പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്‌ച നടത്തി

പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്‌ച നടത്തി

തൊടുപുഴ: പാലാ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി.ജെ ജോസഫുമായി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനിറ്റ് മാത്രമായിരുന്നു കൂടിക്കാഴ്ച നീണ്ടു നിന്നത്. ജോസഫ് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്തതായി ജോസ് ടോം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസിലെ ഭിന്നത പരിഹരിച്ച് എല്ലാവരെയും കൂടെ നിർത്താനുള്ള നീക്കങ്ങളാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്നും നടത്തുന്നത്. ഒന്നിച്ച് നിന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലത്തെ […]

അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനിൽക്കരുത്;മരടിലെ ഫ്ലാറ്റ് പൊളിക്കണം; കോടതി വിധിയെ അനുകൂലിച്ച് വി എസ്

അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനിൽക്കരുത്;മരടിലെ ഫ്ലാറ്റ് പൊളിക്കണം; കോടതി വിധിയെ അനുകൂലിച്ച് വി എസ്

തിരുവനന്തപുരം : മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. വിധി രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനിൽക്കരുത്. ഫ്ലാറ്റ് നിർമ്മാതാക്കളെ  കരിമ്പട്ടികയിൽപ്പെടുത്തണം. വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നടപടി എടുക്കണമെന്നും വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. […]

69 ൻ്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഘോഷമാക്കാൻ ബിജെപി

69 ൻ്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഘോഷമാക്കാൻ ബിജെപി

  ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം ജന്മദിനം. ഇന്നത്തെ ദിനം അമ്മയോടൊപ്പം ചെലവഴിക്കാൻ നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി. ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ ഡാമിൽ സംഘടിപ്പിക്കുന്ന നമാമി ദേവി നര്‍മ്മദാ മഹോത്സവത്തിലും മോദി പങ്കെടുക്കും. ഇന്നലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇന്ന് 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ സപ്ത എന്ന സേവന പരിപാടിയിലൂടെ ബിജെപി ആഘോഷിക്കുകയാണ്. ഇതിന് മുന്നോടിയായി […]

‘ബണ്ട് തകര്‍ന്നതില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്’; ഐസക്കിനെ പരോക്ഷമായി വിമർശിച്ച് ജി.സുധാകരൻ

‘ബണ്ട് തകര്‍ന്നതില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്’; ഐസക്കിനെ പരോക്ഷമായി വിമർശിച്ച് ജി.സുധാകരൻ

ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിനെതിരേ പരോക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. മടവീഴ്ചയുണ്ടായ കൈനകരി കനകാശ്ശേരി പാടശേഖരത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നേരത്തേ മട കെട്ടിയിരുന്നു. ഇതു പരാമര്‍ശിച്ചായിരുന്നു സ്വകാര്യ ചടങ്ങിൽ ജി. സുധാകരന്റെ വിമർശനം. മട കെട്ടാൻ തോട്ടപ്പള്ളിയില്‍ നിന്നുള്ള കടല്‍ മണ്ണാണ് ഉപയോഗിച്ചത്. എന്നാൽ അടുത്തിടെ ഈ ബണ്ട് ഒലിച്ചു പോയി. ”കുട്ടനാട് കൈനകരിയില്‍ ബണ്ട് തകര്‍ന്നതില്‍ ചിലര്‍ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. എനിക്ക് സന്തോഷം ഇല്ല. കടല്‍ മണ്ണു കൊണ്ട് കുട്ടനാട്ടില്‍ ബണ്ട് […]

കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം:  തുഷാര്‍ വെള്ളാപ്പള്ളി  

കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം:  തുഷാര്‍ വെള്ളാപ്പള്ളി  

കൊച്ചി: തന്നെ ചെക്ക് കേസില്‍ കുടുക്കിയത് സിപിഎം ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ ആരോപണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തനിക്കെതിരായ കേസിന് പിന്നില്‍ സിപിഎം അല്ല. കേസ് കൊടുത്ത നാസിലിന് പിന്നില്‍ ആരാണ് ഉള്ളതെന്ന് അറിയാമെന്നും തുഷാര്‍ പറഞ്ഞു. അജ്മാന്‍ കോടതി ചെക്ക് കേസ് തള്ളിയതിനെ തുര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു തുഷാര്‍. മുഖ്യമന്ത്രിയടക്കം കക്ഷി രാഷ്ട്രീയം മറന്ന് തന്നെ സഹായിക്കുകയാണ് ചെയ്തത്. നാസില്‍ ജയിലില്‍ പോകണം […]

തുഷാര്‍ വെള്ളാപ്പള്ളി കൊച്ചിയിലെത്തി; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

തുഷാര്‍ വെള്ളാപ്പള്ളി കൊച്ചിയിലെത്തി; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

കൊച്ചി: യു.എ.ഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജയില്‍ മോചിതനായി കൊച്ചിയിലെത്തി. ഒന്നര ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് തുഷാറിന് ജാമ്യം ലഭിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തുഷാറിന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. തുഷാറിന്റെ പേരില്‍ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസ് അജ്മാന്‍ കോടതി തള്ളിയിരുന്നു. എയര്‍ പോര്‍ട്ടില്‍ എത്തിയ തുഷാര്‍ ആലുവയില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗത്തില്‍ പങ്കെടുക്കും. കേസിന്റെ ഭാഗമായി തുഷാറിന്റെ പാസ്പോര്‍ട്ട് അജ്മാന്‍ കോടതി […]

മരട് ഫ്ളാറ്റ് കേസ്; സുപ്രീംകോടതി വിധിയെ പിന്തുണച്ച് സിപിഐ ജില്ലാ സെക്രട്ടറി

മരട് ഫ്ളാറ്റ് കേസ്; സുപ്രീംകോടതി വിധിയെ പിന്തുണച്ച് സിപിഐ ജില്ലാ സെക്രട്ടറി

കൊച്ചി: മരടിലെ ഫ്ളാറ്റ് കേസിൽ സുപ്രീംകോടതി വിധിക്ക് പിന്തുണയുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. ഏത് നിയമവും ലംഘിക്കാമെന്ന് കരുതുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതിയുടെ വിധിയുടെ അന്തസത്ത ഉൾക്കൊണ്ടേ മുന്നോട്ടു പോകാൻ കഴിയൂ എന്നും രാജു വ്യക്തമാക്കി. കേസിലെ യഥാർത്ഥ കുറ്റക്കാരായ ഫ്ളാറ്റ് നിർമ്മാതാക്കളെയാണ് നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ളാറ്റ് പൊളിക്കാനുള്ള വിധിക്കെതിരെ സിപിഎം, ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയപ്പോഴാണ് സിപിഐ ജില്ലാ സെക്രട്ടറി വ്യത്യസ്ത നിലപാടെടുത്തിരിക്കുന്നത്. […]

ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. […]

മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ; നിയമപരമായത് എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി

മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ; നിയമപരമായത് എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി

കൊച്ചി: ഒഴിഞ്ഞുപോകാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ  മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയും  രംഗത്ത്. രാവിലെ ഫ്ലാറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി. ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂര്‍ണ്ണ പിന്തുണ നൽകി. ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകി. നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ […]

മോദിയുടെ ജന്മദിനാഘോഷം; ആശുപത്രി തൂത്തുവാരി അമിത് ഷായും നേതാക്കളും

മോദിയുടെ ജന്മദിനാഘോഷം; ആശുപത്രി തൂത്തുവാരി അമിത് ഷായും നേതാക്കളും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെ പി നേതാക്കള്‍ ദില്ലിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച സേവാസപ്താഹം പദ്ധതിയുടെ ഭാഗമായി ആയിരുന്നു ശുചീകരണം. ഈ മാസം 17നാണ് മോദിയുടെ ജന്മദിനം. “നമ്മുടെ പ്രധാനമന്ത്രി തന്‍റെ ജീവിതം തന്നെ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ്. അദ്ദേഹം ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ഞങ്ങള്‍ സേവാസപ്താഹമായി ആഘോഷിക്കുന്നത്.” അമിത് ഷാ പറഞ്ഞു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി […]