ഹൂസ്റ്റണില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ ഇന്ന്

ഹൂസ്റ്റണില്‍ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ ഇന്ന്

ഹൂസ്റ്റണില്‍ ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തിലുളള ശ്രീനാരായണ ഗുരുവിന്റെ 159-മത് ജയന്തി ദിനം  ഇന്ന്് രാവിലെ 10ന് ആഘോഷിക്കുന്നു.ഗുരുധര്‍മ്മ പ്രചാരകനായ സ്വാമി ബോധിതീര്‍ത്ഥ ഉദ്ഘാടനം ചെയ്യുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ചും അതിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചും ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഭൗതീകസുഖങ്ങളുടെ ഈറ്റില്ലമായ അമേരിക്കന്‍ ഐക്യനാടുകളില്‍, തലമുറകള്‍ക്ക് അപ്പുറത്തേക്ക്, ആത്മീയതയുടെ വെളിച്ചം എത്തിക്കാന്‍, സനാതന ധര്‍മ്മത്തില്‍ ഊന്നിയുള്ള ഗുരുവിന്റെ പ്രബോധനങ്ങള്‍ സഹായകരമാകും എന്നുള്ളതിനാല്‍, ജയന്തി ദിനാചാരണം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. അറിവും സ്‌നേഹവും […]

കൊച്ചീപ്പന്‍ മാപ്പിളയുടെ നിര്യാണത്തില്‍ തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസ് അനുശോചിച്ചു

കൊച്ചീപ്പന്‍ മാപ്പിളയുടെ നിര്യാണത്തില്‍ തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസ് അനുശോചിച്ചു

കേരള ഫുട്‌ബോള്‍ അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവല്ല പുത്തന്‍പറമ്പില്‍ കണ്ടത്തില്‍ കെ.എ കൊച്ചീപ്പന്‍ മാപ്പിള യുടെ നിര്യാണത്തില്‍ തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തി.തിരുവല്ലാ അസ്സോസിയേഷന്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കെ വി ജോസഫ് , സെക്രട്ടറി ബിജു വര്‍ഗീസ് , സോണി ജേക്കബ് , സുനു മാത്യു , സുനില്‍ വര്‍ഗീസ് എന്നിവര്‍ അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. കേരളത്തിലും ഉഗാണ്ടയിലും അറിയപ്പെടുന്ന ഒരു ഫുട്‌ബോള്‍ താരമായിരുന്ന കൊച്ചീപ്പന്‍ മാപ്പിള.മുന്‍ സന്തോഷ് […]

ഡി.എം.എയുടെ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

ഡി.എം.എയുടെ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

ഡിട്രോയിറ്റ്:അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന മറ്റൊരു ഓണക്കാലം കൂടി. മാവേലി മന്നനും ഓണസദ്യയും, ഓണക്കളികളും, തിരുവാതിരയും, ഓണപ്പൂക്കളവും, വള്ളംകളിയും എന്നും ഒരു സിനിമയിലെന്നപോലെ മനസില്‍ താലോലിക്കുന്ന മിഷിഗണിലെ മലയാളികള്‍ക്ക്, ആവേശപൂര്‍വ്വം ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുവാന്‍ ഒന്നാം ഓണത്തിന്റെ തലേദിവസമായ സെപ്റ്റംബര്‍ പതിന്നാലിന് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ വേദിയൊരുക്കുന്നു. നോയി മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 14ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് 6 മണിക്ക് ആരംഭിക്കുന്ന കള്‍ച്ചറല്‍ […]

ഷിക്കാഗോ കലാക്ഷേത്രത്തിന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 15ന്

ഷിക്കാഗോ കലാക്ഷേത്രത്തിന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 15ന്

ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 15ന് ഡേറിനിലെ ഹിന്‍സ് ഡേയില്‍ സൗത്ത് ഹൈസ്കൂളില്‍ വെച്ച് വിവിധ കല പരിപാടികളോട് കൂടി ആഘോഷിക്കും. അത്തപൂക്കള മത്സരത്തോടെ തുടങ്ങുന്ന ഈ കലാവിരുന്നിന് കേരളത്തിന്റെ തനതു കലകളായ പഞ്ചവാദ്യം, ചെണ്ടമേളം, തിരുവാതിര, എന്നിവയോടൊപ്പം താലപ്പൊലിയും, മറ്റു നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരിക്കും.കേരളീയ രീതിയിലുള്ള വിഭവ സമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.

ശ്രീമദ് സച്ചിതാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ ഏഴിന് ഷിക്കാഗോയില്‍

ശ്രീമദ് സച്ചിതാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ ഏഴിന് ഷിക്കാഗോയില്‍

ഷിക്കാഗോ:ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ സന്യാസ ശ്രേഷ്ഠനും ചാലക്കുടി ഗായത്രി ആശ്രമത്തിലെ മുഖ്യാചാര്യനുമായ ശ്രീമദ് സച്ചിതാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ ഏഴിന് ഷിക്കാഗോ സന്ദര്‍ശിക്കുന്നു. ഷിക്കാഗോയിലെ ഏക സമ്പൂര്‍ണ്ണ മലയാളി ഹിന്ദു സംഘടനയായ ഗീതാമണ്ഡലത്തിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം്.മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് വൈകിട്ട് 6.30ന് പരിപാടികള്‍ ആരംഭിക്കും. സമൂഹാര്‍ച്ചനയിലൂടെ പ്രശസ്തനായ സ്വാമിജിയുടെ സത്‌സംഗത്തിനായി ഷിക്കാഗോയിലെ ഹിന്ദുമത വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജയ ചന്ദ്രന്‍ അറിയിച്ചു.    

ഇന്ത്യാ ഡേ പരേഡില്‍ നിന്ന്‌ മലയാളി സംഘടനകളും മാധ്യമങ്ങളും വിട്ടുനിന്ന നടപടി അപലപനീയം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

ഇന്ത്യാ ഡേ പരേഡില്‍ നിന്ന്‌ മലയാളി സംഘടനകളും മാധ്യമങ്ങളും വിട്ടുനിന്ന നടപടി അപലപനീയം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 18ന്‌ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ സിരാകേന്ദ്രമായ മന്‍ഹാട്ടനില്‍ നടത്തപ്പെട്ട പ്രൗഢഗംഭീരമായ ഇന്ത്യാ ഡേ പരേഡില്‍ പങ്കെടുക്കാതെ മലയാളി സംഘടനകളും പത്രപ്രവര്‍ത്തകരും മാറിനിന്നത്‌ തികച്ചും അപലപനീയമാണെന്ന്‌ ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അഭിപ്രായപ്പെട്ടു. ഏതാണ്ട്‌ ഒന്നരലക്ഷത്തോളം ജനങ്ങള്‍ വീക്ഷിച്ച ഈ പരേഡില്‍ ഫോമാ’ പ്രതിനിധികള്‍ മാത്രമാണ്‌ പങ്കെടുത്തത്‌. ഒരു ടെലിവിഷന്‍ ചാനല്‍ പോലും ഈ പരിപാടി കവര്‍ ചെയ്യാന്‍ എത്തിയില്ല. ആവശ്യത്തിലധികം മലയാളി സംഘടനകളുള്ള ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു പ്രസ്ഥാനത്തിന്റേയും പ്രതിനിധികളേയോ, […]

‘ഒരേസ്വരം’ ചിത്ര-എം.ജി ശ്രീകുമാര്‍ മെഗാഷോ 23ന്

‘ഒരേസ്വരം’ ചിത്ര-എം.ജി ശ്രീകുമാര്‍ മെഗാഷോ 23ന്

സംഗീത ആലാപന രംഗത്ത് 30 വര്‍ഷം തികയ്ക്കുന്ന മലയാളിയുടെ വാനമ്പാടി കെ.എസ്. ചിത്രയും, അനുഗ്രഹീത ഗായകന്‍ എം.ജി. ശ്രീകുമാറും അമേരിക്കയില്‍ ഒന്നിക്കുന്ന ‘ഒരേ സ്വരം’മെഗാഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഓഗസ്റ്റ് 23ന് വൈകുന്നേരം 7 മണിക്ക് ഓസ്റ്റിനിലെ മാനര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. പ്രവേശനത്തിനുളള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്.പരിപാടി കാണുന്നതിനുള്ള തിരക്ക് പരിഗണിച്ച് ടിക്കറ്റുകള്‍ വിവിധ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.  

