സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്‌കരന്‍ അന്തരിച്ചു

സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട്: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സി. ഭാസ്‌കരന്‍ (66) അന്തരിച്ചു. രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗ ബാധയെ തുടര്‍ന്ന് ആഗസ്റ്റ് 17നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയനാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവാണ് ഭാസ്‌കരന്‍. സി.കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല ഭാസ്‌കരന് നല്‍കിയത്. 1995 മുതല്‍ സി.ഐ.ടി.യു വയനാട് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് കുഞ്ഞിരാമന്‍ നായരുടെയും ഉണിച്ചിരയുടെയും […]

പാര്‍ട്ടി സീറ്റ് നല്‍കാന്‍ പണം കൈപ്പറ്റി; ആംആദ്മി കണ്‍വീനറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പാര്‍ട്ടി സീറ്റ് നല്‍കാന്‍ പണം കൈപ്പറ്റി; ആംആദ്മി കണ്‍വീനറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിക്കാരനില്‍നിന്ന് പണം വാങ്ങുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സുച്ചാ സിങിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ് ട്രീയകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ആരോപണം നിഷേധിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാളിനെതിരെ വിമര്‍ശനം ഉന്നയിക്കുക കൂടി […]

പൊതുപണിമുടക്ക് ബംഗാളില്‍ നടപ്പില്ലെന്ന് മമത ബാനര്‍ജി

പൊതുപണിമുടക്ക് ബംഗാളില്‍ നടപ്പില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബര്‍ രണ്ടിനു ബംഗാളില്‍ കടകമ്പോളങ്ങള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്യുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. കടകളോ വാഹനങ്ങളോ ബന്ദനുകൂലികള്‍ ആക്രമിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കടകള്‍ക്കോ വാഹനങ്ങള്‍ക്കോ നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുമെന്നും മമത പറഞ്ഞു.

സമരം പോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഉമ്മന്‍ചാണ്ടി

സമരം പോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം. സമരം പോലെയല്ല ഭരണമെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണം വൈകിയതിന് സമരം ചെയ്തവര്‍ അധികാരത്തില്‍ വന്നിട്ട് ഓഗസ്റ്റ് മാസം കഴിയാറായിട്ട് പോലും കുട്ടികള്‍ക്ക് പാഠപുസ്തകം കിട്ടിയിട്ടില്ല. നിയമന നിരോധനം ആരോപിച്ച് സമരം നടത്തിയ ഡിവൈഎഫ്‌ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായെയന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാത്തിനേയും എതിര്‍ക്കുകയും ഏതിലും അഴിമതി ആരോപിക്കുകയും മാത്രമാണ് എല്‍.ഡി.എഫ് ചെയ്തത്. ആ സമരങ്ങളെല്ലാം ജനങ്ങളുടെ […]

നിയമസഭാ സീറ്റു കച്ചവടം; പഞ്ചാബ് എഎപി നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി

നിയമസഭാ സീറ്റു കച്ചവടം; പഞ്ചാബ് എഎപി നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി

ഛണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബില്‍ സ്ഥാനാര്‍ഥിത്വത്തിനായി എഎപി മുതിര്‍ന്ന നേതാവ് പണം വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബ് യൂണിറ്റ് കണ്‍വീനറായ സുച്ചാ സിങ് ഛോട്ടെപൂരാണ് ക്യാമറയില്‍ കുടുങ്ങിയത്. ഇദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ സമീപിച്ചു. എന്നാല്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഛോട്ടെപൂര്‍ നിഷേധിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്. പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണിതിനു പിന്നില്‍. എല്ലാ കാര്യങ്ങളും വെള്ളിയാഴ്ചയ്ക്കകം വെളിപ്പെടുത്തും ഛോട്ടെപൂര്‍ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങള്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. […]

മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകും; മേനകയ്ക്ക് ജലീലിന്റെ മറുപടി

മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകും; മേനകയ്ക്ക് ജലീലിന്റെ മറുപടി

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. ആദ്യം മനുഷ്യസ്‌നേഹമാണ് വേണ്ടത്. മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നും മന്ത്രി ചോദിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ വ്യവസ്ഥാപിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തിനായില്ല. ഇതു സ്വയം വിമര്‍ശനമായി കാണുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തിലും സര്‍ക്കാരിനു വീഴ്ച പറ്റിയതായി ജലീല്‍ പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു മേനകാഗാന്ധി പറഞ്ഞിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി […]

