പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം: പ്രതിരോധമന്ത്രി പരീക്കര്‍

പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം: പ്രതിരോധമന്ത്രി പരീക്കര്‍

ലക്‌നൗ: ശത്രുക്കളില്‍നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം സുരക്ഷിതമാണെന്നും പരീക്കര്‍ പറഞ്ഞു. നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലും നല്ലത് ശത്രുവിനെ വധിക്കുന്നതാണ്. അതാകും കൂടുതല്‍ ഉപകാരപ്പെടുക. ഇന്ത്യന്‍ ജനതയ്ക്കു സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അത് ഒരിക്കലും തകരില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഉയരുന്നതിന്റെ ഭയം മൂലമാണ് മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. […]

നേതാക്കളുടെ ബന്ധുക്കള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക്; സി.പി.ഐ.എം തീരുമാനം വിവാദമാകുന്നു

നേതാക്കളുടെ ബന്ധുക്കള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക്; സി.പി.ഐ.എം തീരുമാനം വിവാദമാകുന്നു

തിരുവനന്തപുരം: നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാസ്ഥാപനങ്ങളുടെ ഉന്നതപദവികളില്‍ അവരോധിക്കാനുള്ള സി.പി.ഐ.എം തീരുമാനം വിവാദമാകുന്നു. കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ മകനെ കെഎസ്‌ഐഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടറാക്കിയതിനുപിന്നാലെ കൂടുതല്‍ നേതാക്കളുടെ മക്കള്‍ക്ക് പദവികള്‍ നല്‍കാന്‍ സി.പി.ഐ.എം സെക്രട്ടേറിയറ്റ് അനുമതി നല്‍കി. വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ അടുത്ത രണ്ടുബന്ധുക്കള്‍ക്ക് പദവികള്‍ ലഭിച്ചെങ്കിലും ഇതേക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാനേജിങ് ഡയറക്ടര്‍ പദവിക്കായി വ്യവസായവകുപ്പുതന്നെ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് സി.പി.ഐ.എം നേതാക്കളുടെ മക്കള്‍ക്ക് നിയമനം നല്‍കാനൊരുങ്ങുന്നത്. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കൊച്ചുമകന്‍, സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം […]

മോഡി സര്‍ക്കാരിനെ പ്രശംസിച്ച് പിണറായി; ‘കേന്ദ്രത്തിന്റേത് രാഷ്ട്രീയ ഭിന്നത മറന്നുള്ള സമീപനം’

മോഡി സര്‍ക്കാരിനെ പ്രശംസിച്ച് പിണറായി; ‘കേന്ദ്രത്തിന്റേത് രാഷ്ട്രീയ ഭിന്നത മറന്നുള്ള സമീപനം’

കോഴിക്കോട്: മോഡി സര്‍ക്കാരിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ഭിന്നതകള്‍ മറന്നുളള സമീപനമാണ് കൂടിക്കാഴ്ചകളില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും പുലര്‍ത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന് കാര്യമായ പങ്കുണ്ട്. ഇക്കാര്യത്തില്‍ മുന്‍പ് ചില വ്യത്യസ്ത്യ അഭിപ്രായങ്ങളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനയല്ലെന്നാണ് മനസിലാകുന്നത്. രാഷ്ട്രീയമായി ഞങ്ങള്‍ ഏങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, എന്നാല്‍ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങള്‍ അവരുടെ അടുത്ത് ഉന്നയിച്ചപ്പോള്‍ അതൊന്നും […]

സ്വാശ്രയ പ്രശ്‌നം: യുവമോര്‍ച്ച  മാര്‍ച്ചില്‍ സംഘര്‍ഷം

സ്വാശ്രയ പ്രശ്‌നം: യുവമോര്‍ച്ച  മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: സ്വാശ്രയ പ്രശ്‌നത്തില്‍ യുവമോര്‍ച്ച കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മാര്‍ച്ച് നേതാക്കള്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ താലൂക്ക് ഓഫീസിന് മുന്നില്‍ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറിച്ചിട്ടു. മൂന്ന് തവണ ബാരിക്കേഡ് മറിച്ചിട്ട് താലൂക്ക് ഓഫീസ് വളപ്പില്‍ കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതിരുന്നതോടെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ലാത്തിയടിയേറ്റ് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാജാസ് കോളജിന് മുന്നില്‍ പ്രവര്‍ത്തകര്‍ […]

സ്വാശ്രയ ഫീസ്: മാനേജ്‌മെന്റുകള്‍ക്ക് തോന്നിയപോലെ ഫീസ് വാങ്ങാം; സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നെന്ന് ചെന്നിത്തല

സ്വാശ്രയ ഫീസ്: മാനേജ്‌മെന്റുകള്‍ക്ക് തോന്നിയപോലെ ഫീസ് വാങ്ങാം; സര്‍ക്കാര്‍ പകച്ചു നില്‍ക്കുന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനേജ്‌മെന്റുകള്‍ക്ക് തോന്നിയ പോലെ ഫീസ് വാങ്ങാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം ഫീസ് 10 ലക്ഷം ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒളിച്ചുകളിക്കുന്നത്. വിഷയത്തില്‍ യഥാര്‍ഥ വസ്തുത കോടതിയില്‍ അവതരിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വാശ്രയ പ്രശ്‌നം ഇത്രയും മോശമായി കൈകാര്യം ചെയ്ത ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും […]

മദ്യക്കടത്ത് തടയാന്‍ കര്‍ശന നടപടിയെന്ന് എക്‌സൈസ് മന്ത്രി

മദ്യക്കടത്ത് തടയാന്‍ കര്‍ശന നടപടിയെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: അയല്‍ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതിനായി അതിര്‍ത്തികളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. മദ്യക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുമായി സഹകരിക്കുമെന്നും എക്‌സൈസ് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ മദ്യനിരോധം നടപ്പാക്കിയതിന് ശേഷം കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ 10 […]

ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന പൊതുതാല്‍പ്പര്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന പൊതുതാല്‍പ്പര്യഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ ആരോഗ്യം പൊതുതാല്‍പ്പര്യമല്ലെന്ന് കോടതി. ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജി പ്രശസ്തിക്കുവേണ്ടിയെന്നും കോടതി പറഞ്ഞു. കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഇല്ലായിരുന്നതിനാല്‍ ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കാന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. അതേസമയം, ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘം […]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചു. കൊച്ചിയില്‍ നിന്ന് പിണറായി ബുധനാഴ്ച രാത്രി ഒമ്പതോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് സംഭവം. വിമാനത്താവളത്തിന് പുറത്തായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തില്‍ സ്വാശ്രയ വിഷയത്തിലെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രവര്‍ത്തകരെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് നീക്കി.

മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്; മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറയേണ്ട; ഔദ്യോഗിക ചുമതലയുള്ളവര്‍ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല്‍ മതി

മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്; മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറയേണ്ട; ഔദ്യോഗിക ചുമതലയുള്ളവര്‍ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല്‍ മതി

ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് വീമ്പു പറയേണ്ടെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ഔദ്യോഗിക ചുമതലയുള്ളവര്‍ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല്‍ അധികാരികള്‍ മാത്രം ഇതേക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ മോഡി കര്‍ശന നിര്‍ദേശം നല്‍കി. ഉറി ആക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവന വിമര്‍ശനത്തിനിടയാക്കിയിരുന്നു. സര്‍ജറി കഴിഞ്ഞിട്ടും ബോധം […]

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവിന്റെ സെക്‌സ് വീഡിയോ പുറത്ത്

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവിന്റെ സെക്‌സ് വീഡിയോ പുറത്ത്

ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സെക്‌സ് വീഡിയോ പുറത്തായി. സ്വന്തം വീട്ടിലെ ഓഫീസ് മുറിയില്‍ വെച്ച് ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ എന്‍ പി ദുബൈയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. 39 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. 60 കാരനായ ദുബേ ജബല്‍പൂര്‍ മുന്‍ മേയര്‍ കൂടിയാണ്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ട് മുറിയിലേക്ക് കയറി വരുന്നു. ഇത് കണ്ട് […]