തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭാ കവാടത്തില്‍ തുടരുന്ന നിരാഹാരസമരം യുഡിഎഫ് അവസാനിപ്പിച്ചു. ഇന്നു ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് തീരുമാനമെടുത്തത്. സമരം നടത്തിയ എംഎല്‍എമാര്‍ക്ക് വൈകിട്ട് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും. സമരത്തിലൂടെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാനായെന്നും, സമരം വിജയമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ സമവായമുണ്ടാകാത്തത് മുഖ്യമന്ത്രിയുടെ ധാര്ഷ്ട്ര്യം മൂലമാണ്. സമരം നടത്തിയതിലൂടെ സ്വാശ്രയരംഗത്തെ കൊള്ള തുറന്നുകാട്ടാനായി. വിഷയത്തില്‍ പാപ്പരത്തം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നടപടികള്‍ വെട്ടിച്ചുരുക്കി […]
ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മഷിയേറ്. രാജസ്ഥാനിലെ ബികാനെറില്‍ വച്ചായിരുന്നു മഷിയേറ്. എബിവിപി പ്രവര്‍ത്തകരായ ദിനേശ് ഓജ, വിക്രം സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. മഷിയെറിഞ്ഞവരെ ദൈവം രക്ഷിക്കട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ട്വിറ്ററില്‍ കെജ്രിവാളിന്റെ പ്രതികരണം. നേരത്തെ ജോധ്പൂരില്‍ നിന്ന് ബികാനേറിലേക്ക് യാത്ര ചെയ്യുന്പോള്‍ കെജ്രിവാളിനെ കരിങ്കൊടി കാണിച്ച വിശ്വഹിന്ദു പരിഷത്തിന്റെപ്രവര്ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന കെജ്രിവാളിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മഷിയാക്രമണം ഉണ്ടായത്. […]
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തി വരുന്ന നിരാഹാരസമരം തല്ക്കാലം നിര്‍ത്താന്‍ ആലോചന. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം യുഡിഎഫ് യോഗത്തില്‍ എടുക്കും. സമരം തല്ക്കാലം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ആലോചന. 11 ദിവസത്തേക്ക് നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇനി എംഎല്‍എമാര്‍ നിയമസഭ മന്ദിരത്തിന് മുന്നില്‍ നിരാഹാര സമരം തുടരേണ്ട ആവശ്യമില്ലെന്നാണ് യുഡിഎഫിലെ ധാരണ. നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ […]
തിരുവനന്തപുരം: സ്വാശ്രയ സമരം സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒത്തു തീര്‍പ്പ് അട്ടിമറിച്ചത് പിണറായിയാണ്. മുഖ്യമന്ത്രിയുടെ ഈ നടപടിയ്ക്ക് കേരളത്തിലെ ജനങ്ങള്‍ മാപ്പു നല്‍കില്ല ചെന്നിത്തല പറഞ്ഞു. വളരെ യോജിപ്പോടെ തീരേണ്ട സ്വാശ്രയ സമരം അട്ടിമറിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതിപക്ഷ നേതാക്കളെ വന്നു കണ്ട് ഫീസുകുറയ്ക്കാന് തയാറാണെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് ഇതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഫീസ് കുറയ്ക്കാമെന്നു […]
ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ധൃതി പിടിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നു ചൂണ്ടികാട്ടി ഡിഎംകെ നല്കിയ പരാതിയിലാണ് ഉത്തരവ്. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും വോട്ടെടുപ്പ് ഡിസംബറിനുള്ളില്‍ പൂര്‍ത്തികരിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്കി. ഒക്ടോബര്‍ 17നും ഒക്ടോബര്‍ 19നും ഇടയില്‍ രണ്ടു ഘട്ടങ്ങളിലായി നടത്താനായിരുന്നു വിജ്ഞാപനം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച കഴിഞ്ഞിരുന്നു.
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ കടന്ന് സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’ന്റെ ചിത്രങ്ങള്‍ ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ച് ബി.ജെ.പി. കെജ്രിവാളിന്റെ പ്രസ്താവന പാകിസ്താനി മാധ്യമങ്ങളില്‍ ഇന്ന് പ്രധാനവാര്ത്തയാണെന്ന് നിങ്ങള്‍ അറിയണം. രാഷ്ട്രീയം മാറ്റിനിര്‍ത്തി ചിന്തിക്കണം. നമ്മുടെ സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തില്‍ എന്തെങ്കിലും പറയുകയോ ചെയ്യുകയോ അരുതെന്നും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പാക് ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച കെജ്രിവാള് സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ […]
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ഹൈക്കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെട്ടുകൂടാ, അവരെ തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. തടസ്സപ്പെടുത്താനിറങ്ങുന്ന അഭിഭാഷകര്‍ തങ്ങള്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസ്സിലാക്കണം. അതില്‍നിന്നും പിന്തിരിയണം. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമസ്വാതന്ത്ര്യത്തിനു തടസമുണ്ടാക്കുന്ന ഒന്നും തന്നെ അനുവദിച്ചുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍വെച്ച് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് അഭിഭാഷകമാധ്യമ പ്രശ്നം വഷളാകുന്നത് അനുവദിക്കാനാവില്ല. ദേശീയ അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധയില്‍പെടും […]
കൊച്ചി: ഇറച്ചിക്കോഴി വ്യാപാരത്തിലെ നികുതി കുടിശികയില്‍ ജപ്തി നടപടി ഒഴിവാക്കാന്‍ ഇളവു നല്‍കിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ണും കാതും മനസ്സും തുറന്ന് കേസ് അന്വേഷിക്കണം. കോഴി നികുതിക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്. സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെയാണ് അന്നത്തെ ധനമന്ത്രി കേസില്‍ ഇടപെട്ടതെന്ന് സര്‍ക്കാറും കോടതിയില്‍ നിലപാടെടുത്തു. മാണി വഴിവിട്ട് ഇടപെട്ടതിനു തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. തൃശൂരിലെ തോംസണ്‍ […]
കൊച്ചി: ഐഎസ് പ്രവര്‍ത്തകരെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റു ചെയ്ത പ്രതികള്‍ കേരളത്തില്‍ 12 ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ടതായി കണ്ടെത്തി. ഇവരുടെ ഹിറ്റ് ലിസ്റ്റിലുള്ള രാഷ്ട്രീയ നേതാവ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ്. രണ്ടു ജഡ്ജിമാര്‍, ഒരു പൊലീസ് ഉന്നതന് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര് ഇവരുടെ ലിസ്റ്റിലുണ്ടായിരുന്നു. ഐഎസ് ബന്ധമുള്ളവരില്‍ നിന്നു വധഭീഷണിയുള്ള കാര്യം 10 ദിവസം മുന്‍പേ അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നതായി കെ.സുരേന്ദ്രനും പ്രതികരിച്ചു. കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ […]