തെലങ്കാന മുഖ്യമന്ത്രിയുടെ 50 കോടിയുടെ ഔദ്യോഗിക വസതിക്കെതിരെ പ്രതിഷേധം പുകയുന്നു

തെലങ്കാന മുഖ്യമന്ത്രിയുടെ 50 കോടിയുടെ ഔദ്യോഗിക വസതിക്കെതിരെ പ്രതിഷേധം പുകയുന്നു

തെലങ്കാന: രാജ്യത്ത് ജനങ്ങള്‍ നോട്ടിനായി പരക്കം പായുമ്പോള്‍ അമ്പത് കോടി മുടക്കി നിര്‍മ്മിച്ച പുതിയ വസതിയിലേക്ക് താമസം മാറിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. പ്രഗതി ഭവന്‍ എന്ന് പേരിട്ട പുതിയ വീട്ടിലേക്ക് വ്യാഴാഴ്ച രാവിലെ 5.22 നാണ് മുഖ്യമന്ത്രിയും കുടുംബവും പ്രവേശിച്ചത്. കനത്ത സുരക്ഷാ സംവിധാനത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ബെഗംപെറ്റില്‍ ഒമ്പത് ഏക്കറില്‍ പരന്നുകിടക്കുന്ന കൊട്ടാരം. ബുള്ളറ്റ് പ്രൂഫ് ജനവാതിലുകള്‍, 250 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയമാക്കി മാറ്റാവുന്ന തിയേറ്റര്‍, വലിയ കോണ്‍ഫറന്‍സ് ഹാള്‍, സര്‍ക്കാര്‍ […]

കാസ്‌ട്രോയുടെ മരണം: കേരളത്തില്‍ സിപിഐഎം മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

കാസ്‌ട്രോയുടെ മരണം: കേരളത്തില്‍ സിപിഐഎം മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ സിപിഐഎം മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കാസ്‌ട്രോയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു. ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ധീരനായ നേതാവായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അതിന്റെ തൊട്ടുമുമ്പില്‍ നിന്നുതന്നെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും […]

മണ്ടത്തരങ്ങള്‍ നിര്‍ത്തി എം.എം.മണി വകുപ്പില്‍ ശ്രദ്ധിക്കണം: വി.മുരളീധരന്‍

മണ്ടത്തരങ്ങള്‍ നിര്‍ത്തി എം.എം.മണി വകുപ്പില്‍ ശ്രദ്ധിക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം: തുടര്‍ച്ചയായി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രി എം.എം.മണി അത് അവസാനിപ്പിച്ചു തന്നെ ഏല്‍പ്പിച്ചിരിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ബിഡിജെഎസിലേക്കു ചോര്‍ന്നതിലുള്ള ആശങ്ക കാരണമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എം.എം.മണി വിമര്‍ശിക്കുന്നത്. തന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിലുള്ള കലിയും എം.എം.മണി പ്രകടിപ്പിക്കുകയാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചതെങ്കില്‍ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് […]

കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടം: വി.എസ്

കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടം: വി.എസ്

തിരുവനന്തപുരം: സാമ്രാജ്യത്വ ശക്തികള്‍ പലരൂപത്തില്‍ തകര്‍ത്താടുന്ന ഈ കാലത്ത് ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ വേര്‍പാട് മനുഷ്യരാശിക്ക് വലിയ നഷ്ടമാണെന്ന് വി.എസ് അച്യുതാനന്ദന്‍. കാസ്‌ട്രോയുടെ വേര്‍പാടോടെ വിപ്ലവ നഭസിലെ ശുഭ്രനക്ഷത്രം അസ്തമിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അര നൂറ്റാണ്ടുകാലം ലോകത്തെ മനുഷ്യ മോചന പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും പ്രകാശവും പകര്‍ന്നു. ഇരട്ട സഹോദരങ്ങളെപ്പോലെ പ്രവര്‍ത്തിച്ച കാസ്‌ട്രോയും ചെഗുവേരയും പ്രകാശ ഗോപുരങ്ങളായി നിലകൊണ്ടു. ചെഗുവേര അകാലത്തില്‍ വേര്‍പിരിഞ്ഞുവെങ്കില്‍ കാസ്‌ട്രോ തന്റെ കര്‍മകാണ്ഡം വിജയകരമായി പൂര്‍ത്തിയാക്കിയാണ് വിടവാങ്ങിയത്. ആരോഗ്യ സാമൂഹിക രംഗങ്ങളില്‍ […]

നോട്ട് നിരോധനത്തില്‍ ഗീതഗോപിനാഥ് മോദിയെ പ്രകീര്‍ത്തിച്ചെന്ന പ്രചരണം: വിശദീകരണവുമായി പിണറായി

നോട്ട് നിരോധനത്തില്‍ ഗീതഗോപിനാഥ് മോദിയെ പ്രകീര്‍ത്തിച്ചെന്ന പ്രചരണം: വിശദീകരണവുമായി പിണറായി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് പ്രകീര്‍ത്തിച്ചുവെന്ന പ്രചാരണം ഉയര്‍ന്നപ്പോഴേക്കും പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധനം നടപ്പാക്കി മോദിയുടെ നടപടി ധീരമാണെന്ന ലേഖനത്തിലെ വരികളാണ് ചിലര്‍ ഏറ്റുപിടിച്ചത്. എന്നാല്‍ ഈ പ്രചാരണം തെറ്റിദ്ധാരണജനകമാണെന്നും ലേഖനം മുഴുവന്‍ വായിച്ചാല്‍ കാര്യം മനസ്സിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ”സോഷ്യല്‍ മീഡിയയിലും പൊതു മാധ്യമങ്ങളിലുമായി പ്രൊഫ. ഗീതാ ഗോപിനാഥ് കറന്‍സി പിന്‍വലിക്കല്‍ […]

നോട്ട് നിരോധനത്തിന് മുമ്പ് ബിജെപി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന് കോണ്‍ഗ്രസ്; ഇടപാടുകള്‍ നടത്തിയത് അമിത്ഷായ്ക്ക് വേണ്ടി

നോട്ട് നിരോധനത്തിന് മുമ്പ് ബിജെപി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന് കോണ്‍ഗ്രസ്; ഇടപാടുകള്‍ നടത്തിയത് അമിത്ഷായ്ക്ക് വേണ്ടി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബി.ജെ.പിക്കെതിരെ വന്‍ ആരോപണവുമായി കോണ്‍ഗ്രസ്.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് ബിഹാറില്‍ ബി.ജെ.പി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് രംഗത്തെത്തിയിരിക്കുന്നത്. തെളിവിനായി നിരവധി രേഖകളും ട്വിറ്ററിലൂടെ സുര്‍ജേവാല പുറത്തുവിട്ടിട്ടുണ്ട്. ബീഹാറില്‍ നടന്ന എട്ട് ഭൂമി ഇടപാടുകളെക്കുറിച്ചാണ് ആരോപണം. ഇതില്‍ ചില ഇടപാടുകള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് വേണ്ടിയാണെന്നും ആരോപണമുണ്ട്.മധുബനി, കാടിഹാര്‍, മധേപുര, ലഖിസാരൈ, കിഷന്‍ഗഞ്ച്, അര്‍വാള്‍ തുടങ്ങിയ സ്ഥലങ്ങിളിലെ ഭൂമി ഇടപാടുകളെക്കുറിച്ചാണ് ആരോപണം. […]

ജയലളിത സംസാരിച്ചു; എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍

ജയലളിത സംസാരിച്ചു; എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സംസാരിക്കാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ സംസാരിച്ചുവെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ.പ്രതാപ് സി റെഡ്ഡി പറഞ്ഞു. അവയവദാനം നടത്തിയവരുടെ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ജയലളിത സംസാരിച്ചത്. ശ്വസനനാള ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാലാണ് ഉപകരണത്തിന്റെ സഹായം തേടിയത്. എന്നാല്‍ ഇത് സ്ഥിരമായി ഉപയോഗിക്കാനല്ലെന്നും മന്ത്രിക്ക് ഇപ്പോള്‍ ഫിസിയോതെറാപ്പി നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ 90% സമയവും ശ്വസിക്കാന്‍ ബുദ്ധിമുട്ടുകളൊന്നുമില്ല. ആഴ്ചകള്‍ക്ക് ശേഷം അവയവങ്ങളെല്ലാം നന്നായി […]

വി.എം. സുധീരന്‍ കൃമിയെന്ന് എം.എം.മണി

വി.എം. സുധീരന്‍ കൃമിയെന്ന് എം.എം.മണി

റാന്നി: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ യോജിച്ചുള്ള സമരത്തിനു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമ്പോള്‍ അതിനെ എതിര്‍ക്കുന്ന വി.എം.സുധീരന്‍ ഒരു കൃമിയാണെന്ന് മന്ത്രി എം.എം. മണി. റാന്നിയില്‍ സിപിഐഎം നേതാക്കളുടെ അനുസ്മരണവും കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സ്വഭാവമാണ് സുധീരന്റേത്. യോജിച്ച പോരാട്ടത്തിന് സിപിഐഎം ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ തുടരും. പിതൃസ്വത്ത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് […]

ലാത്തിച്ചാര്‍ജില്‍ പ്രതിഷേധം: തൃശൂരില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ലാത്തിച്ചാര്‍ജില്‍ പ്രതിഷേധം: തൃശൂരില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തൃശൂര്‍: കലക്ടറേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎം കൗണ്‍സിലര്‍ ജയന്തനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രകടനത്തിനിടെ ബാരിക്കേഡ് തള്ളിവീഴ്ത്താന്‍ ശ്രമിച്ചവരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. സംഘര്‍ഷത്തില്‍ അനില്‍ അക്കര എംഎല്‍എയ്ക്കും ഏതാനും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നാളെ […]

മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ടെന്ന് കാനം രാജേന്ദ്രന്‍; മോദി ചെയ്തതു പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്

മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ടെന്ന് കാനം രാജേന്ദ്രന്‍; മോദി ചെയ്തതു പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മോദി ചെയ്തതുപോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. മറ്റിടങ്ങളിലുള്ളതുപോലുള്ള മാവോയിസ്റ്റ് വേട്ട കേരളത്തില്‍ വേണ്ട. അഭിപ്രായം പറയുന്നവരെ കൊല്ലാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ പ്രമുഖ ഘടകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം വന്നത് ശ്രദ്ധേയമായി. മാവോയിസ്റ്റ് കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മറ്റ് രാഷ്ട്രീയ നേതൃത്വം വിസമ്മതിച്ചപ്പോഴാണ് […]