യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

  വാഷിങ്ടന്‍: യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കൊറിയയെ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കാണ് മറുപടി നല്‍കിയിരിക്കുന്നത്. മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. ഭരണത്തലവന്‍ കിം ജോങ് ഉന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തരകൊറിയന്‍ സൈനിക വക്താവും പറഞ്ഞു. മിസൈല്‍ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കൊറിയയെ മുന്‍കൂട്ടി […]

കുടിയേറ്റക്കാര്‍ക്ക് ആദ്യ അഞ്ചുവര്‍ഷം ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ട്രംപ്

കുടിയേറ്റക്കാര്‍ക്ക് ആദ്യ അഞ്ചുവര്‍ഷം ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ട്രംപ്

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യ അഞ്ചുവര്‍ഷം ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിവാര റേഡിയോ പരിപാടിയിലൂടെ യൊണ് ട്രംപ് ഇക്കാര്യമറിയിച്ചത്. അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ആ​ദ്യ അ​ഞ്ചു​വ​ർ​ഷം ക്ഷേ​മ​ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ല.രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്​ ത​ട​യാ​ൻ യോ​ഗ്യ​ത അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കു​ടി​യേ​റ്റ​ന​യം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇനി മുതല്‍ ആദ്യ അഞ്ച് വര്‍ഷത്തെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ട്രംപ്

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇനി മുതല്‍ ആദ്യ അഞ്ച് വര്‍ഷത്തെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ട്രംപ്

വാഷിംങ്ടണ്‍ : ഇനി മുതല്‍ അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ കുടിയേറ്റ നിയമപരിഷ്‌കാരത്തെ കുറിച്ച് ട്രംപ് സൂചന നല്‍കിയത്. പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഇനി മുതല്‍ അമേരിക്കയിലെത്തുന്നവര്‍ക്ക് ആദ്യത്തെ അഞ്ചു വര്‍ഷം ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കണമെന്നില്ല. ഇന്നലെയോ കുറച്ച് കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു […]

യുഎസില്‍ ഉപരിപഠനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

യുഎസില്‍ ഉപരിപഠനം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

വാഷിങ്ടണ്‍ : അമേരിക്കയിലെ സുരക്ഷിതത്വത്തേക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷമുണ്ടായ സ്ഥിതിഗതികളാണ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്റെ (ഐ.ഐ.ഇ. ) സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ സുരക്ഷത്വത്തെ കുറിച്ച് ഏറ്റവും അധികം ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.ട്രംപ് മുസ്ലിം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നത് താല്‍കാലികമായി തടഞ്ഞുവെച്ചിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനം […]

ഉത്തരകൊറിയയുടെ കാര്യത്തില്‍ യുഎസിന്റെ ക്ഷമ നശിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്

ഉത്തരകൊറിയയുടെ കാര്യത്തില്‍ യുഎസിന്റെ ക്ഷമ നശിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ്

  വാഷിങ്ടണ്‍: ആണവ പരീക്ഷണങ്ങള്‍ നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയുടെ കാര്യത്തില്‍ യുഎസിന്റെ ക്ഷമ നശിച്ചുവെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് വ്യക്തമാക്കി. ഈ വര്‍ഷം അവസാനം ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാമെന്ന് ഉറപ്പു നല്‍കി. ഉത്തരകൊറിയയ്‌ക്കെതിരായ നടപടിയില്‍ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും മൂണ്‍ പറഞ്ഞു. എന്നാല്‍, കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള സംയുക്ത […]

ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം: ഇന്‍ഫോസിസിന്റെ അമേരിക്കയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി

ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം: ഇന്‍ഫോസിസിന്റെ അമേരിക്കയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി

ബംഗളൂരു: ഐടി ഭീമനായ ഇന്‍ഫോസിസിന്റെ അമേരിക്കയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി. ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നതായി ആരോപിച്ചാണ് നടപടി. ദക്ഷിണേഷ്യക്കാരല്ലാത്ത ജീവനക്കാരോട് വംശീയമായ വിവേചനം കാട്ടുന്നതായി ആരോപിച്ച് ഇന്‍ഫോസിസ് ജീവനക്കാരിയായ എറിക് ഗ്രീന്‍ എന്ന അമേരിക്കക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ടെക്‌സസിലെ ഒരു ജില്ലാ കോടതിയിലാണ് ജൂണ്‍ 19ന് പരാതി നല്‍കിയത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ നായിക്, ബിനോദ് ഹംപാപുര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനം ആരോപിച്ച് പരാതി നല്‍കിയത്. ഇവരെ വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദേശീയത, വംശീയത […]