ഇന്ത്യയില്‍ പണം നിക്ഷേപിച്ചിട്ടുള്ള പ്രവാസികളുടെ ശ്രദ്ധക്ക്‌

ഇന്ത്യയില്‍ പണം നിക്ഷേപിച്ചിട്ടുള്ള പ്രവാസികളുടെ ശ്രദ്ധക്ക്‌

ബാങ്കുകള്‍ ഇഷ്യൂ ചെയ്‌തിട്ടുള്ള നിലവിലുള്ള ചെക്ക്‌ ലീഫുകള്‍ ഡിസംബര്‍ 31 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അതോടെ കാലാവധി അവസാനിക്കും. 2014 ജനുവരി മുതല്‍ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശ പ്രകാരമുള്ള ചെക്കുകള്‍ മാത്രമായിരിക്കും ബാങ്കുകള്‍ സ്വീകരിക്കുക. പുതിയ ചെക്കുകള്‍ ചെക്ക്‌ ട്രങ്കേഷന്‍ സ്റ്റാന്‍ഡേഡ്‌സിന്‌ അനുസൃതമായി പ്രിന്റു ചെയ്‌തതായിരിക്കണം. ഡിസംബര്‍ 31നു ശേഷം പഴയ മാതൃകയിലുള്ള ചെക്കുകളുടെ ക്ലിയറിങ്ങിനു നിയന്ത്രണമുാകും. പുതിയ ചെക്ക്‌ ബുക്കുകള്‍ ഉടന്‍ വിതരണം ചെയ്‌തു തുടങ്ങുമെന്ന്‌ ആര്‍.ബി.ഐ പ്രതിനിധി അറിയിച്ചു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ 2013ലെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

ചിക്കാഗോ മലയാളി അസോസിയേഷന്‍ 2013ലെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ 2013ലെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. 2013ല്‍ ഹൈസ്‌കൂള്‍ പാസാകുന്നവര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ അര്‍ഹതയുള്ളത്‌. അപേക്ഷകരുടെ മാതാപിതാക്കള്‍ 2013 ജനുവരി 31ന്‌ മുമ്പ്‌ എങ്കിലും മലയാളി അസോസിയേഷന്റെ അംഗങ്ങളായിരിക്കണം. 2013ല്‍ ഹൈസ്‌കൂള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച കുട്ടികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. അപേക്ഷകള്‍ താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ അയയ്‌ക്കണം. അപേക്ഷയില്‍ പേര്‌, വിലാസം, ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെ പേരുകള്‍, പഠിച്ച സ്‌കൂളിന്റെ പേര്‌, ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഹൈസ്‌കൂള്‍ ട്രാന്‍സ്‌ക്രിപ്‌റ്റ്‌, എസ്‌.എ.ടി, എ.സി.ടി റിക്കാര്‍ഡുകളുടെ […]

വിശ്വാസ വര്‍ഷത്തില്‍ ഡാലസില്‍ നിന്ന്‌ വിശുദ്ധനാട്‌ സന്ദര്‍ശിച്ചു

വിശ്വാസ വര്‍ഷത്തില്‍ ഡാലസില്‍ നിന്ന്‌ വിശുദ്ധനാട്‌ സന്ദര്‍ശിച്ചു

ഡാലസ്‌: വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച്‌ ഗാര്‍ലന്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയില്‍ നിന്നും ഇടവകാംഗങ്ങള്‍ വിശുദ്ധനാട്‌ സന്ദര്‍ശിച്ചു. ഇടവകവികാരി ഫാ. ജോജി കണിയാംപടിയുടെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്‌പര്‍ശനമേറ്റ പുണ്യവീഥികളിലൂടെ ഓഗസ്റ്റ്‌ ഒന്നാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെ നടത്തിയ തീര്‍ത്ഥയാത്ര, ഇടവകയിലെ അന്‍പതോളം കുടുംബങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വേകുന്ന അനുഭവമേകി. ഇസ്രായേലിന്റെ മക്കളെ ഈജിപ്‌തിന്റെ അടിമത്വത്തില്‍ നിന്ന്‌ മോശ മോചിപ്പിച്ച്‌ ദൈവം അവര്‍ക്ക്‌ വാഗ്‌ദാനം ചെയ്‌ത കാനാന്‍ ദേശം, മൌണ്ട്‌ നെബൊ, മോശ പിച്ചള സര്‍പ്പത്തെ ഉയര്‍ത്തിയ സ്ഥലം, […]