‘ഇതെന്തൊരു തള്ളാണെന്റെ രാജ്വേട്ടാ’;സിപിഐയെ പരിഹസിച്ച് സ്വരാജിന്റെ കുറിപ്പ്

‘ഇതെന്തൊരു തള്ളാണെന്റെ രാജ്വേട്ടാ’;സിപിഐയെ പരിഹസിച്ച് സ്വരാജിന്റെ കുറിപ്പ്

കൊച്ചി: സിപിഐക്കെതിരെ പരിഹാസവുമായി എം.സ്വരാജ് എംഎല്‍എ. പച്ചക്കള്ളം പറയുന്നവരാണ് എറണാകുളം ജില്ലയില്‍ സിപിഐയെ നയിക്കുന്നതെന്നാണ് ജില്ലാ സെക്രട്ടറിയുടെ പേരെടുത്ത് പറഞ്ഞുള്ള ഫെയ്‌സ്ബുക് പോസ്റ്റില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ സ്വരാജ് ആക്ഷേപിക്കുന്നത്. പല വിഷയങ്ങളെച്ചൊല്ലി എറണാകുളം ജില്ലയില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് സ്വരാജിന്റെ പ്രകോപനം. അതേസമയം, സ്വരാജ് മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി സ .പി.രാജുവിന്റേതായി പുറത്തു വന്ന പ്രസ്താവന വായിച്ചു. ഇതെന്തൊരു […]

മദ്യം നിരോധിച്ച ബിഹാറില്‍ വെള്ളമടിച്ച ബിജെപി എം.എല്‍.എയുടെ സഹോദരന്‍ കുടുങ്ങി

മദ്യം നിരോധിച്ച ബിഹാറില്‍ വെള്ളമടിച്ച ബിജെപി എം.എല്‍.എയുടെ സഹോദരന്‍ കുടുങ്ങി

പട്‌ന: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ നിരോധനം ലംഘിച്ച് മദ്യംകഴിച്ച ബി.ജെ.പി എം.എല്‍.എയുടെ സഹോദരനെ പോലീസ് പൊക്കി. സഞ്ജയ് സരോഗി എം.എല്‍.എയുടെ സഹോദരന്‍ അജയ് ആണ് അറസ്റ്റിലായത്. ദര്‍ഭംഗ ജില്ലയില്‍ കാറിനുള്ളില്‍ ഇരുന്ന് മദ്യം കഴിച്ച അജയിനെയും രണ്ട് സുഹൃത്തുക്കളെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വൈദ്യുപരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ ജനതാദള്‍ യുണൈറ്റഡ് എം.എല്‍.സി മനോരമ ദേവിയുടെ വസതിയില്‍ റെയ്ഡ് നടത്തിയ പോലീസ് മദ്യശേഖരം പിടിച്ചെടുത്തിരുന്നു. ഇവരെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജെ.ഡി.യു […]

തെരുവ്‌നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി

തെരുവ്‌നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്രമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നേരത്തെയും മേനക ഗാന്ധി രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ല. 60 വര്‍ഷമായി നായ്ക്കളെ കൊന്നൊടുക്കിവന്ന സംസ്ഥാനം എന്തു നേടിയെന്നും ‘ദ് വീക്കിന്’ അനുവദിച്ച അഭിമുഖത്തില്‍ മേനക ഗാന്ധി പറഞ്ഞിരുന്നു. തിരുവനന്തപുരം […]

സുഹൃത്തിന് വേണ്ടി പ്രധാനമന്ത്രിയുടെ സഹോദരന്‍ പൊലീസ് കേസില്‍ ഇടപെട്ടു; സംഭവം വിവാദത്തില്‍

സുഹൃത്തിന് വേണ്ടി പ്രധാനമന്ത്രിയുടെ സഹോദരന്‍ പൊലീസ് കേസില്‍ ഇടപെട്ടു; സംഭവം വിവാദത്തില്‍

ഭോപാല്‍: സുഹൃത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പൊലീസ് കേസില്‍ ഇടപെട്ടത് വിവാദത്തില്‍. സുഹൃത്തായ അനില്‍ റാത്തോഡിന്റെ കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി ഇന്‍ഡോറിലെ മാന്‍പുര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് സംഭവം. കഴിഞ്ഞ 18നു വാഹന വര്‍ക്‌ഷോപ് ഉടമയായ രാധേശ്യാം ഭില്ലിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ അനില്‍ റാത്തോഡിനും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തിരുന്നു. എസ്‌സി-എസ്ടി ആക്ട് പ്രകാരവും കേസെടുത്തിരുന്നു. അഞ്ചുപേര്‍ അറസ്റ്റിലായെങ്കിലും അനില്‍ ഒളിവില്‍ പോയി. കഴിഞ്ഞ ചൊവാഴ്ച മാന്‍പുറിലെ […]