ഫ്രണ്ട്‌സ് ഓഫ് തൃശൂർ സമൂഹ നോമ്പുതുറ നടത്തി

ഫ്രണ്ട്‌സ് ഓഫ് തൃശൂർ സമൂഹ നോമ്പുതുറ നടത്തി

ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശൂർ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോകാ ഹാളിൽ ഒരുക്കിയ നോമ്പുതുറയിൽ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴസ് പി. ശശികുമാർ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് പ്രദീപ് എം. മേനോൻ അധ്യക്ഷത വഹിച്ചു. സമീർ കാളികാവ് റമസാൻ സന്ദേശം നൽകി. ഐസിബിഎഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ഇൻകാസ് പ്രസിഡന്റ് ജോപ്പച്ചൻ തെക്കെക്കൂറ്റ്, സംസ്‌കൃതി ജനറൽ സെക്രട്ടറി പി. എൻ. ബാബുരാജൻ എന്നിവർ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 600 ലേറെ പേർ പങ്കെടുത്തു. […]

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ സംഘടിപ്പിച്ച പതിമൂന്നാമത് ഖുര്‍ ആന്‍ വിജ്ഞാനപരീക്ഷയില്‍ ദോഹ, ദുഖാന്‍, വക്‌റ എന്നീ കേന്ദ്രങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പഠിതാക്കള്‍ പങ്കെടുത്തു.എല്ലാ വര്‍ഷവും റമദാനില്‍ വന്‍ ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്ന പരീക്ഷയില്‍ ജനറല്‍ വിഭാഗത്തില്‍ മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറ അന്‍ആം, സൂറ അന്‍ഫാല്‍ എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. 16 വയസ്സിന് താഴെയുളള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം നടത്തിയ പരീക്ഷയില്‍ സ്വഫ്, ജുമുഅ, മുനാഫിഖൂന്‍ എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍.ഫനാര്‍ […]

വെസ്റ്റ്‌സെയ് വില്‍ സെന്റ് മേരീസ് ദേവാലയം വാങ്ങിപ്പു പെരുനാളിനൊരുങ്ങി

വെസ്റ്റ്‌സെയ് വില്‍ സെന്റ് മേരീസ് ദേവാലയം വാങ്ങിപ്പു പെരുനാളിനൊരുങ്ങി

ന്യൂയോര്‍ക്ക്:ലോംഗ് ഐലന്റ് വെസ്റ്റ് സെയ് വില്ലിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളിനൊരുങ്ങി.ആഗസ്റ്റ് 4 ഞായറാഴ്ച വി.കുര്‍ബാനയ്ക്കുശേഷം പെരുനാള്‍ ചടങ്ങുകളുടെ പ്രാരംഭമായി ഇടവക വികാരി വെരി. റവ. പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ കൊടി ഉയര്‍ത്തും . 14ന് വൈകുന്നേരം 6 മണിയോടുകൂടി ആരംഭിക്കുന്ന ഗാനശുശ്രൂഷയെത്തുടര്‍ന്ന് , കോട്ടയം വള്ളിക്കാട്ടു ദയറാ അസിസ്റ്റന്റ് മാനേജര്‍ റവ. ഫാദര്‍ ജോയിക്കുട്ടി വര്‍ഗീസ് വചനപ്രഭാഷണം നടത്തും.18ന് രാവിലെ 8.30 ന് ആരംഭിക്കുന്ന പ്രഭാത […]

സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഒ.വി.ബി.എസ് സമാപിച്ചു

സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഒ.വി.ബി.എസ് സമാപിച്ചു

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ഈവര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ജൂലൈ 25,26,27 തീയതികളില്‍ നടത്തപ്പെട്ടു. ജൂലൈ 25ന് വ്യാഴാഴ്ച രാവിലെ 10 മണിയോടുകൂടി വികാരി ഫാ. അലക്‌സ് കെ. ജോയി നിലവിളക്ക് കൊളുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ഒ.വി.ബി.എസ് നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഡയറക്ടര്‍ സ്റ്റീവ് കുര്യന്‍, ഫാ. ജോണ്‍ പപ്പന്‍, റെജി വര്‍ഗീസ്, വര്‍ഗീസ് മാത്യു, ടോം മാത്യൂസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ […]

നായര്‍ ബനവലന്റ് അസോസിയേഷന്‍ പിക്‌നിക്ക് ആലിപോണ്ട് പാര്‍ക്കില്‍ വെച്ച് നടന്നു

നായര്‍ ബനവലന്റ് അസോസിയേഷന്‍ പിക്‌നിക്ക് ആലിപോണ്ട് പാര്‍ക്കില്‍ വെച്ച് നടന്നു

ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് ക്വീന്‍സിലുള്ള ആലിപോണ്ട് പാര്‍ക്കില്‍ വെച്ച് ജൂലൈ 20 ശനിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ നടന്നു. പ്രസിഡന്റ് വനജ നായര്‍ പിക്‌നിക്ക് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കലാ സതീഷ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന കലാകായിക മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കുചേര്‍ന്നു. ബാര്‍ബിക്യൂവും സ്വാദൂറും വിവിധയിനം നാടന്‍ ഭക്ഷണങ്ങളും പിക്‌നിക്കിന്റെ ആവേശത്തിനു മാറ്റു കൂട്ടി. കായിക മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചത് പ്രദീപ് മേനോനാണ്. ഫുഡ് കമ്മിറ്റി […]

ഓഗസ്റ്റ് പത്തിന് സ്വാമി ഉദിത് ചൈതന്യ ഡാളസില്‍

ഓഗസ്റ്റ് പത്തിന് സ്വാമി ഉദിത് ചൈതന്യ  ഡാളസില്‍

ഡാളസ്:ഭാഗവതവും ഭഗവത്ഗീതയും ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമി ഉദിത് ചൈതന്യ ഡാളസിലേക്ക്.അദ്ദേഹം നയിക്കുന്ന സത്‌സംഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി.എന്‍ നായരുടെ വസതിയില്‍ ഈ മാസം 10ന് ആരംഭിക്കും. ഈശ്വരവിശ്വാസം എന്നതിലുപരി, ഈശ്വരാര്‍പ്പണത്തിലൂടെ മാത്രമേ മനുഷ്യ പുരോഗതി സാധ്യമാകൂ എന്ന് ഉത്‌ബോധിപ്പിക്കുന്ന അദ്ദേഹം, പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങളുടെ ആവശ്യകത ഓര്‍മപ്പെടുത്തുന്നു. മനുഷ്യമനസിലെ മഹത്വം പറയുന്ന ശാസ്ത്രം എന്ന നിലയില്‍ ഭാഗവതത്തെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങള്‍ സഹായകരമാണ്. ആത്മീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആഗോളപ്രശസ്തനായ സ്വാമിജിയുടെ പ്രഭാഷണം […]

പൊതുമാപ്പിന് കാതോര്‍ത്ത് മലയാളികളടക്കമുള്ള തടവുകാര്‍

പൊതുമാപ്പിന് കാതോര്‍ത്ത് മലയാളികളടക്കമുള്ള തടവുകാര്‍

ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി റമദാന്‍ പ്രമാണിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന് വേണ്ടി കാത്തിരിക്കുന്നത് വിവിധ രാജ്യക്കാരായ തടവുകാര്‍. ഇവരില്‍ മലയാളികള്‍ അടക്കം ഇന്ത്യക്കാരുമുണ്ട്. അടുത്ത ദിവസം ശിക്ഷയിളവിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പുറത്തുവരുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.   ശിക്ഷാ കാലാവധിയുടെ പകുതി സമയം പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് എംബസികള്‍ പട്ടിക തയ്യാറാക്കുന്നത്. കേസിന്റെ സ്വഭാവവും മാനുഷികമായ പരിഗണനകളും വിവിധ രാജ്യങ്ങളിലെ അധികൃതരില്‍ നിന്നുള്ള ശുപാര്‍ശകളുമൊക്കെ പരിഗണിച്ചാണ് അമീറിന്റെ പൊതുമാപ്പില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക നല്‍കിയത്.പൊതുമാപ്പിനായി വിവിധ […]

ഹോളി ഖുര്‍ആന്‍ പുരസ്‌കാര പരിപാടികള്‍ സമാപിച്ചു

ദുബായ്: ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പുരസ്‌കാര പരിപാടികള്‍ സമാപിച്ചു. ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വപുരസ്‌കാരം നേടിയ ഇന്ത്യക്കാരന്‍ ഡോ. സാഖിര്‍ നായികിന്റെ പ്രഭാഷണത്തോടെയാണ് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ പരിപാടികള്‍ക്ക് സമാപനമായത്. ചടങ്ങില്‍ സൗദി യുവാവ് ആദില്‍ ബിന്‍ മഹ്മൂദിനെ ഖുര്‍ആന്‍ പാരായണമത്സര വിജയിയായി പ്രഖ്യാപിച്ചു. ഡോ. സാഖിര്‍ നായിക് പുരസ്‌കാരം ഏറ്റുവാങ്ങി. പത്തുലക്ഷം ദിര്‍ഹമാണ് പുരസ്‌കാരത്തുക. ഇന്ത്യക്കാര്‍ക്ക് ഏറെ അഭിമാനത്തിന് വകനല്‍കുന്നതാണ് സാഖിര്‍ നായികിന് ലഭിച്ച അംഗീകാരം. ലോകതലത്തില്‍ അറിയപ്പെടുന്ന, ഇസ്‌ലാമിന് ഏറെ […]

ദോഹ കുടുംബ സംഗമം ഈ മാസം 10ന് പരുമലയില്‍

ദോഹ: മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ദോഹയുടെ രണ്ടാമത് കുടുംബസംഗമം ഈ മാസം 10ന് പരുമല സെമിനാരി ചാപ്പലില്‍ നടക്കും. രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് നടക്കുന്ന സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കുമെന്ന് വികാരി ഫാ. എം.എസ്. ജോയി, സഹ വികാരി ഫാ. ജോസ് ഐസക്ക് എന്നിവര്‍ അറിയിച്ചു.

യു.എന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടിക്ക് ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ അഭിനന്ദനം

യു.എന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടിക്ക് ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ അഭിനന്ദനം

ചിക്കാഗോ: കേരള ജനതയുടേയും കേരളത്തിന്റേയും വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ഭരണമാണ് ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മെട്രോ റെയിലിന്റേയും, മോണോ റെയിലിന്റേയും സ്മാര്‍ട്ട് സിറ്റിയുടേയും, എല്‍.എന്‍.ജി ടെര്‍മിനലിന്റേയും എല്ലാം ധൃതഗതിയിലുള്ള പ്രവര്‍ത്തനം ഇതിനെല്ലാം ഉദാഹരണമാണ്. മന്ത്രിസഭ അധികാരമേറ്റതിനുശേഷമുള്ള കഠിനാധ്വാനം ചെയ്തതിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ് അദ്ദേഹത്തിന് യു.എന്‍ അവാര്‍ഡ് ലഭിച്ചത്. ഒരു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ലോകശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവാണെന്ന് നാം അംഗീകരിക്കാതെ തരമില്ല. ജനസമ്മതിയില്‍ വിറളി പൂണ്ട ചിലരാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ മോശമായി […]