അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിനുള്ള പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിനുള്ള പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിനുള്ള പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖൃാപിച്ചു. നേരത്തെ സമാജ്‌വാജി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് അഖിലേഷിന്റെ നീക്കം. 235 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്നലെ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 171 പേരും നിലവിലുള്ള എം.എല്‍.എമാരാണ്. മുലായം സിങ് ഒഴിവാക്കിയ പല പ്രമുഖരും അഖിലേഷിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി അഖിലേഷ് യാദവ് […]

നോട്ട് പ്രതിസന്ധി: പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഇന്ന് തികയുന്നു

നോട്ട് പ്രതിസന്ധി: പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഇന്ന് തികയുന്നു

തിരുവനന്തപുരം: നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഇന്ന് പൂര്‍ത്തിയാകുന്നു. നവംബര്‍ 8നാണ് പ്രധാനമന്ത്രി 500,1000 രൂപാ നോട്ടുകള്‍ അസാധുവായതായി പ്രഖ്യാപിച്ചത്. നവംബര്‍ 13ന് ഗോവയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് ഡിസംബര്‍ 30 വരെ സമയം ചോദിച്ചത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും. മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ നിശ്ചിത ഓഫീസുകളില്‍ നോട്ട് മാറ്റാം. എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള നിയന്ത്രണത്തില്‍ […]

പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ല; വട്ടിയൂര്‍ക്കാവില്‍ ജയിച്ചത് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമല്ലാതിരുന്നതുകൊണ്ടു മാത്രം: കെ. മുരളീധരന്‍

പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ല; വട്ടിയൂര്‍ക്കാവില്‍ ജയിച്ചത് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമല്ലാതിരുന്നതുകൊണ്ടു മാത്രം: കെ. മുരളീധരന്‍

ദോഹ: പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ശരിയല്ലാത്തതിനാല്‍ വി.എം. സുധീരനെതിരെ താന്‍ വിമര്‍ശനം ഉയര്‍ത്തുന്നില്ലെന്നും അദ്ദേഹം ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് കൊണ്ടുമാത്രമാണ് താന്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിച്ചതെന്നും മുരളി പറഞ്ഞു. ഖത്തറിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ ഇന്‍കാസ് തൃശൂര്‍ ജില്ലാ സമിതി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനാണ് മുരളി ദോഹയിലെത്തിയത്. കോഴിക്കോട്ട് നടന്ന കെ.കരുണാകരന്‍ […]

നോട്ട് അസാധുവാക്കല്‍: കേന്ദ്രത്തിനെതിരെ പ്രതിഷേധച്ചങ്ങല തീര്‍ത്ത് എല്‍ഡിഎഫ്‌ ; രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ അണിനിരന്നത് ലക്ഷങ്ങള്‍

നോട്ട് അസാധുവാക്കല്‍: കേന്ദ്രത്തിനെതിരെ പ്രതിഷേധച്ചങ്ങല തീര്‍ത്ത് എല്‍ഡിഎഫ്‌ ; രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ അണിനിരന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. ഏതാണ്ട് 700 കിലോമീറ്റര്‍ നീളത്തിലായിരുന്നു മനുഷ്യച്ചങ്ങല. മന്ത്രിമാരും എംഎല്‍എമാരും വിവധ പാര്‍ട്ടികളുടെ നേതാക്കന്‍മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനു മുന്നില്‍ മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരും രാജ്ഭവനു മുന്നില്‍ അണിനിരന്നു. […]

പ്രധാനമന്ത്രി മോദിയുടെ വന്‍പ്രഖ്യാപനങ്ങള്‍ വരുന്നു: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

പ്രധാനമന്ത്രി മോദിയുടെ വന്‍പ്രഖ്യാപനങ്ങള്‍ വരുന്നു: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് വന്‍പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളും ഫലവും വിശദീകരിക്കും. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഒറ്റയടിക്കു മാറില്ല. ശനിയാഴ്ചയോടെ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വെങ്കയ്യാ നായിഡു അറിയിച്ചു. നോട്ട് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കില്ല. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. എടിഎമ്മില്‍നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2,500ല്‍നിന്ന് […]

മോദിക്കും അമിത് ഷായ്ക്കും കള്ളപ്പണക്കാരന്‍ മഹേഷ് ഷായുമായി ബന്ധമുണ്ട്: കോണ്‍ഗ്രസ്

മോദിക്കും അമിത് ഷായ്ക്കും കള്ളപ്പണക്കാരന്‍ മഹേഷ് ഷായുമായി ബന്ധമുണ്ട്: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ മഹേഷ് ഷാ, മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അമിത് ഷായുടെയും മഹാരാഷ്ട്രയിലെ മന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെയുടെയും കൈവശം അനധികൃത പണമുണ്ട്. ഈ സാഹചര്യത്തില്‍ അമിത് ഷായുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രന്ദീപ് സുര്‍ജ്വാല ആവശ്യപ്പെട്ടു. ബാങ്കുകളില്‍ തിരികെ എത്തിയ അസാധു നോട്ടിന്റെ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി സഹാറ ഗ്രൂപ്പില്‍ നിന്നും […]

എം ടിയെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് കോടിയേരി

എം ടിയെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: നോട്ട് നിരോധനത്തോട് വിയോജിച്ച എംടി വാസുദേവന്‍നായരെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി ആര്‍എസ്എസ് ശക്തികള്‍ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നോട്ട് അസാധുവാക്കലില്‍ തെളിയുന്നത് മോഡിയുടെ അരാജകത്വ ഭരണനയമാണ്. സാമാന്യബുദ്ധിയും ദേശക്കൂറുമുള്ള ആരും അതിനോട് വിയോജിക്കും. ജ്ഞാനപീഠജേതാവായ എംടി അത് ചെയ്തത് മഹാ അപരാധമായി എന്നവിധത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രതികരണവും എംടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രാകൃത നടപടിയാണ്. നോട്ട് നിരോധനത്തെപ്പറ്റി പ്രതികരിക്കാന്‍ എംടി ആരെന്ന ബിജെപി നേതാക്കളുടെ ചോദ്യം അസംബന്ധമാണ്. ഇത്തരം […]

അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു വന്ന സിപിഐ എം നേതാവ് മരിച്ചു

അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു വന്ന സിപിഐ എം നേതാവ് മരിച്ചു

ചവറ : അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു വന്ന സിപിഐ എം നേതാവ് ആശുപത്രിയില്‍ മരിച്ചു. സിപിഐ എം തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്‌കെടിയു വില്ലേജ് സെക്രട്ടറിയുമായ തേവലക്കര കോയിവിള പുറമാവില്‍ വി രാജു (47) ആണ് മരിച്ചത്. തേവലക്കര പുത്തന്‍സങ്കേതത്തിലെ അലഫ് കാഷ്യു ഫാക്ടറി പ്പടിക്കല്‍ സമരം നടത്തി വരികയായിരുന്നു ഇദ്ദേഹം. ഇതിനിടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തെക്കുംഭാഗത്തെ […]

നോട്ട് നിരോധനം: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുലിനോട് അഞ്ച് മറുചോദ്യങ്ങളുമായി വെങ്കയ്യ

നോട്ട് നിരോധനം: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുലിനോട് അഞ്ച് മറുചോദ്യങ്ങളുമായി വെങ്കയ്യ

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഞ്ച് ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അഞ്ച് മറുചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. രാഹുലിന്റെ ശരീരഭാഷയും സംസാരവും കേട്ടാല്‍ രാജ്യത്ത് കള്ളപ്പണമേ ഇല്ലെന്നാണ് തോന്നുക. പ്രധാനമന്ത്രിയുടെ നീക്കത്തിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ കോണ്‍ഗ്രസ് വിരണ്ടിരിക്കുകയാണ്. അതിനാലാണ് അവര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കോണ്‍ഗ്രസിനോട് വെങ്കയ്യ തിരിച്ചു ചോദിച്ച അഞ്ചു ചോദ്യങ്ങള്‍: 1. രാജ്യത്ത് കള്ളപ്പണം ഇല്ലെന്നാണോ കോണ്‍ഗ്രസ് […]

നോട്ട് പ്രതിസന്ധി: എല്‍ഡിഎഫിന്റെ മനുഷ്യചങ്ങല ഇന്ന്

നോട്ട് പ്രതിസന്ധി: എല്‍ഡിഎഫിന്റെ മനുഷ്യചങ്ങല ഇന്ന്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി പരിഹരിക്കുക, സഹകരണ മേഖലയെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍ഗോഡ് വരെ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്.  വൈകീട്ട് അഞ്ചിന് ദേശീയപാതയുടെ ഇടതുവശത്താണ് ചങ്ങല തീര്‍ക്കുന്നത്. പങ്കെടുക്കുന്നവര്‍ വൈകീട്ട് നാലിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലത്തെും. അഞ്ചിന് പ്രതിജ്ഞ ചൊല്ലും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍, […]