ശ്രീമദ് സച്ചിതാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ ഏഴിന് ഷിക്കാഗോയില്‍

ശ്രീമദ് സച്ചിതാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ ഏഴിന് ഷിക്കാഗോയില്‍

ഷിക്കാഗോ:ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ സന്യാസ ശ്രേഷ്ഠനും ചാലക്കുടി ഗായത്രി ആശ്രമത്തിലെ മുഖ്യാചാര്യനുമായ ശ്രീമദ് സച്ചിതാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ ഏഴിന് ഷിക്കാഗോ സന്ദര്‍ശിക്കുന്നു. ഷിക്കാഗോയിലെ ഏക സമ്പൂര്‍ണ്ണ മലയാളി ഹിന്ദു സംഘടനയായ ഗീതാമണ്ഡലത്തിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം്.മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് വൈകിട്ട് 6.30ന് പരിപാടികള്‍ ആരംഭിക്കും. സമൂഹാര്‍ച്ചനയിലൂടെ പ്രശസ്തനായ സ്വാമിജിയുടെ സത്‌സംഗത്തിനായി ഷിക്കാഗോയിലെ ഹിന്ദുമത വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജയ ചന്ദ്രന്‍ അറിയിച്ചു.    

ഇന്ത്യാ ഡേ പരേഡില്‍ നിന്ന്‌ മലയാളി സംഘടനകളും മാധ്യമങ്ങളും വിട്ടുനിന്ന നടപടി അപലപനീയം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

ഇന്ത്യാ ഡേ പരേഡില്‍ നിന്ന്‌ മലയാളി സംഘടനകളും മാധ്യമങ്ങളും വിട്ടുനിന്ന നടപടി അപലപനീയം: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌

ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 18ന്‌ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ സിരാകേന്ദ്രമായ മന്‍ഹാട്ടനില്‍ നടത്തപ്പെട്ട പ്രൗഢഗംഭീരമായ ഇന്ത്യാ ഡേ പരേഡില്‍ പങ്കെടുക്കാതെ മലയാളി സംഘടനകളും പത്രപ്രവര്‍ത്തകരും മാറിനിന്നത്‌ തികച്ചും അപലപനീയമാണെന്ന്‌ ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അഭിപ്രായപ്പെട്ടു. ഏതാണ്ട്‌ ഒന്നരലക്ഷത്തോളം ജനങ്ങള്‍ വീക്ഷിച്ച ഈ പരേഡില്‍ ഫോമാ’ പ്രതിനിധികള്‍ മാത്രമാണ്‌ പങ്കെടുത്തത്‌. ഒരു ടെലിവിഷന്‍ ചാനല്‍ പോലും ഈ പരിപാടി കവര്‍ ചെയ്യാന്‍ എത്തിയില്ല. ആവശ്യത്തിലധികം മലയാളി സംഘടനകളുള്ള ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു പ്രസ്ഥാനത്തിന്റേയും പ്രതിനിധികളേയോ, […]

‘ഒരേസ്വരം’ ചിത്ര-എം.ജി ശ്രീകുമാര്‍ മെഗാഷോ 23ന്

‘ഒരേസ്വരം’ ചിത്ര-എം.ജി ശ്രീകുമാര്‍ മെഗാഷോ 23ന്

സംഗീത ആലാപന രംഗത്ത് 30 വര്‍ഷം തികയ്ക്കുന്ന മലയാളിയുടെ വാനമ്പാടി കെ.എസ്. ചിത്രയും, അനുഗ്രഹീത ഗായകന്‍ എം.ജി. ശ്രീകുമാറും അമേരിക്കയില്‍ ഒന്നിക്കുന്ന ‘ഒരേ സ്വരം’മെഗാഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഓഗസ്റ്റ് 23ന് വൈകുന്നേരം 7 മണിക്ക് ഓസ്റ്റിനിലെ മാനര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. പ്രവേശനത്തിനുളള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്.പരിപാടി കാണുന്നതിനുള്ള തിരക്ക് പരിഗണിച്ച് ടിക്കറ്റുകള്‍ വിവിധ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.  

ഇന്ത്യയില്‍ പണം നിക്ഷേപിച്ചിട്ടുള്ള പ്രവാസികളുടെ ശ്രദ്ധക്ക്‌

ഇന്ത്യയില്‍ പണം നിക്ഷേപിച്ചിട്ടുള്ള പ്രവാസികളുടെ ശ്രദ്ധക്ക്‌

ബാങ്കുകള്‍ ഇഷ്യൂ ചെയ്‌തിട്ടുള്ള നിലവിലുള്ള ചെക്ക്‌ ലീഫുകള്‍ ഡിസംബര്‍ 31 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അതോടെ കാലാവധി അവസാനിക്കും. 2014 ജനുവരി മുതല്‍ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദേശ പ്രകാരമുള്ള ചെക്കുകള്‍ മാത്രമായിരിക്കും ബാങ്കുകള്‍ സ്വീകരിക്കുക. പുതിയ ചെക്കുകള്‍ ചെക്ക്‌ ട്രങ്കേഷന്‍ സ്റ്റാന്‍ഡേഡ്‌സിന്‌ അനുസൃതമായി പ്രിന്റു ചെയ്‌തതായിരിക്കണം. ഡിസംബര്‍ 31നു ശേഷം പഴയ മാതൃകയിലുള്ള ചെക്കുകളുടെ ക്ലിയറിങ്ങിനു നിയന്ത്രണമുാകും. പുതിയ ചെക്ക്‌ ബുക്കുകള്‍ ഉടന്‍ വിതരണം ചെയ്‌തു തുടങ്ങുമെന്ന്‌ ആര്‍.ബി.ഐ പ്രതിനിധി അറിയിച്ചു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ 2013ലെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

ചിക്കാഗോ മലയാളി അസോസിയേഷന്‍ 2013ലെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ 2013ലെ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. 2013ല്‍ ഹൈസ്‌കൂള്‍ പാസാകുന്നവര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ അര്‍ഹതയുള്ളത്‌. അപേക്ഷകരുടെ മാതാപിതാക്കള്‍ 2013 ജനുവരി 31ന്‌ മുമ്പ്‌ എങ്കിലും മലയാളി അസോസിയേഷന്റെ അംഗങ്ങളായിരിക്കണം. 2013ല്‍ ഹൈസ്‌കൂള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച കുട്ടികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. അപേക്ഷകള്‍ താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ അയയ്‌ക്കണം. അപേക്ഷയില്‍ പേര്‌, വിലാസം, ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെ പേരുകള്‍, പഠിച്ച സ്‌കൂളിന്റെ പേര്‌, ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഹൈസ്‌കൂള്‍ ട്രാന്‍സ്‌ക്രിപ്‌റ്റ്‌, എസ്‌.എ.ടി, എ.സി.ടി റിക്കാര്‍ഡുകളുടെ […]

വിശ്വാസ വര്‍ഷത്തില്‍ ഡാലസില്‍ നിന്ന്‌ വിശുദ്ധനാട്‌ സന്ദര്‍ശിച്ചു

വിശ്വാസ വര്‍ഷത്തില്‍ ഡാലസില്‍ നിന്ന്‌ വിശുദ്ധനാട്‌ സന്ദര്‍ശിച്ചു

ഡാലസ്‌: വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച്‌ ഗാര്‍ലന്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകയില്‍ നിന്നും ഇടവകാംഗങ്ങള്‍ വിശുദ്ധനാട്‌ സന്ദര്‍ശിച്ചു. ഇടവകവികാരി ഫാ. ജോജി കണിയാംപടിയുടെ നേതൃത്വത്തില്‍ യേശുവിന്റെ പാദസ്‌പര്‍ശനമേറ്റ പുണ്യവീഥികളിലൂടെ ഓഗസ്റ്റ്‌ ഒന്നാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെ നടത്തിയ തീര്‍ത്ഥയാത്ര, ഇടവകയിലെ അന്‍പതോളം കുടുംബങ്ങള്‍ക്ക്‌ ആത്മീയ ഉണര്‍വേകുന്ന അനുഭവമേകി. ഇസ്രായേലിന്റെ മക്കളെ ഈജിപ്‌തിന്റെ അടിമത്വത്തില്‍ നിന്ന്‌ മോശ മോചിപ്പിച്ച്‌ ദൈവം അവര്‍ക്ക്‌ വാഗ്‌ദാനം ചെയ്‌ത കാനാന്‍ ദേശം, മൌണ്ട്‌ നെബൊ, മോശ പിച്ചള സര്‍പ്പത്തെ ഉയര്‍ത്തിയ സ്ഥലം, […]

ന്യൂജേഴ്‌സി നാട്യാഞ്ജലിയുടെ ‘നടനവിസ്മയം’ ഇന്ന് സംപ്രേക്ഷണം ചെയ്യും

ന്യൂജേഴ്‌സി നാട്യാഞ്ജലിയുടെ ‘നടനവിസ്മയം’ ഇന്ന് സംപ്രേക്ഷണം ചെയ്യും

ന്യൂജേഴ്‌സിയിലെ നാട്യാഞ്ജലി നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘നടനവിസ്മയം’ കാണുവാന്‍ മലയാളം ടിവി അവസരമൊരുക്കുന്നു.ഇന്ന് വൈകീട്ട് മൂന്നുമണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം.ആവിഷ്കരണ ശൈലിയിലും നടനരീതിയിലും നൂതനമായ നൃത്തനൃത്യങ്ങളാണ് കലാകാരികള്‍ കാഴ്ച വെച്ചിരിക്കുന്നത്. ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തുള്ള ഭരതനാട്യവും, മോഹിനിയാട്ടവും വേദാന്തദീക്ഷതരെപ്പോലെയുള്ള നാട്യാചാര്യന്മാരെപ്പോലെ കുട്ടികള്‍ക്ക് ഹൃദിസ്ഥമാക്കുന്ന സ്ഥാപനമാണ് നാട്യാജ്ഞലി.    

‘അമേരിക്ക അമേരിക്ക വണ്ടര്‍ഫുള്‍ അമേരിക്ക’പുസ്തകം പ്രകാശനം ചെയ്തു

പ്രവാസി മലയാളി ശ്രീ ജോസ് കളത്തിലിന്റെ മലയാളം രചന ‘അമേരിക്ക അമേരിക്ക വണ്ടര്‍ഫുള്‍ അമേരിക്ക’ എന്ന ചരിത്ര പഠനഗ്രന്ഥത്തിന്റെ ചരിത്രപഠന ഗ്രന്ഥം പ്രകാശനം ചെയ്തു.ഓഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്ന ഹൃസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങില്‍ വെച്ച് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തുകയും ഗ്രന്ഥത്തിന്റെ പ്രസാധന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതികള്‍ ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയും, ഫോമാ […]

മാര്‍ക്ക് സെമിനാര്‍ 24ന്

മാര്‍ക്ക് സെമിനാര്‍ 24ന്

ഷിക്കാഗോ:മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ (മാര്‍ക്ക്) ഈവര്‍ഷത്തെ രണ്ടാമത്തെ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ 24ന് ശനിയാഴ്ച നടത്തുന്നതാണെന്ന് സെക്രട്ടറി റെജിമോന്‍ ജേക്കബ് അറിയിച്ചു.എല്‍ക് ഗ്രോവ് വില്ലേജിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് രാവിലെ 8 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെയായിരിക്കും സെമിനാര്‍. ഒക്‌ടോബറില്‍ റെസ്പിരേറ്ററി ലൈസന്‍സ് പുതുക്കുന്നതിന് ആവശ്യമായ 6 കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ ക്രെഡിറ്റുകള്‍ ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. (hnemkw: Hollyday Inn, 1000 Busse Road, ELK Grove Village, […]

ശാരീരിക സൗഖ്യത്തേക്കാള്‍ മഹത്വം മനസിന്റെ സൗഖ്യം: മാര്‍ യൗസേബിയോസ്

ന്യൂയോര്‍ക്ക്:ദൈവത്തിന്റെ അനന്തമായ പരിപാലനയിലാണ് നാം ജീവിക്കുന്നതെന്ന ഉറച്ച വിശ്വാസം ഓരോ െ്രെകസ്തവനിലും ഉണ്ടാകണമെന്ന് അമേരിക്കയിലെ മലങ്കര എക്‌സാര്‍ക്കേറ്റ് ബിഷപ് തോമസ് മാര്‍ യൗസേബിയോസ് തിരുമേനി. 10,11 തീയതികളില്‍ ലോംഗ് ഐലന്റിലെ കെല്ലന്‍ബെര്‍ഗ് മെമ്മോറിയല്‍ ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെട്ട മൂന്നാമത് ശാലോം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ യൗസേബിയോസ്. കേവലം ശാരീരിക സൗഖ്യത്തേക്കാള്‍, നമ്മള്‍ ലക്ഷ്യംവെയ്‌ക്കേണ്ടത് മാനസീക സൗഖ്യത്തിലാണെന്നും ബിഷപ് ഓര്‍മ്മിപ്പിച്ചു. ഈ വിശ്വാസവര്‍ഷാചരണത്തില്‍, നമ്മുടെ വിശ്വാസം കൂടുതല്‍ ജ്വലിപ്പിക്കുവാന്‍ ശാലോം ഫെസ്റ്റിവലിലൂടെ സാധ്യമാകട്ടെ എന്നും മാര്‍ […]