റ്: ഭമാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്തു, മലയാളമെന്നൊരു നാടുണ്ട് കൊച്ചു മലയാളമെന്നൊരു നാടുണ്ട്’ പി.ബി. ശ്രീനിവാസന്റെ ഈവരികള്‍ പ്രവാസികളായ ഭൂമി മലയാളികളുടെ ഹൃദയത്തില്‍ നൊമ്പരത്തില്‍ ചാലിച്ച സന്തോഷം നല്കുന്നവയാണ്. ഈ നൊസ്റ്റാള്‍ജിയക്കു ആക്കം കൂട്ടുന്നതിനായി മലയാളികള്‍ ഭൂലോകത്തിന്റെ ഏതു കോണിലിരുന്നാലും തങ്ങളുടെ സ്വന്തം ഉത്സവമായഓണം ജാതിമതഭേദമെന്യേ പൊടിപൂരമായാണ് ആഘോഷിക്കാറുള്ളത്. തുമ്പയും തുളസിയും പട്ടുടവകളും തൂശനിലയിലെ സദ്യയും കൂടെ മഹാബലി തമ്പുരാനും, അതെ ഇതാ ഒരു പൊന്നോണംകൂടി വരവായി. ഐശ്വര്യംസമ്പല്‍സമൃദ്ധിയിലും മുഴുകിയിരുന്ന മാവേലിമന്നന്റെ ആ കാലം, എല്ലാ മലയാളികളും ഓര്‍മയുടെ […]

യു.എ.ഇക്ക് ആദ്യമായി വനിതാ പ്രതിനിധി

യു.എ.ഇക്ക് ആദ്യമായി  വനിതാ പ്രതിനിധി

ദുബായ്: ഐക്യരാഷ്ട്രസഭയില്‍ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായി ലെനാ നുസൈബാഹിനെ നിയമിച്ചു. യു.എന്നിലെ യു.എ.ഇയുടെ ആദ്യ വനിതാ പ്രതിനിധിയാണിവര്‍. യു.എ.ഇ വൈസ ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ലാനാ ചുമതലയേറ്റു. വിദേശകാര്യ മന്ത്രാലയത്തിലെ പോളിസി പഌനിങ് വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍. 2006ല്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അഫയേഴ്‌സ് മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി ചുമതലയേറ്റ ലാന അധികം വൈകാതെ യു.എ.ഇയിലെ പ്രമുഖ വനിതാ പ്രാതിനിധ്യമായി. 2006 […]

അയണ്‍ മോംഗര്‍-3 കപ്പലിലേക്ക് ഒത്തുതീര്‍പ്പ് ഉപാധികളുമായി കപ്പലുടമയുടെ കത്ത്’

അയണ്‍ മോംഗര്‍-3 കപ്പലിലേക്ക് ഒത്തുതീര്‍പ്പ് ഉപാധികളുമായി കപ്പലുടമയുടെ കത്ത്’

ഖോര്‍ഫക്കാന്‍ : മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുമായി ഏഴുമാസത്തിലേറെയായി കടലില്‍ നങ്കൂരമിട്ട അയണ്‍ മോംഗര്‍-3 കപ്പലിലേക്ക് ഒടുവില്‍ ഒത്തുതീര്‍പ്പ് ഉപാധികളോടെ ഉടമയുടെ സന്ദേശമെത്തി. ജീവനക്കാര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റും ബോണസ് ഇനത്തില്‍ ആയിരം ഡോളറും നല്‍കാമെന്നാണു വാഗ്ദാനം. കുടിശികയുള്‍പ്പെടെ കിട്ടാനുള്ള പണം ആറുമാസത്തിനുശേഷം നല്‍കുമെന്നും സിംഗപ്പൂരിലെ ഓഫിസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഉപാധികള്‍ സമ്മതിച്ച ഏഴുജീവനക്കാര്‍ ഇതു കരാറാക്കി കോണ്‍സുലേറ്റ് അധികൃതരുടെ സാന്നിധ്യത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കപ്പല്‍ അധികൃതര്‍ക്കു കത്തയച്ചു. ഇതിനു മറുപടി കിട്ടിയിട്ടില്ല. പതിനൊന്നു ജീവനക്കാരില്‍ നാലുപേര്‍ക്ക് […]

ഒമാനില്‍ അങ്ങിങ്ങ് മഴ: അവാബിയില്‍ ഗതാഗതം തടസ്സപ്പെട്ടു

ഒമാനില്‍ അങ്ങിങ്ങ് മഴ: അവാബിയില്‍ ഗതാഗതം തടസ്സപ്പെട്ടു

മസ്‌കറ്റ്: ചൂടിലെരിയുന്ന പ്രവാസികളില്‍ ആശ്വാസം നിറച്ച് ഒമാനില്‍ മഴ. ഇന്നലെ മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു. രാവിലെ മുതല്‍ നിലനിന്ന മേഘാവൃതമായ അന്തരീക്ഷം രാത്രിയോടെയാണ് മഴയായി പെയ്തിറങ്ങിയത്. അല്‍ ഹെയില്‍, ഗുബ്‌റ, അല്‍ ഖൂര്‍, മത്ര, റൂവി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴയുണ്ടായി. മിനുറ്റുകള്‍ മാത്രമാണ് നീണ്ടുനിന്നത് എങ്കിലും കടുത്ത ചൂടില്‍ ഇത് ആശ്വാസമായി. മത്രയില്‍ പെയ്ത ചാറല്‍ മഴ വ്യാപാരികളെ ആശങ്കയിലാക്കി. ഇന്നലെ രാവിലെ മുതല്‍ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് അടിച്ചിരുന്നു. മസ്‌കറ്റിന്റെ […]

സാന്റാ അന്നാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

സാന്റാ അന്നാ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഭരണങ്ങാനത്തെ ക്ലാര മഠത്തില്‍ ആത്മീയ വിശുദ്ധിയുടെ അഗ്‌നിനാളമായി പ്രാര്‍ത്ഥനയോടെ ജീവിച്ച് തന്റെ നാഥന്റെ സാന്നിധ്യത്തിലേക്ക് മടങ്ങിയ അല്‍ഫോന്‍സാമ്മയെന്ന കന്യാരത്‌നത്തിന്റെ ജീവിതം നമുക്ക് മാതൃകയാകണമെന്നും, സഹന ജീവിതത്തിലൂടെ വിശുദ്ധിയുടെ കിരീടം ചൂടിയ വിശുദ്ധയുടെ പാത പിന്തുടരണമെന്നും ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ ഇമ്മാനുവേലച്ചന്‍ ഉത്‌ബോധിപ്പിച്ചു. […]

ഫ്രണ്ട്‌സ് ഓഫ് തൃശൂർ സമൂഹ നോമ്പുതുറ നടത്തി

ഫ്രണ്ട്‌സ് ഓഫ് തൃശൂർ സമൂഹ നോമ്പുതുറ നടത്തി

ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശൂർ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോകാ ഹാളിൽ ഒരുക്കിയ നോമ്പുതുറയിൽ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴസ് പി. ശശികുമാർ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് പ്രദീപ് എം. മേനോൻ അധ്യക്ഷത വഹിച്ചു. സമീർ കാളികാവ് റമസാൻ സന്ദേശം നൽകി. ഐസിബിഎഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ഇൻകാസ് പ്രസിഡന്റ് ജോപ്പച്ചൻ തെക്കെക്കൂറ്റ്, സംസ്‌കൃതി ജനറൽ സെക്രട്ടറി പി. എൻ. ബാബുരാജൻ എന്നിവർ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 600 ലേറെ പേർ പങ്കെടുത്തു. […]