വിര്‍ജീനിയയിലെ വെടിവെപ്പ്; യു.എസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

വിര്‍ജീനിയയിലെ വെടിവെപ്പ്; യു.എസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയയില്‍ ബേസ് ബാള്‍ പരിശീലനത്തിനിടെ വെടിവെപ്പ്. യു.എസ് ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. യൂജിന്‍ സിംസണ്‍ സ്റ്റേഡിയം പാര്‍ക്കില്‍ പിരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ പ്രകോപനം കൂടാതെയാണ് അക്രമി നിറയൊഴിച്ചത്. ഇല്ലിനോയ്ഡ് സ്വദേശിയും 66കാരനുമായ ജയിംസ് ടി. ഹോങ്കിങ്‌സനാണ് തുരുതുരാ നിറയൊഴിച്ചതെന്ന് പൊലീസ് കണ്ടെത്തി. പൊലീസുമായുള്ള ഏറ്റുമുട്ടില്‍ പിന്നീട് അക്രമി കൊല്ലപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോടും എതിര്‍പ്പ് പുലര്‍ത്തുന്ന വ്യക്തിയാണ് ജയിംസ് എന്ന് ഇയാളുടെ ട്വിറ്റര്‍ […]

കുടിയേറ്റക്കാർക്ക്​ വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന്​ വീണ്ടും യു.എസ്​ അപ്പീൽ കോടതിയുടെ വിലക്ക്

കുടിയേറ്റക്കാർക്ക്​ വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന്​ വീണ്ടും യു.എസ്​ അപ്പീൽ കോടതിയുടെ വിലക്ക്

  വാഷിങ്ടൺ: ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിസ നിരോധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് വീണ്ടും യു.എസ് അപ്പീൽ കോടതിയുടെ വിലക്ക്. യാത്രാനിരോധനവുമായി ബന്ധപ്പെട്ട ഫെഡറൽ  കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നൽകിയ ഹര്‍ജിയിലാണ്, ട്രംപിന്റെ ഉത്തരവ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതി വിലക്കേർപ്പെടുത്തിയത്. മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന്റേതാണ് ഏകകണ്ഠ തീരുമാനം. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി, കുടിയേറ്റമെന്നത് പ്രസിഡന്റിന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, […]

മോദിയുടെ യുഎസ് സന്ദര്‍ശനം 25ന്; ട്രംപുമായി കൂടിക്കാഴ്ച നടത്തും

മോദിയുടെ യുഎസ് സന്ദര്‍ശനം 25ന്; ട്രംപുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. ജൂണ്‍ 25, 26 തീയതികളിലാണു മോദിയുടെ യുഎസ് സന്ദര്‍ശനം. ട്രംപ് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. ഇരു നേതാക്കളും മുമ്പ് പലവട്ടം ഫോണില്‍ സംസാരിച്ചിരുന്നു. ജൂണ്‍ 26 ന് ഇരുവരും നേരിട്ടു കൂടിക്കാഴ്ച നടത്തും. പാരിസ് ഉച്ചകോടിയില്‍നിന്നു യുഎസ് പിന്മാറിയതും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ മോശമായി പരാമര്‍ശിച്ചതും നിലനില്‍ക്കെയാണു മോദിയുടെ സന്ദര്‍ശനം. കാലാവസ്ഥ സംരക്ഷണം ഇന്ത്യയുടെ പാരമ്പര്യവും ധര്‍മ്മവുമാണെന്നും പാരിസ് […]

ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക

ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന്​ സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക

വാഷിങ്ടൺ: ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക.  അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇക്കാര്യം ആവശ്യപ്പെട്ടത്.  യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ആണ് ഇൗ ആവശ്യമുന്നയിച്ചത്. ‘‘ഖത്തറിനെതിരായ നടപടികൾ മയപ്പെടുത്തണമെന്ന് അമേരിക്ക, സൗദിയോടും യു.എ.ഇയോടും ബഹ്റൈനോടും ഇൗജിപ്തിനോടും ആവശ്യപ്പെടുന്നു. ഇത് കനത്ത മാനുഷിക പ്രത്യാഘാതങ്ങൾക്കിടയാക്കും. മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഐഎസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. അതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ […]

1 3 4 5 6 7 19