ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. […]

മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ; നിയമപരമായത് എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി

മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ; നിയമപരമായത് എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി

കൊച്ചി: ഒഴിഞ്ഞുപോകാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ  മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയും  രംഗത്ത്. രാവിലെ ഫ്ലാറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി. ഫ്ലാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂര്‍ണ്ണ പിന്തുണ നൽകി. ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകി. നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ […]

മോദിയുടെ ജന്മദിനാഘോഷം; ആശുപത്രി തൂത്തുവാരി അമിത് ഷായും നേതാക്കളും

മോദിയുടെ ജന്മദിനാഘോഷം; ആശുപത്രി തൂത്തുവാരി അമിത് ഷായും നേതാക്കളും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെ പി നേതാക്കള്‍ ദില്ലിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച സേവാസപ്താഹം പദ്ധതിയുടെ ഭാഗമായി ആയിരുന്നു ശുചീകരണം. ഈ മാസം 17നാണ് മോദിയുടെ ജന്മദിനം. “നമ്മുടെ പ്രധാനമന്ത്രി തന്‍റെ ജീവിതം തന്നെ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ്. അദ്ദേഹം ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ഞങ്ങള്‍ സേവാസപ്താഹമായി ആഘോഷിക്കുന്നത്.” അമിത് ഷാ പറഞ്ഞു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി […]

മരടിൽ സര്‍ക്കാര്‍ ഇരയ്‍ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മരടിൽ സര്‍ക്കാര്‍ ഇരയ്‍ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

  കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരയ്‍ക്കൊപ്പമാണോ അതോ വേട്ടക്കാരനൊപ്പമാണോ. എന്തുകൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മരടിലെ ഫ്ലാറ്റുടമകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള തീരുമാനം തെറ്റാനാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി മുഖേന സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കണം. സുപ്രീംകോടതിയോട് സബ് കമ്മിറ്റി റിപ്പോര്‍ട്ട് പിൻവലിക്കാനുള്ള അനുവാദം തേടണം. എന്തിനാണ് സര്‍ക്കാര്‍ […]

മാതൃകാപരമായ പ്രവർത്തനമെന്ന് വിലയിരുത്തൽ; പി കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയിൽ

മാതൃകാപരമായ പ്രവർത്തനമെന്ന് വിലയിരുത്തൽ; പി കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയിൽ

പാലക്കാട്: ഡി വൈ എഫ് ഐ പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സസ്പെൻഷനിൽ ആയിരുന്ന ഷൊർണൂർ എം എൽ എ പി.കെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മിറ്റിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയ ശുപാർശ സംസ്ഥാനസമിതി അംഗീകരിച്ചു. പി കെ ശശിയെ തിരിച്ചെടുക്കാൻ ജില്ലാകമ്മിറ്റി ശുപാർശ ചെയ്തത് കഴിഞ്ഞമാസം ആയിരുന്നു. കോടിയേരി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് ശുപാർശ ചെയ്തത്. ശുപാർശ സംസ്ഥാനനേതൃത്വം അംഗീകരിച്ചു. ശശിയെ തിരിച്ചെടുക്കുന്നതിൽ ജില്ലാ കമ്മിറ്റിയിലെ […]

‘പാലായില്‍ കാപ്പന്‍ തരംഗം’; ജോസ് ടോമിന് ജനകീയ മുഖമില്ല; പിന്തുണയുമായി വെള്ളാപ്പള്ളി

‘പാലായില്‍ കാപ്പന്‍ തരംഗം’; ജോസ് ടോമിന് ജനകീയ മുഖമില്ല; പിന്തുണയുമായി വെള്ളാപ്പള്ളി

ആലപ്പുഴ: പാലാ ഉപതെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. പാലായിലെ സാമുദായ അംഗങ്ങള്‍ക്കിടയിലും ഇതേ വികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്  ജനകീയ മുഖമില്ലെന്നും ജോസ് ടോമിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി നിഷ  ജോസ് കെ മാണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം […]

ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഐഎൻഎക്‌സ് മീഡിയ കേസിൽ പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ പകപോക്കലിന് ഇരയാണ് താനെന്നാണ് ചിദംബരത്തിന്റെ വാദം. ഈമാസം പത്തൊൻപത് വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി. അതേസമയം, ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചിദംബരത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ഇന്നലെയാണ് ചിദംബരം ജാമ്യാപേക്ഷ സമർപ്പിച്ചത്. സിബിഐ കസ്റ്റഡിയിൽ എടുത്ത നടപടിയെയും ചിദംബരം ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് മുൻ […]

വാഹനാപകടങ്ങൾക്കു കാരണം നല്ല റോഡുകൾ; വിചിത്രവാദവുമായി കർണാടക ഉപമുഖ്യമന്ത്രി

വാഹനാപകടങ്ങൾക്കു കാരണം നല്ല റോഡുകൾ; വിചിത്രവാദവുമായി കർണാടക ഉപമുഖ്യമന്ത്രി

വാഹനാ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണം ന​ല്ല റോ​ഡു​ക​ളെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഗോ​വി​ന്ദ് ക​ജ്റോ​ൾ. ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ ആ​യി​രു​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ചി​ത്ര പ​രാ​മ​ർ​ശം. ‘റോ​ഡു​ക​ൾ മോ​ശ​മാ​കുമ്പോഴല്ല, മ​റി​ച്ചു ന​ല്ല​താ​കുമ്പോ​ഴാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വു​ന്ന​ത്. ന​മ്മു​ടെ റോ​ഡു​ക​ളി​ൽ ഇ​പ്പോ​ൾ മ​ണി​ക്കൂ​റി​ൽ നൂ​റു കി​ലോ​മീ​റ്റ​റി​ലേ​റെ വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യും. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​ത്’- ഗോ​വി​ന്ദ് ക​ജ്റോ​ൾ വി​ശ​ദീ​ക​രി​ച്ചു. ട്രാ​ഫി​ക്ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു വ​ൻ​തു​ക ഈ​ടാ​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ ന​ല്ല റോ​ഡു​ക​ൾ ആ​വ​ശ്യ​പ്പെ​ടി​ല്ലേ​യെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

പാലാ ഉപതെരഞ്ഞെടുപ്പ്; കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിൽ

പാലാ ഉപതെരഞ്ഞെടുപ്പ്; കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിൽ

തിരുവോണ ദിനത്തിലെ ആലസ്യത്തിനു ശേഷം പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നുമുതൽ കൂടുതൽ ശക്തമാകും. ഇടതു മുന്നണിയുടെ പ്രവർത്തനം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലെത്തും. ബിജെപി സ്ഥാനാർത്ഥിയുടെ സ്വീകരണ യാത്രക്ക് ഇന്ന് തുടക്കമാകും. യുഡിഎഫ് പ്രചാരണത്തിന് ഉമ്മൻ ചാണ്ടി മറ്റന്നാൾ പാലായിലെത്തും ഓണത്തിൽ മങ്ങിയ പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് മുതൽ അതിവേഗത്തിൽ . പ്രമുഖ നേതാക്കൾ പാലായിലേക്ക് പ്രചാരണത്തിനെത്തുന്നു. ഇടതു മുന്നണിയുടെ പ്രവർത്തനം വിലയിരുത്താൻ സി പി എം സംസ്ഥാന സെക്രട്ടറി […]

ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടു

ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടു

ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടതായി റിപ്പോർട്ട്. കോൺഗ്രസിൽ ചേർന്ന് 167 ദിവസത്തിനകമാണ് ഊർമിള കോൺഗ്രസ് വിട്ടത്. നടി കോൺഗ്രസ് വിടാനുള്ള കാരണം വ്യക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള മത്സരിച്ചിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാൽ ഷെട്ടിക്കെതിരെയായിരുന്നു ഊർമിള മത്സരിച്ചത്. ഊർമിളയുടെ കോൺഗ്രസ് പ്രവേശനവും തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമെല്ലാം വാർത്തയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 27നായിരുന്നു ഉൗർമിള കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധിയിൽ നിന്നായിരുന്നു ഊർമിള അംഗത്വം സ്വീകരിച്ചത്. തൊണ്ണൂറുകളിൽ രംഗീല ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ […]