കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു; വിശ്വാസവോട്ട് നേടി കുമാരസ്വാമി

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു; വിശ്വാസവോട്ട് നേടി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷമാണ് ഇറങ്ങിപ്പോക്ക്. അതേസമയം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി സര്‍ക്കാരിന് കഴിഞ്ഞു. ഇറങ്ങിപോകുന്നവര്‍ പോകട്ടെയെന്ന് കുമാരസ്വാമി പറഞ്ഞു. ജനതാദള്‍ വഞ്ചകരാണെന്നും ഇനി തന്റെ പോരാട്ടം അവര്‍ക്കെതിരെയാണെന്നും യെദ്യൂരപ്പ സഭയില്‍ പറഞ്ഞു. കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതില്‍ ഡി.കെ ശിവകുമാര്‍ ഭാവിയില്‍ ദു:ഖിക്കേണ്ടിവരുമെന്നും യെദ്യൂരപ്പ സഭയില്‍ പറഞ്ഞു. നൂറില്‍ 99 പേരും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ട്. നിങ്ങളുടെ രാഷ്ട്രീയഭാവി അവസാനിപ്പിക്കുന്നവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ […]

കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് സഭ

കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്‌സ് സഭ

ചെങ്ങന്നൂര്‍: കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണം ഓര്‍ത്തഡോക്‌സ് സഭ നിരസിച്ചു.ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്ക് വരാനായിരുന്നു ക്ഷണം.അങ്ങോട്ട് വന്ന് കാണാനാകില്ലെന്ന് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് അറിയിച്ചു.

കേരളാകോണ്‍ഗ്രസ് വോട്ട് വേണ്ടെന്ന് പറയുന്നവര്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍: കെ എം മാണി

കേരളാകോണ്‍ഗ്രസ് വോട്ട് വേണ്ടെന്ന് പറയുന്നവര്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍: കെ എം മാണി

ചെങ്ങന്നൂര്‍: കേരളാകോണ്‍ഗ്രസ് വോട്ട് വേണ്ടെന്ന് പറയുന്നവര്‍ രാഷ്ട്രീയ തിമിരം ബാധിച്ചവരെന്ന് കെഎം മാണി. കേരളാ കോണ്‍ഗ്രസിന്റെ ശക്തിയറിയാന്‍ ചെങ്ങന്നൂര്‍ക്ക് നോക്കണമെന്നും പ്രചരണ പൊതുയോഗത്തിനെത്തിയ മാണി വെല്ലുവിളിച്ചു. മാണി യുഡിഎഫില്‍ തന്നെ തിരിച്ചെത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പിന്തുണ വലിയ ശക്തിയെന്ന് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും പറഞ്ഞു.

ചെങ്ങന്നൂര്‍: പരസ്യ പ്രചാരണം നാളെ സമാപിക്കും

ചെങ്ങന്നൂര്‍: പരസ്യ പ്രചാരണം നാളെ സമാപിക്കും

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങും. നാളത്തെ കൊട്ടിക്കലാശം കൊഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശിക നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ഇന്ന് വൈകിട്ടോടെ സമാപിക്കും. കുടുബയോഗങ്ങള്‍ വഴിയും വീടുകയറിയും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവസാന മണിക്കൂറുകളിലും സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും.

കര്‍ണ്ണാടക; കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണ്ണാടക; കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. എന്നാല്‍ ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സര്‍ക്കാര്‍ സഭയിലെത്തിയപ്പോളുളള ആകാംക്ഷ ഇന്നില്ല. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. 104 അംഗങ്ങളുളള ബിജെപി തത്കാലം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നസ്വരങ്ങളും പ്രകടമല്ല. അതുകൊണ്ടെല്ലാം വിശ്വാസം തേടുക എളുപ്പമായേക്കും കുമാരസ്വാമിക്ക്. ഞങ്ങളുടെ എംഎല്‍എമാര്‍ വാങ്ങാനും വില്‍ക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാരിനെ നയിക്കാന്‍ […]

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്എന്‍ഡിപി യോഗം ഇന്ന് നിലപാട് പ്രഖ്യാപിക്കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്എന്‍ഡിപി യോഗം ഇന്ന് നിലപാട് പ്രഖ്യാപിക്കും

  ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നത് സംബന്ധിച്ച് എസ്എന്‍ഡിപി യോഗം നിലപാട് ഇന്ന് പ്രഖ്യാപിക്കും. രാവിലെ പത്തിന് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ഇതുവരെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ബിഡിജെഎസ് എന്‍ഡിഎയുമായി നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. എല്‍ഡിഎഫിനാണ് ചെങ്ങന്നൂരില്‍ മുന്‍കൈ എന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത് ആണെന്നും […]

കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; വന്‍ പ്രതിഷേധത്തിനൊരുങ്ങി ബിജെപി

കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; വന്‍ പ്രതിഷേധത്തിനൊരുങ്ങി ബിജെപി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസിലെ എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്കുമാറാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും. 34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനും വീതംവെച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം സത്യപ്രതിജ്ഞ ചെയ്യാനും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് വിശ്വാസവോട്ടെടുപ്പിനു ശേഷം നടത്താനുമാണ് തീരുമാനം. ബാക്കിയുള്ള മന്ത്രിമാെ?യും വകുപ്പുകളും വൈകാതെ ചേരുന്ന കോഓഡിനേഷന്‍ കമ്മിറ്റിയോഗത്തില്‍ തീരുമാനിക്കും.വിധാന്‍ […]

കണ്ണൂരില്‍ സിപിഐഎം ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു; ബിജെപി ഓഫീസിന് നേരെ ബോംബേറ്

കണ്ണൂരില്‍ സിപിഐഎം ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു; ബിജെപി ഓഫീസിന് നേരെ ബോംബേറ്

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. സിപിഐഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ഷിനുവിന് വെട്ടേറ്റത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷിനുവിന് വെട്ടേറ്റ് അല്‍പസമയത്തിനകം ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റു. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനുനേരെ സ്റ്റീല്‍ബോംബ് എറിഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ […]

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണയ്ക്കും. കേരള കോണ്‍ഗ്രസ് ഉപസമിതി യോഗമാണ് തീരുമാനം എടുത്തത്. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ക്ഷണിക്കും. മുന്നണിപ്രവേശം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കെ.എം മാണി വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ കെ.എം.മാണിയെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. ഈ കൂടിക്കാഴ്ച്ചയാണ് തീരുമാനത്തിന് കാരണം. കേരള കോണ്‍ഗ്രസ് മുന്നണി ബന്ധം വിച്ചേദിച്ച ശേഷം ആദ്യമായാണ് കെ.എം.മാണിയെ കാണാന്‍ യു ഡി എഫ് നേതാക്കള്‍ […]

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം മൂന്നുമാസം തികയ്ക്കില്ലെന്ന് സദാനന്ദ ഗൗഡ

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം മൂന്നുമാസം തികയ്ക്കില്ലെന്ന് സദാനന്ദ ഗൗഡ

ബംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെ, ഭൂരിപക്ഷമുണ്ടാക്കാനുളള ശ്രമങ്ങള്‍ തത്കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. അതിനിടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ തന്നെ പാര്‍പ്പിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിനിപ്പോഴും വിശ്വാസമുണ്ട്. പതിനാല് പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കയ്യില്‍ വരുമെന്ന കണക്കുകൂട്ടലുണ്ട്. ആദ്യ ചുവട് പാളി. കുമാരസ്വാമി മുഖ്യമന്ത്രിയാവുകയാണ്. ബുധനാഴ്ച […]

1 2 3 357