ഐ.എന്‍.ഒ.സി ചിക്കാഗോ സ്വാതന്ത്ര്യ സ്മൃതിസംഗമം 17ന്

ഐ.എന്‍.ഒ.സി ചിക്കാഗോ സ്വാതന്ത്ര്യ സ്മൃതിസംഗമം 17ന്

ഷിക്കാഗോ:ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ‘സ്വാതന്ത്ര്യ സ്മൃതിസംഗമം’ 17ന് രാവിലെ 11.30ന് ഷിക്കാഗോയിലെ പ്രശസ്തമായ ഡിവോണ്‍ അവന്യൂവില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നു. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വവും, കലാസാംസ്കാരിക വൈവിധ്യങ്ങളേയും കോര്‍ത്തിണക്കുന്ന എഫ്.ഐ.എയുടെ സ്വാതന്ത്ര്യദിന പരേഡില്‍ ത്രിവര്‍ണ്ണപതാകയാല്‍ അലംകൃതമായ ഫ്‌ളോട്ടിന്റേയും, വാദ്യമേളങ്ങളുടേയും, മോട്ടോര്‍ ബൈക്ക് വാഹന ജാഥയുടേയും അകമ്പടിയോടുകൂടി മാതൃരാജ്യത്തിന്റെ 67-മത് ജന്മദിനം ആഘോഷിക്കും.    

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ വിവിധ പരിപാടികളോടെ ആചരിക്കുന്നു.ഓഗസ്റ്റ് 11ന് ഞായറാഴ്ച ഫാ. ജേക്കബ് ജോണിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, വിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നു. റവ.ഫാ. ഡാനിയേല്‍ ജോര്‍ജ്, റവ.ഫാ. മാമ്മന്‍ മാത്യു, റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. ഓഗസ്റ്റ് 14ന് ബുധനാഴ്ച വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് മുഖ്യകാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 18ന് […]

ഡബ്ല്യൂ.എം.എ കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഡബ്ല്യൂ.എം.എ കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ലു.എം.എ)വെസ്റ്റ് ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കൃഷികളില്‍ താത്പര്യമുള്ള മലയാളികളില്‍ നിന്നും കര്‍ഷകശ്രീ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാളി കുടുംബങ്ങളിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അസോസിയേഷന്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. അപേക്ഷകര്‍ അഞ്ചു തരം കൃഷികള്‍ എങ്കിലും ചെയ്തിരിക്കണം. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് സെപ്റ്റംബര്‍ 14ന് മൗണ്ട് വെര്‍ണന്‍ ഹൈസ്ക്കൂളില്‍ നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ വച്ച് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 30തിനകം പ്രസിഡന്റ് ജോയി ഇട്ടന്‍ :914 […]

വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ് 15 മുതല്‍ 26 വരെ

വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ് 15 മുതല്‍ 26 വരെ

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ്റ് 15 മുതല്‍ 26 വരെ ആഘോഷിക്കുന്നു. ഓഗസ്റ്റ് 15ന് കൊടിയേറുന്ന തിരുനാളില്‍ ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്ക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് വാടാന മുഖ്യകാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 16 മുതല്‍ ഒമ്പത് ദിവസത്തേക്ക് എല്ലാദിവസവും വൈകുന്നേരം 7.15ന് കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 17ന് സീറോ മലങ്കര റീത്തിലും, 18ന് ലത്തീന്‍ റീത്തിലും ആയിരിക്കും കുര്‍ബാന അര്‍പ്പിക്കുക.  ഓഗസ്റ്റ് 18ന് ഞായറാഴ്ച 10.30ന് ഇംഗ്ലീഷില്‍ […]

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 31-ന്‌

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ്‌ 31-ന്‌

ഷിക്കാഗോ: ഐശ്വര്യത്തിന്റേയും സമ്പദ്‌സമൃദ്ധിയുടേയും പ്രതീകമായ ആഗോള കൈരളിയുടെ സ്വന്തം ദേശീയോത്സവമായ ഓണം ഈവര്‍ഷം ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓഗസ്റ്റ്‌ 31-ന്‌ ഡെസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂളില്‍ വെച്ച്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ പ്രൗഢഗംഭീരമായി ആഘോഷിക്കുന്നു. വര്‍ഷംതോറും മലയാളമണ്ണ്‌ സന്ദര്‍ശിക്കുന്ന മഹാബലി തമ്പുരാന്റെ ഓര്‍മ്മ കൊണ്ടാടുന്ന ഈ സുദിനം വിഭവസമൃദ്ധമായ സദ്യയും, മഹാബലിയും, ചെണ്ടമേളവും, വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും ആഘോഷിക്കും. ഓണാഘോഷം വന്‍ വിജയമാക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങരയും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു.

ബാസ്കറ്റ്-വോളിബോള്‍ ടൂര്‍ണമെന്റ് ഈ മാസം 16,17 തീയതികളില്‍

ബാസ്കറ്റ്-വോളിബോള്‍ ടൂര്‍ണമെന്റ് ഈ മാസം 16,17 തീയതികളില്‍

ഈ വര്‍ഷത്തെ വാര്‍ഷിക ഐ.പി.എഫ് സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് മേരീലാന്റിലെ ഗയ്‌ത്തേഴ്‌സ്ബര്‍ഗില്‍ വെച്ച് ഈ മാസം 16,17 തീയതികളില്‍ നടത്തുന്നു. രണ്ട് ഇനങ്ങളിലായി ബാസ്കറ്റ് ബോള്‍, വോളിബോള്‍ മത്സരങ്ങളാണ് ഈ തീയതികളില്‍ നടക്കുക. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ടീമുകള്‍ ഈവര്‍ഷവും പങ്കെടുക്കുന്നു. 2003ല്‍ ടെക്‌സാസിലെ ഹൂസ്റ്റണില്‍ വെച്ച് അന്തരിച്ച ബഌന്‍ സാമുവേലിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ 11 വര്‍ഷങ്ങളായി നടന്നുവരുന്നത്. ഈവര്‍ഷവും ടൂര്‍ണമെന്റിന്റെ രണ്ടാം ഭാഗമായി ഐ.പി.എഫ് വോളിബോള്‍ ക്ലാസിക്കും ഉണ്ടായിരിക്കും.   […]

22-ാമത് മാര്‍ത്തോമാ ക്വയര്‍ ഫെസ്റ്റിവല്‍ ഓഗസ്റ്റ് പത്തിന്

ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 22-ാമത് മാര്‍ത്തോമാ ക്വയര്‍ ഫെസ്റ്റിവല്‍ ഓഗസ്റ്റ് പത്തിന് നടത്തും.’To God be the Glory’എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ നടത്തപ്പെടുന്ന ഈ സംഗീത കൂട്ടായ്മയില്‍ ഷിക്കാഗോ, ഡിട്രോയിറ്റ്, ടൊറന്റോ എന്നിവടങ്ങളിലുള്ള എല്ലാ മാര്‍ത്തോമാ ചര്‍ച്ചുകളിലേയും ഗായകസംഘങ്ങള്‍ പങ്കെടുത്തുവരുന്നു. മൊത്തം മുന്നൂറിലധികം ഗായകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ.

ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍

ഹൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍

ഹൂസ്റ്റണ്‍:സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഈവര്‍ഷത്തെ വലിയ പെരുന്നാളും സുവിശേഷ മഹായോഗവും ഓഗസ്റ്റ് 10,11 തീയതികളില്‍ നടത്തപ്പെടുന്നുവെന്ന് ഭാരവാഹികള്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് ഓഗസ്റ്റ് നാലിന് ഞായറാഴ്ച ഫാ. ജോസ്സി ഏബ്രഹാം കൊടിഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. ഓഗസ്റ്റ് പത്തിന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് വചന പ്രഘോഷണം ഫാ. ജോസി ഏബ്രഹാം, 7.45ന് ഭക്തിനിര്‍ഭരമായ റാസ, സമാപന ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. ഓഗസ്റ്റ് 11 ഞായറാഴ്ച രാവിലെ […]

മഞ്ച് ഓണാഘോഷം സെപ്റ്റംബര്‍ 14ന് ഗാര്‍ഫീല്‍ഡില്‍

മഞ്ച് ഓണാഘോഷം സെപ്റ്റംബര്‍ 14ന് ഗാര്‍ഫീല്‍ഡില്‍

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14ന് ഓണാഘോഷ പരിപാടികള്‍ നടത്തുന്നു. ഗാര്‍ഫീല്‍ഡ് ഔവര്‍ ലേഡി ഓഫ് സോറോഴ്‌സ് പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്.മലയാളത്തിലെ താരമൂല്യമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ന്യൂജേഴ്‌സിയിലെ വിവിധ പ്രമുഖരായ കലാകാരന്മാരെയും അണിനിരത്തിക്കൊണ്ടുള്ള ആഘോഷപരിപാടിയായിരിക്കും ഇത്. രാവിലെ പതിനൊന്നരയ്ക്ക് ആരംഭിക്കുന്ന വിപുലമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുക. ഉച്ചയ്ക്ക് ഒന്നരയോടെ ദൃശ്യശ്രാവ്യ വിസ്മയങ്ങളുമായി കലാവിരുന്ന് ആരംഭിക്കും. മലയാളത്തിലെ താരമൂല്യമേറിയ ഒരു ചലച്ചിത്രപ്രവര്‍ത്തകനായിരിക്കും മഞ്ചിന്റെ മുഖ്യാതിഥിയെന്ന് മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് അറിയിച്ചു. […]

ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി വണ്‍ഡേ ടൂര്‍ നടത്തി

ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി വണ്‍ഡേ ടൂര്‍ നടത്തി

ഫിലാഡല്‍ഫിയ: വിസ്മയം വിതറുന്ന ഫിലാഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന സാമൂഹികസാംസ്കാരികജീവകാരുണ്യ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോര്‍ക്കിലേക്ക് വണ്‍ഡേ ടൂര്‍ നടത്തി. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്‌സ് ട്രാവല്‍സിലായിരുന്നു വിനോദയാത്ര. ജൂലൈ 21ന് രാവിലെ 6.30ന് ഹണ്ടിംഗ്ടണ്‍ വാലിയില്‍ നിന്നും ആരംഭിച്ച യാത്ര സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായര്‍ നാളികേരം ഉടച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തകരുടെ ഈശ്വര പ്രാര്‍ത്ഥനയോടെ യാത്ര ആരംഭിച്ചു. ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ ചുറ്റി ഉച്ചയോടെ മന്‍ഹാട്ടണില്‍ എത്തി. വിഭവസമൃദ്ധമായ […]