ന്യൂയോര്‍ക്ക്: യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ജോണ്‍ ഓറോത്ത് (19) ആണ് മരിച്ചത്. ഫ്ലോറിഡയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ് വാനില്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പരിചയക്കാര് ആരോ ആണ് കൊലയ്ക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് എത്തുമ്പോള്‍ വാനിന്റെ എഞ്ചിന് സ്റ്റാര്‍ട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.
വാഷിങ്ടന്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്സിനാണ് വിജയം. അതേസമയം, ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയച്ചു കയറി. ഡമോക്രാറ്റ് സെനറ്റര്‍ കിര്സ്റ്റന് ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് […]
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു. യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. പഞ്ചാബില്‍നിന്നു യുഎസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു 2017 ജനുവരിയിലാണ് ഇന്ത്യന്‍ വംശജയായ നിക്കിയെ യു.എന്നിലെ […]
യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്ളോറന്‍സ് കൊടുങ്കാറ്റില്‍ അഞ്ച് മരണം. അമ്മയും കുഞ്ഞും ഉള്‍പ്പെടെയാണ് അഞ്ച് പേര് മരിച്ചത്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. വില്മിങ്ടണില് വീടിന് മുകളില്‍ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചത്. ദുരന്തബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വന്‍ മരങ്ങള്‍ കടപുഴകി വീണു. നദികള്‍ കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി. യുഎസിനെ ആശങ്കയിലാഴ്ത്തിയ ഫ്ലോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ […]
വില്‍മിങ്ടണ്‍: ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ശക്തമായ മഴയും കാറ്റും. കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും രൂക്ഷമായി നദികള്‍ കരകവിഞ്ഞു. പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. വന്‍ശക്തിയില്‍ ആഞ്ഞടിക്കുമെന്ന് കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍, വീണ്ടും അപകടകരമാം വിധം കൂടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോര്‍ത്ത് കാരലൈനയില്‍ പതിച്ചേക്കുമെന്നാണ് വിലിയരുത്തല്‍. ഇതേടര്‍ന്ന് നോര്‍ത്ത് കാരലൈനയിലെ 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്ക് […]
വില്‍മിങ്ടന്‍: യുഎസ് തീരത്തേക്ക് ഫ്ലോറന്‍സ് ചുഴലിക്കാറ്റ് വീശിയടിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കന്‍ സമയം ഇന്ന് രാത്രി വൈകി അല്ലെങ്കില്‍ നാളെ പുലര്‍ച്ചെ (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പകല്‍) കാരലൈന തീരത്തെത്തും. ഫ്ലോറന്‍സിന് നിലവില്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗമുണ്ട്. കാറ്റിന്റെ വേഗം ഇനിയും കൂടിയേക്കാം. കൂടാതെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പേമാരിയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. യുഎസിന്റെ കിഴക്കന്‍ തീരപ്രദേശത്തുനിന്ന് 15 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ക്കും പ്രവചനങ്ങള്‍ക്കും ചെവികൊടുക്കാതെ ഒട്ടേറെപ്പേര്‍ വീടുകളില്‍ […]
വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മരണസംഖ്യ ക്യാപിറ്റല്‍ ഗസറ്റും തങ്ങളുടെ വാര്‍ത്താ വെബ്സൈറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും […]
ഹ്യൂസ്റ്റന്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫോമാ ഇന്ന് വിവിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തന നിരതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നാളിതു വരേയും ഒരു ദ്വിവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കണ്വന്ഷന്, ലോക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫോമാ എന്ന മഹാസംഘടനക്കു നടത്താന്‍ പറ്റാത്തത് ഒരു വലിയ കുറവായി കാണുന്നു. ഫോമയുടെ സ്ഥാപക നഗരിയായ ഹ്യൂസ്റ്റനില്‍ സംഘടിപ്പിച്ച യോഗത്തിലും പ്രസ് മീറ്റിലും സംസാരിക്കുകയായിരുന്നു ഫോമയുടെ അടുത്ത ടേമിലേക്ക് പ്രസിഡന്റായി മല്‍സരിക്കുന്ന ജോണ്‍. സി. […]
ഹ്യൂസ്റ്റന്‍: മലയാള സാഹിത്യ കുലപതിയും ‘ശൈലി വല്ലഭന്’ എന്ന വിശേഷണത്തിനര്‍ഹനുമായ അപ്പന് തമ്പുരാന്റെ സ്മരണാര്‍ത്ഥം യുവമേള പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാരം അമേരിക്കന്‍ മലയാളി എഴുത്തുകാരനും ഹ്യൂസ്റ്റന്‍ നിവാസിയുമായ മാത്യു നെല്ലിക്കുന്നിന് സമ്മാനിച്ചു. കൊല്ലം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രമുഖ തമിഴ് ഭാഷാ സാഹിത്യകാരന് സുബ്രഭാരതി മണിയന് ആണ് പുരസ്കാരം നല്കി മാത്യു നെല്ലിക്കുന്നിനെ ആദരിച്ചത്. ഇദ്ദേഹം രചിച്ച ‘ അനന്തയാനം’ എന്ന നോവലിനാണ് അവാര്‍ഡ്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് അമേരിക്കയിലെത്തി ധനാഢ്യനായ ബിസിനസ്സുകാരനായി മാറുന്ന […]
കാലിഫോര്‍ണിയ: അമേരിക്കയില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി സ്വദേശിയായ സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകന് സിദ്ധാന്ത് (12)മകള്‍ സാച്ചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുങ്ങിപ്പോയ കാറും കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയന് ബാങ്ക് വൈസ് പ്രസിഡണ്ടാണ് സന്ദീപ്. ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോര്ട്ലാന്ഡില്നിന്നു സനോസെയിലേക്കു പോകുന്നതിനിടെയാണ് അപകടം. റോഡിനോടു ചേര്‍ന്നു കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു. […]