അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തു

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു.സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായിരിക്കുന്നത്. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്. കേരളത്തിലെ തോട്ടപ്പള്ളി കുടുംബാഗങ്ങളാണ് ഇവരെന്ന് പി.ടി.ഐ […]

യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: നാലുപേര്‍ക്ക് പരിക്ക്

യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: നാലുപേര്‍ക്ക് പരിക്ക്

  കാലിഫോർണിയ : വടക്കൻ കലിഫോർണിയയിൽ സാൻ‌ഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ നാലുപേർക്കു പരുക്കേറ്റു. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യചെയ്തുവെന്നാണ് പോലീസ് പറയുന്നത്.പരിക്കേറ്റവരില്‍ മുന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. 1700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി

ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കിം ജോങ് ഉന്‍; മേയില്‍ കൂടിക്കാഴ്ച്ച

ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കിം ജോങ് ഉന്‍; മേയില്‍ കൂടിക്കാഴ്ച്ച

വാഷിങ്ടണ്‍: വാഷിങ്ടൻ∙ കൂടിക്കാഴ്ച നടത്തുന്നതിനുള്ള ഉത്തരകൊറിയൻ ക്ഷണം സ്വീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ട്രപും തമ്മിൽ മേയിൽ കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസും ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷ ഉപദേഷ്ടാവും സംയുക്തമായാണു വിവരം അറിയിച്ചത്. ദക്ഷിണ കൊറിയൻ പ്രതിനിധികളുടെയും പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെയും നല്ലവാക്കുകളെ പ്രസിഡന്റ് ട്രംപ് അഭിനന്ദിക്കുന്നു. കിം ജോങ്ങുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് തയാറാണ്. ഉത്തര കൊറിയ ആണവപരീക്ഷണം നിർത്തിവയ്ക്കുന്നതിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ. […]

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉജ്ജ്വലമായി

ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉജ്ജ്വലമായി

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മിറ്റിയുടേയും പ്രവര്‍ത്തന വര്‍ഷത്തിന്റെയും ഉദ്ഘാടന പരിപാടികല്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി. ഫെബ്രുവരി 17ന് ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് തോമസ് കൊരട്ടിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്.കെ.സി.എസ്. സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍കയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ലിന്‍സി കരിമ്പിന്‍കാലായില്‍ സ്വാഗതമാശംസിച്ചു സംസാരിച്ചു. കെ.സി.സി. എന്‍.എ. പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ആശംസ പ്രസംഗത്തില്‍ ഇഇ വര്‍ഷം ജൂലൈ 19 മുതല്‍ […]

കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. സണ്ണി എഴുമറ്റൂരിന്റെ ”നിഗൂഢ തിയറികള്‍” പ്രകാശനം ചെയ്തു

കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ഡോ. സണ്ണി എഴുമറ്റൂരിന്റെ  ”നിഗൂഢ തിയറികള്‍” പ്രകാശനം ചെയ്തു

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്‌സ് ഫോറം അമേരിക്കയിലെ പ്രമുഖ ഗ്രന്ഥകാരനായ ഡോ. സണ്ണി എഴുമറ്റൂരിന്റെ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ”കണ്‍സ്പിറന്‍സി തിയറികള്‍” (നിഗൂഢ തത്ത്വങ്ങളും പ്രസ്ഥാനങ്ങളും) എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫെബ്രുവരി 25-ാം തീയതി ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ഭാഷാ സാഹിത്യസമ്മേളനത്തിലെ ഇപ്രാവശ്യത്തെ മുഖ്യ അജണ്ടയും ആകര്‍ഷണവും പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റനിലെ അനേകം എഴുത്തുകാരേയും സാംസ്‌കാരിക […]

വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹോപ് ഹിക്‌സ് രാജിവെക്കുന്നു

വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹോപ് ഹിക്‌സ് രാജിവെക്കുന്നു

  വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹോപ് ഹിക്‌സ് രാജിവെക്കുന്നു. ട്രംപിന്റെ അടുത്ത അനുയായിയായ ഹിക്‌സ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കമ്യൂണിക്കേഷന്‍ ഡയറക്ടറായി സ്ഥാനമേറ്റത്. യു.എസ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ റഷ്യന്‍ ഇടപെടലില്‍ മൊഴി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് ഹിക്‌സിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്. 2015ലാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ അംഗമാകുന്നത്. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ സ്ഥാപനത്തില്‍ മോഡലും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായിരുന്നു ഹിക്‌സ്. പിന്നീട് ആന്റണി സ്‌കാറാമൂച്ചിയുടെ ഒഴിവിലേക്കാണ് മുന്‍ മോഡല്‍ കൂടിയായ ഹിക്‌സ് […]

അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ സ്‌കൂളുകളിലെ വെടിവെപ്പ് തടയാന്‍ സാധിക്കുമെന്ന് ട്രംപ്

അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ സ്‌കൂളുകളിലെ വെടിവെപ്പ് തടയാന്‍ സാധിക്കുമെന്ന് ട്രംപ്

  വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്‌നപരിഹാരം. ഫ്‌ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ […]

ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ സ്‌കൂളില്‍ വെടിവെപ്പ്. കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് (19) എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തോക്കുമായി എത്തിയ നിക്കാളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്തെ് […]

ലോസ് ആഞ്ചലസ് സ്‌കൂളില്‍ വെടിവെപ്പ്; 12 വയസുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; രണ്ട് കുട്ടികളുടെ നില ഗുരുതരം

ലോസ് ആഞ്ചലസ് സ്‌കൂളില്‍ വെടിവെപ്പ്; 12 വയസുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; രണ്ട് കുട്ടികളുടെ നില ഗുരുതരം

  കാ​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ സ്കൂ​ളി​ല്‍ വെടിവെപ്പ്. പന്ത്രണ്ടുവയസുകാരിയാണ് വെടിവെപ്പ് നടത്തിയത്. വെ​ടി​വ​യ്പി​ൽ കൗ​മാ​ര​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​രമായി പ​രി​ക്കേ​റ്റു. വെ​സ്റ്റ്‌​ലേ​ക് ജി​ല്ല​യി​ലെ സാ​ൽ​വ​ദോ​ർ കാ​സ്ട്രോ മി​ഡി​ൽ സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. കുട്ടിയെ പൊലീസ് ക​സ്റ്റ​ഡി​യി​ലെടുത്തു.   കു​ട്ടി​യി​ൽ ​നി​ന്നും പൊലീ​സ് ആ​യു​ധ​വും പി​ടി​ച്ചെ​ടു​ത്തു. പ​തി​ന​ഞ്ചു​വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക്കും പെ​ൺ​കു​ട്ടി​ക്കു​മാ​ണ് വെടിയേറ്റത്. ആ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ലും പെ​ൺ​കു​ട്ടി​യു​ടെ ക​ണ​ങ്കൈ​യി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​തി​നൊ​ന്നി​നും 33 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നു പേ​ർ​ക്കു നി​സാ​ര​പ​രി​ക്കേ​റ്റു. വെ​ടി​വ​യ്പി​നു​ണ്ടാ​യ കാ​ര​ണം എ​ന്തെ​ന്ന് വ്യക്തമല്ല.

യുഎസിനെ തകര്‍ക്കാന്‍ ആണവ മിസൈല്‍ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരകൊറിയ; വെല്ലുവിളികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സിഐഎ തലവന്‍

യുഎസിനെ തകര്‍ക്കാന്‍ ആണവ മിസൈല്‍ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരകൊറിയ; വെല്ലുവിളികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സിഐഎ തലവന്‍

വാഷിങ്ടന്‍: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യുഎസിനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ ഉത്തരകൊറിയ നിര്‍മ്മിക്കുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവനാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉത്തരകൊറിയ ഉടന്‍ നിര്‍മിക്കുമെന്നും അതിന് വളരെ കുറച്ച് താമസം മാത്രമേ ഉണ്ടാകൂ എന്നും സിഐഎ തലവന്‍ മൈക് പോമ്പിയോ വ്യക്തമാക്കി. ഉത്തരകൊറിയയും കിം ജോങ് ഉന്നും ഉയര്‍ത്തുന്ന വെല്ലുവിളികളെ സിഐഎ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ മുഴുവന്‍ പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര […]