എച്ച്‌​-വണ്‍ ബി വിസാ പരിഷ്കാരം നിര്‍ത്തിവെച്ചു

എച്ച്‌​-വണ്‍ ബി വിസാ പരിഷ്കാരം നിര്‍ത്തിവെച്ചു

  വാഷിങ്​ടണ്‍: എച്ച്‌​-വണ്‍ ബി വിസാ പരിഷ്കാരം നിര്‍ത്തിവെച്ചു. എച്ച്‌​ വണ്‍ ബി വിസയില്‍ യു.എസിലേക്ക്​ വിവിധ ജോലികള്‍ക്കും മറ്റുമായി വന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക്​ ആശ്വാസമാണ്​ പുതിയ നീക്കം. 6 വര്‍ഷ കാലാവധിയില്‍ കൂടുതല്‍ ജോലി ചെയ്യാനായി താല്‍പര്യപ്പെടുന്ന ടെക്കികളടക്കമുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് സര്‍കാര്‍ തീരുമാനം​. വ്യവസ്​ഥകളില്‍ മാറ്റം വരുത്തി എച്ച്‌​-വണ്‍ ബി വിസയുള്ളവരെ കാലവധിക്ക്​ ശേഷം രാജ്യം വിട്ട്​ പോകുന്നതിന്​ നിര്‍ബന്ധിതരാക്കാന്‍ യു.എസ്​ സിറ്റിസണ്‍ഷിപ്പ്​ ആന്‍ഡ്​ എമിഗ്രേഷന്‍ സര്‍വീസിന് പദ്ധതിയില്ലെന്നും വിസാ കാലാവധി […]

ന്യൂയോര്‍ക്കില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 12 മരണം

ന്യൂയോര്‍ക്കില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 12 മരണം

  ന്യൂയോര്‍ക്ക്: യുഎസിലെ ബ്രോണ്‍ക്‌സ് ബോറോയില്‍ ജനവാസകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. 12 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചതില്‍ നവജാത ശിശുവും ഉള്‍പ്പെടുന്നു. മേയറുടെ മാധ്യമസെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യഴാഴ്ച രാത്രി 7.30 ഓടെ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഒന്നു മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി സിറ്റി ഫയര്‍ കമ്മീഷണര്‍ ഡാനിയേല്‍ നിഗ്രോ പറയുന്നു. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നും മേയറുടെ വക്താവ് എറിക് ഫിലിപ്പ്‌സ് പറയുന്നു. അഗ്‌നിശമനസേനയുടെ 160 […]

യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന് സ്മാരകം ഒരുങ്ങുന്നു

യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന് സ്മാരകം ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്‌ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്റെ പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും. മലയാളികളായ വെസ്‌ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്‌ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു […]

ഷെറിൻ മാത്യൂസിന്റെ മരണം; വളർത്തമ്മ സിനിയും പൊലീസ് പിടിയിൽ

ഷെറിൻ മാത്യൂസിന്റെ മരണം; വളർത്തമ്മ സിനിയും പൊലീസ് പിടിയിൽ

  ടെക്സസ്: മൂന്നുവയസുകാരി ഷെറിൻ മാത്യൂസ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുട്ടിയുടെ വളർത്തമ്മ സിനി മാത്യൂസും പൊലീസ് പിടിയിൽ. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റമാണ് സിനിക്ക് മേൽ ചുമത്തിയത്. വളർത്തച്ഛൻ വെസ്ലി മാത്യു നേരത്തേ പിടിയിലായിരുന്നു. വെസ്ലിയുടെയും സിനിയുടെയും മൊഴികളിൽ വൈരുദ്ധ്യം വന്നതോടെയാണ് പൊലീസ് സിനിയെയും സംശയിച്ചത്. ഷെറിനെ വീട്ടിൽ ഒറ്റയ്ക്ക് ആക്കിയ ശേഷം സ്വന്തം മകളുമായി സിനി പുറത്ത് ഭക്ഷണം കഴിക്കാൻ പോയെന്നാണ് പൊലീസിന്റെ വിശദീകരണം. മനഃപൂർവ്വം കുട്ടിയെ അപായപ്പെടുത്തുകയും ഉപേക്ഷിക്കുകയുമാണ് സിനി ചെയ്തതെന്നാണ് അന്വേഷണ […]

യുഎസിലെ ടെക്‌സാസില്‍ പള്ളിയില്‍ വെടിവെപ്പ്; 26 പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ടെക്‌സാസില്‍ പള്ളിയില്‍ വെടിവെപ്പ്; 26 പേര്‍ കൊല്ലപ്പെട്ടു

  ഡെവിന്‍ പാട്രിക് കെല്ലി വാഷിങ്ടന്‍: യുഎസിലെ തെക്കന്‍ ടെക്‌സസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സാന്‍ അന്റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് ആണ് സംഭവം. ഇവിടെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. പ്രാര്‍ഥന നടക്കുമ്പോള്‍ പള്ളിക്കകത്തേക്ക് നടന്ന് കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഒട്ടേറെ പേരെ സ്ഥലത്തുനിന്ന് […]

ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി; വീഴ്ച സംഭവിച്ചത് ജീവനക്കാരനില്‍ നിന്ന്

ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി; വീഴ്ച സംഭവിച്ചത് ജീവനക്കാരനില്‍ നിന്ന്

വാഷിങ്ടണ്‍: നാല്‍പത് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി. ട്വിറ്ററില്‍ ജോലിചെയ്യുന്ന ജീവനക്കാരിലൊരാള്‍ കരുതിക്കൂട്ടി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണു സംഭവമെന്നു ട്വിറ്റര്‍ കമ്പനി വ്യക്തമാക്കി. പ്രസിഡന്റിന്റെ അക്കൗണ്ട് ട്വിറ്ററില്‍നിന്ന് 11 മിനിറ്റാണ് അപ്രത്യക്ഷമായത്. പ്രാദേശിക സമയം വൈകിട്ടു നാലുമണിക്കാണ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായത്. @realDonaldTrump എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തിരയുമ്പോള്‍ പേജ് നിലവിലില്ല എന്ന സന്ദേശമായിരുന്നു കിട്ടിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയും അഭ്യൂഹങ്ങളും പ്രചരിച്ചു. എന്താണു നടന്നതെന്നു […]

അമേരിക്കയിലെ കൊളറാഡോയില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു  

അമേരിക്കയിലെ കൊളറാഡോയില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു  

അമേരിക്കയിലെ കൊളറാഡോയില്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 തോടെയാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവര്‍ രണ്ടു പേരും പുരുഷന്മാരാണ്. അക്രമികള്‍ നിര്‍ത്താതെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനക്കൂട്ടത്തിന് നേരേ വാഹനമോടച്ചുകയറ്റിയായിരുന്നു ആക്രമണം.

അമേരിക്കയില്‍ ഭീകരാക്രമണം

അമേരിക്കയില്‍ ഭീകരാക്രമണം

  യുഎസിലെ മന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ വാഹനം ഇടിച്ച് കയറ്റി ആക്രമണം. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. വേള്‍ഡ് ട്രേഡ് സ്മാരകത്തിന് സമീപത്തായാണ് ആക്രമണം ഉണ്ടായത്. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം 3.15ഓടെയായിരുന്നു ആക്രമണം. കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. വാഹനത്തില്‍ നിന്ന് ഐസ് അനുകൂല ലേഖനങ്ങളും പതാകയും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്ന ഉസ്ബക്കിസ്ഥാൻ കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയത്.ട്രക്ക് […]

ഷെറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ; വെസ്‌ലിയുടെ മൊഴിയില്‍ വീണ്ടും സംശയം

ഷെറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ; വെസ്‌ലിയുടെ മൊഴിയില്‍ വീണ്ടും സംശയം

ടെക്‌സസ്: യുഎസിലെ വടക്കന്‍ ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ ബബിതാ കുമാരി. ഇതോടെ പിതാവ് വെസ്‌ലി മാത്യൂസിന്റെ മൊഴിയില്‍ പൊലീസിന് വീണ്ടും സംശയം ഉടലെടുത്തു. കുട്ടിക്ക് പോഷകക്കുറവുള്ളതിനാല്‍ ഇടയ്ക്കിടെ പാല്‍ നല്‍കാറുണ്ടെന്നാണ് പിതാവ് വെസ്‌ലി മാത്യൂസ് പൊലീസില്‍ മൊഴി നല്‍കിയിത്. സംഭവദിവസം പുലര്‍ച്ചെ മൂന്നിനു പാലു കുടിക്കാതിരുന്നതിനാല്‍ പുറത്തിറക്കി നിര്‍ത്തുകയും പിന്നീട് കാണാതാകുകയും ചെയ്തുവെന്നും വെസ്‌ലിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിക്ക് ഇത്തരത്തിലുള്ള യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് അനാഥാലയ ഉടമ ബബിതാ […]

യുഎസില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

യുഎസില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

ഹൂസ്റ്റണ്‍: യുഎസില്‍ കാണാതായ, മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. ടെക്‌സാസില്‍ 15 ദിവസം മുമ്പാണ് ഷെറിനെ കാണാതായത്. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന  മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണു […]